Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

കുഴിവെട്ടാനും, കുഴിയിലിടാനും, കുഴി മൂടാനും കുഴിക്കു മുന്നിൽ പ്രാർത്ഥിക്കുനുമൊക്കെ അറുത്ത് കാശ് മേടിക്കുന്ന ബ്ലേഡ് കമ്പിനിയാണ് സഭകൾ; ആർജവമുള്ള ഭരണകൂടം ഇമ്മാതിരി മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ഇടപെടണം; മരിച്ചവരെ പൊതു ശ്മശാനത്തിൽ ദഹിപ്പിക്കാൻ തയ്യാറായാൽ മെത്രാനും പാതിരിയും ശവം വെച്ചുള്ള വില പേശൽ അതോടെ നിർത്തും; നിന്റെ നിത്യത എന്ന തട്ടിപ്പ്: റോയ് മാത്യു എഴുതുന്നു

കുഴിവെട്ടാനും, കുഴിയിലിടാനും, കുഴി മൂടാനും കുഴിക്കു മുന്നിൽ പ്രാർത്ഥിക്കുനുമൊക്കെ അറുത്ത് കാശ് മേടിക്കുന്ന ബ്ലേഡ് കമ്പിനിയാണ് സഭകൾ; ആർജവമുള്ള ഭരണകൂടം ഇമ്മാതിരി മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ഇടപെടണം; മരിച്ചവരെ പൊതു ശ്മശാനത്തിൽ ദഹിപ്പിക്കാൻ തയ്യാറായാൽ മെത്രാനും പാതിരിയും ശവം വെച്ചുള്ള വില പേശൽ അതോടെ നിർത്തും; നിന്റെ നിത്യത എന്ന തട്ടിപ്പ്: റോയ് മാത്യു എഴുതുന്നു

റോയ് മാത്യു

തിനൊന്ന് ദിവസമായി 92 കാരന്റെ ശവം വെച്ച് കേരളത്തിലെ രണ്ട് ക്രിസ്തീയ സഭകൾ വില പേശുന്നു. ദൈവ സ്‌നേഹത്തിന്റെ പേര് പറഞ്ഞ് ശവത്തിനോട് പോലും മാന്യത കാണിക്കാത്തവരെയും അവരുടെ പള്ളിയേയും പല്ലും നഖവും ഉപയോഗിച്ച് എതിർക്കേണ്ടതല്ലേ?

വെള്ളയും ചുവപ്പും നൈറ്റിയിട്ട കുറെ ഗുണ്ടകളും അവരുടെ ശിങ്കിടികളുമാണ് ഈ തെമ്മാടിത്തരത്തിന് പിന്നിൽ. ഈ മാസം മൂന്നാം തീയതി നിര്യാതനായ കായങ്കുളം പള്ളിക്കലേത്ത് കുടുംബാംഗവും കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിലെ അംഗവുമായ വർഗീസ് മാത്യു എന്ന 92 കാരന്റെ മൃതദ്ദേഹം 11 ദിവസമായി സംസ്‌കരിക്കാനാവാതെ വീട്ടിൽ മൊബൈൽ മോർച്ചറിയിൽ വെച്ചിരിക്കുന്നു.

Stories you may Like

പള്ളിക്കല്ലറയിൽ സംസ്‌കരിക്കണം എന്ന ആഭാസത്തിന്റെ പേരിലാണ് പട്ടക്കാരനും മെത്രാനുമൊക്കെ സാധാരണക്കാരന് മേൽ കുതിര കേറൂ ന്നത്. ഇത് അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കണക്കില്ലാത്ത സ്വത്തിനോട് ആർത്തി മൂത്ത് നടക്കുന്ന കുപ്പായത്തൊഴിലാളികളുടെ ഏറാൻ മൂളികളായി വിശ്വാസികൾ അധപതിച്ചതിന്റെ ദുരന്തമാണിത്.

ശവക്കച്ചവടം നടത്തുന്ന ലോകത്തിലെ ഏക വർഗം കേരളത്തിലെ ക്രൈസ്തവ സഭകളാണ്. കുഴിവെട്ടാനും, കുഴിയിലിടാനും, കുഴി മൂടാനും കുഴിക്കു മുന്നിൽ പ്രാർത്ഥിക്കുനുമൊക്കെ അറുത്ത് കാശ് മേടിക്കുന്ന ബ്ലേഡ് കമ്പിനിയാണ് സഭകൾ ചത്തവന് വേണ്ടി കുർബാന നടത്താൻ രസീത് മേടിച്ച് പണം പിടുങ്ങുന്ന പിടിച്ചു പറിക്കാരാണിവർ. സ്വർഗത്തിലേക്കുള്ള കള്ള വിസ ശരിയാക്കുന്ന വിസ തട്ടിപ്പ് സംഘമാണി ഗുണ്ടാ സംഘങ്ങൾ

ആർജവമുള്ള ഭരണകൂടമാണ് ഇമ്മാതിരി മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ഇടപെടേണ്ടത്. അത്തരമൊരു ഇടപെടൽ ഇനിയും ഉണ്ടായിട്ടില്ല. ചേരിതിരിവിനും സംഘർഷത്തിനും നേതൃത്വം കൊടുക്കുന്ന പാതിരിമാരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അകത്തിടണം. പ്രളയം വന്ന് കൊറെ പള്ളികൾ പൊളിഞ്ഞു വീഴുകയും ധ്യാന കേന്ദ്രങ്ങൾ ഒലിച്ചു പോവുകയും ചെയ്തതാണ്. ബാക്കി കൂടി ബോംബിട്ട് തകർത്താൽ ഇമ്മാതിരി കൊള്ളരുതായ്മകൾക്ക് ഒരറുതി ഉണ്ടാവും.

മരിച്ചവരെ പൊതു ശ്മശാനത്തിൽ ദഹിപ്പിക്കാൻ തയ്യാറായാൽ ഈ അലമ്പൊക്കെ ഇല്ലാതാകും. മെത്രാനും പാതിരിയും ശവം വെച്ചുള്ള വില പേശൽ അതോടെ നിർത്തും. 1500 മുടക്കി എന്നെ ദഹിപ്പിക്കാനാണ് എന്റെ തീരുമാനം. ക്രിസ്തുവിന്റെ പേരിൽ നടക്കുന്ന
ഇമ്മാതിരി കൊള്ളരുതായ്മകൾക്കെതിരെ ആത്മാഭിമാനമുള്ളവർ പ്രതികരിക്കണം.

ഇതിന്റെ കീഴെ പുളിച്ച സുവിശേഷവും ബൈബിൾ വാക്യങ്ങൾ എഴുന്നെള്ളിച്ചു കൊണ്ടുവരല്ലേ? അത്തരക്കാരെ കണ്ടം വഴി ഓടിക്കും. 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP