1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

ആകുലത ഉള്ളയാളെ അലിവോടെ കേൾക്കുക.. ആശ്വാസം നൽകുക; മറ്റ് സംവിധാനങ്ങളുമായി കണ്ണി ചേർക്കുക ഇതാണ് നമ്മൾ ചെയ്യേണ്ടത്; ആത്മഹത്യയുടെ കണക്ക് ദേശീയമായി ശേഖരിക്കുന്ന ജപ്പാൻ മാതൃക കേരളത്തിലും ശീലമാക്കാം; കണക്കുകൾ ശേഖരിച്ചു പദ്ധതികൾ ഉണ്ടാക്കിയപ്പോൾ ജപ്പാനിൽ ആത്മഹത്യാ നിരക്കും കുറഞ്ഞു; സർക്കാരും സമൂഹവും ഒരുമിച്ച് ശ്രമിച്ചാൽ ആത്മഹത്യാ നിരക്ക് കുറക്കാൻ സാധിക്കും: മുരളീ തുമ്മാരുകുടി എഴുതുന്നു

July 04, 2020 | 11:42 AM IST | Permalinkആകുലത ഉള്ളയാളെ അലിവോടെ കേൾക്കുക.. ആശ്വാസം നൽകുക; മറ്റ് സംവിധാനങ്ങളുമായി കണ്ണി ചേർക്കുക ഇതാണ് നമ്മൾ ചെയ്യേണ്ടത്; ആത്മഹത്യയുടെ കണക്ക് ദേശീയമായി ശേഖരിക്കുന്ന ജപ്പാൻ മാതൃക കേരളത്തിലും ശീലമാക്കാം; കണക്കുകൾ ശേഖരിച്ചു പദ്ധതികൾ ഉണ്ടാക്കിയപ്പോൾ ജപ്പാനിൽ ആത്മഹത്യാ നിരക്കും കുറഞ്ഞു; സർക്കാരും സമൂഹവും ഒരുമിച്ച് ശ്രമിച്ചാൽ ആത്മഹത്യാ നിരക്ക് കുറക്കാൻ സാധിക്കും: മുരളീ തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

കിഗഹാര (Aokigahara) ഫോറസ്റ്റിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? ജപ്പാനിലെ സജീവ അഗ്‌നിപർവതമായ മൗണ്ട് ഫ്യൂജിയുടെ വടക്കുപടിഞ്ഞാറുഭാഗത്തുള്ള ഒരു വനപ്രദേശമാണ് ഓകിഗഹാര (Aokigahara). 'The Sea of Trees' എന്നറിയപ്പെടുന്ന പേരുകേട്ട ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കൂടിയാണിവിടം. എന്നാൽ ധാരാളമാളുകൾ ആത്മഹത്യ ചെയ്യാൻ തെരഞ്ഞെടുക്കുന്നതിനാലാണ് ഈ സ്ഥലം വാർത്തകളിൽ നിറഞ്ഞത്. അതോടെ ജപ്പാനിലെ 'സൂയിസൈഡ് ഫോറസ്‌റ്' എന്ന അപരനാമത്തിൽ അറിയപ്പെടാനും തുടങ്ങി. ഓരോ വർഷവും നൂറിലേറെപ്പേർ ഇവിടെ ആത്മഹത്യക്ക് ശ്രമിക്കുന്നു, അൻപതോളം പേർ മരിക്കുന്നു. 2019 ൽ ജപ്പാനിൽ 19959 പേരാണ് ആത്മഹത്യ ചെയ്തത് (ഒരുലക്ഷം ആളുകളിൽ പതിനഞ്ചു പേരോളം). ഇത് ലോക ശരാശരിയിലും അൻപത് ശതമാനത്തോളം കൂടുതലാണ്. ഉയർന്ന വിദ്യാഭ്യാസവും കെട്ടുറപ്പുള്ള കുടുംബബന്ധങ്ങളും നല്ല സാമ്പത്തിക ഭദ്രതയുമുള്ള ജപ്പാനിലെ ഉയർന്ന ആത്മഹത്യാനിരക്ക്, പലപ്പോഴും ലോകം ചർച്ചയാക്കിയിട്ടുണ്ട്.

സിനിമാതാരം സുശാന്ത് സിങ്ങിന്റെ ആത്മഹത്യയെ തുടർന്ന് ഏറെ ചർച്ചകൾ ആത്മഹത്യയെപ്പറ്റി കണ്ടു. ചിലപ്പോഴെങ്കിലും വ്യക്തിയുടെ അവകാശങ്ങളെയോ സ്വകാര്യതയെയോ മാനിക്കാതെ പോലും മരണങ്ങൾ ചർച്ചചെയ്യപ്പെട്ടു. ചിലർ കഷ്ടം പറഞ്ഞപ്പോൾ, സോഷ്യൽ മീഡിയ പോസ്റ്റുകളിലും സ്റ്റാറ്റസുകളിലും ശാസ്ത്രീയവും അശാസ്ത്രീയവുമായ ഉപദേശങ്ങളുടെ നീണ്ട നിര തന്നെ വന്നു. ഒരുപക്ഷെ, ആത്മഹത്യകളെക്കാൾ ചർച്ചചെയ്യപ്പെട്ടത് ആത്മഹത്യയിലേക്ക് നയിക്കുന്ന 'ഡിപ്രഷൻ' അഥവാ 'വിഷാദം' എന്ന അവസ്ഥയെക്കുറിച്ചാണ്. ആത്മഹത്യയ്ക്ക് കാരണം വിഷാദമാണെന്നും മനസിലുള്ളത് ആരോടെങ്കിലും തുറന്നു പറഞ്ഞാൽ തീരുന്ന പ്രശ്‌നമേ ആളുകൾക്കുള്ളൂ എന്ന തരത്തിലാണ് ചർച്ചകൾ പോയത്. ഇത്തരം സന്ദർഭങ്ങളിൽ വസ്തുതാപരമായി കാര്യങ്ങളെ വിലയിരുത്തുന്നത് നന്നായിരിക്കും.

വിഷാദരോഗം മാത്രമാണോ ആത്മഹത്യയിലേക്കു നയിക്കുന്നത്?
ഒരു വ്യക്തിക്ക് എന്തെങ്കിലും സങ്കടമോ വിഷമമോ ഉണ്ടെങ്കിൽ അയാൾക്ക് വിഷാദരോഗമാണോ?
വിഷാദരോഗിയായ ഒരു വ്യക്തിക്ക് തങ്ങളുടെ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ മനസ്സ് തുറന്നു സംസാരിച്ചാൽ രോഗമുക്തി സാധ്യമാണോ?
ഈ ചോദ്യങ്ങൾക്കെല്ലാം 'NO' എന്ന ഒരുത്തരമേയുള്ളു.

ആദ്യംതന്നെ ഏതൊരാൾക്കുമുണ്ടാകുന്ന 'വിഷാദാവസ്ഥ'കളെല്ലാം തന്നെ ക്ലിനിക്കൽ ഡിപ്രഷനല്ല എന്ന് തിരിച്ചറിയണം. ക്ലിനിക്കൽ ഡിപ്രഷൻ അഥവാ മേജർ ഡിപ്രസ്സിവ് ഡിസോർഡർ ഒരു mood disorder ആണ്. സീരിയസായ ഒരു മാനസിക പ്രശ്‌നമായതുകൊണ്ടുതന്നെ ഈ വിഷയത്തിൽ വിദഗ്ദ്ധരായിട്ടുള്ളവർ (ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റോ സൈക്കിയാട്രിസ്റ്റോ) രോഗനിർണയം ചെയ്യേണ്ട ഒന്ന്. അങ്ങനെ ചെയ്യുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഇതിൽനിന്നു വ്യത്യസ്തമായി മറ്റുചില കാര്യങ്ങളും (ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ) ഡിപ്രെഷനിലേക്ക് നയിക്കാം. ഇതിൽ ശ്രദ്ധിക്കേണ്ട ഒന്ന് പോസ്റ്റ്-പാർട്ടം ഡിപ്രഷനാണ്. ഗർഭത്തിന്റെ അവസാനകാലത്തും (Peripartum Period) പ്രസവശേഷവും സ്ത്രീകളിൽ ഡിപ്രഷൻ കണ്ടുവരാറുണ്ട്. പലപ്പോഴും കുട്ടികളുണ്ടായ ആദ്യ ആഴ്ചയിൽ കണ്ടുവരാറുള്ള മാനസിക വിഷമതകളുണ്ട് (baby blues). അതിൽനിന്നും തികച്ചും വ്യത്യസ്തമായ, തീവ്രതയുള്ള മേജർ ഡിപ്രഷനാണ് പോസ്റ്റ്-പാർട്ടം ഡിപ്രഷൻ. ചില പ്രത്യേക കാലാവസ്ഥയുള്ള ജിയോഗ്രഫിക് ഏരിയകളിൽ ജീവിക്കുന്നവർക്കുണ്ടാകാവുന്ന ഒന്നാണ് സീസണൽ അഫക്റ്റീവ് ഡിസോർഡർ (Seasonal affective disorder). സ്വാഭാവികമായ സൂര്യപ്രകാശം ദീർഘകാലം ലഭ്യമല്ലാതാകുന്‌പോഴാണ് ഈ അവസ്ഥ കണ്ടുവരാറുള്ളത്. മറ്റു സീരിയസായ മനസികരോഗങ്ങളുള്ളവരിലും ഡിപ്രഷൻ കാണാറുണ്ട്. മേല്പറഞ്ഞവയെല്ലാം തന്നെ ഒരു ക്ലിനിഷ്യന്റെ ശ്രദ്ധ ആവശ്യമുള്ള അവസ്ഥകളാണ്.
വാസ്തവത്തിൽ എന്താണ് ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് നയിക്കുന്നത്?

ആത്മഹത്യ ചെയ്യുന്നതിന് പല കാരണങ്ങളുണ്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കനുസരിച്ച് ഇന്ത്യയിൽ 2018 ൽ 134516 പേരാണ് ആത്മഹത്യ ചെയ്തത്. അതിന് സാന്പത്തിക പ്രശ്‌നങ്ങൾ, കുടുംബത്തിലെ പ്രശ്‌നങ്ങൾ, പരീക്ഷയിൽ തോറ്റത്, തൊഴിലില്ലായ്മ, ബലാത്സംഗം ചെയ്യപ്പെട്ടത് എന്നിങ്ങനെ അനവധി കാരണങ്ങളുണ്ട്. അതിൽ ഒരു വിഷയം മാത്രമാണ് രോഗങ്ങൾ. 23764 പേർ രോഗം മൂലമാണ് ആത്മഹത്യ ചെയ്തത്. ഇതിൽ തന്നെ മാനസിക രോഗം മൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണം 10134 ആണ്. മൊത്തം ആത്മഹത്യയുടെ ഏഴു ശതമാനത്തോളം വരുമിത്.

മാനസിക രോഗങ്ങൾ തന്നെ പലതുണ്ട്. എല്ലാ മനോവിഷമങ്ങളും ഡിപ്രഷനല്ല. സ്‌കിസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ, തുടങ്ങി ഗൗരവമേറിയ മാനസിക രോഗങ്ങളുള്ളവർ ആത്മഹത്യാപ്രവണത പ്രകടിപ്പിക്കാറുണ്ട്. ഇങ്ങനെയുള്ള രോഗികളിൽ, അവർക്കുണ്ടാകുന്ന ഹാലൂസിനേഷനുകൾ - പലപ്പോഴും ആത്മഹത്യചെയ്യാനുള്ള നിർദ്ദേശം ആരോ തരുന്നതായി (inner-voices) തോന്നാം. അത് സ്വയം ഇല്ലാതാക്കാനുള്ള (self-destruction) കാരണമാകാം. അപ്പോൾ മനസികരോഗങ്ങൾ ആത്മഹത്യക്ക് കാരണമാകാറുണ്ടെങ്കിലും സോഷ്യൽമീഡിയ ഹൈപ്പ് കണ്ട് എല്ലാ ആത്മഹത്യകളെയും മനസികരോഗങ്ങൾ മൂലമുണ്ടാകുന്നതെന്നു തെറ്റിദ്ധരിക്കരുത്. ആത്മഹത്യക്ക് കാരണമായ എല്ലാ മാനസിക രോഗങ്ങളും വിഷാദവുമല്ല.
ഇനി ബാക്കിയുള്ള ചോദ്യം വിഷാദം അടുത്തുള്ളവരോട് സംസാരിക്കുന്നതിലൂടെ പരിഹരിക്കാൻ സാധിക്കുമോ എന്നതാണ്. മിക്കവാറും ആളുകൾ വിഷാദത്തെ കാണുന്നത് തീരെ നിസാരവൽക്കരിച്ചാണ്. ജീവിതത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും പ്രശ്‌നങ്ങൾ ആളുകളെ വിഷാദത്തിലേക്ക് തള്ളി വിടുന്നുണ്ടാകാം.

ഈ പ്രശ്‌നങ്ങൾ മറ്റുള്ളവരുടെ കണ്ണിൽ ആത്മഹത്യ ചെയ്യേണ്ടത്ര വലിയ കാര്യമാണെന്ന് തോന്നുകയും ഇല്ല. വിഷാദമുണ്ടെങ്കിലും ഇല്ലെങ്കിലും നമുക്കെല്ലാവർക്കും നമ്മുടെ പ്രശ്‌നങ്ങൾ വലുതും മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ നിസ്സാരവുമാണ്. ഏതെങ്കിലും പ്രശ്‌നവുമായി നമ്മുടെ അടുത്തേക്ക് വരുന്നവരെ നമ്മുടെയോ നമുക്ക് ചുറ്റുമുള്ളവരുടെയോ അതിനേക്കാൾ വലിയ വിഷമങ്ങൾ പറഞ്ഞാണ് നമ്മൾ ആശ്വസിപ്പിക്കാൻ ശ്രമിക്കുക. വിരൽ മുറിഞ്ഞ് നമ്മുടെ അടുത്തെത്തുന്നവരോട് അപകടത്തിൽ കൈ അറ്റുപോയവരുടെ കഥപറയുന്നത് പോലെയുള്ള തന്ത്രം. എന്നാൽ ഇതുകൊണ്ട് ഒരു കാര്യവുമില്ല. ഒരു വ്യക്തി അവരുടെ പ്രശ്‌നങ്ങളെ കാണുന്നത് അവരുടേത് മാത്രമായ വൈകാരിക പശ്ചാത്തലങ്ങളിലൂടെ, ജീവിത വീക്ഷണങ്ങളുടെ, കുടുംബ പശ്ചാത്തലത്തിന്റെ, പ്രയോഗിക സൗകര്യങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ്. ഒരു പ്രശ്‌നം എത്ര വലുതാണ്, ചെറുതാണ് എന്നത് അവരുടെ വീക്ഷണകോണിൽ കൂടി ചിന്തിച്ചാലേ മനസ്സിലാകൂ. ഒരേ കാര്യത്തെ രണ്ടുപേർ നോക്കുന്‌പോൾ കാണുന്ന കാഴ്ച ഒന്നല്ല.

ചില സാഹചര്യങ്ങളിൽ ഈ ഒരാളുടെ മാനസിക നില ഒരു പ്രിസം പോലെ പ്രവർത്തിച്ച് കാര്യങ്ങളെ വളരെ വ്യത്യസ്തമായി തോന്നിക്കുന്നു. ഇത് തിരിച്ചറിയാൻ ഒരു മാനസികരോഗ വിദഗ്ധന് മാത്രമാണ് കഴിയുന്നത്. അതുകൊണ്ടു തന്നെ നിങ്ങളുടെ അടുത്തുള്ള ഒരാൾക്ക് മാനസികമായ ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നിയാൽ തീർച്ചയായും അവരോട് പ്രൊഫഷണൽ സഹായം തേടാൻ പറയണം. വിഷാദത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിന് ഇപ്പോൾ ശാസ്ത്രത്തിന് അനവധി മാർഗ്ഗരേഖകളുണ്ട്. അവ ഉപയോഗിച്ചാൽ തീർച്ചയായും ആളുകൾക്ക് ഗുണമുണ്ടാകും. കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ ഇതത്ര എളുപ്പമുള്ള കാര്യമല്ല എങ്കിൽ കൂടി നമ്മൾ കൂടുതൽ പുരോഗമന ചിന്താഗതിയുള്ള, ശാസ്ത്രബോധമുള്ള ഒരു സമൂഹമായി മാറണമെങ്കിൽ വിഷാദം ഉൾപ്പടെയുള്ള മാനസികാരോഗ്യ വിഷയങ്ങളിലുള്ള നമ്മുടെ ചിന്താഗതികൾ മാറണം. വിഷമമോ വിഷാദമോ ഉള്ള ആളുകളെല്ലാം സുഹൃത്തുക്കളോട് സംസാരിച്ചാൽ തീരുന്നത്ര നിസ്സാരമല്ല കാര്യങ്ങൾ. ഫേസ്‌ബുക്ക് അക്കൗണ്ട് ഉള്ളവരെല്ലാം മനഃശാസ്ത്ര കൗൺസലർമാർ ആകുന്ന കാലം മാറണം.

ഇതിന്റെ അർത്ഥം നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഒരു മാനസിക വിഷമമോ, വിഷാദമോ ഉണ്ടെങ്കിൽ നിങ്ങൾ അത് ശ്രദ്ധിക്കരുത്, അവരോട് സംസാരിക്കാൻ ശ്രമിക്കരുത് എന്നല്ല. ചില അവസരങ്ങളിൽ ആത്മഹത്യ ചെയ്യുന്ന വ്യക്തികൾ, അതിനുമുൻപ് അടുപ്പമുള്ളവരോട് തങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയോ സൂചനകൾ കൊടുക്കുകയോ ചെയ്യുന്നതായി കാണാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ, മാനസിക സമ്മർദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ തീർച്ചയായും നിങ്ങൾ മുൻകൈ എടുത്ത് അവരോട് കാര്യങ്ങൾ സംസാരിക്കാം, അല്ലെങ്കിൽ അവർ പറയുന്നതോ പറയാൻ ശ്രമിക്കുന്നതോ ശ്രദ്ധിക്കാം. ആകുലത ഉള്ളയാളെ അലിവോടെ കേൾക്കുക.. ആശ്വാസം നൽകുക. മറ്റ് സംവിധാനങ്ങളുമായി കണ്ണി ചേർക്കുക ഇതാണ് നമ്മൾ ചെയ്യേണ്ടത്. (thank you Drcjjohn Chennakkattu for useful comments) നമുക്ക് ജപ്പാനിലേക്ക് തിരിച്ചു വരാം.

1978 മുതലാണ് ജപ്പാനിൽ ആത്മഹത്യകളുടെ കണക്ക് ദേശീയമായി ശേഖരിച്ചു തുടങ്ങിയത്. ഓരോ വർഷവും ഇത് കൂടി വന്നു. 2013 ൽ ഇത് 34427 ആയി. അവിടുത്തെ സർക്കാർ ഇതൊരു വലിയ വിഷയമായി ഏറ്റെടുത്ത് ആത്മഹത്യകളുടെ എണ്ണവും നിരക്കും കുറക്കാൻ പദ്ധതികളുണ്ടാക്കി. 2009 മുതൽ ഓരോ വർഷവും ആത്മഹത്യകളുടെ എണ്ണം കുറഞ്ഞു വരുന്നു. ഇപ്പോൾ ഒരുലക്ഷത്തിന് പതിനഞ്ച് എന്ന നിരക്കിലെത്തി. ഇനിയത് 2026 ആകുന്‌പോഴേക്കും ഒരു ലക്ഷത്തിന് പതിമൂന്നിലേക്ക് എത്തിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

കേരളത്തിൽ 2018 ൽ 8237 പേർ ആത്മഹത്യ ചെയ്തു. ഒരു ലക്ഷത്തിന് 24 പേർ എന്ന കണക്കിൽ. ഇത് ലോക ശരാശരിക്കും (10.5/100,000) ദേശീയ ശരാശരിക്കും (10.2/100,000) ഇരട്ടിയിലധികമാണ്. കേരളത്തിൽ റോഡപടകത്തിൽ മരിക്കുന്നവരെക്കാളും ഇരട്ടിയാണ് ആത്മഹത്യയിൽ മരിക്കുന്നത്. ഒരു കോടി ജനസംഖ്യയിൽ കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനങ്ങളെ വെച്ച് നോക്കുന്‌പോൾ കേരളത്തിനു മുന്നിൽ ഛത്തീസ്‌ഗഡ് മാത്രമേ ഉള്ളൂ. ഇതിന്റെ കാരണങ്ങൾ ഏതൊക്കെ തന്നെ ആയാലും സർക്കാരും സമൂഹവും ഒരുമിച്ച് ശ്രമിച്ചാൽ ആത്മഹത്യാ നിരക്ക് കുറക്കാൻ സാധിക്കുമെന്ന് തന്നെയാണ് ജപ്പാനിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. പക്ഷെ , 'വിഷാദം' = 'ആത്മഹത്യ' എന്നോ, 'വിഷമങ്ങൾ തുറന്നു പറയുന്നു' = 'ആത്മഹത്യ ഒഴിവാകുന്നു' എന്നോ ഉള്ള ലളിതമായ സമവാക്യങ്ങളിൽ നിന്നും നാം മുന്നേറേണ്ടിയിരിക്കുന്നു.

മുരളി തുമ്മാരുകുടി    
അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളീ തുമ്മാരുകുടി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
സർ, അങ്ങ് ഉടൻ ഇവിടം വിട്ടു പോകണം; പത്ര സമ്മേളനത്തിനിടയിൽ എത്തിയ രഹസ്യ പൊലീസ് ട്രംപിന്റെ ചെവിയിൽ മന്ത്രിച്ചു; ആദ്യം പകച്ച ട്രംപ് ഞൊടിയിടയിൽ സ്ഥലം കാലിയാക്കി; വൈറ്റ്ഹൗസിന് മുൻപിൽ വെടിവയ്‌പ്പ് നടന്നതിനെ തുടർന്ന് അമേരിക്കൻ പ്രസിഡണ്ടിനെ പ്രസ്സ് കോൺഫറൻസിനിടയിൽ നിന്നും കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വൈറൽ
തൊഴിൽ ഷാർജയിൽ തയ്യൽക്കടയും ബ്യൂട്ടിപാർലർ നടത്തിപ്പും; സ്വർണ്ണക്കടത്തുകാരനെ പരിചയപ്പട്ടതോടെ സ്വർണ്ണക്കടത്തിൽ പങ്കാളിയാകാൻ മുടക്കിയത് 28 ലക്ഷം; സ്വർണം കടത്താൻ കാരിയർമാരാകാൻ സ്ത്രീകളെ കണ്ടെത്തി നൽകി സജീവ പങ്കാളിത്തം; മൂന്നാം കെട്ടുകാരനായ സ്വർണ്ണക്കടത്തുകാരന് മകളെ കെട്ടിച്ചുകൊടുക്കാതെ വന്നതോടെ തമ്മിൽ തെറ്റി; ഇപ്പോൾ കൊല്ലാൻ ശ്രമിക്കുന്നെന്ന് ആക്ഷേപം; ആറ് കിലോ സ്വർണ്ണവുമായി മുങ്ങിയെന്ന് കള്ളക്കടത്തുകാർ ആരോപിക്കുന്ന യുവതി ഇരവാദവുമായി മാധ്യമങ്ങൾക്ക് മുമ്പിൽ
കൗണ്ടർ പോയിന്റ് എന്നാണ് ആ ഷോയുടെ പേര്; അതിൽ ചോദ്യങ്ങൾ ചോദിക്കലാണ് എന്റെ പണി; സർക്കാറിനെ പുകഴ്‌ത്താൻ മാത്രമായി ഇരിക്കാൻ ഞാൻ ജോലി ചെയ്യുന്നത് സർക്കാർ സ്ഥാപനത്തിൽ അല്ലല്ലോ? സ്ത്രീത്വത്തെ അപമാനിക്കും വിധത്തിൽ അധിക്ഷേപിച്ചത് ഭരിക്കുന്ന പാർട്ടിയുടെ മുഖപത്രത്തിലെ ജീവനക്കാരനാണ്; അതുകൊണ്ട് ദേശാഭിമാനി മാനേജ്‌മെന്റിനെയും പരാതി അറിയിച്ചിട്ടുണ്ട്: മാധ്യമപ്രവർത്തക നിഷ പുരുഷോത്തമൻ മറുനാടനോട്
മന്ത്രി കെ ടി ജലീലിനെ കൂടാതെ എൻഐഎയും കസ്റ്റംസും പിന്തുടരുന്നത് മറ്റൊരു രാഷ്ട്രീയ ഉന്നതനെ കൂടി; നിരവധി വിദേശയാത്രകൾ നടത്തിയ ഉന്നതനെ ചോദ്യം ചെയ്യാൻ വിശദമായ ചോദ്യാവലി തയ്യാറാക്കി കസ്റ്റംസ്; ദുബായിൽ നിന്നു കേരളത്തിലേക്കു വന്ന സഹായങ്ങളെപ്പറ്റിയും ജനക്ഷേമത്തിനായി വിദേശ സാമൂഹിക സംഘടനകളും നടത്തിയ ഇടപാടുകളുടെ രേഖകളും പ്രോട്ടോക്കോൾ വകുപ്പിനോട് ആവശ്യപ്പെടും; സർക്കാർ അറിയാതെ നടത്തിയ വിദേശയാത്രകളും അന്വേഷണ പരിധിയിൽ
കല്യാണത്തലേന്ന് വീട്ടിലെത്തിയ സ്ത്രീ വെളിപ്പെടുത്തിയത് പ്രതിശ്രുത വരനായ നേതാവിൽ നിന്ന് ഗർഭിണിയായ കഥ; വഞ്ചിക്കപ്പെട്ടു എന്ന് അറിഞ്ഞതോടെ എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡന്റ് വിഷ്ണുവിനെതിരെ പോസ്റ്റിട്ട് വിവാഹത്തിൽ നിന്ന് ഒഴിവായി വനിതാസഖാവ്; പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് പാർട്ടിയും; തൃശൂരിൽ സിപിഐയെ പിടിച്ചുകലുക്കുന്ന ലൈംഗിക അപവാദം ഇങ്ങനെ
'ഞങ്ങളെ ബന്ദികൾ ആക്കിയിരിക്കുന്നു..ഞങ്ങൾക്ക് രാജ്യം വിട്ടുപോകാൻ ആകുന്നില്ല..ഞങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ കഴിയുന്നില്ല; ഇതിലധികം ഇനി സഹിക്കാൻ വയ്യെന്ന് ഉറച്ചുള്ള' അവസാനസമരത്തിന് ഫലം; ഭരണത്തിൽ കടിച്ചുതൂങ്ങിയവർ ഗത്യന്തരമില്ലാതെ ഒടുവിൽ കീഴടങ്ങി; ബെയ്‌റൂട്ടിനെ തകർത്ത 160 ലേറെ പേരുടെ ജീവനെടുത്ത സ്‌ഫോടന പരമ്പര ഉയർത്തിയ ജനരോഷം ആളിപ്പടർന്നപ്പോൾ രാജി വച്ചൊഴിഞ്ഞ് ലെബനനിലെ മന്ത്രിസഭ ; പടിയിറക്കം ടെലിവിഷനിലൂടെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഹസ്സൻ ദിയബ്
ഇടതുമുന്നണിക്കു തുടർഭരണം കിട്ടുകയും പിണറായി വിജയൻ മുഖ്യമന്ത്രി ആയി തുടരുകയും ചെയ്താൽ വരാൻ സാധ്യതയുള്ള ചില പരിഷ്‌കാരങ്ങൾ ഇവയാണ്: സംസ്ഥാനത്തെ ഉദ്യോഗസ്ഥ മേധാവി സംസ്ഥാന പൊലീസ് മേധാവി ആയിരിക്കും; ചീഫ് സെക്രട്ടറി പൊലീസ് മേധാവിക്കു റിപ്പോർട്ട് ചെയ്യും: മാധ്യമ പ്രവർത്തകൻ കെ.ജെ.ജേക്കബ്ബിന്റെ കുറിപ്പ്
11 വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചത് 55 കാരനായ സിപിഎം പ്രവർത്തകൻ; ഉപദ്രവിച്ചത് രക്ഷിതാക്കൾക്കൊപ്പം വാടകക്ക് താമസിക്കുന്ന പെൺകുട്ടിയെ; മലപ്പുറത്ത് പ്രതി ബെന്നിക്കോയയുടെ അറസ്റ്റ് വൈകിപ്പിക്കാൻ ഉന്നത തല ഇടപെടൽ ഉണ്ടായതായി ആരോപണം.; മന്ത്രി ജലീലിനും ശ്രീമതി ടീച്ചർക്കും ഒപ്പമുള്ള പ്രതിയുടെ ഫോട്ടോകളും പ്രചരിപ്പിച്ച് രാഷ്ട്രീയ എതിരാളികൾ; പ്രതി റിമാൻഡിൽ
എല്ലാത്തരം മാസ്‌കുകളും കോവിഡ് വ്യാപനം തടയാൻ സഹായിക്കില്ലെന്ന് ശാസ്ത്രജ്ഞർ; മാസ്‌ക് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദാർത്ഥം നിങ്ങളുടെ ആരോഗ്യത്തെ വിപരീതമായി ബാധിച്ചേക്കാം; ഫ്ളീസ് നെക്ക് ഗെയ്റ്ററുകൾ അപകട സാധ്യത വർദ്ധിപ്പിച്ചേക്കും; എൻ 95 മാസ്‌കുകളും കോട്ടൺ മാസ്‌കുകളും താരതമ്യേന സുരക്ഷിതം; വിവിധ മാസ്‌കുകളെ കുറിച്ച് കൂടുതൽ അറിയാം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
സ്വപ്‌ന സുരേഷ് ഇടനിലക്കാരിയായ ഇടപാടുകളെ കുറിച്ച് വ്യക്തമായി അറിവുണ്ടായിരുന്നത് ഉന്നത രാഷ്ട്രീയ നേതാവിന്; പല ഇടപാടുകളിലും സ്വപ്നയെ നേതാവ് ഇടനിലക്കാരിയുമാക്കി; സ്വർണക്കടത്തിൽ പിടിയിലാവുന്നതിനു മുമ്പ് ഈ രാഷ്ട്രീയ നേതാവും സ്വപ്നയും പലയിടങ്ങളിൽവെച്ച് രഹസ്യമായി കണ്ടു; സർക്കാറിൽ നിർണായ സ്വാധീനമുള്ള രാഷ്ട്രീയക്കാരനും സ്വർണ്ണക്കടത്തിന്റെ ചിത്രത്തിലേക്ക്; കള്ളക്കടത്തിനെക്കുറിച്ച് കൃത്യമായി അറിയാവുന്ന നേതാവിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ് ഉദ്യോഗസ്ഥർ
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി