കൈ കൊണ്ടല്ല നാക്ക് കൊണ്ട് ഷൂ വൃത്തിയാക്കാൻ മിർസ ഖാൻ ആജ്ഞാപിക്കുമ്പോൾ ഗോവർദ്ധന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ എങ്ങനെ മറക്കാൻ? മലയാള സിനിമയിലെ ഏറ്റവും സാങ്കേതിക മികവ് ഉള്ള സിനിമ 'കാലാപാനി'യുടെ 25 വർഷങ്ങൾ

സഫീർ അഹമ്മദ്
മലയാളത്തിന്റെ യശസ്സ് ഉയർത്തിയ കാലാപാനിയുടെ 25 വർഷങ്ങൾ
ഇന്ത്യ എന്ന മാതൃരാജ്യത്തിനു വേണ്ടി ബ്രിട്ടിഷ്ക്കാരിൽ നിന്ന് പീഡനങ്ങൾ ഏറ്റ് വാങ്ങിയ, ജീവൻ ബലിയർപ്പിച്ച, ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ഒരു കൂട്ടം ജനങ്ങളുടെ കഥ പറഞ്ഞ് അഭ്രപാളികളിൽ ദൃശ്യ വിസ്മയം തീർത്ത ടി.ദാമോദരൻ-പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ കാലാപാനി എന്ന മികച്ച സിനിമ റിലീസായിട്ട് ഏപ്രിൽ ആറിന്, ഇന്നേക്ക് 25 വർഷങ്ങൾ...
മലയാള സിനിമയിലെ ഏറ്റവും സാങ്കേതിക മികവ് ഉള്ള സിനിമ ഏത് എന്ന് ചോദിച്ചാൽ അതിന് ഇന്നും ഒരൊറ്റ ഉത്തരമേയുള്ളു,\25 വർഷങ്ങൾക്ക് മുമ്പ് റിലിസായ പ്രിയദർശന്റെ കാലാപാനി....
മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാള സിനിമ എന്ന ചെറിയ ഇൻഡസ്ട്രിക്ക് സാങ്കേതിക മികവ് ഉള്ള ഒരു മികച്ച സിനിമ സംഭാവന ചെയ്യാൻ, അത് മലയാള പതിപ്പിന് ഒപ്പം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാൻ സാധിക്കും എന്ന് ഇന്ത്യൻ സിനിമയ്ക്ക് കാണിച്ച് കൊടുത്ത സിനിമ കൂടിയാണ് പ്രിയദർശന്റെ കാലാപാനി....
മലയാള സിനിമ പ്രേക്ഷകർ മോഹൻലാലിനെ നായകനായി ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചിട്ടുള്ളത്, ഇപ്പോഴും ആഗ്രഹിക്കുന്നത് പ്രിയദർശന്റെ സിനിമകളിലാണ്...പ്രിയദർശൻ സിനിമകളിലെ മോഹൻലാൽ, അത് കണ്ണിന് കുളിർമ നല്കുന്ന ഒരു കാഴ്ച്ച തന്നെയാണ്, ഒരിക്കലും മലയാളിക്ക് മടുക്കാത്ത കാഴ്ച്ചകളിലൊന്ന്.. മോഹൻലാലിലെ താരത്തെക്കാൾ മികച്ച നടന് ഉജജ്വല പെർഫോമൻസ് നടത്താൻ ഉള്ള ഒട്ടനവധി സീനുകളാൽ സമ്പന്നമായിരുന്നു ഗോവർദ്ധൻ എന്ന കഥാപാത്രം..ഗോവർദ്ധന്റെ പ്രണയവും വിരഹവും രാജ്യസ്നേഹവും നിസ്സഹായതയും പ്രതികാരവും ഒക്കെ അതീവ സൂക്ഷമതയോടെ, മനോഹരമായിട്ടാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്..
പ്രിയദർശൻ, മലയാള സിനിമയിൽ പ്രേക്ഷകരെ ഇത്രമാത്രം എന്റർടെയിൻ ചെയ്യിപ്പിച്ച ഒരു സംവിധായകൻ വേറെ ഉണ്ടാകില്ല എന്ന് പറയാം..പ്രേക്ഷകർക്ക് എന്താണ് വേണ്ടത്, അവരെ എങ്ങനെ കൈയിലെടുക്കാം, അതിലുപരി മോഹൻലാലിനെ പേക്ഷകർക്ക് തിരശ്ശീലയിൽ എങ്ങനെ കാണാനാണ് ഇഷ്ടം എന്ന് വ്യക്തമായിട്ട് അറിയാവുന്ന സംവിധായകൻ ആണ് പ്രിയദർശൻ... കോമഡി സിനിമകൾ തുടരെ ചെയ്തിരുന്ന സംവിധായകൻ തന്നെയാണ് 1915 ലെ ആൻഡമാൻ ജയിൽപുള്ളികളുടെ കഥ പറഞ്ഞ കാലാപാനി എന്ന സീരിയസ് സിനിമ ഇത്ര മികച്ച രീതിയിൽ അവതരിപ്പിച്ചത് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്... ഏത് ജോണറിലുള്ള സിനിമയും പ്രിയദർശൻ എന്ന സംവിധായകന്റെ കൈകളിൽ ഭദ്രമാണ് എന്ന് ഒരിക്കൽ കൂടി അടിവരയിട്ട് കാലാപാനി തെളിയിച്ചു..
കാലാപാനിയിൽ ഒട്ടനവധി ഹൃദയസ്പർശിയായ രംഗങ്ങളുണ്ട്..
കപ്പലിൽ വെച്ച് വസൂരി രോഗം വന്നവരെ വെടി വെച്ച് കൊല്ലുന്നതും അത് ഗോവർദ്ധനും മറ്റുള്ളവരും നിസ്സഹായതോടെ നോക്കി നില്ക്കുന്ന രംഗം, ജയിൽ ചാടിയതിന് ശിക്ഷ ഏറ്റ് വാങ്ങി പ്രഭുവിന്റെ മുകുന്ദൻ സെല്ലിൽ വന്ന് കമിഴ്ന്ന് കിടന്ന് പാത്രത്തിൽ നിന്ന് കഞ്ഞി കുടിക്കുന്നതും അത് കണ്ട് വേദനയോടെ ഗോവർദ്ധൻ ജയിലഴികളിൽ തലയടിക്കുന്ന രംഗം, തിയേറ്ററിൽ കൈയടികൾ നിറഞ്ഞ ''an Indian's back is not a foot board'' എന്ന് ഗോവർദ്ധൻ കളക്ടർ സായിപ്പിനോട് പറയുന്ന രംഗം, ചെമ്പൂവേ ഗാനരംഗം, ഗോവർദ്ധനെ പൊലീസ് ട്രെയിനിൽ കൊണ്ട് പോകുമ്പോൾ പാർവ്വതി ട്രെയിനിന്റെ ജനലഴികളിൽ പിടിച്ച് കരയുന്ന രംഗം, ആ രംഗത്തിലെ തബ്ബുവിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്.
കാലാപാനിയിൽ പ്രേക്ഷകരുടെ മനസിനെ ഏറെ പിടിച്ചുലച്ച രംഗമാണ് മിർസ ഖാന്റെ ഷൂ വൃത്തിയാക്കാൻ ഗോവർദ്ധനോട് ആവശ്യപ്പെടുന്ന രംഗം..കൈ കൊണ്ടല്ല നാക്ക് കൊണ്ട് ഷൂ വൃത്തിയാക്കാൻ മിർസ ഖാൻ ആജ്ഞാപിക്കുമ്പോൾ ഗോവർദ്ധന്റെ മുഖത്ത് മിന്നി മറയുന്ന നിസ്സഹായതയുടെയും വേദനയുടെയും അമർഷത്തിന്റെയും ലാൽ ഭാവങ്ങൾ പ്രേക്ഷകരുടെ കണ്ണുകളിൽ നനവ് പടർത്തി..ജയിൽ ചാടാൻ ശ്രമിച്ചവരെയെല്ലാം കൂട്ടക്കൊല ചെയ്യുന്നതും അതിന് ശേഷം അവരെയെല്ലാം വലിയ ചിതയിലേയ്ക്ക് വലിച്ച് എറിയുന്നതും ഒക്കെ കാലാപാനിയിലെ ഹൃദയഭേദകമായ രംഗങ്ങളാണ്..ജയിൽ ചാടിയ ശേഷം വിശപ്പ് താങ്ങാനാകാതെ പരമാനന്ദ് എന്ന കഥാപാത്രം മണ്ണ് വാരി തിന്നാൻ ശ്രമിക്കുന്നതും അതിന് ശേഷം മറ്റൊരു സഹതടവുകാരന കൊന്ന് ഭക്ഷിക്കുന്നതുമായ രംഗമാണ് കാലാപാനിയിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ അമ്പരപ്പിച്ചതും നൊമ്പരപ്പെടുത്തിയതും...വിശപ്പിന്റെ കാഠിന്യത്താൽ സ്വന്തം കൂട്ടുകാരനെ കൊന്ന് പച്ച മാംസം ഭക്ഷിക്കുന്ന മനുഷ്യന്റെ അവസ്ഥ കാണുന്ന ഗോവർദ്ധന്റെ അമ്പരപ്പും അറപ്പും സങ്കടവും എല്ലാം മോഹൻലാൽ അഭിനന്ദനാർഹമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
മുകുന്ദനെ രക്ഷിക്കുന്നതായി ജയിൽ ചാടിയതിന്റെ ഉത്തരവാദിത്വം ഗോവർദ്ധൻ സ്വയം ഏറ്റെടുക്കുന്നതും അതിന്റെ ശിക്ഷ ഏറ്റ് വാങ്ങിയ ശേഷം സെല്ലിലേക്ക് പൊലീസ്ക്കാർ കൊണ്ട് വന്നിടുന്നതും എഴുന്നേറ്റ് നടക്കാൻ ആകാതെ ഗോവർദ്ധൻ വീഴുന്നതുമൊക്കെ കാലാപാനിയിലെ മറ്റൊരു മികച്ച രംഗമാണ്..മുകുന്ദനെ കൊല്ലാനായി പൊലീസ് കൂട്ടി കൊണ്ട് പോകുമ്പോൾ തിരിഞ്ഞ് നിന്ന് ഗോവർദ്ധനോട് അവസാന യാത്ര പറയുന്ന രംഗം പ്രഭു വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു.. മുകുന്ദൻ കൊല്ലപ്പെട്ടത് അറിഞ്ഞ് ജയിലഴികളിൽ പിടിച്ച് ഗോവർദ്ധൻ കരയുന്നത് മറ്റൊരു ഹൃദയസ്പർശിയായ രംഗമാണ്..ക്ലൈമാക്സിൽ മിർസ ഖാനെ കൊന്നതിന് ശേഷം ഗോവർദ്ധന്റെ ഒരു ഭാവം ഉണ്ട്, വർണനാതീതമാണ് അതൊക്കെ.. തിയേറ്ററിൽ വൻ കൈയടികൾ സൃഷ്ടിച്ച മറ്റൊരു രംഗമായിരുന്നു ഗോവർദ്ധൻ ഡോക്ടർ ഹട്ടനോടും ഭാര്യയോടും ഇന്ത്യയെ കുറിച്ച് പറഞ്ഞ് തർക്കിക്കുന്നതും 'there will be a day' ഡയലോഗും..
എന്തുകൊണ്ടാണ് മോഹൻലാൽ മറ്റ് നടന്മാരിൽ നിന്നും വ്യത്യസ്തനാകുന്നത് അല്ലെങ്കിൽ അവരെക്കാൾ ഒക്കെ ഒരുപാട് മികച്ച നില്ക്കുന്നത്? കാലാപാനിയിലെ മേൽപ്പറഞ്ഞ രംഗങ്ങളിലെ തന്നെ അതി മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഈ ചോദ്യത്തിനുള്ള ഉത്തരം നല്കുമെങ്കിലും അതിന്റെ ശരിയായ ഉത്തരം താഴെ പറയുന്ന കാലാപാനിയിലെ വളരെ സാധാരണം എന്ന് തോന്നുന്ന ഒരു രംഗം തരും, ഗോവർദ്ധൻ സെല്ലിൽ വെച്ച് പാണ്ഡ്യൻ എന്ന പത്രപ്രവർത്തകനെ പരിചയപ്പെടുന്ന രംഗം...സംസാരത്തിനിടയിൽ സ്വരാജ് എന്ന പത്രത്തിന്റെ എഡിറ്റർമാരിൽ ഒരാളാണ് പാണ്ഡ്യൻ എന്ന് അറിയുമ്പോൾ ആകാംക്ഷ കലർന്ന ഗോവർദ്ധന്റെ ഭാവ വ്യത്യാസം, ഒപ്പം ഓരൊ സംഭാഷണങ്ങളിലും മുഖത്ത് മിന്നി മറയുന്ന സന്തോഷത്തിന്റെയും ബഹുമാനത്തിന്റെയും ഭാവങ്ങൾ, ഗംഭീരമാണത്..സൂക്ഷ്മാഭിനയത്തിന്റെ പൂർണതയാണ് ഇത്തരം രംഗങ്ങളിൽ മോഹൻലാൽ പ്രേക്ഷകർക്കായി സമ്മാനിക്കുന്നത്, ഇത് തന്നെയാണ് മോഹൻലാൽ ഏറ്റവും വലിയ പ്രത്യേകതയും..
മലയാള സിനിമയിൽ റിലീസിന് മുമ്പ് ഏറ്റവും കൂടുതൽ ഹൈപ്പ് ഉണ്ടായിട്ടുള്ളത്, അല്ലെങ്കിൽ ഒരു സിനിമയുടെ റിലീസിനായി പ്രേക്ഷകർ ഒന്നടങ്കം അക്ഷമരായി കാത്തിരുന്നിട്ടുള്ളത് ഏത് സിനിമയ്ക്ക് വേണ്ടിയാണ് എന്ന് ചോദിച്ചാൽ അത് കാലാപാനി എന്ന പ്രിയൻ-ലാൽ സിനിമയ്ക്ക് വേണ്ടിയാണ് എന്ന് നിസംശയം പറയാം..
സോഷ്യൽ മീഡയയും ഫാൻസ് അസോസിയേഷനും ഒന്നും ഇല്ലാത്ത കാലത്താണ് ഈ ഹൈപ്പ് ഉണ്ടായത് എന്ന് കൂടി ഓർക്കണം..1995 ക്രിസ്തുമസ് റിലീസായിട്ടാണ് കാലാപാനി ആദ്യം ചാർട്ട് ചെയ്തിരുന്നത്, പിന്നീടത് 1996 ഏപ്രിൽ മാസത്തിലേക്ക് മാറ്റി..റിലീസിന് മുമ്പ് തന്നെ മികച്ച നടൻ ഉൾപ്പെടെ 1995 ലെ സംസ്ഥാന അവാർഡുകൾ കാലാപാനി തൂത്ത് വാരിയത്, ഒപ്പം അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഉണ്ടായ വിവാദങ്ങൾ ഒക്കെ സിനിമ പ്രേമികളുടെ കാലാപാനിയെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തി.
ഒരു സിനിമയ്ക്ക് വേണ്ടി കേരളത്തിലെ ഒട്ടുമിക്ക A ക്ലാസ് തിയേറ്ററുകളിലെയും സൗണ്ട് സിസ്റ്റം നവീകരിക്കുക എന്നത് അന്ന് വളരെ കൗതുകം ഉണർത്തുന്നവാർത്തയായിരുന്നു..അതെ,കാലാപാനിക്ക് വേണ്ടിയാണ് കേരളത്തിലെ മിക്ക തിയേറ്ററുകളിലും ഡോൽബി സൗണ്ട് സിസ്റ്റം കൊണ്ട് വന്നത്...
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ കൂടി കാലാപാനി മൊഴി മാറ്റി റിലീസ് ചെയ്തു, അതും സ്വപ്നതുല്യമായ പ്രീ റിലീസ് പ്രൊമോഷൻ കിട്ടി കൊണ്ട് തന്നെ..1996 ൽ ഏറ്റവും വലിയ വിജയം നേടിയ സിനിമകളിൽ ഒന്ന് കാലാപാനി ആയിരുന്നു,
5 റിലീസ് തിയേറ്ററുകളിൽ 100+ ദിവസം,ഒപ്പം തമിഴ് പതിപ്പായ 'ശിറൈശാല'യും മികച്ച വിജയം നേടിയിരുന്നു..മലയാളത്തിൽ നിന്നും ഒഴിവാക്കിയ 'കൊട്ടും കുഴൽ വിളി' എന്ന പാട്ട് തമിഴ് പതിപ്പ് ശിറൈശാലയിൽ ഉൾപ്പെടുത്തിയിരുന്നു...
1995 ലെ 5 നാഷണൽ അവാർഡകളും 7 സംസ്ഥാന അവാർഡുകളും കാലാപാനിക്ക് ലഭിച്ചിരുന്നു..കാലാപാനിയിലെ പെർഫോമൻസിന് 1995 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് മോഹൻലാൽ നേടിയിരുന്നു..മികച്ച നടനുള്ള നാഷണൽ മൽസരത്തിന്റെ അവസാന റൗണ്ടിൽ കാലാപാനിയിലെ പ്രകടത്തിന് മോഹൻലാൽ ഉണ്ടായിരുന്നുവെങ്കിലും കിരീടത്തിലെയും സദയത്തിലെയും അതി ഗംഭീര പെർഫോമൻസുകൾ മുൻ വർഷങ്ങളിൽ തഴയപ്പെട്ടത് പോലെ തന്നെ വീണ്ടും നിർഭാഗ്യം മോഹൻലാലിനെ പിൻതുടർന്നു..
1995-96 കാലഘട്ടത്തിൽ മലയാള സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ നിർമ്മിച്ച സിനിമയാണ് കൂടിയാണ് കാലാപാനി..ഒന്നൊന്നര കോടി രൂപയ്ക്ക് സൂപ്പർ സ്റ്റാർ സിനിമകൾ നിർമ്മിച്ചിരുന്ന കാലത്താണ് കാലാപാനി നാലഞ്ച് കോടി രൂപയോളം ചെലവിട്ട് മോഹൻലാൽ നിർമ്മിച്ചത്, കൂടെ ഗുഡ്നൈറ്റ് മോഹനും ഉണ്ടായിരുന്നു നിർമ്മാണ പങ്കാളിയായി.
കാലാപാനിയുടെ ഹിന്ദി പതിപ്പിന്റെ( Saza-e-Kalapani')റൈറ്റ്സ് അമിതാഭ് ബച്ചന്റെ ABCL കമ്പിനി ഒരു കോടി രൂപയ്ക്ക് സ്വന്തമാക്കിയത് അക്കാലത്ത് വലിയ വാർത്തയായിരുന്നു...കാലാപാനിയെ കുറിച്ച് പറയുമ്പോൾ എടുത്ത് പറയേണ്ട കാര്യം അല്ലെങ്കിൽ അതിശയിപ്പിക്കുന്ന കാര്യം, ഈ സിനിമ ചിത്രീകരിക്കാൻ പ്രിയദർശന് 60 ദിവസങ്ങൾ പോലും വേണ്ടി വന്നില്ല എന്നുള്ളതാണ്... മണിരത്നം കാലാപാനിയെ കുറിച്ച് ഒരിക്കൽ ഒരു മാഗസിനിൽ പറഞ്ഞത് 'ഞാനായിരുന്നു ഈ സിനിമ എടുത്തതെങ്കിൽ ഒരു വർഷത്തിലധികം വേണ്ടി വരുമായിരുന്നു ചിത്രീകരണം പൂർത്തീകരിക്കാൻ' എന്നാണ്....
ടി ദാമോദരന്റെയും പ്രിയദർശന്റെയും മികച്ച തിരക്കഥ, പ്രിയദർശന്റെ സംവിധാന മികവ്, സന്തോഷ് ശിവന്റെ ഛായാഗ്രാഹണം, സാബു സിറിളിന്റെ കലാസംവിധാനം, ഇളയരാജയുടെ മികച്ച ഗാനങ്ങളും പശ്ചാത്തസംഗീതവും,പ്രധാന നടീനടന്മാരുടെ മികച്ച പെർഫോമൻസുകളും ഒക്കെകാലാപാനിയെ കൂടുതൽ മികവുറ്റതാക്കി, എന്നും ഓർക്കാവുന്ന, അഭിമാനിക്കാവുന്ന ഒരു സിനിമയാക്കി മാറ്റി....
1996 ഏപ്രിൽ 6 ന് എറണാകുളം കവിത തിയേറ്ററിൽ നിന്നും ആദ്യ ദിവസം ആദ്യ ഷോ കണ്ടതാണ് ഞാൻ കാലാപാനി..കൊടുങ്ങല്ലർ ശ്രീകാളിശ്വരി തിയേറ്ററിൽ റിലീസ് ഉണ്ടായിരുന്നിട്ട് കൂടി ഡോൾബി സിസ്റ്റത്തിൽ ആദ്യമായി സിനിമ കാണാൻ വേണ്ടിയാണ് കവിത തിയേറ്ററിലേയ്ക്ക് ഞങ്ങൾ പത്ത് പേരോളം അടങ്ങുന്ന സംഘം രാവിലെ 6.30 ന് കൊടുങ്ങല്ലൂരിൽ നിന്ന് എറണാകുളത്തേക്ക് ബസ് കയറിയത്.... രാവിലെ 6.30 ന് തന്നെ ശ്രീകാളീശ്വരി തിയേറ്റർ കോമ്പൗണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു..കവിത തിയേറ്ററിലെ അന്നത്തെ മാനേജർ എന്റെ കസിന്റെ അടുത്ത ബന്ധു ആയിരുന്നതുകൊണ്ട് ടിക്കറ്റ് ഒക്കെ നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചിരുന്നു..എന്നിലെ സിനിമ ആസ്വാദകന് പൂർണ സംതൃപ്തി നല്കിയ കാലാപാനി നാല് പ്രാവശ്യം തിയേറ്ററിൽ നിന്ന് തന്നെ കണ്ടിട്ടുണ്ട്..ഗോവർദ്ധനും മുകുന്ദനും മറ്റ് തടവ്ക്കാരും ഏറ്റ് വാങ്ങിയ പീഡനങ്ങളും യാതനകളും ഒപ്പം ഗോവർദ്ധനന്റെയുംപാർവ്വതിയുടെയും പ്രണയവും വിരഹവും ഒക്കെ ഇന്നും ഒരു നൊമ്പരമായി വിങ്ങലായി മനസിൽ അവശേഷിക്കുന്നു..
താളവട്ടത്തിലൂടെ, ചിത്രത്തിലൂടെ, ആര്യനിലൂടെ, കിലുക്കത്തിലൂടെ,അഭിമന്യുവിലൂടെ, തേന്മാവിൻ കൊമ്പത്തിലൂടെ, ചന്ദ്രലേഖയിലൂടെ, കാലാപാനിയിലൂടെ ഒക്കെ സഞ്ചരിച്ച് പ്രിയൻ-ലാൽ കൂട്ടുക്കെട്ട് ഇന്ന് എത്തി നില്ക്കുന്നത് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ, മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ നിർമ്മിച്ച മരക്കാർ എന്ന സിനിമയിലാണ്..അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച കാലാപാനി ഇരുപത്തിയഞ്ച് വർഷങ്ങൾ കഴിഞ്ഞ് ഇന്നും മലയാള സിനിമയിലെ ഏറ്റവും സാങ്കേതിക മേന്മയുള്ള സിനിമയായി നിലനിൽക്കുന്നുവെങ്കിൽ ഇന്നിന്റെ എല്ലാ സാങ്കേതിക സാധ്യതകളും ഉപയോഗപ്പെടുത്തി നിർമ്മിച്ച മരക്കാരിലൂടെ കലാമൂല്യവും സാങ്കേതിക മികവും ഒത്തിണങ്ങിയ ഒരു ദൃശ്യവിസ്മയം പ്രിയൻ-ലാൽ കൂട്ടുക്കെട്ട് പ്രേക്ഷകർക്കായി സമ്മാനിക്കുമെന്നും,ബോക്സ് ഓഫീസിൽ പുതു റെക്കോർഡുകൾ രചിക്കുമെന്നും, മലയാള സിനിമയുടെ കീർത്തി ഒരിക്കൽ കൂടി ഇന്ത്യയൊട്ടുക്കും അലയടിക്കുമെന്നും അതിലൂടെ എം ടി.വാസുദേവൻനായരുടെ രണ്ടാമൂഴത്തിലേക്ക് പ്രിയൻ-ലാൽ കൂട്ടുക്കെട്ട് എത്തിച്ചേരുമെന്നും നമുക്ക് പ്രത്യാശിക്കാം..
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴ ബ്ലൂഡയമണ്ട്സിന്റെ ആഘോഷവേദിയിൽ സ്വയം മറന്നുപാടുന്നതിനിടെ നെഞ്ചുവേദന; വേദിയിൽ കുഴഞ്ഞുവീണ് ഗായകൻ ഇടവ ബഷീർ മരിച്ചു; വിടവാങ്ങിയത് ഗാനമേള വേദികളുടെ രൂപഭാവങ്ങൾ മാറ്റിയ കലാകാരൻ; 'ആഴിത്തിരമാലകൾ' പോലെ സിനിമയിൽ സൂപ്പർ ഹിറ്റുകൾ
- ചോദ്യം ചെയ്യൽ 'നാടകം' പൊളിക്കാൻ പി സി ജോർജ്; 'ആരോഗ്യപ്രശ്നങ്ങൾ' ഫോർട്ട് പൊലീസിനെ അറിയിച്ചു; മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യം; തൃക്കാക്കരയിൽ ബിജെപിക്കായി പ്രചാരണത്തിന് എത്തും; രാവിലെ വെണ്ണല ക്ഷേത്രത്തിലെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കും
- റിപ്പോർട്ടറുടെ തന്ത ഗവൺമെന്റ് സെക്രട്ടറിയാണോ? ; മുദ്രാവാക്യം വിവാദത്തിൽ പിതാവിന്റെ ചിത്രം പുറത്തുവിട്ട മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണം; തോന്ന്യവാസം കാണിച്ചാൽ അത് ഏത് കേമൻ ആണെങ്കിലും പറയുമെന്നു മാധ്യമപ്രവർത്തകയും; സൈബർ ആക്രമണം ന്യൂസ് 18 റിപ്പോർട്ടർക്കെതിരെ
- 'ഡാ, അവരെ നനക്കല്ലേ; ഇനി പനിയൊക്കെ പിടിപ്പിച്ചാൽ വല്ല്യ പണിയാ; നിങ്ങൾ വാ..എന്റെ കുടയിലേക്ക് കേറി നിൽക്ക്'; മഴയത്ത് കുടക്കീഴിൽ ആ കുടുംബത്തെ ചേർത്തു നിർത്തി മമ്മൂക്ക; ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് ആരാധകർ
- ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
- ജനപ്രതിനിധികൾക്ക് ഇനി ഒറ്റ പെൻഷൻ; എംഎൽഎ പെൻഷനും എംപി പെൻഷനും ഒന്നിച്ച് വാങ്ങാനാവില്ല; മറ്റുപെൻഷനുകൾ വാങ്ങുന്നില്ലെന്ന് മുൻ എംപിമാർ എഴുതി നൽകണം; പാർലമെന്റ് സംയുക്ത സമിതിയുടെ ശുപാർശ പ്രകാരം വിജ്ഞാപനം ഇറക്കി
- സ്വർണാഭരണങ്ങൾക്ക് പകരം ഖുർആൻ മെഹറായി നൽകി കെ ടി ജലീലിന്റെ മകന്റെയും മകളുടെയും വിവാഹം; വേറിട്ട നികാഹിന് സാക്ഷിയായി മുഖ്യമന്ത്രി അടക്കം പ്രമുഖർ; ശ്രദ്ധേയമായി കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യവും
- ആശുപത്രിയിൽ വെച്ച് വനിതാ നഴ്സിനെ ആക്രമിച്ചു; വീഡിയോ വൈറലായി; സൗദി പൗരൻ അറസ്റ്റിൽ
- വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തിരിക്കാൻ അർഹനല്ല; ഒരു അശ്ലീല വീഡിയോ കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തത് എന്നാണ് അദ്ദേഹം ചോദിച്ചത്; അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പി.രാജീവ്
- പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: കുട്ടിയുടെ പിതാവ് അസ്ക്കർ മുസാഫർ അടക്കം നാല് പേർ അറസ്റ്റിൽ; മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും; സംഘടനാ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പള്ളുരുത്തിയിൽ പ്രകടനം
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- 'അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്'; ഗോപി സുന്ദറും അമൃതയും ഒന്നിച്ച്; സോഷ്യൽ മീഡിയയിൽ ചർച്ച
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്