Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

എന്റെ വക്കീൽ ജീവിതകാലത്ത് കണ്ട ഏറ്റവും ആശ്ചര്യകരമായ സംഭവമാണ് നാല് സുപ്രീം കോടതി ജഡ്ജിമാരുടെ പ്രസ്സ് കോൺഫറൻസ്; അന്ന് ഞാൻ എഴുതി.. ഇന്ത്യൻ നിയമലോകവ്യവസ്ഥ തകർക്കുവാൻ നാല് ഗോർബച്ചേവുമാർ ധാരാളം; 70 കൾ മുതലിങ്ങോട്ടുള്ള ജുഡീഷ്യറിയുടെ അപചയം: അഡ്വ.ജോൺസൺ മനയാനി എഴുതുന്നു

എന്റെ വക്കീൽ ജീവിതകാലത്ത് കണ്ട ഏറ്റവും ആശ്ചര്യകരമായ സംഭവമാണ് നാല് സുപ്രീം കോടതി ജഡ്ജിമാരുടെ പ്രസ്സ് കോൺഫറൻസ്; അന്ന് ഞാൻ എഴുതി.. ഇന്ത്യൻ നിയമലോകവ്യവസ്ഥ തകർക്കുവാൻ നാല് ഗോർബച്ചേവുമാർ ധാരാളം; 70 കൾ മുതലിങ്ങോട്ടുള്ള ജുഡീഷ്യറിയുടെ അപചയം: അഡ്വ.ജോൺസൺ മനയാനി എഴുതുന്നു

അഡ്വ.ജോൺസൺ മനയാനി

നമ്മൾ എങ്ങോട്ട്?

1. കഴിഞ്ഞ 40 കൊല്ലമായി ഹൈക്കോടതി അഭിഭാഷകനാണ്. എന്റോൾ ചെയ്ത 04.11.1979 മുതൽ. ഒന്നുണ്ട്, എനിക്ക് ഇന്നേവരെ എന്റെ കേസുകൾ കേട്ട ഒരു ജഡ്ജിയുടെ സ്വഭാവശുദ്ധിയെപ്പറ്റി സംശയിക്കേണ്ടി വന്നിട്ടില്ല. കാരണം എനിക്ക് ആഗ്രഹങ്ങളില്ല. ആഗ്രഹങ്ങളാണല്ലോ നിരാശയ്ക്ക് നിദാനം (Desire is the cause of all Despair- Sri buddha)

2. ജുഡീഷ്യറിയിലെ അപചയം കാലങ്ങളായി ഏറിവരികയാണ്. ഒരു വൻ മരത്തിന്റെ വേരിൽ ഒരു വിള്ളൽ വീണാൽ, കാലക്രമേണ മരം വീഴും. ഒരു കൊടുങ്കാറ്റുകൂടിയുണ്ടെങ്കിൽ വീഴ്ച നിശ്ചയം. നീതിന്യായ വ്യവസ്ഥയിലെ അപചയത്തിന് കാരണം പുറമേ നിന്നുള്ള ആക്രമണം അല്ല, അകത്തുനിന്നുള്ള അഞ്ചാം പ്രതിപ്രവർത്തനങ്ങളാണ്. അത് എങ്ങനെയാണ് പരിശോധിക്കാം:-

- 1973 ൽ സീനിയർ ജഡ്ജിമാരായിരുന്ന ജെഎസ് ഷെലോട്ട്, ജസ്റ്റിസ് എ എൻ ഗ്രോവർ, ജസ്റ്റിസ് കെ എസ്. ഹെഡ്ഡെ, എന്നിവർ രാജി വെച്ചു. രാജി കാരണം അവരുടെ ജൂനിയർ, എ. എൻ. റേയെ അവരുടെ തലയ്ക്ക് മുകളിൽക്കൂടി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. അവർ ചെയ്ത തെറ്റ് എന്തെന്നാൽ ബാങ്ക് ദേശവൽക്കരണക്കേസ് കേട്ട ഭരണഘടനാബഞ്ച് ഭൂരിപക്ഷവിധിക്കെതിരേ ഡിസന്റിങ് വിധി എഴുതി എന്നുള്ളത്. അത് വലിയ തെറ്റായി എന്ന്, അന്നത്തെ പ്രധാനമന്ത്രി മിസ്സിസ് ഗാന്ധിയും അന്നത്തെ നിയമവകുപ്പ് മന്ത്രി ഗോഖലേയും കണ്ടു എന്ന വസ്തുത.

ജസ്റ്റിസ് എച്ച്. ആർ ഖന്നയുടെ രാജി

ജസ്റ്റിസ് എച്ച്. ആർ ഖന്നയുടെ കാര്യത്തിലും ജസ്റ്റിസ് എ. എൻ റേയുടെ നിയമനം പോലുള്ള സംഭവങ്ങൾ ആവർത്തിച്ചു. ജസ്റ്റിസ് ഖന്നയായിരുന്നു. ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ മുതിർന്ന ജഡ്ജി. ഖന്നയുടെ സീനിയോരിറ്റി അവഗണിച്ച് അദ്ദേഹത്തിന്റെ തലക്ക് മുകളിൽ കൂടി ജൂനിയറായ ജസ്റ്റിസ് എം എച്ച് ബെഗിനെ നിയമിച്ചു. ഉടൻ ഖന്ന രാജിവച്ചു. അദ്ദേഹം ചെയ്ത തെറ്റ് പ്രശസ്തമായ ജബൽപ്പൂർ ഹേബിയസ് കോർപ്പസ് കേസിൽ പൊതു വിധിയെ എതിർത്ത് അടിയന്തരാവസ്ഥക്കാലത്തും മൗലികാവകാശങ്ങൾ നിലനിൽക്കുമെന്ന് ഖന്ന വിധിയെഴുതി. ഇല്ലെന്നായിരുന്നു ഭൂരിപക്ഷ വിധി. ഭൂരിപക്ഷ വിധി എഴുതിയവരിൽ 3 പേർ പിന്നീട് ചീഫ് ജസ്റ്റീസുമാരായി.

അതിങ്ങനെ:-

1. ജസ്റ്റിസ് ബൈഗ് - ചീഫ് ജസ്റ്റിസ് 27-01-1977 മുതൽ 21-02-1978

2. ജസ്റ്റിസ് ചന്ദ്രചൂഡ് - ചീഫ് ജസ്റ്റിസ് 22-02-1978 മുതൽ 11-07-1985

3. ജസ്റ്റിസ് ഭഗവതി - ചീഫ് ജസ്റ്റിസ് 12-07-1985 മുതൽ 20-12-1988

ഒറ്റ ചോദ്യം ഭരണകക്ഷിയോടൊപ്പം നിൽക്കുന്നത് അല്ലേ നന്ന്? അതേ പക്ഷെ, ഖന്നയോടൊപ്പം നിന്ന് ഭരണകക്ഷിമെമ്പർമാരുടെ അതൃപ്തി കൈപ്പറ്റണോ? പക്ഷെ, ഒന്നുണ്ട്, ഖന്ന ലോകനിയമവേദിയിലെ സ്വതന്ത്ര ജുഡീഷ്യറിയുടെ പര്യായമായി മാറി. 40 വർഷങ്ങൾക്ക് ശേഷം ഭൂരിപക്ഷ വിധി ശരിയായില്ല എന്ന വിധി ചന്ദ്രചൂഡിന്റെ മകനുൾപ്പെടുന്ന ബഞ്ച് വിധി പ്രഖ്യാപിച്ചു.

3. എന്റെ വക്കീൽ ജീവിതകാലത്ത് കണ്ട ഏറ്റവും ആശ്ചര്യകരമായ സംഭവമാണ്, 4 സുപ്രീം കോടതി ജഡ്ജിമാരുടെ പ്രസ്സ് കോൺഫറൻസ്. അതും കോടതിയുടെ പ്രവർത്തിസമയത്ത്. പ്രസ് കോൺഫറൻസ് നയിച്ചത് മുൻ സെമിനാരിസ്റ്റർ ആയിരുന്ന ജസ്റ്റിസ് കുര്യൻ ജോസഫ് (ജോസഫ് സ്റ്റാലിൻ ഒരു മുൻ സെമിനാരിസ്റ്റായിരുന്നു.) വ്യക്തമായ അച്ചടക്കലംഘനം, കോടതിയലക്ഷ്യവും, അന്ന് ഞാൻ എഴുതി, യുഎസ്എസ്ആറിനെ നശിപ്പിക്കുവാൻ ഒരു ഗോർബച്ചേവ് ധാരാളമായിരുന്നു എന്ന്. ഇന്ത്യൻ നിയമലോകവ്യവസ്ഥ തകർക്കുവാൻ 4 ഗോർബച്ചേവുമാർ ധാരാളം.

4. ജസ്റ്റിസ് കുര്യൻ ജോസഫ്

മാതൃകാ പുരുഷൻ/പുണ്യപുരുഷൻ

2014-17 പാസ്റ്ററൽ കൗൺസിൽ സമാപന സമ്മേളനത്തിൽ സഭാതലവൻ പ്രഖ്യാപിക്കുന്നു അദ്ദേഹം പുണ്യ പുരുഷനാണെന്ന്, അങ്ങനെയാണെങ്കിൽ കെസിബിസി ഒരു സർക്കുലർ പുറപ്പെടുവിക്കണം. ക്ഷൗരം ചെയ്യുന്ന രോമവും തലമുടിയും ശേഖരിച്ചുവെക്കണമെന്ന്. ഇത്രയും കൊല്ലം ഇത്രമാത്രം തിരുശേഷിപ്പുകൾ നഷ്ടപ്പെടാൻ ഇടയായത് ഗുരുതരമായ ശാപമോക്ഷമല്ലേ. കാലതാമസം മാപ്പാക്കാനുള്ള ഹർജി സഹിതം സർക്കുലർ ഇറക്കേണ്ടതല്ലേ.

5. ദീപിക : 21-01-2018 ഞായറാഴ്ച

ഞായറാഴ്ച ജസ്റ്റിസ് കുര്യൻ ജോസഫ് - പതിപ്പോ

- ഒന്നാം പേജിൽ ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പ്രസ്താവന - താഴെ പടം
- രണ്ടാം പേജിൽ വീണ്ടും പടം - പ്രസംഗച്ചുരുക്കം.
- മൂന്നാം പേജിൽ വീണ്ടും പ്രസംഗച്ചുരുക്കം

ഇത്രക്ക് വ്യക്തിപൂജ ആവശ്യമുണ്ടോ, ജസ്റ്റിസ് കുര്യൻ ജോസഫ് - ഇതാര് ഫ്രാൻസിലെ ലൂയിസ് പതിനാലാമനോ, ഹിറ്റ്ലറോ അതോ മാവോയൊ.

6. 09-10-2018 ലെ സുപ്രീം കോർട്ട് കൊളേജീയത്തിന്റെ മിനിട്ട്സ്

09-10-2018, ജസ്റ്റിസ് കുര്യൻ ജോസഫ് അടങ്ങുന്ന കൊളേജിയം അഡ്വ. പി ഗോപാലിന് സാമ്പത്തിക സുരക്ഷിതത്വം ഇല്ലായെന്ന് കണ്ട് അദ്ദേഹത്തിന് ജഡ്ജി സ്ഥാനത്തിന് അർഹതയില്ലായെന്ന് കണ്ടു. ഇടിവെട്ടിയവരെ പാമ്പ് കടിച്ചു എന്ന പോലെ അഡ്വ. പി ഗോപാൽ പണം ഇല്ലാത്തവനാണെന്ന കാര്യം സുപ്രീം കോടതി വെബ്സൈറ്റിൽ പരസ്യപ്പെടുത്തുകയും ചെയ്തു. നിസ്വനായ ഗോപാലിന്റെ പേർ ഹൈക്കോടതി കൊളേജിയം, സുപ്രീം കോടതി കൊളേജിയവും ഇന്റർവ്യൂവിന് വിളിച്ചതെങ്ങനെയെന്നുള്ള കാര്യം ഇന്നും ഒരു തമസ്യയാണ്. ഈ ഘട്ടത്തിൽ ജസ്റ്റിസ് കുര്യൻ ജോസഫ് തന്റെ അഭിഭാഷക ജീവിതത്തിലെ ആദ്യകാലത്ത്, രോഗികളെ സന്ദർശിച്ച് പ്രാർത്ഥിച്ച് ലിസ്സി ഹോസ്പിറ്റലിന്റെ ഡോക്ടേഴ്സ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന കാര്യം ഓർമയിൽ വരുന്നു. അദ്ദേഹത്തിന്റെ പ്രഭുത്വകുലപാരമ്പര്യവും, കുടുംബ പണക്കൊഴുപ്പുകൊണ്ടുമായിരിക്കുമല്ലോ ചെറു പ്രായത്തിലേ മുതിർന്ന അഭിഭാഷക സ്ഥാനം ലഭിച്ചത്.

7. ന്യൂനപക്ഷ സമുദായക്കാരനായ ജസ്റ്റിസ് കുര്യൻ ജോസഫ് പീഡിപ്പിക്കപ്പെട്ട വിവരം

റിട്ടയർമെന്റിന്റെ പിറ്റേദിവസം ന്യൂനപക്ഷ സമുദായാംഗമായതുകൊണ്ട് താൻ ഏറ്റുവാങ്ങിയ കൊടിയ പീഡനങ്ങളേപ്പറ്റി അദ്ദേഹം വിവരിക്കുന്നു. ജീവിക്കുന്ന പുണ്യവാനായ അദ്ദേഹം പീഡനം ഏറ്റുവാങ്ങാൻ ബാധ്യസ്ഥനാണ്. അങ്ങനെ പീഡനം ഏറ്റുവാങ്ങിയാൽ സഭയ്ക്ക് അത് ഒരു മുതൽക്കൂട്ടും. രക്തസാക്ഷിപട്ടികയിൽ പേര് വരികയും ചെയ്യുമല്ലോ. ഈ ന്യൂനപക്ഷ പീഡനം സഹിച്ചതുമൂലമാണല്ലോ അദ്ദേഹം വൈദ്യുതിബോർഡ് അഭിഭാഷകൻ, അഡീഷണൽ അഡ്വ. ജനറൽ, ഹൈക്കോർട്ട് ജഡ്ജ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി ജഡ്ജി എന്നീ സ്ഥാപനങ്ങളിൽ എത്തിയത്. പീഡനം ഏറ്റുവാങ്ങുവാൻ അദ്ദേഹം ഫീമെയിൽ ജെൻഡറാണോ? ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പ്രവർത്തനങ്ങൾ കാണുമ്പോൾ രണ്ട് കാര്യങ്ങൾ ഓർമയിൽ വരുന്നുണ്ട്.

- പ്രാവിന്റെ ജീവിതശൈലി
- കല്യാണസൗഗന്ധികത്തിലെ പാഞ്ചാലിയുടെ പെരുമാറ്റ രീതി

പ്രാവിന്റെ ജീവിതചര്യ എന്നു പറയുന്നത് കിടക്കുന്നിടതത് കാഷ്ഠിക്കുക എന്നുള്ളതാണ്. കല്യാണസൗഗന്ധികത്തിലെ പാഞ്ചാലിയുടെ മുമ്പിൽ ഒരു സുഗന്ധപുഷ്പം വന്നു വീണ ഉടൻ, പാഞ്ചാലി കൂടുതൽ സുഗന്ധപുഷ്പങ്ങൾക്കായി ഭീമസേനനോട് കെഞ്ചി. ഭീമസേനൻ, ഗദയുമായി ചാടിത്തുള്ളി പുറപ്പെട്ടു. പാഞ്ചാലിയായ കുര്യൻ ജോസഫിന് വേണ്ടി സഭാപിതാക്കന്മാർ ഗദയുമായി എത്രവട്ടം ചാടി പുറപ്പെട്ടു. 40 വർഷമായി ഞാൻ ഹൈക്കോടതിയിൽ അഭിഭാഷകനായി തുടരുന്നു. എന്റെ അഭിഭാഷകജീവിതത്തിനിടയിൽ യാതൊരു പീഡനവും ന്യൂനപക്ഷപീഡനവും ഒട്ടുമേ ഇല്ല. സഹിക്കേണ്ടി വന്നിട്ടില്ല. ഞാൻ അനുഭവിച്ച പീഡനം എന്റെ സ്വന്തം സമുദായത്തിൽ നിന്നാണ്. ഉദാഹരണത്തിന്, രാമപുരം പള്ളി കേസ്. മോഹൻലാൽ, രാവണപ്രഭു എന്ന സിനിമയിൽ പറയുന്ന പോലെ, കുര്യൻ ജോസഫിനെപോലെ ഞാൻ ഗപ്പ് ഒന്നു അടിച്ചിട്ടില്ല എന്നുമാത്രം.

ജസ്റ്റീസ് കുര്യൻ ജോസഫിന്റെ സുഹൃത്തായ ജസ്റ്റിസ് ഗഗോയി ചീഫ് ജസ്റ്റിസായി. അദ്ദേഹത്തിന്റെ പേരിൽ സ്ത്രീ പീഡനാരോപണം വന്നു. സത്യാവസ്ഥ പിരശോധിക്കുവാൻ ഗഗോയിയുടെ നേതൃത്വത്തിൽ സുപ്രീം കോടതി ജഡ്ജിമാർ സിറ്റിങ് നടത്തുവാൻ തുടങ്ങി. പിന്നീട് അദ്ദേഹം കേസിൽ നിന്നും മാറി നിന്നു. എന്തൊരു നിഷ്പക്ഷത. നീറോ, കലിഗുല എന്നീ റോമൻ ചക്രവർത്തിമാർ കാണിക്കാത്ത മനോധൈര്യം.. കലിഗുലാ തന്റെ കുതിരക്ക് സെനറ്റർ സ്ഥാനം കൊടുത്ത കാര്യം വിസ്മരിക്കുന്നില്ല.

ഇവരുടെ എല്ലാം പ്രവർത്തനശൈലിമൂലം, ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ വളർച്ച പടവലങ്ങയുടെ വളർച്ചപോലെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP