Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202129Thursday

"നമുക്ക് ക്യാപിറ്റലിസ്റ്റ് പൊതുബോധം സൃഷ്ടിക്കാം": ഹരിദാസൻ പി ബി എഴുതുന്നു...

ഹരിദാസൻ പി ബി

സോഷ്യൽ മീഡിയകളിൽ കാപിറ്റലിസത്തെ കുറിച്ചുള്ള ചർച്ച കണ്ടതുകൊണ്ടും, ഒരു സംഭാഷണത്തിൽ കാര്യങ്ങൾ articulate ചെയ്യാനുള്ള നുള്ള കഴിവ് എനിക്ക് കുറവായതുകൊണ്ടും പറയാനുള്ളത് ഇവിടെ എഴുതി ഇടാമെന്നു തീരുമാനിച്ചു. ക്യാപിറ്റൽ ആൻഡ് കാപിറ്റലിസം വളരെ തെറ്റിദ്ധരിപ്പിക്കപ്പെട്ട പദമായതു കൊണ്ട് അതെ കുറിച്ച് വീണ്ടും വീണ്ടും എഴുതുന്നതിൽ മടിക്കേണ്ട കാര്യമില്ലെന്നു കരുതുന്നു. ഒരു ലേഖനത്തിൽ ഉൾക്കൊള്ളാവുന്ന കുറച്ചു കാര്യങ്ങൾ ഇവിടെ കുറിക്കുന്നു.. ചില കാര്യങ്ങൾ ഞാൻ നേരത്തെ പലയിടങ്ങളിൽ പറഞ്ഞവയാണ് . ആവർത്തന വിരസത തോന്നുന്നവർ ക്ഷമിക്കുക.

1) ക്യാപിറ്റൽ ഒരു അശ്ലീലപദമല്ല. ആരാധിക്കേണ്ടപദമാണ് . ക്യാപിറ്റലിസം മുതലാളിത്ത വ്യവസ്ഥിതി അല്ല അതൊരു മൂലധന ശാസ്ത്രമാകുന്നു. അത് മുതലാളിത്ത വ്യവസ്ഥിതി ആണെന്ന് നിങ്ങളെ ആരോ ദുരുദ്ദേശത്തോടെ ദശാബ്ദങ്ങളായി തെറ്റിദ്ധരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആ അജ്ഞതയുടെ ഗർത്തത്തിൽ നിന്ന്, മുൻധാരണകളിൽ നിന്ന് വെളിയിൽ വന്ന് പുറലോകം കാണുക.

2) ക്യാപിറ്റലിസത്തെ കുറിച്ച് കേരളത്തിൽ കാണുന്ന പ്രധാന അന്ധവിശ്വാസങ്ങളിലൊന്ന് എജുകേറ്റഡ് അന്ധവിശ്വാസങ്ങളിലൊന്ന് ദളിതരും പാവപെട്ടവനുമൊക്കെ ക്യാപിറ്റലിസത്തിനു എതിരായിരിക്കണം എന്ന ഒരു taken for granted മാനസികാവസ്ഥയാണ്. നിങ്ങൾ പാവപെട്ട സാഹചര്യങ്ങളിൽ നിന്ന് വരുന്നവനാണോ നിങ്ങൾ ക്യാപിറ്റലിസത്തിന് എതിരായിരിക്കണം . . അനുകൂലിക്കരുത് . അനുകൂലിക്കുന്നു എന്നറിഞ്ഞാൽ നിങ്ങളെ ഒരു അന്യഗ്രഹജീവിയെപോലെ യാകും ചില ബുദ്ദിജീവികൾ നിങ്ങളെ കാണുക . അവരുടെ ശരീര ഭാഷയിൽ നിങ്ങൾക്കത് വായിക്കാം. എന്തുകൊണ്ടായിരിക്കാം ഇങ്ങനെയൊരു ബയാസ്. ക്യാപിറ്റലിസം ഒരു മുതലാളി മാരുടെ മുതലാളി മാർക്ക് വേണ്ടി നിലനിൽക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥയാണെന്ന ധാരണകൊണ്ടാണ് എന്ന് പറഞ്ഞാൽ ഉത്തരം മുഴുവനായില്ല.

3) അതുപോലെ നിലനിൽക്കുന്ന വേറൊരു എജുകേറ്റഡ് അന്ധവിശ്വാസങ്ങളിലൊന്ന് ആണ്, illiteracy ആണ്, നിങ്ങൾ മാനവികതക്ക് ഒപ്പമാണോ എങ്കിൽ നിങ്ങൾ ക്യാപിറ്റലിസത്തിനു എതിരായിരിക്കണം എതിരായേ സംസാരിക്കാവൂ . നിങ്ങൾ ക്യാപിറ്റലിസത്തെ അനുകൂലിക്കരുത്. അനുകൂലിക്കുന്നുവെങ്കിൽ നിങ്ങളൊരു വലതുപക്ഷക്കാരനാണ് . ഇതും കേരളത്തിലെ ഒരു അന്ധവിശ്വാസമാണ്. പ്രത്യേകിച്ച് ചില എഴുത്തുകാരും പ്രൊഫസ്സർമാരും കരുതുന്ന വിശ്വസിക്കുന്ന ഹയർ സ്റ്റാറ്റസ് അന്ധവിശ്വാസം. സത്യസന്ധനായ ഇടതുപക്ഷം പുരോഗമന പക്ഷം അത് ഞാനാണ് .

4) ക്യാപിറ്റലിസം ദുഷ്ടമാണ് എന്നത് കമ്മ്യൂണിസ്റ്റുകാരുടെ കാലങ്ങളായുള്ള ഒരു ദുഷ്പ്രചാരണമാണ് . അതിൽ നിന്ന് മോചിതരാകാനുള്ള വായനാ ഗഹനത നമ്മുടെ എഴുത്തുകാരിലും പ്രൊഫസ്സർമാരിലും കാണുന്നില്ല. ലോകം മുഴുവൻ മാർക്‌സിസ്റ്റ് സോഷ്യലിസ്റ്റു വ്യവസ്ഥയുടെ, അതിന്റെ പരാജയത്തിന്റെ, പല ഗഹനങ്ങളായ പഠനങ്ങൾ വന്നിട്ടും നമ്മുടെ പ്രൊഫസ്സർ മാർ അതൊന്നും അപ്‌ഡേറ്റ് ചെയ്യാതെ അല്ലെങ്കിൽ ഇക്കാര്യത്തിൽ സ്വന്തമായി ഒരു ഗവേഷണ പഠന ങ്ങളും കൊണ്ടുവരാതെ അവർ അവരുടെ കോളേജ് കാലത്തു പഠിച്ചുവെച്ച കാര്യങ്ങൾ മധുര മനോജ്ഞ മലയാളത്തിൽ ചന്തത്തിൽ സംസാരിച്ചുകൊണ്ട് നടക്കുന്നു. ഒരു ക്രിട്ടിക്കൽ നരേറ്റീവ് ആയിട്ട് പോലും അതൊന്നും സംസാരിക്കാറില്ല. ഇക്കാലമത്രയും, സർക്കാർ കൊടുക്കുന്ന കീശനിറയെ കിട്ടുന്ന മാസപ്പടിയും അടുത്തൂണും വാങ്ങി സാമ്പാറും കുടിച്ചു അവരുടേതായ മൗലികമായ ഒരു ഗവേഷണ പ്രബന്ധവും കൊണ്ടുവരാതെ , പറഞ്ഞകാര്യങ്ങൾ തന്നെ ഒരേ കാര്യം തന്നെ പ്രസംഗിച്ചു നടക്കുന്നു. അവരുടെ വാക്ക് ചാതുരിയിൽ പെട്ടുപോകുന്ന ഒരു പാട് യുവാക്കളും അങ്ങനെ തന്നെ വിശ്വസിച്ചു് അറബികളുടെ അടിമപ്പണിയും ചെയ്തു ജീവിക്കുന്നു.

5) കാപിറ്റലിസം ഒരു വെൽത്ത് ക്രിയേഷൻ സയൻസ് ആകുന്നു. അത് മാനവരാശിയോടൊപ്പം വളർന്നു വന്ന, വികസിച്ചുവന്ന ഒരു സാമ്പത്തിക വ്യവസ്ഥയുടെ സിസ്റ്റത്തിന്റെ പേരാകുന്നു. മാനവരാശിയുടെ സയൻസ് വളർന്നു വന്നത് പോലെ ടെക്‌നോളജി വളർന്നു വന്നതുപോലെ മാനവരാശിയുടെ ജനാധിപത്യ സ്ഥാപനങ്ങൾ വികസിച്ചതു പോലെ മാനവരാശിയുടെ വളർച്ചക്കൊപ്പം വളർന്നു വന്ന ഒരു സാമ്പത്തിക ശാസ്ത്രത്തിന്റെ പേരാണ് കാപിറ്റലിസം.

6) കാപിറ്റലിസം വെൽത്ത് ക്രിയേറ്റിങ് സയൻസ് ആണ് എന്നുറപ്പിക്കാൻ വലിയ ഗവേഷണമൊന്നും വേണ്ട. നിങ്ങളുടെ ചുറ്റും ഒന്ന് നോക്കിയാൽ മതി. നമ്മൾ ഇന്നനുഭവിച്ചു ജീവിക്കുന്ന സകലമാന ജീവിത സൗകുമാര്യങ്ങളും കാപിറ്റലിസം എന്ന സിസ്റ്റം പല ഉത്പതിഷ്ണുക്കളുടെ അന്തർപ്രെ നേ രിയൽ ശ്രമങ്ങളേയും റിസ്‌ക് ടേക്കിങ് ചോദനകളെയും സഹായിച്ച തു കൊണ്ടും മാത്രം ഉണ്ടായതാണ് . അത് സയൻസിന്റെ നേട്ടങ്ങളായാലും കൊള്ളാം നിങ്ങളുടെ കീശയിൽ കിടക്കുന്ന സ്മാർട്ട് ഫോൺ ആയാലും കൊള്ളാം നിങ്ങളുടെ 'അമ്മ പെങ്ങന്മാർ ഉപയോഗിക്കുന്ന വാഷിങ് മെഷിൻ മുതലായ സൗകര്യങ്ങളായാലും കൊള്ളാം. ഇതെല്ലാം കാപിറ്റലിസം എന്ന സാമ്പത്തിക സിസ്റ്റം ഒരുക്കിയെടുത്ത മൂലധന ലഭ്യതയും ഫ്രീ ഹ്യൂമൻ എന്റർപ്രൈസിങ് സ്പിരിറ്റ് തുറന്നു വിടുമ്പോൾ ഉണ്ടായ ഹൈപ്പർ ഊർജവും ചേർന്ന് മാനവരാശിക്ക് നേടിത്തന്നതാണ്.

ഏറ്റവും നല്ല ഉദാഹരണം നിങ്ങളുടെ കംപ്യൂട്ടറിനകത്ത് അല്ലെങ്കിൽ സ്മാർട്ട് ഫോണിനകത്ത്ള്ള സോഫ്‌റ്റ്‌വെയർ കൾ ഓരോന്നും വിലയിരുത്തിയാൽ മതി . അവ വികസിപ്പിച്ചെടുത്തത്; അത് നിങ്ങളുടെ കീ ബോർഡ് കളിലെ ആസ്‌കി വാല്യൂകളാകട്ടെ, C അല്ലെങ്കിൽ C++ എന്ന ബേസിക് ലാംഗ്വേജ് ആകട്ടെ , Wifi ആകട്ടെ , Google Chrome മുതലായ search engine നുകളാകട്ടെ , photo and file transfer ആപ്പ് കളാകട്ടെ, സ്മാർട് ഫോണുകളിൽ പ്രവർത്തിക്കുന്ന നൂറായിരം ആപ്പ് കളാകട്ടെ , ഇവയൊക്കെ Steve Jobs, James A. Gosling (Programming language Java), Berners-Lee HTTP, Dennis Ritchie , Paul Buchheit -(Gmail), മുതലായ ഉത്പതിഷ്ണുക്ക ൾ അവരുടെ ഗ്യാരേജ്കളിലും ഒറ്റ മുറികളിലും ഇരുന്ന് രാത്രി പകലാക്കി ഉണ്ടാക്കിയെടുത്തതാണ് . ഹ്യൂമൻ എന്റർപ്രൈസിങ് സ്പിരിറ്റിന്റെ മകുടോദാഹരണങ്ങളാണ് ഇവയെല്ലാം. ഫ്രീ മാർക്കറ്റ് കാപിറ്റലിസം എന്ന സിസ്റ്റം ഇല്ലായിരുന്നുവെങ്കിൽ ഈ സൗകര്യങ്ങൾ നമുക്ക് ലഭിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ. സർക്കാർ നൽകുന്ന മാസപ്പടിയും റേഷനും വാങ്ങി ജീവിക്കുന്ന ഒരു സമൂഹം ഇതെല്ലാം ഈ ചെറിയൊരു കാലയളവിൽ ഈ ഉല്കൃഷ്ടതയോടെ ഗുണനിലവാരത്തോടെ കാര്യക്ഷമതയോടെ ഉണ്ടാക്കിയെടുക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ. ഇവ മാനവരാശിക്കാകപ്പാടെ ഉണ്ടാക്കിയെടുത്ത സുഖ സൗകര്യങ്ങളുടെ നേട്ടങ്ങളുടെ, ചൊവ്വാ യാത്രകളുടെ, Large Hadron Collider കളുടെ കണക്കെടുപ്പ് ഒന്ന് നടത്തുക അതിന്റെ വ്യാപ്തി ഒന്ന് മനസ്സിൽ ഉൾക്കൊള്ളുക. ഇത് മുഴുവൻ ഉണ്ടാകാൻ കഴിഞ്ഞത് ഫ്രീ മാർക്കറ്റ് , ഫ്രീ ഹ്യൂമൻ എന്റർപ്രൈസ് സ്പിരിറ്റ് തുറന്ന് കിടക്കുന്നതുകൊണ്ട് മാത്രം ഉണ്ടായതാണ്. 10 ശതമാനം വരുന്ന കുറച്ചു പേർക്ക് അതി സമ്പന്നർക്ക് ആണ് ഇതൊക്കെ ഗുണം ചെയ്യുന്നത് അവർക്കു വേണ്ടിയാണ് ഈ സിസ്റ്റം എന്നൊക്കെയുള്ള വാദങ്ങൾ എത്ര ബാലിശം.

7) വ്യക്തിക്ക് അവന്റെ കഴിവിനനുസരിച്ചു അറിഞ്ഞു വളരാൻ അതിനനുസരിച്ചു ശ്രമിക്കാൻ ഇടം നൽകുന്ന വ്യവസ്ഥയുടെ പേരാണ് ക്യാപിറ്റലിസം. ഒരു കലക്ടീവ്ന്റെ ഡിക്ടറ്റേഷനു കൾക്ക് വെളിയിൽ അവനു അവനായി ജീവിക്കാൻ വളരാൻ അനുവദിക്കുന്ന വ്യവസ്ഥിതിയുടെ പേരാണ് democratic capitalism . വേറൊരു വ്യവസ്ത്ഥിതിയും ഇതനുവദിക്കുന്നില്ല ഇടം നൽകുന്നില്ല.

8) ഇനി നേരത്തെ ഒരവസരത്തിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ ആവർത്തിക്കാം . ബാർഗൈനുകളുടെ , വിലപേശലുകളുടെ കളുടെ കൊടുക്കൽ വാങ്ങലുകളുടെ arrage കളുടെ ആകെ തുകയുടെ പേരാണ് ക്യാപിറ്റലിസം. വ്യക്തികൾ സ്വന്തം ഫ്രീ will ഉപയോഗിച്ചു rational thinking ഉപയോഗിച്ചു നടത്തുന്ന കൊടുക്കൽ വാങ്ങലുകളുടെ ആകെ ത്തുകയുടെ പേരാണ് ക്യാപിറ്റലിസം. കായ്കറിക്കാരനും വീട്ടമ്മയും തമ്മിൽ കവലയിലെ ചെരുപ്പികുട്ടിയും ചായക്കടക്കാരനും തമ്മിൽ കവലയിലെ തുന്നൽക്കാരനും വീട്ടമ്മയും തമ്മിൽ മേസനും വീട്ടുടമയും തമ്മിൽ മേസനും കച്ചവടക്കാരനും തമ്മിൽ സാരിവില്പനക്കാരനും വീട്ടമ്മയും തമ്മിൽ സാരി വില്പനക്കാരനും നെയ്ത്തുകാരനും തമ്മിൽ കച്ചവടക്കാരനും സർക്കാരും തമ്മിൽ tax അഥോറിറ്റി കളും ചെറുകിട കാരനും തമ്മിൽ പഞ്ചായത്തും സ്റ്റേറ്റും തമ്മിൾ സ്റ്റേറ്റും കേന്ദ്രസർക്കാരും തമ്മിൽ രാജ്യങ്ങളിൽ തമ്മിൽ കോര്പറേറ്റുകൾ തമ്മിൽ കോര്പറേറ്റുകുളും ട്രാൻസ്‌പോർട്ടറും തമ്മിൽ ഇങ്ങനെ ലോകമെമ്പാടും നടക്കുന്ന കോടാനുകോടി arrage കളുടെയും ബാർഗൈനുകളുടെയും ആകെ തുകയുടെ പേരാണ് ഫ്രീ മാർക്കറ്റ് ക്യാപിറ്റലിസം . .

9) ഈ ഫ്രീ മാർക്കറ്റ് ഒരു chaotic ചന്ത പോലെ കാണപ്പെടുമെങ്കിലും അതിനകത്ത് ഒരു അലിഖിത invisible ക്രമം, ബാലൻസ്, ഓർഡർ നിലനിൽക്കുന്നു. ആ ഓർഡർനെയാണ് ഫ്രീ മാർക്കറ്റ് എന്ന് പറയുന്നത്. . അല്ലാതെ അതൊരു മുതലാളിമാർ കുറെ തൊഴിലാളികളെ പണിയെടുപ്പിക്കുന്ന ഇടമാണ് കാപിറ്റലിസം എന്ന മനസ്സിലാക്കൽ അപക്വമാണ്.

10) പലരുടെയും വേറൊരു എതിർപ്പ് Free Market എന്ന പ്രയോഗം കേൾക്കുമ്പോഴാണ് . ആ English വാക്കും അതിന്റെ വാച്യാർത്ഥവും വെച്ചുകൊണ്ടല്ല ഫ്രീ മാർക്കറ്റ് നെ കാണേണ്ടത് . ഈ ഹൈ സ്‌കൂൾ അറിവ് തിരുത്തുക. ഫ്രീ മാർക്കറ്റ് എന്ന് വച്ചാൽ എല്ലാവര്ക്കും, തോന്നിയവർക്ക് തോന്നും പോലെ നടക്കപെടുന്ന ഒരിടം എന്നല്ല മനസ്സിൽ കാണേണ്ടത് . ഫ്രീ മാർക്കറ്റ് എന്നാൽ ഓരോ വ്യക്തികളും അവരവരുടെ rational Thinking കഴിവ് ഉപയോഗിച്ച് ഒരു പ്രത്യേക കാലത്തെ contextual, സന്ദര്‌ഭോചിതമായ, തീരുമാനത്തിൽ വാങ്ങലും വിൽ ക്കലും സോഷ്യൽ ഇടപെടലുകളും നടക്കപെടുന്ന ഒരിടം . അങ്ങനെ നടത്തപെടുന്ന ആയിരകണക്കിന് അവരവരുടെ വിവേകം ഉപയോഗിച്ചുള്ള തീരുമാനങ്ങളുടെ ആകെ തുക നിലനിൽക്കുന്ന ഒരിടം ആണ് ഫ്രീ മാർക്കറ്റ്. എന്താണ് Rational thinking .... ഏവരും അവരവരുടെ യുക്തിക്കും സാഹചര്യങ്ങൾക്കും അനുസൃതമായി ഉപയോഗിച്ചുകൊണ്ടുള്ള contexual തീരുമാനം . നാളെ ഓണമാണ് ആപ്പിളിന് അവൻ കിലോക്ക് 150 രൂപ പറയുന്നു എന്നിരുന്നാലും ഓണമല്ലേ അര കിലോ വാങ്ങാം ഇതാണ് contexual rational ഡിസിഷൻ.. അല്ലെങ്കിൽ നാളെ വിഷു കണിയാണ് ഒരു കുല മുന്തിരി വെക്കേണ്ടതാണ് പക്ഷെ എന്തുചെയ്യാം കോവിഡ് കാരണം വരുമാനമൊന്നുമില്ല കുട്ടികളെ പറഞ്ഞു മനസ്സിലാക്കാം ഇക്കുറി മുന്തിരി ഒഴിച്ചുള്ള വെള്ളരി മാത്രം വെച്ചുള്ള കണി മതി എന്ന തീരുമാനം അതാണ് rational contexual തീരുമാനം . അവിടെ നിങ്ങൾക്ക് ഒരു പക്ഷെ നിങ്ങളുടെ പരിപ്രേക്ഷ്യത്തിന് അനുകൂലമായിരിക്കില്ല കാര്യങ്ങൾ അല്ലെങ്കിൽ ചൂഷണം വിലക്കൂടുതൽ കള്ളക്കളി നിങ്ങൾ അവിടെ കാണുന്നു വായിക്കുന്നു. എന്നാലും സൗകര്യങ്ങളുടെ, ഫ്രീഡത്തിന്റെ ഒരു അന്തരീക്ഷം നിലനിൽക്കുന്നു. (Ayn Rand ന്റെ വാക്കുകൾ കടമെടുത്തിട്ടുണ്ട് )

ഒരു നീണ്ട കാലത്തെ തുലനം ചെയ്തു ആവശ്യത്തിന് ആവശ്യവസ്തുക്കൾ എത്തിച്ചു ഒരു എണ്ണയിട്ട മെഷീൻ പോലെ കാര്യങ്ങളെ efficiency യോടെ നിലനിർത്തി കൊണ്ട് പോകുന്ന ഒരു സിസ്റ്റം ആണ് ഫ്രീ മാർക്കറ്റ് . അതിനെ നിങ്ങൾ എപ്പോഴും ഒരു നീണ്ട കാലത്തെ പരിപ്രേക്ഷ്യത്തിൽ മാത്രമേ വിലയിരുത്താവൂ. ഇന്നത്തെ അരിവിലയുടെ വിലക്കൂടുതൽ, വെച്ചിട്ടായിരിക്കരുത് എന്നർത്ഥം. ഇവിടെ രണ്ടാമത്തെ പ്രധാന കാര്യം അറിയേണ്ടത് ഫ്രീ മാർക്കറ്റ് ന്റെ depth and dimension is very huge that nobody can assess it and can positively with certainty interfere in a free market system . if and whenever and whoever interfered in a free market things could end disastrously bad. LASTLY THERE ARE NO GOOD SMARITAN SUPERMAN WE CAN ENTRUST TO ALLOW TO INTERFERE IN A FREE MARKET.

He who thinks he knows what others wanted is dangerous (Adam Smith). എനിക്കറിയാം നിങ്ങൾക്ക് വേണ്ടതെന്താണെന്ന് എന്നു പ്രഘോഷിച്ചു വരുന്ന ആർക്കും , അതേതു പുണ്യാളനായിരുന്നാലും ശരി, ചെഗുവേര ആയിരുന്നാലും ശരി കേരളത്തിലെ ബുദ്ധിജീവികൾ കൊണ്ടാടി മറന്ന, Hugo Chávez കൾ ആയാലും ശരി . നമ്മുടെ, നമ്മളുടെ കുട്ടികളുടെ, ഭാവി അവരെ ഏല്പിക്കരുത്. ഇവരെപോലുള്ള Good Samaritan Super Hero ക്കളെ ഏല്പിക്കരുത് . അതു നമ്മുടെ കൈവശംതന്നെ ഇരിക്കണം. അതാണ് ജനാധിപത്യത്തിന്റെ ചന്തം.

11) . കാപിറ്റലിസത്തിൽ സർക്കാരുകളുടെ ജോലി ആ മത്സര ഇടത്തു നടക്കുന്ന ഏതെങ്കിലും ബലപ്രയോഗങ്ങൾ അതിക്രമങ്ങൽ നടക്കുന്നുണ്ടെങ്കിൽ അത് നിയന്ത്രിക്കലും ഒരു നിയതമായ നിയമങ്ങളുടെ കളമൊരുക്കളും ആ നിയമങ്ങളുടെ പക്ഷപാതിത്വമില്ലാത്ത പാലിക്കലും മാത്രമാണ്. അത് പാലിക്കുന്ന രാഷ്ട്രങ്ങൾക്ക് അവരുടെ ജനതക്ക് ജീവിത നിലവാരം സൗകര്യങ്ങൾ നല്ല നിലയിൽ കൊടുക്കാൻ കഴിയുന്നു.

12) ഈ സാമ്പത്തിക വ്യവസ്ഥക്ക് പകരം വെക്കാൻ, GOOD SMARITAN'S, ലോക നന്മയുടെ Whole sale ഏറ്റെടുത്തിട്ടുള്ള, ഞങ്ങൾക്കറിയാം നിങ്ങള്ക്ക് വേണ്ടത് എന്ന് സ്വയം അവകാശപ്പെട്ട്, ഏറ്റെടുത്ത് നടപ്പാക്കുന്ന സാമ്പത്തിക ക്രമത്തിന്റെ പേരാണ് collective economy , centrally planned economy അല്ലെങ്കിൽ oscialism എന്നൊക്കെ സുകുമാര പേരുകൾ ഇട്ടുവിളിച്ചു നടപ്പാക്കപ്പെടുന്ന സാമ്പത്തിക വ്യവസ്ഥ . വിഭവങ്ങള്, reosurces, എല്ലാവര്ക്കും അവകാശ പെട്ടതായതുകൊണ്ട് ഉത്പാദന ഉപകരണങ്ങൾ State ഉടമയിൽ ആയിരിക്കണമെന്ന് ശഠിക്കുന്ന സാമ്പത്തിക ക്രമം. എവിടെയൊക്കെ collective ഇക്കോണമി നടപ്പാക്കപ്പെടുന്നുവോ അവിടെയൊക്കെ ക്ഷാമങ്ങളുടെ ഇല്ലായ്മ വല്ലായ്മയുടെ വളർച്ചാ മുരടിപ്പ് മാത്രം ഉണ്ടാക്കുന്നു . പട്ടിണി മരണങ്ങൾ ഉണ്ടാക്കുന്നു .മാത്രമല്ല ഈ good smaritan മാർ എല്ലാവരും ഈ സ്വർഗ്ഗരാജ്യം നടപ്പാക്കണമെങ്കിൽ വ്യക്തികളുടെ ലിബർട്ടി നിയന്ത്രിക്കണമെന്ന് തീരുമാനിക്കുന്നു കണ്ടെത്തുന്നു . അത് AUTO CRACY, ഫാഷിസത്തിലേക്ക് ജന്മവാസന പോലെ നടന്നെത്തുന്നു. വിചാരണ നടക്കാത്ത തടവറകളും, Gun ഉം death ഉം നടമാടുന്നു. സമീപകാല ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങൾ കിടക്കുന്നു

13) ഒരു കലക്ടീവ് മാർക്കറ്റ് ഉം ഫ്രീ മാർക്കറ്റ് മായി താരതമ്യം ചെയ്താൽ ഫ്രീ മാർക്കറ്റ് ന്റെ പ്രധാന ശക്തി അത് വ്യക്തിയുടെ intelligence നെ ശ്രമങ്ങളെ പുഷ്ടിപ്പെടുത്തുന്നു എന്നതാണ്. And it produces extra ordinary outputs from such individuals which benefits and enriches entire osciety. ആ വ്യക്തി അവന്റെ വിജയത്തിന് വേണ്ടിയാണ് ശ്രമിക്കുന്നതെങ്കിലും ആ സമൂഹമാകെ അതനുഭവിക്കുന്നു. മറിച്ചു് കലക് ടീവ്, വ്യക്തിയുടെ rational intellectual ശ്രമങ്ങളെ ആവശ്യ ഘടകമല്ലാതാക്കുന്നു . It works as a dampner .

മേല്പറഞ്ഞ COLLECTIVE എന്ന Altruism വ്യക്തിയുടെ enterprising spirit ne ആണ് തടയിടുന്നത്. Altruism വ്യക്തിയെ കടിഞ്ഞാണിടുന്ന ന്യായീകരണങ്ങൾ കണ്ടെത്തും. ആ altruism ഒരു കളക്ടീവ് ഏറ്റെടുക്കുന്നതോടെ വ്യക്തി dwarfed ആയി തുടങ്ങുന്നു. അവന്റെ ENTERPRISING SPIRIT അപ്രസക്തമാകുന്നു മാനിക്കപ്പെടാതെ പോകുന്നു പതിയെ പതിയെ അവനിൽ അത് അസ്തമിക്കുന്നു

14) ക്യാപിറ്റലിസം സമൂഹത്തിൽ നടക്കുന്ന മത്സരങ്ങളുടെ ആകെ തുകയാണ് . സ്വാഭാവികമായും അവിടെ പ്രഥമദൃഷ്ട്യാ അനുകരണീയമല്ല എന്ന് തോന്നുന്ന ചൂഷണങ്ങളുടെയും സങ്കര്ഷങ്ങളുടെയും ഒരു നിര കാണാം. പക്ഷെ അതെല്ലാം അതിനകത്തു നിന്നുകൊണ്ട് day to day കാര്യങ്ങൾ കാണലാണ്. മാറിനിന്നു കൊണ്ട് ഒരു നീണ്ട കാലം വിലയിരുത്തുമ്പോൾ, Martian look, നടത്തിയാൽ അവിടെ ഒരു പാട് മാനവരാശിയുടെ മുന്നോട്ടുള്ള യാത്ര യുടെ കുതിപ്പ് കാണാം .

15) ക്യാപിറ്റലിസത്തിൽ വ്യക്തികളെ ഒരു common denominator ആക്കി തരം താഴ്‌ത്തുന്നില്ല എന്നതാണ് ആ വ്യവസ്ഥിതിയുടെ മഹത്വം. എല്ലാ കാലത്തും എല്ലാ മേഖല കളിലും അസാധാരണ വ്യക്തിത്വങ്ങൾ ഉയർന്നുവരുന്നു, നിലനിൽക്കുന്നു . ക്യാപിറ്റലിസം അവരെ കനിഞ്ഞനുഗ്രഹിക്കുന്നു. പലപ്പോഴും അവർക്ക് അസാധാരണമായ ആനുകൂല്യങ്ങൾ ലഭിക്കാൻ സമ്പത്തായോ സൗകര്യങ്ങളായോ ലഭിക്കാനിടയാക്കുന്നു . പക്ഷെ കാലങ്ങൾ കഴിയുമ്പോൾ when time goes ആ വ്യക്തിയുടെ നേട്ടങ്ങൾ സമുദായത്തിന്റെ ആകെ ഗുണത്തിനായി അവിടെ കിടക്കുന്നു . ഉദാഹരണം American Rail , മുല്ലപെരിയാർ ഡാം , Tata Steel , ACC, Many generic drugs, etc...

16) ക്യാപിറ്റലിസത്തിൽ Those who are unwilling are unrewarded. Those who always procrastinate but do not act are not rewarded . But people like Bijus and Chittilapalli reap success. ക്യാപിറ്റലിസം opportunity കൾ നൽകി കൊണ്ടും reosurces കൾ available ആക്കി കൊടുത്തുകൊണ്ട് അവരെ reward ചെയ്യുന്നു . അവരുടെ അദ്ധ്വാനം സമൂഹത്തിന് ആകെ ഗുണകരമായി ലഭിക്കുന്നു .

17) ക്യാപിറ്റലിസത്തിന് ഒരു പാട് ന്യുനതകൾ തിന്മകൾ ഉണ്ട് . അത് എല്ലാവര്ക്കും അറിയാവുന്ന ആശയമാണ്. അതുകൊണ്ടു ക്യാപിറ്റലിസത്തിലെ പോരായ്മകൾ ക്യാപിറ്റലിസത്തിലെ തിന്മകൾ എണ്ണിപറഞ്ഞുകൊണ്ടുള്ള ഗിരി പ്രഭാഷണങ്ങൾ അല്ല വേണ്ടത്. അത് സുവ്യക്തമാണ്. പകരം വെക്കാൻ നിങ്ങളുടെ കൈവശം ഉള്ള ആശയം എന്താണ് എന്നാണ് അറിയേണ്ടത്. അക്കാര്യം വ്യക്തമാക്കി പ്രായോഗിക രൂപരേഖയോടെ എഴുതി വിശദീകരിച്ചാൽ നന്നാകുമായിരുന്നു . 135 കോടി വരുന്ന ഈ മനുഷ്യ സഞ്ജയത്തിനു ആഹാരവും വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും സമയാസമയത്ത് എത്തിക്കുന്ന നിങ്ങളുടെ പ്രോജെക്ട് ഒന്ന് വിശദീകരിച്ചു പ്രസംഗിച്ചാൽ നന്നായിരുന്നു . നിലനിൽക്കുന്ന വ്യവസ്ഥയിലെ പോരായ്മകൾ പ്രസംഗിച്ചു നടക്കാൻ എളുപ്പമാണ് സാറേ. പകരം വെക്കാനുള്ള നിങ്ങളുടെ സാമ്പത്തിക വ്യവസ്ഥ contours വിശദീകരിച്ചു് പ്രസംഗിച്ചാൽ മാത്രമേ നിങ്ങളുടെ വാക്കുകൾക്ക് സാംഗത്യമുള്ളൂ.

18) Altruistic Morality ഉയർത്തിപിടിച്ചുകൊണ്ടു SOCIALISM, INEQUALITY, ചൂഷണങ്ങൾ ക്കെതിരെ യുള്ള യുദ്ധം എന്നൊക്കെ സഭയെ കയ്യിലെടുക്കുന്ന പ്രഭാഷണങ്ങൾ നടത്താം . പ്രസംഗിച്ചുനടക്കാം . പക്ഷെ അതിന്റെ operational contours, പ്രയോഗത്തിൽ കൊണ്ടുവരാനുള്ള റൂട്ട് മാപ്, വിശദീകരിക്കാതെ മിടുക്ക് കാണിച്ചു നടക്കുന്നത് ഒരു മേനി പറച്ചിൽ മാത്രമാകുന്നു. നിങ്ങൾ നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തിക ക്രമത്തിന്റെ CONTOURS വിശദീകരിക്കുക. ഉദാഹരണമായി അതിൽ മഹാനായ ബാബാസാഹിബ് ക്രോഡീകരിച്ചു വെച്ചിരിക്കുന്ന നമ്മുടെ ഭരണഘടന നിലനിർത്തുമോ ഇല്ലയോ. Multi paty ജനാധിപത്യം നിലനിർത്തികൊണ്ടാണോ അല്ലയോ Liberty, വ്യക്തി സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം നിലനിർത്തികൊണ്ടാണോ അല്ലയോ . എന്നീ കാര്യങ്ങൾ വിശദീകരി ച്ചു് പ്രയോഗികക്ഷമതയുള്ള നിങ്ങളുടെ പകരം വെക്കാനുള്ള നിങ്ങളുടെ പദ്ധതി വിവരിക്കുക. എന്നിട്ട് നിങ്ങളുടെ പ്രസംഗങ്ങൾ ആയിക്കോളൂ. നിങ്ങൾ സത്യസന്ധനായ 'ഇടതു പക്ഷ' 'പുരോഗമന' വക്താവാണെന്ന് അപ്പോൾ അംഗീകരിച്ചുതരാം . നിലനിൽക്കുന്ന വ്യവസ്ഥയിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി പ്രഭാഷണങ്ങൾ നടത്തുക എളുപ്പപണിയാണ് .

19) ക്യാപിറ്റലിസത്തിൽ ഒരുപാട് ന്യുനതകൾ ഉണ്ട്. ക്യാപിറ്റലിസം വ്യക്തികളെ അവരുടെ കഴിവിനനുസരിച്ചു റിസ്‌ക് ടേക്കിങ് എബിലിറ്റിക്കനുസരിച്ചു മത്സരിക്കാൻ വിട്ടിരിക്കുന്ന ഒരു സിസ്റ്റമാണ്. ഈ മത്സരം സ്വാഭാവികമായും പല ചതി ചൂഷണം ഉണ്ടാക്കും. പക്ഷെ ഈ മത്സരം മാനവരാശിയെ ആകപ്പാടെ നേട്ടങ്ങളോടെ മുന്നോട്ടു കൊണ്ടുപോകുന്നു എന്നാണ് കാണേണ്ടത് . അതുകൊണ്ട് അതിലെ ചൂഷണങ്ങളെ എണ്ണി പറഞ്ഞു കൊണ്ടിരുന്നാൽ പറയാൻ ധാരാളമുണ്ട് . കല്ലടിക്കോടൻ മലയോളം വലിപ്പത്തിൽ ചൂഷണങ്ങളുടെ തോതുകാണാം. പക്ഷെ ഇത് പറയുന്നവർ ഈ സിസ്റ്റം ഹിമാലയപർവ്വതം പോലെ ഉണ്ടാക്കിയെടുത്തിരിക്കുന്ന ഗുണങ്ങളുടെ വശത്തേക്ക് സ്വയം ഒന്ന് തിരിഞ്ഞു , നീട്ടി നോക്കണം. മാത്രമോ ക്യാപിറ്റലിസത്തിന്റെ പോരായ്മകൾ പ്രസംഗിക്കുന്നവർ കുന്നോളം മനുഷ്യ ശവങ്ങളുടെ മുകളിൽ കയറിനിന്നുകൊണ്ടാണ് ആ പോരായ്മകളെ കുറിച്ച് പ്രസംഗിക്കുന്നത് എന്നു കൂടി മനസ്സിലാക്കി കാലിനടിയിലേക്ക് ഒന്ന് നോക്കുന്നത് നന്നായിരിക്കും . അഞ്ചു കോടിയിലധികം മനുഷ്യ ശവങ്ങളുടെ മുകളിൽ കയറി നിന്നു കൊണ്ടാണ് പ്രഭാഷണം. ലോകത്തെ ഒരു ശതമാനം വരുന്ന richest അല്ലെങ്കിൽ 10 ശതമാനം വരുന്ന അപ്പർ ക്ലാസ് സമ്പത്തിന്റെ സിംഹ ഭാഗവും ഉപയോഗിക്കുന്നു . എന്നതാണ് പ്രധാന പ്രഭാഷണം. ശരിയായിരിക്കാം. (അതിലേക്കു പിന്നീട് വരാം). പക്ഷെ കാപിറ്റലിസം കോടിക്കണക്കിന് പട്ടിണി മനുഷ്യ ശവങ്ങളെ ഉണ്ടാക്കുന്നില്ല. കാപിറ്റലിസം ലോക പട്ടിണിയെ നിരന്തരം കുറച്ചുകൊണ്ടു വരുന്നു. നിങ്ങൾ സുദൃഢമായ പാലിക്കപ്പെടുന്ന ഒരു നിയവവ്യവസ്ഥ നടപ്പിലാക്കൂ കാപിറ്റലിസം ലോക പട്ടിണിയെ കുറഞ്ഞ കാലം കൊണ്ട് ഇല്ലാതാക്കും. തെളിവിന് ഇന്ത്യയും ചൈനയെയും ഇൻഡോനേഷ്യയെയും നോക്കുക. ഇന്ന് ലോകത്ത് എവിടെയൊക്കെ പട്ടിണിമരണങ്ങളുണ്ടോ അവിടെയൊക്കെ നിയമവ്യവസ്ഥ പാലിക്കപെടാത്ത പ്രദേശങ്ങളാണെന്ന് കാണാവുന്നതാണ്. 10 ശതമാനം വരുന്ന കുറച്ചുപേർ അതി സമ്പന്നരായി നടക്കുന്നു എന്ന അസൂയ കുനുഷ്ട് ആണോ നിങ്ങളുടെ പ്രയോറിറ്റി അതോ ഇല്ലായ്മകളും വല്ലായ്മകളും ക്ഷാമങ്ങളുമോ ? കുന്നുകൂടി കിടക്കുന്ന പട്ടിണിമരണത്തിലെ ശവങ്ങളോ? Choice is yours.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP