1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
14
Tuesday

ജെങ്കിസ് ഖാനും സാമ്രാജ്യങ്ങളും

July 17, 2014 | 02:47 PM IST | Permalinkജെങ്കിസ് ഖാനും സാമ്രാജ്യങ്ങളും

നിങ്ങൾക്ക് പൊക്കം കുറവാണല്ലോ.' അസിസ്റ്റന്റ് പ്രൊഫസർ ജോലിക്കുള്ള ഇന്റർവ്യൂവിനു ചെന്ന ഒരു വനിതയോട് ഇന്റർവ്യൂ ബോർഡിലെ ഒരംഗം ചോദിച്ചു.

'എനിക്ക് നെപ്പോളിയൻ ബോണപ്പാർട്ടിനേക്കാൾ പൊക്കമുണ്ട്.' വനിത ഒട്ടും കൂസാതെ മറുപടി പറഞ്ഞു. എന്റെയൊരു മുൻ സഹപ്രവർത്തകന്റെ സഹധർമ്മിണിയായിരുന്നു, അത്. അസിസ്റ്റന്റ് പ്രൊഫസർ ജോലിയും ഉയരവുമായി യാതൊരു ബന്ധവും എനിക്കു കാണാൻ കഴിഞ്ഞില്ലെങ്കിലും, ഈ ചോദ്യവും ഉത്തരവും നെപ്പോളിയനെപ്പറ്റിയും സാമ്രാജ്യങ്ങളെപ്പറ്റിയും അല്പം വായിച്ചറിയാൻ എന്നെ പ്രചോദിപ്പിച്ചു. അതിന്റെ ഫലമാണീ ലേഖനം.

1804 മുതൽ 1815 വരെ ഫ്രാൻസു ഭരിച്ച നെപ്പോളിയന്റെ ഉയരം അഞ്ചടി രണ്ടിഞ്ചു മാത്രമായിരുന്നെന്ന് അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫ്രഞ്ചുകാരനായ ഡോക്ടർ ഫ്രാൻസെസ്‌കോ അന്റോമാർച്ചി തന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. ഫ്രാൻസിന്റെ അഞ്ചടി രണ്ടിഞ്ച് എന്ന അളവ് ഇംഗ്ലണ്ടിലെ അഞ്ചരയടിക്കു തുല്യമാണെന്ന ഒരു വാദമുണ്ടെങ്കിലും ആ വാദത്തെപ്പറ്റി ഇന്റർവ്യൂ ബോർഡിലെ അംഗത്തിന് അറിവുണ്ടായിരുന്നോ എന്ന ചോദ്യം അപ്രസക്തമാണ്. അസിസ്റ്റന്റ് പ്രൊഫസ്സറുടെ ജോലി ചെയ്യാനുള്ള തന്റേടവും ആത്മവിശ്വാസവും വനിതയ്ക്കുണ്ട് എന്ന് ആ ഒരൊറ്റ ഉത്തരത്തിൽ നിന്നു തന്നെ ഇന്റർവ്യൂ ബോർഡിനു ബോദ്ധ്യം വന്നു കാണണം. വനിത ഇന്റർവ്യൂവിൽ അനായാസം ജയിച്ചു, ജോലി നേടുകയും ചെയ്തു.

ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ വീരസാഹസികനായ ചക്രവർത്തിയായി കണക്കാക്കപ്പെടുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ഇറ്റലിയേയും ആക്രമിച്ചു കീഴടക്കിയിരുന്നു. അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ വലിപ്പം 21 ലക്ഷം ചതുരശ്ര കിലോമീറ്ററായിരുന്നു. അലക്‌സാണ്ടർ ദ ഗ്രേറ്റിന്റെ സാമ്രാജ്യത്തിന്റെ വലിപ്പം നെപ്പോളിയന്റേതിന്റെ രണ്ടര ഇരട്ടിയായിരുന്നു: 52 ലക്ഷം ച. കിലോമീറ്റർ. ഗ്രീസ് മുതൽ തെക്ക് ഈജിപ്റ്റു വരെയും പടിഞ്ഞാറ് പാക്കിസ്ഥാൻ വരെയും അദ്ദേഹത്തിന്റെ സാമ്രാജ്യം നീണ്ടു പരന്നു കിടന്നു. അലക്‌സാണ്ടർ നടത്തിയ പടയോട്ടം ക്രിസ്തുവിനു മുൻപ് നാലാം നൂറ്റാണ്ടിലായിരുന്നു. അദ്ദേഹവും ഇന്ത്യയിലെ പോറസ് പുരൂരവസ്സ് രാജാവുമായി നടന്ന യുദ്ധം ചരിത്രപ്രസിദ്ധമാണ്. അലക്‌സാണ്ടർ സിന്ധു നദി കടന്ന് പോറസ്സിനെ പരാജയപ്പെടുത്തിയെങ്കിലും, തുടർന്ന് മുന്നോട്ടു പോകാനാകാതെ മടങ്ങുകയാണുണ്ടായത്.

അലക്‌സാണ്ടർ ചക്രവർത്തിയുടെ സാമ്രാജ്യത്തിന്റെ വിസ്തൃതി 52 ലക്ഷം ച. കിലോമീറ്ററായിരുന്നെന്നു പറഞ്ഞുവല്ലോ. നമ്മുടെ ഭാരതത്തിന്റെ വലിപ്പം 33 ലക്ഷം ച. കിലോമീറ്റർ മാത്രമാണ്. അലക്‌സാണ്ടറുടെ സാമ്രാജ്യം ഭാരതത്തേക്കാൾ 1.6 മടങ്ങു വലുതായിരുന്നു എന്നർത്ഥം. പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായ മുഗൾ സാമ്രാജ്യത്തിന്റെ വലിപ്പം ഏകദേശം അലക്‌സാണ്ടർ ചക്രവർത്തിയുടേതിനോളം വന്നിരുന്നു: 50 ലക്ഷം ച. കിലോമീറ്റർ. ഇതേ വലിപ്പം തന്നെയായിരുന്നു, ബീ സി നാലാം നൂറ്റാണ്ടിലെ മൗര്യസാമ്രാജ്യത്തിനും. ഈ രണ്ടു സാമ്രാജ്യങ്ങളിലും ഇന്നത്തെ കേരളം, തമിഴ്‌നാട് എന്നീ ഭൂവിഭാഗങ്ങൾ ഉൾപ്പെട്ടിരുന്നില്ല.

റോമൻ സാമ്രാജ്യം ഇവയേക്കാളെല്ലാം വലുതായിരുന്നു: 68 ലക്ഷം ച. കിലോമീറ്റർ. മംഗോളിയൻ വംശജനായ കുബ്ലായിഖാൻ ചൈനയിലും സമീപമേഖലകളിലുമായി സ്ഥാപിച്ച യുവാൻ സാമ്രാജ്യത്തിന്റെ വലിപ്പം ഇവയേക്കാളൊക്കൊക്കെ വലുതായിരുന്നു: 140 ലക്ഷം ച. കിലോമീറ്റർ. അല്പം കൂടി വലുതായിരുന്ന ക്വിങ്ങ് സാമ്രാജ്യം ചൈനയിലെ അവസാനത്തേതായിരുന്നു. 1912ൽ അവസാനിച്ച അതിന്ന് 147 ലക്ഷം ച. കിലോമീറ്റർ വിസ്താരമുണ്ടായിരുന്നു.

ഒരു വ്യക്തി സൈന്യത്തെ നയിച്ച് സ്വയം യുദ്ധക്കളത്തിലിറങ്ങി പടവെട്ടി രാജ്യങ്ങൾ പിടിച്ചടക്കി സ്ഥാപിച്ച സാമ്രാജ്യങ്ങളിൽ ഏറ്റവും വലിപ്പമുള്ളത് മുൻപു പറഞ്ഞവയൊന്നുമായിരുന്നില്ല. മംഗോളിയയിലെ ജെങ്കിസ് ഖാന്റെ മംഗോൾ സാമ്രാജ്യമായിരുന്നു അത്. 330 ലക്ഷം ച. കിലോമീറ്റർ. മംഗോളിയ മുതൽ ചൈന, അഫ്ഘാനിസ്ഥാൻ, ഇറാൻ, ഇറാക്ക്, സിറിയ, കാസ്പിയൻ കടലിന്റെ പടിഞ്ഞാറുള്ള ജോർജ്ജിയ, അങ്ങനെ അതിവിസ്തൃതമായ ഭൂവിഭാഗമായിരുന്നു ജെങ്കിസ്ഖാന്റെ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നത്. ശാന്തസമുദ്രം മുതൽ സിൽക്ക് റൂട്ടു വഴി കാസ്പിയൻ കടൽ വരെ.

ബ്രിട്ടീഷ് സാമ്രാജ്യത്തിനു മാത്രമാണ് ഇതിനേക്കാൾ നേരിയ തോതിലെങ്കിലും വലിപ്പക്കൂടുതലുണ്ടായിരുന്നത്: അവരുടെ 332ലക്ഷം ച. കിലോമീറ്റർ വിസ്തൃതി വിവിധ ഭൂഖണ്ഡങ്ങളിലായിരുന്നതിനാൽ അവയിലെത്താൻ സമുദ്രയാത്ര വേണ്ടി വന്നിരുന്നു. ഇക്കാര്യത്തിലായിരുന്നു, ജെങ്കിസ് ഖാന്റെ സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത: ജെങ്കിസ് ഖാന്റെ സാമ്രാജ്യം തുടർച്ചയായി, നീണ്ടു പരന്നു കിടന്നിരുന്ന, ഒരറ്റം മുതൽ മറ്റേയറ്റം വരെ കരയിലൂടെ സഞ്ചരിക്കാവുന്ന ഒരൊറ്റ ഭൂവിഭാഗമായിരുന്നു. ഇത്തരം മറ്റൊരു സാമ്രാജ്യത്തിനും ഇതിന്റെ പകുതിയോളം പോലും വലിപ്പമുണ്ടായിരുന്നില്ല.

ജെങ്കിസ് ഖാനെപ്പറ്റി പറയുമ്പോൾ അദ്ദേഹത്തിന്റെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമാണ് ആദ്യം തന്നെ പറയേണ്ടി വരുന്നത്. അദ്ദേഹത്തിന്റെ നിഷ്ഠൂരരായ പട്ടാളം കൊന്നൊടുക്കിയത് നൂറു കണക്കിനോ ആയിരക്കണക്കിനോ ആളുകളെയായിരുന്നില്ല. രാജ്യങ്ങൾ പിടിച്ചടക്കി സാമ്രാജ്യം സ്ഥാപിക്കാനുള്ള ത്വരയ്ക്കിടയിൽ നാലു കോടി എതിരാളികളെയാണ് അദ്ദേഹത്തിന്റെ സൈന്യം കൊന്നൊടുക്കിയത്. ഇക്കാരണത്താൽ ജെങ്കിസ് ഖാന്റെ നാമധേയം ക്രൂരതയുടെ പര്യായമായാണ് ലോകം അനുസ്മരിക്കാറ്. ഹിറ്റ്‌ലറാണ് ആധുനികകാലത്തെ ഏറ്റവും വലിയ കൊലപാതകിയായി കണക്കാക്കപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്നിടയിൽ ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള ജർമ്മൻ സൈന്യവിഭാഗങ്ങൾ ഒരു കോടി പത്തു ലക്ഷം സാധാരണക്കാരെ കൊന്നൊടുക്കിയെന്നു ചരിത്രം പറയുന്നു. ഇതിന്റെ നാലിരട്ടിയായിരുന്നു ജെങ്കിസ് ഖാന്റെ സൈന്യത്തിന്റെ കണക്കിൽ ചരിത്രം കുറിച്ചിട്ടിരിക്കുന്ന പാതകങ്ങൾ.

അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആറ്റില എന്ന ഹൂണരാജാവിനെപ്പറ്റി ഭയത്തോടെയാണ് സർവ്വരും ഓർക്കാറ്. ആറ്റിലയേക്കാൾ വളരെക്കൂടുതൽ ആകെ നാലു കോടി കൊലകൾ നടത്തിയെങ്കിലും, ജെങ്കിസ് ഖാൻ ആറ്റിലയേക്കാൾ പലതുകൊണ്ടും വ്യത്യസ്തനായിരുന്നു. ഒരു പട്ടണത്തെ ആക്രമിക്കുമ്പോൾ ജെങ്കിസ് ഖാൻ അവിടുത്തെ രാജാവിന് ഒരു മുന്നറിയിപ്പു നൽകും: 'നിരുപാധികം കീഴടങ്ങുക. കീഴടങ്ങുന്നില്ലെങ്കിൽ ഈ ചാട്ടയേക്കാൾ ഉയരമുള്ള സകലരേയും ഞങ്ങൾ കൊല്ലും.' ചില രാജാക്കന്മാർ എതിരിടാനൊരുങ്ങാതെ കീഴടങ്ങി.കീഴടങ്ങിയവരോട് ജെങ്കിസ് ഖാൻ ദയവു കാണിച്ചു. എന്നാൽ മറ്റു ചില രാജ്യങ്ങൾ എതിരിട്ടു. അവിടുത്തെ ജനതകൾ നിഷ്‌കരുണം വധിക്കപ്പെടുകയും ചെയ്തു.കുട്ടികളെപ്പോലും അവർ വെറുതെ വിട്ടില്ല. ഇത്തരമൊരാക്രമണത്തിൽ ജെങ്കിസ് ഖാന്റെ അൻപതിനായിരത്തോളം വന്ന സൈന്യത്തിലെ ഓരോരുത്തരും ഇരുപത്തിനാലു പേരെ വീതം കൊല ചെയ്‌തെന്നു ചരിത്രത്തിൽ കാണുന്നു.

പാശ്ചാത്യചരിത്രകാരന്മാർ പൊതുവിൽ ജെങ്കിസ് ഖാനോടു ദയവു കാണിച്ചിട്ടില്ലെങ്കിലും അവർ അദ്ദേഹത്തിന്റെ ചില ഗുണവൈശിഷ്ട്യങ്ങൾ മറന്നില്ല.മംഗോളിയയിലെ കിയാദ് വർഗ്ഗത്തിൽ പിറന്നയാളായിരുന്നെങ്കിലും ജെങ്കിസ് ഖാൻ മതസഹിഷ്ണുതയുള്ളയാളുമായിരുന്നു. അദ്ദേഹം അന്യമതങ്ങളിൽ നിന്ന് തത്വശ്ശാസ്ത്രപരവും സദാചാരപരവുമായ പാഠങ്ങൾ പഠിക്കാൻ താത്പര്യം കാണിച്ചു. ഇതിന്നായി ബുദ്ധമതത്തിലേയും ഇസ്ലാം മതത്തിലേയും ക്രിസ്തുമതത്തിലേയും പുരോഹിതന്മാരിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിച്ചു. ബുദ്ധമതവിശ്വാസികളുടെ അധീനതയിലായിരുന്ന ഉത്തരപൂർവ്വേഷ്യയേയും ഇസ്ലാം മതവിശ്വാസികളുടെ അധീനതയിലായിരുന്ന ദക്ഷിണപശ്ചിമേഷ്യയേയും ക്രിസ്തുമതവിശ്വാസികളുടെ അധീനതയിലായിരുന്ന യൂറോപ്പിന്റെ പല ഭാഗങ്ങളും ഒരൊറ്റ ഭരണത്തിൻ കീഴിൽ കൊണ്ടുവന്ന് അതുവഴി ഈ മൂന്നു സംസ്‌കാരങ്ങളുടേയും സംയോജനം സാധിച്ചു. തന്റെ സാമ്രാജ്യത്തിലൊട്ടാകെ ഉയ്ഘുർ ലിപി ഉപയോഗിച്ച് എഴുതാനുള്ള സംവിധാനം നടപ്പിലാക്കി. മറ്റൊരാളുടെ മുൻപിൽ വച്ച്, അയാൾക്കു കൂടി നൽകാതെ ആഹാരം കഴിക്കുന്നത് ശിക്ഷാർഹമാക്കി.

ജെങ്കിസ് ഖാന് അനേകം ഭാര്യമാരുണ്ടായിരുന്നു. അദ്ദേഹം അവരെ സ്‌നേഹിക്കുകയും തുല്യമായി പ്രീണിപ്പിക്കുകയും ചെയ്തു പോന്നു. വിജയകരമായ ഓരോ ആക്രമണത്തിലും കൈക്കലാക്കിയ വിലപ്പെട്ട മുതലുകളെല്ലാം അദ്ദേഹം സൈനികരുമായി പങ്കു വച്ചു. എന്നാൽ, അതിസുന്ദരികളായ സ്ത്രീകൾ ഖാനു മാത്രമുള്ളവരായിരുന്നു. ഇതിന്റെ പരിണിതഫലം ജനിതകശ്ശാസ്ത്രജ്ഞരുടെ ഒരന്താരാഷ്ട്രസംഘം നടത്തിയ പഠനങ്ങളിൽ ഏതാണ്ട് ഒന്നരക്കൊല്ലം മുൻപു വെളിപ്പെട്ടു:ഇന്നു ജീവിച്ചിരിക്കുന്ന ഓരോ ഇരുന്നൂറു പുരുഷന്മാരിലും ഒരാൾ വീതം ജെങ്കിസ് ഖാനുമായി ജനിതകമായി ബന്ധപ്പെട്ടിരിക്കുന്നുവത്രെ. മദ്ധ്യേഷ്യയിലെ ഒന്നരക്കോടിയിലേറെ പുരുഷന്മാർക്ക് ജെങ്കിസ് ഖാന്റെ 'വൈ'ക്രോമസോമുണ്ടെന്ന് ആ സംഘം കണ്ടെത്തി.

ബാല്യത്തിൽ ചെങ്കിസ് ഖാന്റെ പേര് ടെമൂജിൻ എന്നായിരുന്നു. ഒൻപതു വയസ്സു മാത്രം പ്രായമുള്ളപ്പോൾ പിതാവു മരണമടഞ്ഞു. അതോടെ അദ്ദേഹത്തിന്റെ കുടുംബം സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു. ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു.മംഗോളിയക്കാർ ഭൂമിയിലെ ഏറ്റവുമധികം സഹനശക്തിയുള്ള ജനതയാണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. ടെമൂജിൻ ഏറ്റവുമധികം സഹനശക്തിയുള്ള വ്യക്തിയായി വളർന്നതിൽ അതിശയമില്ല. അദ്ദേഹം യുദ്ധങ്ങളിൽ സൈന്യത്തെ നയിക്കുമ്പോൾ ചക്രവർത്തിയായിരുന്നിട്ടുപോലും സൈനികരുടെ കഷ്ടപ്പാടുകൾ പങ്കിട്ടു. വ്യക്തികളുടെ വൈശിഷ്ട്യങ്ങൾ കണക്കിലെടുത്ത്, അവരെ അദ്ദേഹം വർഗ്ഗമതഭേദമെന്യേ അംഗീകരിക്കുകയും ആത്മാർത്ഥതയുള്ളവരെ ആദരിക്കുകയും ചെയ്തു.തന്റെ വാക്കിന് അദ്ദേഹം വലുതായ വില കല്പിച്ചു. കൊടുത്ത വാഗ്ദാനങ്ങൾ നിർബന്ധമായും പാലിച്ചു. ഇതുകൊണ്ടെല്ലാമായിരിക്കണം, അദ്ദേഹത്തിന്റെ മരണം വരെ സൈനികനേതാക്കളിൽ ഒരാൾ പോലും അദ്ദേഹത്തെ വഞ്ചിച്ചില്ല.

നാലു കോടി മനുഷ്യരെ കൊല ചെയ്‌തെങ്കിലും ജെങ്കിസ് ഖാൻ മംഗോളിയയിലെ ഇന്നത്തെ തലമുറയുടെ പോലും ആരാധനാപാത്രമാണ്. അദ്ദേഹത്തെ മംഗോളിയയുടെ സ്ഥാപകപിതാവായി അവർ കണക്കാക്കുന്നു. റഷ്യയ്ക്കും ചൈനയ്ക്കുമിടയിലുമുള്ള ഒരു രാജ്യമാണ് മംഗോളിയ.റഷ്യയും ചൈനയും അതിപ്രസിദ്ധരാണ്, വൻശക്തികളാണ്.മംഗോളിയയാകട്ടെ, അധികമൊന്നും അറിയപ്പെടാത്ത രാഷ്ട്രവും.ഇന്ത്യയുടെ പകുതി വലിപ്പമേ മംഗോളിയയ്ക്കുള്ളു. ജനസംഖ്യ വെറും മുപ്പതു ലക്ഷത്തിൽ താഴെയും. നമ്മുടെ ജനസംഖ്യ അവരുടേതിന്റെ ഏകദേശം നാനൂറിരട്ടി വരും. ഒന്നു രണ്ടു കാര്യങ്ങളിൽ മംഗോളിയ നമ്മേക്കാൾ മുന്നിലാണ്: നമ്മുടേതിന്റെ ഇരട്ടി പ്രതിശീർഷവരുമാനമുണ്ട് അവർക്ക്. എങ്കിലും നമ്മെപ്പോലെതന്നെ അവിടെയും മൂന്നിലൊന്നു ജനം ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. അവർക്ക് 97.4 ശതമാനം സാക്ഷരതയുണ്ട്. നമുക്ക് 74.4 ശതമാനം മാത്രമേയുള്ളു.

അധികം അറിയപ്പെടാതെ കിടക്കുന്ന മംഗോളിയയാണ് ലോകത്തിലെ ഏറ്റവും ശക്തനായിരുന്ന ചക്രവർത്തിക്കു ജന്മം കൊടുത്തതെന്നോർക്കുമ്പോൾ അതിശയം തോന്നുന്നു.അതുമാത്രമോ, ചൈനയിൽ യുവാൻ സാമ്രാജ്യം സ്ഥാപിച്ച കുബ്ലായ് ഖാൻ ജെങ്കിസ് ഖാന്റെ പെ#ൗത്രനായിരുന്നു. കുബ്ലായ് ഖാൻ തുടക്കത്തിൽ മംഗോളിയൻ വംശജനായിരുന്നെങ്കിലും പിൽക്കാലത്ത് ഇസ്ലാം മതം സ്വീകരിച്ചു. മംഗോളിയയുടേയും ചൈനയുടേയും ചരിത്രങ്ങൾ തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്നു. ചൈനയും മംഗോളിയയും ഒരേ സാമ്രാജ്യത്തിന്റെ ഭാഗങ്ങളായിരുന്നു. ഒരു തവണയല്ല, രണ്ടു തവണ.

മുൻപു പരാമർശിച്ച ചക്രവർത്തിമാരുടെ അന്ത്യങ്ങൾ എപ്രകാരമായിരുന്നെന്നു പരിശോധിക്കാം. നെപ്പോളിയന് രണ്ടു തവണ കീഴടങ്ങേണ്ടി വന്നിരുന്നു. ആദ്യത്തെ തവണ ഫ്രാൻസിൽ നിന്നു നാടു കടത്തപ്പെട്ട് എൽബാ ദ്വീപിൽ താമസിക്കുമ്പോൾ സദാസമയവും കൂടെ കൊണ്ടു നടന്നിരുന്ന വിഷഗുളിക കഴിച്ച് അദ്ദേഹം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.കാലപ്പഴക്കത്താൽ ഗുളികയിലെ വിഷവീര്യം നഷ്ടപ്പെട്ടിരുന്നതിനാൽ ആത്മഹത്യാശ്രമം പരാജയപ്പെട്ടു. എൽബാ ദ്വീപിൽ നിന്നു രക്ഷപ്പെട്ട് ഫ്രാൻസിലെത്തിയ നെപ്പോളിയൻ വീണ്ടും അധികാരം കൈയടക്കുകയും സൈന്യത്തെ പുനഃസംഘടിപ്പിച്ച് അയൽ രാജ്യങ്ങളുമായി യുദ്ധത്തിലേർപ്പെടുകയും ചെയ്തു. ഒടുവിൽ, 1815ൽ ബെൽജിയത്തിലെ വാട്ടർലൂവിൽ വച്ചു നടന്ന ചരിത്രപ്രസിദ്ധമായ യുദ്ധത്തിൽ നെപ്പോളിയൻ പരാജയപ്പെട്ടു.ഓടി രക്ഷപ്പെടാൻ ശ്രമിച്ച നെപ്പോളിയന് ബ്രിട്ടീഷ് നാവികസേനയുടെ മുന്നിൽ കീഴടങ്ങേണ്ടി വന്നു. ആറു വർഷത്തോളം ബ്രിട്ടീഷ് തടവുകാരനായി കഴിയവെ നെപ്പോളിയൻ മരണമടഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിൽ ആറു കോടിയിലേറെപ്പേർ മരണമടഞ്ഞു. ഇവയ്‌ക്കെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ഉത്തരവാദികളായിരുന്നവരിൽ മുഖ്യൻ ഹിറ്റ്‌ലറായിരുന്നു. റഷ്യൻ സൈന്യം ഹിറ്റ്‌ലറുടെ തെരുവിൽ എത്തിയപ്പോൾ ഹിറ്റ്‌ലർ സ്വയം വെടിവച്ചു മരിക്കുകയാണുണ്ടായത്. ഹിറ്റ്‌ലറുടെ സഖ്യരാജ്യമായിരുന്ന ഇറ്റലിയുടെ ഏകാധിപതി മുസ്സൊലീനി വെടിവച്ചു കൊല്ലപ്പെട്ടു. അലക്‌സാണ്ടർ ചക്രവർത്തി രോഗബാധിതനായി മരിച്ചതാണെന്നും, അതല്ല, അദ്ദേഹത്തിനു വിഷം കൊടുത്തു കൊന്നതാണെന്നും വാദങ്ങളുണ്ട്. ഹിറ്റ്‌ലർ കെട്ടിപ്പടുത്ത ജർമ്മൻ സാമ്രാജ്യം അമേരിക്കയും റഷ്യയുമടങ്ങുന്ന സഖ്യകക്ഷികൾ പങ്കിട്ടെടുത്തു. ഇറ്റലി സ്വതന്ത്ര, ജനാധിപത്യ രാഷ്ട്രമായിത്തീർന്നു. അലക്‌സാണ്ടർ ചക്രവർത്തിക്കു സന്തതികളുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സാമ്രാജ്യം ചിന്നിച്ചിതറിപ്പോയി.

ജെങ്കിസ് ഖാൻ കീഴടക്കിയ ഒരു രാജ്യത്തെ രാജകുമാരിയുമായി വേഴ്ച നടത്തിക്കൊണ്ടിരിയ്‌ക്കെ, ജെങ്കിസ് ഖാൻ രാജകുമാരിയുടെ കുത്തേറ്റു മരിച്ചുവെന്നാണ് ഒരു വിഭാഗം മംഗോളിയർ വിശ്വസിക്കുന്നത്. ഒരു യുദ്ധത്തിന്നിടയിലേറ്റ മുറിവിലൂടെ ഉണ്ടായ വിഷബാധ മൂലമാണ് ജെങ്കിസ് ഖാൻ മരിച്ചതെന്ന് സഞ്ചാരിയായ മാർക്കോ പോളോ രേഖപ്പെടുത്തിയിരിക്കുന്നു. മുൻപു പരാമർശിച്ച ഏകാധിപതികളിൽ നിന്നു വ്യത്യസ്തമായി, സ്വന്തം കാലശേഷവും സാമ്രാജ്യം നിലനിൽക്കാനുള്ള സംവിധാനങ്ങൾ ജെങ്കിസ് ഖാൻ ഏർപ്പെടുത്തിയിരുന്നു. അവ ഫലവത്തായി. ഏകദേശം രണ്ടു നൂറ്റാണ്ടോളം മംഗോൾ സാമ്രാജ്യം നിലനിന്നു. 1368ൽ മംഗോൾ സാമ്രാജ്യം നാമാവശേഷമായി.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ആദ്യ കോളിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരിക്കെ നടത്തിയത് മൂന്നര മിനിറ്റ് സംസാരം; ഉന്നത പദവി ദുരുപയോഗത്തിനും കേസ് അട്ടമറിക്കാനും ശ്രമിച്ചതിന് ഡിജിറ്റൽ തെളിവായി ഫോൺ സംഭാഷണം; വിദേശ യാത്രകൾ പലതും സംശയ നിഴലിലും; സ്വർണ്ണ കടത്ത് ആസൂത്രകയുമായി ചേർന്ന് നടത്തിയ എല്ലാ യാത്രകളും പരിശോധിക്കും; ചോദ്യം ചെയ്യലിൽ കൃത്യമായ മറപടി പറഞ്ഞില്ലെങ്കിൽ ഉടൻ അറസ്റ്റ് ചെയ്യാൻ എൻഐഎ; ശിവശങ്കറിന് പിന്നാലെ മറ്റൊരു സെക്രട്ടറിയേറ്റ് പ്രമുഖനും നിരീക്ഷണത്തിൽ
റഷ്യയിലെ എംബിബിഎസ് വിദ്യാർത്ഥിനി നാട്ടിലെത്തിയത് ആറു ദിവസം മുമ്പ്; ക്വാറന്റീനിൽ കഴിയുന്ന മകൾക്ക് വീടു മുഴുവൻ ഉപയോഗിക്കാൻ അച്ഛനും അമ്മയും ബന്ധു വീട്ടിലേക്ക് മാറി; ഉച്ചവരെ ഭക്ഷണം എത്തിച്ചു കൊടുത്തു; ഫോൺ എടുക്കാത്തതിനെ തുടർന്ന് ജനൽ പൊട്ടിച്ചു നോക്കിയപ്പോൾ കണ്ടത് തുങ്ങി നിൽക്കുന്ന ഇരുപതുകാരിയെ; പായിപ്പാട്ടെ കൃഷ്ണപ്രിയയുടെ ആത്മഹത്യയിൽ അന്വേഷണത്തിന് തൃക്കൊടിത്താനം പൊലീസ്
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
'എന്നെ രക്ഷിക്കണേ, എന്നെ രക്ഷിക്കണേ'; ഗൈനക്കോളജി ഒ പിയിൽനിന്ന് അജ്ഞാത സ്ത്രീയുടെ നിലവിളി ശബ്ദം ഭീതി ഉയർത്തുന്നു; ശബ്ദം കേട്ട് പരിശോധിക്കാൻ ചെന്നാൽ ആരെയും കാണാനും കഴിയില്ല; സംഭവം തുടർകഥയായതോടെയാണ് ആളുകൾ ഭയന്ന് ഈ ഭാഗത്തേക്ക് പോകാൻ മടിക്കുന്നു; കോട്ടയം മെഡിക്കൽ കോളജിൽ പ്രേതബാധയോ? അന്വേഷണവുമായി അധികൃതർ
ബംഗളൂരു യാത്രയിൽ കൊച്ചിയിൽ നിന്ന് പിന്തുടർന്നത് മട്ടാഞ്ചേരിയിലെ ഗുണ്ടാ പട; മനസ്സുമാറ്റി കീഴടങ്ങാൻ വാശി പിടിച്ചാൽ തീരുമാനിച്ചത് സ്വപ്‌നയേയും കുടുംബത്തേയും വകവരുത്താൻ; ഓഡിയോ സന്ദേശം റിക്കോർഡ് ചെയ്ത് കൈമാറിയതിന് പിന്നിൽ ആത്മഹത്യാ വാദം ചർച്ചയാക്കൽ; ബംഗളൂരുവിൽ എൻ ഐ എ അതിവേഗം ഇടപെട്ടതു കൊണ്ട് സ്വപ്‌നയ്ക്ക് ജീവൻ നഷ്ടമായില്ല; കള്ളക്കടത്ത് ആസൂത്രകയെ പിന്തുടർന്ന വാഹനത്തെ കണ്ടെത്താൻ എൻഐഎ
എല്ലാ ദിവസവും അന്വേഷണ പുരോഗതി വിലയിരുത്തുന്നത് അജിത് ഡോവൽ; നിരീക്ഷണം നടത്തുന്നത് ആഭ്യന്തര വകുപ്പിലെ അമിത് ഷായുടെ അതിവിശ്വസ്തർ; ലക്ഷ്യം കൊടുവള്ളി മാഫിയയുടെ വേരറുക്കൽ എന്ന് വ്യക്തമാക്കി എൻഐഎ നീക്കങ്ങൾ; സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്യുക ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചും; നയതന്ത്ര ബാഗിന്റെ മറവിലെ സ്വർണ്ണ കടത്തിൽ കേന്ദ്രത്തിന്റേത് സജീവമായ ഇടപെടൽ; ശിവശങ്കറും ടീമും നേരിടുന്നത് വമ്പൻ വെല്ലുവിളി
ശിവശങ്കറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ച് എൻഐഎ; കൊച്ചിയിലേക്ക് വിളിച്ചു വരുത്തുക കസ്റ്റംസ്; മൊഴികളിൽ വൈരുദ്ധ്യം കണ്ടാൽ സ്വപ്നാ സുരേഷിനും സരിത്തിനും സന്ദീപ് നായർക്കും ഒപ്പം ഇരുത്തി മൊഴിയെടുക്കും; സെക്രട്ടറിയേറ്റിന് പിറകിലെ ഫ്‌ളാറ്റിൽ നിറയുന്നത് വൻ ദുരൂഹത; ശിവശങ്കറിനും സ്വപ്‌നയുടെ ഭർത്താവിനും ഇവിടെ ഫ്‌ളാറ്റുണ്ടെന്ന് സംശയം; കേരളത്തെ ഭരിച്ച മുഖ്യമന്ത്രിയുടെ പഴയ സെക്രട്ടറി ഊരാക്കുടുക്കിൽ; അഭിഭാഷക കുടുംബവും സംശയ നിഴലിൽ
ദുബായിൽ നിന്ന് എത്തുന്നത് നബീലിന് വേണ്ടി ഫൈസൽ അയക്കുന്ന സ്വർണം; നയതന്ത്ര പരിരക്ഷയിൽ കടത്ത് തുടങ്ങിയത് ഒന്നര വർഷം മുമ്പ്; കാർഗോയിൽ നിന്ന് ഏറ്റുവാങ്ങി അരുവിക്കരയിലെ സന്ദീപിന്റെ വീട്ടിൽ എത്തിക്കുന്നത് സരിത്; എല്ലാ വഴിയും ക്ലിയറാക്കുന്നത് സ്വപ്‌നാ സുരേഷിന്റെ 'ശിവശങ്കര' കരുത്തും; എത്തേണ്ടിടത്ത് എല്ലാം കൊണ്ടു പോകുന്നത് പെരിന്തൽമണ്ണക്കാരൻ റമീസും; കോൺസുലേറ്റ് സ്വർണ്ണത്തിന്റെ യാത്ര വഴിയിൽ തെളിയുന്നത് നബീലിന്റെ മുഖം; അന്വേഷണം കടൽ കടക്കുമ്പോൾ
വിവിധ വിമാനത്താവളത്തിലൂടെ കടത്തിയത് 60 കോടിയുടെ സ്വർണം; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞ മൂവാറ്റുപുഴക്കാരന്റെ കീഴടങ്ങലിൽ ഞെട്ടി കസ്റ്റംസും; തീവ്ര ഇടതുപക്ഷ ബന്ധമുള്ള പാലക്കാട് സ്വദേശിനിയുടെ യാത്രകൾ ദുരൂഹമെന്ന ഇന്റലിജൻസ് റിപ്പോർട്ടിലും എൻഐഎ അന്വേഷണം; കൊടുവള്ളിയിലെ രാഷ്ട്രീയ നേതാവ് നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും ഞെട്ടിക്കുന്നത്; വേരുകൾ സിനിമയിലേക്കും; നയതന്ത്ര കള്ളക്കടത്തിലെ അന്വേഷണം തുറന്നു കാട്ടുന്നത് തീവ്രവാദ ബന്ധം
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
പർദയണിഞ്ഞതും ഹെയർ സ്റ്റൈൽ മാറ്റിയതും വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ; മുടി വെട്ടിയും മീശയെടുത്തും എൻഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല; കോവിഡുകാലത്തെ പൊലീസ് പരിശോധനകൾ വെട്ടിച്ച് ബംഗളൂരുവിൽ എത്തിയതോടെ ആത്മവിശ്വാസം കൂടി; കസ്റ്റംസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തതോടെ അങ്കലാപ്പും; സ്വപ്നയെ കൂടെയിരുത്തി കാറോടിച്ച് സന്ദീപ് അതിർത്തി കടന്നത് വെറുതെയായി; അതിവേഗതയിൽ സ്വപ്‌നയും സന്ദീപും കുടുങ്ങുമ്പോൾ
സ്വപ്‌നം കാണാൻ പഠിപ്പിച്ച അബുദാബി സ്വപ്‌നയ്ക്ക് എന്നും പ്രണയങ്ങളുടെ ഉത്സവനഗരി; കൗമാരപ്രണയത്തിന് വീട്ടുകാർ നോ പറഞ്ഞപ്പോൾ വാശിയായി; പത്താം ക്ലാസിൽ പഠിക്കുമ്പോൾ അടുത്ത പള്ളിയിലെ വികാരിക്കൊപ്പം ഒളിച്ചോട്ടം; അബുദബിയിൽ നിന്ന് മുങ്ങി പൊങ്ങിയത് മുംബൈയിൽ; ആലോചിച്ചുറപ്പിച്ചിട്ടും ഉറപ്പില്ലാതെ മൂന്നുവിവാഹങ്ങളും; ബന്ധങ്ങളുടെ തകർച്ചയിൽ തളരാതെ ഉയരങ്ങളിലേക്ക് പടികൾ കയറാൻ ഉന്നതരുമായി കൂട്ടുകെട്ടും ഉല്ലാസവും കള്ളക്കടത്തും; സ്വപ്‌ന സുരേഷിന്റെ നക്ഷത്ര ജീവിതം ഇങ്ങനെ
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
ലോക്ക് ഡൗൺ കാലത്ത് കേരളത്തിലെത്തിയത് 100 കോടിയുടെ സ്വർണം; എല്ലാം നിയന്ത്രിക്കുന്നത് മുഹമ്മദ് ഫയാസും നബീൽ അബ്ദുൾ ഖാദറുമടങ്ങുന്ന മാഫിയ; ആഡംബര ബൈക്ക്-കാർ ഭ്രമത്തിൽ യുവാക്കൾ കടത്തിന്റെ കണ്ണികളാകുമ്പോൾ ചതിയിൽ കുടുക്കി പെൺകുട്ടികളെ കൊണ്ടു വരുന്നത് സെക്‌സ് റാക്കറ്റ്; ടിവി ആങ്കർമാരും എയർഹോസ്റ്റസുകളും ഇരകൾ; ലോബിക്ക് സംരക്ഷണം ഒരുക്കുന്നത് കേരളത്തിലെ പാർട്ടി ഉന്നതന്റെ മകൻ; സ്വർണ്ണക്കടത്തിലെ ദുബായ് ബന്ധത്തിന് ബ്രേക്ക് ദ ചെയ്ൻ അനിവാര്യമാകുമ്പോൾ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..