മംഗല്യപ്പുഴ എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ സന്തോഷവും സങ്കടവും നിറഞ്ഞ ഒരു അവധിക്കാലം; ഒരു ക്രിസ്തുമസിന് പ്രദർശനം ആരംഭിച്ച് അടുത്ത ക്രിസ്തുമസ് വരെ തിയേറ്ററിൽ പ്രദർശിപ്പിച്ച ചരിത്രം;ബോക്സ് ഓഫീസ് വിസ്മയ 'ചിത്ര'ത്തിന്റെ 33 വർഷങ്ങൾ ; സഫീർ അഹമ്മദ് എഴുതുന്നു

സഫീർ അഹമ്മദ്
ഒരു ക്രിസ്തുമസ് കാലത്ത് പ്രദർശനം ആരംഭിച്ച് അടുത്ത ക്രിസ്തുമസ് കാലം വരെ 366 ദിവസങ്ങൾ തുടർച്ചയായി തിയേറ്ററിൽ പ്രദർശിപ്പിച്ച് മലയാള സിനിമ ബോക്സ് ഓഫീസ് ചരിത്രം തിരുത്തി കുറിച്ച ചിത്രം എന്ന വിസ്മയ സിനിമ റിലീസായിട്ട് ഡിസംബർ 23 ന് 33 വർഷങ്ങൾ പൂർത്തിയായി.മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ സിനിമ ഏതെന്ന ചോദ്യത്തിന് ഇന്നും ഒരെയൊരു ഉത്തരമേയുള്ളു,പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ 'ചിത്രം'...
'ചിത്രം' സിനിമയ്ക്ക് മുമ്പും പിമ്പും എന്നാണ് കമേഴ്സ്യൽ മലയാള സിനിമയെ വിഭജിക്കേണ്ടത്...ചിത്രത്തിന് മുമ്പുള്ള 50 വർഷത്തെ പാരമ്പര്യമുള്ള മലയാള സിനിമയ്ക്കൊ ചിത്രത്തിന് ശേഷമുള്ള 30 വർഷത്തെ മലയാള സിനിമയ്ക്കൊ 'ചിത്രം' നേടിയത് പോലെയുള്ള ജനപ്രീതിയൊ,ചിത്രം നേടിയത് പോലത്തെ തിയേറ്റർ റണ്ണോട് കൂടി ഒരു ഐതിഹാസിക സാമ്പത്തിക വിജയമൊ നേടാനായിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്...50 കോടി ക്ലബ്,100 കോടി ക്ലബ് തുടങ്ങിയ ലേബലിൽ ഇന്ന് ബോക്സ് ഓഫീസിൽ ആഘോഷിക്കപ്പെടുന്ന പല സിനിമകളുടെ സ്ഥാനം 'ചിത്രം' എന്ന സിനിമയുടെ ഒരുപാട് പിന്നിലാണെന്നുള്ളതാണ് വസ്തുത....
21 എ ക്ലാസ് തിയേറ്ററുകളിൽ റിലീസ് ചെയ്ത 'ചിത്രം' 16 തിയേറ്ററുകളിൽ 50 ദിവസവും,
6 തിയേറ്ററുകളിൽ 100 ദിവസവും,
5 തിയേറ്ററുകളിൽ 150 ദിവസവും,
4 തിയേറ്ററുകളിൽ 200 ദിവസവും,
3 തിയേറ്ററുകളിൽ 225 ദിവസവും,
1 തിയേറ്ററിൽ 366 ദിവസവും പ്രദർശിപ്പിച്ച് മലയാള സിനിമ അന്ന് വരെ കാണാത്ത പുതിയ ബോക്സ് ഓഫീസ് റെക്കോർഡുകൾ രചിച്ചു...ഒപ്പം ബി ആൻഡ് സി ക്ലാസ് തിയേറ്ററുകളിലും അത്ഭുതകരമായ റൺ കിട്ടി...ചിത്രം രചിച്ച ബോക്സ് ഓഫീസ് റെക്കോർഡുകളിൽ പലതും 33 വർഷങ്ങൾക്കിപ്പുറവും വേറെ ഒരു സംവിധായകനോ നടനൊ ബ്രേക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത...ഇനി വർഷങ്ങൾ കഴിഞ്ഞാലും ചിത്രത്തിന്റെ ആ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കപ്പെടുമെന്നും തോന്നുന്നില്ല...ചുരുക്കി പറഞ്ഞാൽ മലയാള സിനിമ ബോക്സ് ഓഫീസിലെ 'ഷോലെ' ആണ് പ്രിയദർശൻ-ലാൽ ടീമിന്റെ 'ചിത്രം'...
മംഗല്യപുഴ എന്ന സാങ്കൽപ്പിക ഗ്രാമം,ആ ഗ്രാമത്തിലെ തമ്പുരാൻ തന്റെ അവസാനത്തെ അവധിക്കാലം മകളോടും മരുമകനോടും ഒപ്പം ആഘോഷിക്കാൻ അമേരിക്കയിൽ നിന്നും നാട്ടിലേക്ക് വരുന്നു, മകൾ അച്ഛനെ കാണിക്കാനായി 15 ദിവസത്തേക്ക് ഭർത്താവായി അഭിനയിക്കാൻ ഒരാളെ വാടകയ്ക്ക് എടുക്കുന്നു,ആ 15 ദിവസങ്ങൾക്കുള്ളിൽ നായകനും നായികയും പരസ്പരം വേർപിരിയാനാകാത്ത വിധം അടുക്കുന്നു, അവസാനം നായകൻ തൂക്ക് കയറിലേക്ക് നടന്ന് നീങ്ങുമ്പോൾ നായിക ഇനിയുള്ള തന്റെ ജീവിതം നായകന്റെ വിധവയായി ജീവിക്കാൻ തീരുമാനിക്കുന്നു, ഒപ്പം നായകന്റെ കുട്ടിയെയും ഏറ്റെടുക്കുന്നു... ശുഭം..
ഇതാണ് 'ചിത്രം' എന്ന സിനിമയുടെ കഥ... ലോകത്ത് എവിടെയും നടക്കാൻ സാധ്യതയില്ലാത്ത,ആരോടെങ്കിലും പറഞ്ഞാൽ ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത,ലോജിക്കിന്റെ ഒരു അംശം പോലും ഇല്ലാത്ത ഒരു കഥ... ഇത്തരത്തിലുള്ള ഒരു കഥ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ, പ്രേക്ഷകന്റെ ഇഷ്ട സിനിമയാക്കാൻ, മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയ സിനിയാക്കാൻ മലയാള സിനിമയിൽ പ്രിയദർശൻ എന്ന സംവിധായകന് മാത്രമേ കഴിയൂ....
'ചിത്രം' എന്ന സിനിമയുടെ മുഖ്യ ആകർഷണം മോഹൻലാൽ തന്നെയാണ്...വിഷ്ണു എന്ന കഥാപാത്രമായി മികച്ച പെർഫോമൻസ് കാഴ്ച വെച്ചു...കളിയും ചിരിയും കുസൃതിയും തമാശയും ചമ്മലും സെന്റിമെന്റ്സും ഒക്കെ ചേരുംപടി ചേർത്ത് അതി മനോഹരമായിട്ടാണ് വിഷ്ണുവിനെ പ്രിയദർശൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്...ശരിക്കും ഒരു വൺമാൻ ഷോ പെർഫോമൻസ്, അതിഗംഭീരം എന്നൊന്നും പറഞ്ഞാൽ പോരാ മോഹിപ്പിക്കുന്ന ആ ലാൽ ഭാവങ്ങളെ....
മോഹൻലാലിനെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടൻ ആക്കിയതിൽ പ്രിയദർശൻ സിനിമകൾക്ക് ഉള്ള പങ്ക് ചെറുതല്ല... താളവട്ടം എന്ന സിനിമ ജനങ്ങൾക്കിടയിൽ മോഹൻലാലിന് നേടി കൊടുത്ത ജനപ്രീതിയും സ്വീകാര്യതയും വളരെ വലുതായിരുന്നു...'ചിത്രം' ആ ജനപ്രീതിയും സ്വീകാര്യതയും ഏറ്റവും ഉയർന്ന തലത്തിൽ എത്തിച്ചു....
പ്രിയദർശൻ,മലയാള സിനിമയിൽ പ്രേക്ഷകരെ ഇത്രമാത്രം എന്റർറ്റെയിൻ ചെയ്യിപ്പിച്ച വേറെ ഒരു സംവിധായകൻ ഉണ്ടാകില്ല...പ്രേക്ഷകർക്ക് എന്താണ് വേണ്ടത്,അവരെ എങ്ങനെ കൈയിലെടുക്കാം,അതിലുപരി മോഹൻലാലിനെ പ്രേക്ഷകർക്ക് ഏങ്ങനെയാണ് തിരശ്ശീലയിൽ കാണാൻ ഇഷ്ടം എന്ന് വ്യക്തമായിട്ട് അറിയാവുന്ന സംവിധായകൻ ആണ് പ്രിയദർശൻ... ശരിക്കും പ്രേക്ഷകരുടെ പൾസ് അറിയാവുന്ന സംവിധായകൻ...സ്ലാപ്സ്റ്റിക്ക് കോമഡി സിനിമകൾ തുടരെ ചെയ്തിരുന്ന പ്രിയദർശൻ അതിൽ നിന്ന് ചെറിയൊരു ചുവട് മാറ്റം നടത്തിയത് താളവട്ടം എന്ന സിനിമയിൽ ആയിരുന്നു...അങ്ങേയറ്റം ഹ്യൂമറസും രസകരവുമായ രംഗങ്ങളും പാട്ടുകളും ഒരു നൂലിൽ മുത്തുകൾ കോർക്കുന്നത് പോലെ കോർത്ത്,അങ്ങനെ ആസ്വാദനത്തിന്റെ നെറുകയിൽ നില്ക്കുന്ന പ്രേക്ഷകനെ സെന്റിമെൻസിലൂടെ പതിയെ അതിൽ നിന്ന് താഴെക്ക് കൊണ്ട് വന്ന് ചെറു കണ്ണീരോടെ,വിങ്ങുന്ന മനസോടെ തിയേറ്റർ നിന്ന് പുറത്തേയ്ക്ക് ഇറക്കുന്ന 'പ്രിയദർശൻ മാജിക്ക്'...താളവട്ടത്തിൽ വിജയിച്ച ആ 'പ്രിയദർശൻ മാജിക്ക്' അതേ അളവിൽ തന്നെ പ്രിയദർശൻ ചിത്രത്തിലും ഉപയോഗിച്ചു, അതിൽ അദ്ദേഹം പൂർണമായി വിജയിക്കുകയും ചെയ്തു...പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഈ പ്രിയദർശൻ മാജിക്കിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു,തിയേറ്ററിൽ നിന്നും സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ തന്നെ ആ സിനിമ വീണ്ടും വീണ്ടും കാണണമെന്ന മോഹം പ്രേക്ഷകരിൽ ഉണ്ടാക്കുക എന്ന പ്രത്യേകത....
'ചിത്രം' സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട അല്ലെങ്കിൽ ഏറ്റവും രസകരമായ രംഗം ഏതെന്ന് ചോദിച്ചാൽ ഉത്തരം പറയുക ബുദ്ധിമുട്ടായിരിക്കും...കാരണം അത്ര മാത്രം രസകരമായ രംഗങ്ങളാൽ സമ്പന്നമായിരുന്നു 'ചിത്രം'...പതിഞ്ഞ താളത്തിൽ തുടങ്ങിയ ചിത്രം' രസകരമാകുന്നത് 22 ആം മിനിറ്റിലെ മോഹൻലാലിന്റെ എൻട്രിയോട് കൂടിയാണ്...
പിന്നീടങ്ങോട്ട് സോമന്റെ കഥാപാത്രത്തിന്റെ എൻട്രി വരെ പ്രേക്ഷകരെ രസിപ്പിക്കാത്ത, അവരുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി നല്കാത്ത ഒരു സീൻ പോലും ഇല്ല എന്ന് നിസംശയം പറയാം...പതിനായിരം രൂപയ്ക്ക് വേണ്ടി മാന്യമായ എന്തും ചെയ്യും എന്ന് വിഷ്ണു പറയുമ്പോൾ 'മോഷണം മാന്യമായ പണിയാണൊ' എന്ന കൈമൾ തിരിച്ച് ചോദിക്കുന്ന രംഗം,വിരലുകൾ കൂട്ടിപ്പിടിച്ച് ഫോട്ടൊ എടുക്കുന്ന ആംഗ്യം കാണിക്കുമ്പോൾ 'രചന,സംവിധാനം- പ്രിയദർശൻ' എന്ന് എഴുതി കാണിക്കുന്ന രംഗം,ആദ്യ ദിവസത്തെ കൂലിയായ ആയിരം രൂപ കൈമളിൽ നിന്നും വാങ്ങിയ ശേഷം 'ഈ നക്കാപ്പിച്ച എടപാടിന് പോകാതെ ഒരു അയ്യായിരമൊ ഒരു പത്തായിരമൊ ഒരുമിച്ച് ഇങ്ങോട് തന്നാൽ ഞാനെപ്പോഴും കാശ് കാശ് എന്ന് പറഞ്ഞ് കൈമൾ സാറിനെ ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ല' എന്ന് വിഷ്ണു ചിരിച്ച് കൊണ്ട് പറയുന്ന രംഗം, ശ്രീനിവാസന്റെ നമ്പ്യാർ 'ഇതൊരു ആനയല്ല, ഇത് തേങ്ങല്ല, ഇത് ഒലക്കയുമല്ല' എന്ന് പറയുന്ന രംഗം,ആദിവാസി ആചാരത്തിന്റെ ഭാഗമായി കല്യാണിയെ വടി കൊണ്ട് അടിച്ച ശേഷം 'എത്ര മനോഹരമായ ആചാരങ്ങൾ, ഇങ്ങനെ മനോഹരമായ ആചാരങ്ങൾ വൈകീട്ടും ഉണ്ടാകുമോ എന്തൊ' എന്ന് വിഷ്ണു പറയുന്ന രംഗം, വിഷ്ണു കർപ്പൂരം കൈയിൽ വെച്ച് കത്തിക്കുന്ന രംഗം, ഇരുപതിനായിരം രൂപ വാങ്ങി വിഷ്ണു മുങ്ങാൻ പോകുമ്പോ കൈമൾ തടയുന്ന രംഗം, അച്ഛൻ വിഷ്ണുവിന്റെയും കല്യാണിയുടെയും റൂമിന്റെ അടുത്ത് ചെക്കിങിന് വരുമ്പൊ 'എന്റെ കരളേ, ഓമനെ, തങ്കക്കുടമേ, ഞാനൊരു ഉമ്മ തരട്ടെ' തുടങ്ങിയ ഡയലോഗുകൾ ഉള്ള രംഗം, വിഷ്ണുവിനെ പാവയ്ക്ക ജ്യൂസ് കുടിപ്പിക്കുന്ന രംഗം,ജ്യൂസ് കുടപ്പിച്ചതിന് പകരമായി കല്യാണിയെ കൊണ്ട് ശയനപ്രദക്ഷണം ചെയ്യിപ്പിക്കുമ്പോൾ അയ്യപ്പന്റെ കഥയിൽ ചില പരിഷ്കാരങ്ങൾ ഒക്കെ വന്നിട്ടുണ്ട് എന്ന് കൈമൾ പറയുന്ന രംഗം,നഖുമൊ ഗാനരംഗം,കല്യാണിയുടെ കഴുത്തിൽ താലി മാല ഇല്ലെന്ന് അറിഞ്ഞ് വിഷ്ണു ഓടി വന്ന് കല്യാണിയെ പിടിച്ച് വലിച്ച് കൊണ്ട് പോയി താലി മാല കെട്ടുന്ന രംഗം,അപ്പോൾ ഉള്ള ഗംഭീര പശ്ചാത്തല സംഗീതം,അതിന് ശേഷം 'വാങ്ങുന്ന കാശിനോട് ഒരല്പം കൂറ് കാണിച്ചുവെന്നേയുള്ളു,ക്ഷമിക്കണം' എന്ന് വിഷ്ണു പറയുന്ന ഇന്റർവെൽ രംഗം, രാത്രിയിൽ വിഷ്ണുവിന് ഒരു ഗ്ലാസ് പാൽ കല്യാണി കൊണ്ട് കൊടുക്കുന്ന രംഗവും ഒപ്പമുള്ള പശ്ചാത്തല സംഗീതവും,കാടുമെ നാടുമെല്ലാം എന്ന ഗാനരംഗം, മൂന്ന് പേരും കൂടിയുള്ള മദ്യപാന രംഗം,തലയിൽ ഉമ്മ വെയ്ക്കുന്ന രംഗം,അത് കഴിഞ്ഞ് സുകമാരിയുടെ കഥാപാത്രത്തോട് You are looking beautiful,നിങ്ങൾ സുമുഖയാണ്, സുന്ദരിയാണ്,സുഭാഷിണിയാണ്, സുഭദ്രയാണ്' എന്ന് വിഷ്ണു പറയുന്ന രംഗം, അത് കഴിഞ്ഞ് 'എന്റെ കല്യാണിക്കുട്ടി, പൂമെത്തയിൽ കിടന്നുറങ്ങേണ്ട നിനക്ക് ഈ തറ പറ്റിയതല്ല, ഞാനാണ് തറയിൽ കിടക്കേണ്ടവൻ, ഞാനാണ് തറ' എന്നും പറഞ്ഞ് കല്യാണിയെ പൊക്കിയെടുത്ത് കട്ടിലിൽ ഇരുത്തുന്ന രംഗം,അത് കഴിഞ്ഞ് 'You are the light of loneliness, love of my heart, dew of my desert, tune of my osng & queen of my kingdom & I love yo--u Kalyani'
എന്നും പറഞ്ഞ് കട്ടിലിലേക്ക് വിഷ്ണു വീഴുന്ന രംഗവും അതിന് അകമ്പടിയായി മനോഹരമായ പശ്ചാത്തല സംഗീതവും, കൈമളിനോട് 'അങ്കിൾ, ഊണ് കാലായി, പിന്നെ വിളിച്ചോളൂട്ടൊ' എന്ന് കല്യാണി പറയുന്ന രംഗം, കാശ് ചോദിച്ചിട്ട് കൊടുക്കാതെ വിഷ്ണു പിണങ്ങി പോയി തിരിച്ച് വരുന്ന രംഗം, ഇത്തരത്തിലുള്ള രസകരമായ രംഗങ്ങൾ പറയാൻ നിന്നാൽ ക്ലൈമാക്സ് രംഗം വരെയുള്ളത് പറയേണ്ടി വരും...
മേല്പറഞ്ഞ രംഗങ്ങളിൽ ഭൂരിഭാഗവും ഒരൊരൊ രംഗത്തിന്റെ തുടർച്ചയാണെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം...ഇത്രമാത്രം ഹ്യൂമറസായ രംഗങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിച്ചേർത്ത് ഇത്ര മനോഹരമായി വേറെ ഒരു സിനിമയിൽ അവതരിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്...ലോജിക്കിന്റെ ഒരു അംശം പോലുമില്ലാത്ത ഒരു കഥയെ എത്ര രസകരമായിട്ടാണ്,അതിലുപരി എത്ര അടക്കും ചിട്ടയോടുമാണ് പ്രിയദർശൻ തിരക്കഥയാക്കിയിരിക്കുന്നത്...പ്രിയദർശൻ എന്ന തിരക്കഥാകൃത്തിന്റെ ടാലന്റ് മനസിലാകാൻ ഈ തിരക്കഥ തന്നെ ധാരാളം...മോഹൻലാൽ എന്ന നടനെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന് ഏറ്റവും ബോധ്യമുള്ള സംവിധായകനും തിരക്കഥാകൃത്തുമാണ് പ്രിയദർശൻ.... മോഹൻലാലിന്റെ ഒരു ചിരി തിയേറ്ററിലെ ഒരായിരം പൊട്ടിച്ചിരിയാക്കി മാറ്റിയെടുക്കാൻ പ്രിയദർശന് പ്രത്യേക ഒരു കഴിവ് ഉണ്ട്.... ഏഴെട്ട് മിനിട്ടോളം മോഹൻലാൽ നിറഞ്ഞാടിയ രംഗമാണ് കൈമളിനോട് കാശ് ചോദിച്ചിട്ട് കിട്ടാതെ ആകുമ്പോൾ വിഷ്ണു പിണങ്ങി പോകുന്ന രംഗം...ഗേറ്റിന് പുറത്തേക്ക് കടന്നിട്ട് ഉടനെ തിരിച്ച് അകത്തേക്ക് കയറുമ്പോൾ,അത് കല്യാണി കാണുമ്പോൾ ഉള്ള നാണവും ചമ്മലും ഒപ്പം വരുന്ന ചിരിയും...ഹൊ, തിയേറ്ററിൽ പ്രേക്ഷകരെ ആനന്ദത്തിന്റെയും പൊട്ടിച്ചിരിയുടെയും അങ്ങേയറ്റം എത്തിച്ച രംഗം, മോഹൻലാലിന് മാത്രം സാധ്യമാകുന്ന ഒന്ന്..ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതം ആ രംഗത്തെ കൂടുതൽ ആകർഷകമാക്കി....
'ചിത്രം' സിനിമയുടെ മറ്റൊരു ആകർഷണം ഷിബു ചക്രവർത്തി-കണ്ണൂർ രാജൻ ടീമിന്റെ അതി മനോഹരമായ പാട്ടുകൾ ആണ്... ചിത്രം റിലീസ് ഒരുപാട് മുമ്പ് തന്നെ അതിലെ പാട്ടുകൾ രഞ്ജിനി കാസറ്റ്സ് റിലീസ് ചെയ്തിരുന്നു....സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ പാട്ടുകൾ ഹിറ്റായിരുന്ന ആ കാലത്ത് ചിത്രത്തിലെ പാട്ടുകൾ എന്തുകൊണ്ടൊ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല... റിലീസായതിന് ശേഷമാണ് ചിത്രത്തിലെ പാട്ടുകൾ ഹിറ്റായത്...അത് വെറും ഹിറ്റ് എന്ന് പറഞ്ഞാൽ പോരാ, സിനിമ പോലെ തന്നെ സർവ്വകാല ഹിറ്റായിരുന്നു എല്ലാ പാട്ടുകളും...മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഓഡിയൊ കാസറ്റ് വിറ്റ് പോയിട്ടുള്ളത് ചിത്രത്തിന്റെതാണ്, ഏകദേശം അഞ്ച് ലക്ഷത്തോളം ഓഡിയൊ കാസറ്റ് വിറ്റ് പോയിട്ടുണ്ടെന്നാണ് അറിവ്... ഈ സൂപ്പർ ഹിറ്റായ ആറ് പാട്ടുകളിൽ രണ്ട് പാട്ടുകൾ ക്ലാസിക്കൽ പാട്ടുകളായിരുന്നു എന്നതാണ് കൗതുകമുണർത്തുന്ന കാര്യം... ഹ്യൂമർ ടച്ച് ഉള്ള ഒരു കമേഴ്സ്യൽ സിനിമയിൽ രണ്ട് ക്ലാസിക്കൽ പാട്ടുകൾ, ആ പാട്ടുകൾ സിനിമയിലെ മറ്റ് പാട്ടുകൾ പോലെ തന്നെ സൂപ്പർ ഹിറ്റാകുക, സാധാരണക്കാർ വരെ ആ ക്ലാസിക്കൽ പാട്ടുകളുടെ വരികൾ ഏറ്റ് പാടുക എന്നതൊക്കെ 'ചിത്രം' സിനിമയ്ക്ക് മാത്രം അവകാശപ്പെട്ട പ്രത്യേകതകളാണ്...
എം ജി ശ്രീകുമാർ എന്ന ഗായകൻ മലയാള സിനിമയിൽ സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തിയത് ചിത്രത്തിലൂടെയാണ്....
ചിത്രത്തിലെ പാട്ടുകൾക്ക് മോഹൻലാൽ കൊടുത്ത ഭാവങ്ങളും ലിപ് മൂവ്മെന്റുകളും ഗംഭീരമാണ്....ഇന്ത്യൻ സിനിമയിൽ തന്നെ ഗാന രംഗങ്ങൾക്ക് ഏറ്റവും നന്നായി ലിപ് മൂവ്മെന്റ് കൊടുക്കുന്ന നടന്മാരിൽ ഒരാൾ മോഹൻലാൽ ആണെന്ന കാര്യം പ്രേക്ഷകർക്കും സിനിമ ലോകത്തിനും ബോധ്യപ്പെടുത്തി കൊടുത്ത പ്രകടനമായിരുന്നു ചിത്രത്തിലേത്...
1988 ഡിസംബർ 23 ന് കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും ആദ്യ ഷോ കണ്ടതാണ് ഞാൻ 'ചിത്രം', എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ...സാധാരണ പ്രിയൻ-ലാൽ സിനിമകൾക്ക് ആദ്യ ദിവസത്തിൽ ഉണ്ടാകാറുള്ള വൻ തിരക്ക് പ്രതീക്ഷിച്ചാണ് ഞാൻ മാറ്റിനി കാണാൻ തിയേറ്ററിൽ എത്തിയത്...
തിരക്കുള്ള സിനിമയാണെങ്കിൽ മുഗൾ തിയേറ്ററിൽ ജോലി ചെയ്തിരുന്ന ഒരു ബന്ധു വഴിയാണ് സാധാരണ ടിക്കറ്റ് സംഘടിപ്പിക്കാറ്...പക്ഷെ അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച്ച എന്നെ അമ്പരപ്പിച്ചു,കാരണം പതിവിന് വിപരീതമായി തിയേറ്റർ കോമ്പൗണ്ട് അന്ന് കാലിയായിരുന്നു...എന്റെ അനുഭവത്തിൽ കേരളത്തിലെ പ്രധാന റിലീസ് കേന്ദ്രങ്ങളിലൊന്നായ കൊടുങ്ങല്ലൂരിൽ റിലീസ് ദിവസം ഹൗസ് ഫുൾ ആകാതെ പ്രദർശിപ്പിച്ച ആദ്യ മോഹൻലാൽ സിനിമ 'ചിത്രം' ആണ്...'ചിത്രം' സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ എനിക്ക് ലഭിച്ച സന്തോഷവും ക്ലൈമാക്സിൽ ഞാൻ അനുഭവിച്ച നൊമ്പരവും വർണനാതീതമാണ്... ഒടുവിൽ ഒരിറ്റ് കണ്ണീരോടെ,ഒപ്പം പൂർണ സംതൃപ്തിയോടെ തിയേറ്ററിന്റെ പുറത്തേക്ക് വന്ന എന്നെ നേരത്തെ സൂചിപ്പിച്ച 'പ്രിയദർശൻ മാജിക്ക്' അപ്പൊഴേക്കും പിടികൂടിയിരുന്നു, സിനിമ വീണ്ടും വീണ്ടും കാണണമെന്ന ആഗ്രഹം...
അങ്ങനെ ഞാൻ 5 പ്രാവശ്യമാണ് 'ചിത്രം' മുഗൾ/മിനി മുഗൾ തിയേറ്ററിൽ നിന്നും കണ്ടത്....33 വർഷങ്ങൾക്കിപ്പുറവും വേറെ ഒരു മലയാള സിനിമയും ഞാൻ 5 പ്രാവശ്യം തിയേറ്ററിൽ നിന്നും കണ്ടിട്ടില്ല... കൊടുങ്ങല്ലൂരിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ 63 ദിവസങ്ങൾ പ്രദർശിപ്പിച്ചത് ചിത്രമായിരുന്നു...അത് പോലെ തന്നെ കൊടുങ്ങല്ലൂരിൽ ആദ്യമായി ഒരു സിനിമ രണ്ട് തിയേറ്ററുകളിൽ ഒരേ സമയം പ്രദർശിപ്പിച്ചതും ചിത്രമായിരുന്നു,1989 ൽ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിനോട് അനുബന്ധിച്ച്....റിലീസായി കഴിഞ്ഞ് നാലാം വാരത്തിലാണ് ഈ രണ്ട് തിയേറ്ററുകളിലും ഇങ്ങനെ ഒരു പ്രദർശനം നടന്നത്... 'filmed by priyadarsan'
എന്ന എന്റ് ടൈറ്റിലും കണ്ട് തിയേറ്ററിൽ നിന്നും പ്രേക്ഷകർ പൂർണ സംതൃപ്തിയോടെ പുറത്തേക്ക് ഇറങ്ങിയത്...
മോഹൻലാലിനൊപ്പം നെടുമുടി വേണു, രഞ്ജിനി, ശ്രീനിവാസൻ, പൂർണ്ണം വിശ്വനാഥ്, ലിസി തുടങ്ങിയവരും നല്ല പ്രകടനം കാഴ്ച്ച വെച്ചു...എസ് കുമാറിന്റെ ഛായാഗ്രഹണം പതിവ് പ്രിയദർശൻ സിനിമ പോലെ തന്നെ മനോഹരമായിരുന്നു...പിന്നെ എടുത്ത് പറയേണ്ടത് ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതമാണ്...ചിത്രം എന്ന സിനിമയെ പ്രേക്ഷകർക്ക് ഇത്രയും നല്ല അനുഭവം ആക്കി മാറ്റുന്നതിൽ ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതല്ല...
33 വർഷങ്ങൾക്കിപ്പുറവും 'ചിത്രം' എന്ന സിനിമ ബോക്സ് ഓഫീസിൽ തല ഉയർത്തി പിടിച്ച് നിന്ന് ഒന്നാം സ്ഥാനം അലങ്കരിക്കുന്നു എങ്കിൽ അത് പ്രിയദർശൻ എന്ന സംവിധായകന്റെ മനോഹരമായ അവതരണം കൊണ്ടാണ്,മോഹൻലാൽ എന്ന അതുല്യ നടന്റെ മികച്ച പ്രകടനം കൊണ്ടാണ്, പ്രേക്ഷകർ തങ്ങളുടെ നെഞ്ചോട് ചേർത്ത് വെച്ച സിനിമ ആയതുകൊണ്ടാണ്....
'ചിത്രം' എന്ന എക്കാലത്തെയും വലിയ ജനപ്രിയ സിനിമ സമ്മാനിച്ച രചയിതാവും സംവിധായകനുമായ പ്രിയദർശൻ, നിർമ്മാതാവ് പികെആർ പിള്ള,പിന്നെ വിഷ്ണുവായി തകർത്താടിയ മോഹൻലാൽ എന്നിവരോട് നന്ദി പറഞ്ഞ് കൊണ്ട് നിർത്തുന്നു
- TODAY
- LAST WEEK
- LAST MONTH
- പെണ്ണുകാണൽ ചടങ്ങിൽ ഇളയ മകളെ കാണിച്ചു നൽകി; മാനസിക രോഗമുള്ള മൂത്തമകളുടെ വിവാഹം നടത്തി; ആരോപണവുമായി വരന്റെ ബന്ധുക്കൾ; ആത്മഹത്യ ഭീഷണി
- 'എനിക്ക് ട്രീറ്റ്മെന്റിനെ കുറിച്ച് ഒരുപരാതിയുമില്ല; ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാർട്ടിയും, എനിക്ക് നൽകിയിട്ടുള്ളത്; യാതൊരു വിധ വീഴ്ചയും ഇല്ലാതെ ഏറ്റവും വിദഗ്ധമായ ചികിത്സ തന്നു; അതിൽ ഞാൻ പൂർണ സംതൃപ്തനാണ്': വിശദീകരണവുമായി ഉമ്മൻ ചാണ്ടി; മറ്റൊരു മകനും ഇതുപോലെ ആരോപണം കേൾക്കേണ്ട ഗതികേട് ഉണ്ടാവരുതേയെന്ന് ചാണ്ടി ഉമ്മൻ
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- സുഖമില്ലാത്ത ആളാണ്, സഹായിക്കണേ എന്ന് അഭ്യർത്ഥിച്ചപ്പോൾ അതൊന്നും എന്റെ പണിയല്ലെന്ന് ധാർഷ്ട്യത്തോടെ എയർഹോസ്റ്റസിന്റെ മറുപടി; കാബിനിൽ ഹാൻഡ് ബാഗ് വച്ചില്ലെന്ന കാരണം പറഞ്ഞ് അർബുദ രോഗിയായ യാത്രക്കാരിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു; റിപ്പോർട്ട് തേടി ഡിജിസിഎ
- എങ്ങനെയാണ് ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ ആകാശത്ത് എത്തിയത്? വെടിവച്ചിടാൻ ബൈഡൻ ഉത്തരവിട്ടപ്പോൾ സംഭവിച്ചത് എന്ത് ? ഒരു ബലൂൺ വീഴ്ത്താൻ മിസൈലുകൾ ആവശ്യമുണ്ടോ? കടലിൽ വീണ അവശിഷ്ടം വീണ്ടെടുത്താൽ സത്യം തെളിയും; ചാര ബലൂണിന്റെ പിന്നാമ്പുറക്കഥകൾ
- ഒറ്റയ്ക്ക് കെഎഫ്സി റസ്റ്റോറന്റിൽ പോയി ചിക്കൻ കാൽ കടിച്ചുപറിക്കും; സൂപ്പർ മാർക്കറ്റുകളിൽ പോയി സാധനങ്ങൾ വാങ്ങും; പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ആഡംബരങ്ങൾ ഇന്ന് ഓർമകൾ മാത്രം; അമേരിക്കയിൽ അഭയാർത്ഥിയായ മുൻ ബ്രസീൽ പ്രസിഡന്റിന്റെ പുതിയ ജീവിതം ഇങ്ങനെ; ബോൾസോനാരോയുടെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിൽ
- ഒരിറ്റുവെള്ളം ഇറക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ വല്ലാതെ കഷ്ടപ്പെട്ടു; ഇരിക്കാനും നടക്കാനും കഴിയാതെ പൂർണമായി വീൽചെയറിൽ; പർവേസ് മുഷറഫിനെ തളർത്തിയത് നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവരോഗം; മുഷറഫിന്റെ ജീവനെടുത്തത് പത്ത് ലക്ഷത്തിലൊരാൾക്ക് എന്ന തോതിൽ ലോകത്ത് കാണുന്ന അമിലോയിഡോസിസ്
- കാമുകൻ വിവാഹം കഴിച്ചു; അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് നഴ്സ് ജീവനൊടുക്കി
- 'ഞാൻ പോകുന്നിടത്തെല്ലാം എന്നെ പിന്തുടരുന്നു; ചാരപ്രവർത്തനം നടത്തുന്നു; കെട്ടിട പാർക്കിങ്ങിലും വീടിന്റെ ടെറസിൽ പോലും ചിത്രം പകർത്താൻ സൂം ലെൻസുകൾ'; ബോളിവുഡ് താരദമ്പതികൾക്കെതിരെ നടി കങ്കണ രണാവത്
- വീണ്ടും താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്; സിദ്ധാർഥ് - കിയാര വിവാഹം മറ്റന്നാൾ; രാജസ്ഥാനിലെ ജയ്സാൽമീറിൽ വച്ച് പഞ്ചാബി ആചാരപ്രകാരം
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾ; അപ്പീൽ കോടതിയെ സമീപിച്ചു; നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രേസിക്യൂഷന്റെ നിർദ്ദേശം; മകളെ രക്ഷിക്കാൻ തന്റെ ജീവൻ നൽകാമെന്ന് നിമിഷപ്രിയയുടെ അമ്മ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്