Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

2015 - 16 ബജറ്റും ഗ്രാമവികസനവും

2015 - 16 ബജറ്റും ഗ്രാമവികസനവും

ഴിഞ്ഞ ഒന്നോരണ്ടോ ദശാബ്ദത്തിനിടെ നഗരവത്കരണം വർദ്ധിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യ ഇന്നും ജീവിക്കുന്നത് ആറ് ലക്ഷം ഗ്രാമങ്ങളിലാണ്. അതുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആദ്യസമ്പൂർണ്ണ ബജറ്റായ 2015-16-ലെ കേന്ദ്രബജറ്റിൽ കാർഷികമേഖലയ്ക്കുള്ള വിഹിതം വർദ്ധിപ്പിച്ചതോടൊപ്പം ഗ്രാമവികസനത്തിന് അർഹിക്കുന്ന ഊന്നലും നൽകിയത്. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ബജറ്റിൽ നിരവധി പുതിയ സംരംഭങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടില്ല. മൊത്തത്തിലുള്ള പദ്ധതിച്ചെലവ് കുറവാണെന്ന് തോന്നാം. പക്ഷേ 14-ാം ധനകാര്യ കമ്മീഷന്റെ ശുപാർകൾ നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നികുതിവിഹിതം 10 ശതമാനം വർദ്ധിച്ച് 42 ശതമാനംവരെലഭിക്കുമെന്ന വസ്തുത വിസ്മരിച്ചുകൂടാ. യാതൊരു ഉപാധികളുമില്ലാതെ ലഭിക്കുന്ന ഈ അധികവിഭവം വഴി സംസ്ഥാനങ്ങൾക്ക്, വർദ്ധിച്ച തോതിൽ പണം ആവശ്യമുള്ള ഗ്രാമവികസന പദ്ധതികൾക്ക് രൂപം നൽകി അതിലേക്ക് കൂടുതൽ തുക വകയിരുത്താൻ കഴിയും. ഗ്രാമവികസനത്തിനും ജയ്റ്റ്‌ലി ഗണ്യമായ തുക വകകൊള്ളിച്ചിട്ടുണ്ട്. ഗ്രാമ വികസനത്തിന് നിശ്ചിതവിഹിതമായ 79,526 കോടിരൂപ നീക്കിവച്ചതിന് പുറമെ ബജറ്റിൽ പ്രഖ്യാപിച്ച നിരവധി പദ്ധതികളും, അടിസ്ഥാന സൗകര്യം, റെയിൽവേ, പാവപ്പെട്ടവർക്കുള്ള സാമൂഹികക്ഷേമ പദ്ധതികൾ എന്നിവയ്ക്കുള്ള നീക്കിയിരിപ്പും ഗ്രാമീണർക്ക് പ്രയോജനപ്പെടും. ഗ്രാമീണ മേഖലകളിലെ 1.2 ശതകോടി ജനസംഖ്യയുടെ 60 ശതമാനത്തിനാണ് ഇവയുടെ ഗുണം ലഭിക്കുക.

ഫെബ്രുവരി 28-ന് പാർലമെന്റിലെ ബജറ്റ് പ്രസംഗത്തിൽ ജെയ്റ്റ്‌ലി തന്നെ പറഞ്ഞതുപോലെ നരേന്ദ്ര മോദിഗവൺമെന്റിന്റെ 9 മാസത്തിനിടെ സമ്പദ്ഘടന നാടകീയമായി മാറിയതും സാമ്പത്തിക സ്ഥിരത കൈവരിച്ചതും, സുസ്ഥിരമായ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള സാഹചര്യങ്ങൾ ഒരുങ്ങിയതും, തൊഴിലവസരങ്ങൾ സൃഷ്ടിച്ചും, ഇരട്ട അക്കത്തിലുള്ള സാമ്പത്തിക വളർച്ച ഉണ്ടായി എന്നതിന്റെഅർത്ഥം രാജ്യത്തെ ഗ്രാമങ്ങൾകൂടുതൽ സമൃദ്ധി കൈവരിച്ചു എന്നതാണ്.

100 ദിനങ്ങൾ എന്ന ചെറിയകാലയളവിനുള്ളിൽ ജൻ ധൻ യോജന കൈവരിച്ച വിജയമാണ് ഈ ഗവൺമെന്റിന്റെ പ്രഥമവും, മുൻപന്തിയിലുള്ളതുമായ നേട്ടം. ഈ സാമ്പത്തിക ഉൾക്കൊള്ളൽ പദ്ധതിയിലൂടെ ബാങ്ക്അക്കൗണ്ട് ഇല്ലാതിരുന്ന 12.5 കോടി കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലുള്ളവരെ, സാമ്പത്തികമുഖ്യധാരയിക്കേ് കൊണ്ടുവരാൻ കഴിഞ്ഞു. അതുവഴി ഗ്രാമപ്രദേശങ്ങളിലെ ദരിദ്രർക്കായിവിവിധ സാമൂഹ്യ ക്ഷേമപരിപാടികൾ വിജയകരമായി നടപ്പാക്കാനുള്ള അടിത്തറ പാകി. ജൻ ധൻ, ആധാർ, മൊബൈൽ എന്ന ജാം ത്രയം (JAM)വഴി യഥാർത്ഥത്തിൽദ രിദ്രരായ ഗ്രാമീണർക്ക് പണമായി നൽകുന്നതിന് പകരം ആനുകൂല്യങ്ങൾ നേരിട്ട് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിടാനും ഇതുവഴി സാധിച്ചു. ഇതൊരു നിർണ്ണായക ചുവട്‌വെയ്‌പ്പാണ്. സ്വാതന്ത്ര്യ ലബ്ധിക്ക്‌ശേഷം കഴിഞ്ഞ ആറേഴ് ദശാബ്ദക്കാലത്തിനിടയിലെ സാമ്പത്തിക വികസനത്തിൽ സാമൂഹ്യ പദ്ധതികളിലെ ചോർച്ച മൂലം അവ ഉദ്ദേശിച്ചത്ര ഫലംലഭിച്ചില്ല. യശ:ശരീരനായ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിതന്നെ പറഞ്ഞതുപോലെ ചെലവാക്കപ്പെടുന്ന ഓരോ രൂപയിലും 16 പൈസ മാത്രമാണ് ഗുണഭോക്താവിന് എത്തുന്നത്. 25 വർഷം മുമ്പ് രാജീവ്ഗാന്ധി നടത്തിയ ഈ നിരീക്ഷണത്തിന് ഇന്നത്തെ കാലഘട്ടത്തിലും കാര്യമായമാറ്റമൊന്നും ഉണ്ടായിട്ടില്ല. ചോർച്ചയും അഴിമതിയും ഇന്നും വ്യാപകമാണ്. ഗ്രാമീണ പദ്ധതികൾ കൂടുതൽ കാര്യക്ഷമവും, ഫലപ്രദവും, ലക്ഷ്യം കണ്ടെത്തുന്നവയുമാകാൻ ജാം ത്രയം ഉറപ്പുവരുത്തുന്നു. അടുത്തുതന്നെ സാധ്യമാകാൻ ഇടയുള്ള രണ്ടക്ക സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള മാർഗ്ഗരേഖയും ബജറ്റിലുണ്ട്. സാമ്പത്തിക ഉൾക്കൊള്ളലിലൂടെ ഗ്രാമീണഇന്ത്യയ്ക്ക് വൻതോതിൽ ഗുണംലഭിക്കുന്നതാണ് പദ്ധതി. സാമ്പത്തിക ഉൾക്കൊള്ളൽ ഒരു പ്രധാന ഉപകരണമാകും. ജൻ ധൻ യോജന അതിനെ വലിയതോതിൽ സഹായിക്കും.

ഗ്രാമീണഇന്ത്യയുടെ പരിവർത്തനത്തിന് നിരവധി നൂതന ആശയങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ജയറ്റ്‌ലി നിരീക്ഷിച്ചത് ഇപ്രകാരമാണ്: ''കഴിഞ്ഞ 7 ദശാബ്ദക്കാലമായി സാമൂഹിക - സാമ്പത്തിക സൂചികകളെ ശതമാനക്കണക്കിലും, ഗുണഭോക്താക്കളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് നാം കണക്ക്കൂട്ടിയത്. ഇത്തരംചെറിയമാറ്റങ്ങൾ നമ്മെ എങ്ങുംകൊണ്ടുചെന്ന് എത്തിക്കില്ലെന്നതു വ്യക്തമാണ്. നമുക്ക് കുതിച്ചുചാട്ടങ്ങളുടെ അടിസ്ഥാനത്തിൽ വേണം ചിന്തിക്കാൻ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമായ 2022-ൽ നടപ്പാക്കേണ്ട ഗണ്യമായ ഗ്രാമീണഘടകങ്ങളുള്ള 13 ഇന അജണ്ടയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഓരോകുടുംബത്തിനും ഒരുവീട് ഇതിൽ ഉൾക്കൊള്ളും. 24 മണിക്കൂറും വൈദ്യുതി ലഭ്യമാകുന്ന, കുടിവെള്ള സൗകര്യവും, കക്കൂസും, റോഡ് ബന്ധവുമുള്ള 6 കോടി വീടുകളാണ് നിർമ്മിക്കുന്നത്. ഇവയിൽ 4 കോടിവീടുകൾ ഗ്രാമീണ മേഖലയിലാണ്. അവശേഷിക്കുന്ന 20,000 ഗ്രാമങ്ങളിൽ 2020-ഓടെ വൈദ്യുതീകരണം പൂർത്തിയാകും. എല്ലാകാലാവസ്ഥയിലും തകരാതെ നിലകൊള്ളുന്ന റോഡുകൾവഴി 1,78,000 ഒറ്റപ്പെട്ട ജനവാസകേന്ദ്രങ്ങളെ ബന്ധിപ്പിക്കും. ഇതിന്റെ അർത്ഥം നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന ഒരുലക്ഷംകിലോമീറ്റർറോഡിന്റെ പൂർത്തീകരണവും അധികമായി ഒരുലക്ഷം കിലോമീറ്ററിന്റെ നിർമ്മാണവും എന്നതാണ്.

14-ാം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ ഗണ്യമായവർധനയുണ്ടായിട്ടുണ്ടെങ്കിലും പാവപ്പെട്ടവർക്കായുള്ള പദ്ധതികൾക്ക് മതിയായ തുക വകകൊള്ളിച്ചിട്ടുണ്ടെന്നാണ് ജെയ്റ്റ്‌ലി പറഞ്ഞത്. വിദ്യാഭ്യാസമേഖലയ്ക്ക്, ഉച്ചഭക്ഷണ പദ്ധതിക്കുൾപ്പെടെ 68,968 കോടിരൂപയും, ആരോഗ്യമേഖലയ്ക്ക് 33,152 കോടിരൂപയും, മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതി പോലുള്ള ഗ്രാമവികസന പ്രവർത്തനങ്ങൾക്ക് 79,526 കോടിരൂപയും, ഭവന നിർമ്മാണത്തിന് 22,407 കോടിരൂപയും, വനിതാശിശുക്ഷേമത്തിന് 10,351 കോടിരൂപയും, 'നമാമിഗംഗൈ' ഉൾപ്പെടെയുള്ള ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് 4,173 കോടിരൂപയുമാണ് ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്. ഇവയിൽ നല്ലൊരു പങ്ക് ഗ്രാമങ്ങളുടെവികസനത്തിനു വേണ്ടിചെലവഴിക്കപ്പെടും. 

കാർഷികവായ്പാലഭ്യത നടപ്പുവർഷത്തെ 8 ലക്ഷംകോടിരൂപയിൽ നിന്ന് അടുത്ത സാമ്പത്തിക വർഷം 8.5 ലക്ഷംകോടിരൂപയായി ഉയർത്തിയതിനു പുറമേ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 34,699 കോടിരൂപ ഉറപ്പാക്കിയിട്ടുണ്ട്. ഗ്രാമങ്ങളിൽ ഒരാൾ പോലും തൊഴിൽ രഹിതനാകരുതെന്ന ലക്ഷ്യം നേടാൻ ആവശ്യമെങ്കിൽ ഈ തുക വർദ്ധിപ്പിക്കും. ഇതുവഴി ഗ്രാമീണ ഉപഭോഗംകൂട്ടി സമ്പദ്ഘടനയെ ചലിപ്പിച്ചുകൊണ്ട് 2015-16-ൽ 8 മുതൽ 8.5 ശതമാനം വരെ സാമ്പത്തിക വളർച്ച കൈവരിക്കാനും തുടർന്ന് അത് ഇരട്ടയക്കസാമ്പത്തിക വളർച്ചയിലേക്ക് നീങ്ങാനും മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതി വഴിയൊരുക്കും.

കർഷകർ ഇന്ന് പ്രാദേശിക വ്യാപാരികളുടെ പിടിയിലല്ല. കൃഷിക്കാരുടെ വരുമാന വർദ്ധനവിനായി ഒരു ഏകീകൃതദേശീയ കാർഷികവിപണി സൃഷ്ടിക്കാൻ ഗവൺമെന്റ് ഉദ്ദേശിക്കുന്നു. ഇന്നത്തെ പ്രശ്‌നം എന്തെന്നുവച്ചാൽ ഇന്ത്യയിലിപ്പോൾ ആയിരക്കണക്കിന് ചന്തകളുണ്ട്. ഇതിന്റെ ഫലമായി കാർഷികോൽപ്പന്നങ്ങളുടെ വില 15 മുതൽ 20 ശതമാനം വരെ ഉയരും. ഇതിന്റെ ഗുണം ലഭിക്കുന്നത് നിരവധി മധ്യവർത്തികൾക്കാണ്. പാവപ്പെട്ട കർഷകനോ ഉപഭോക്താവിനോ ഇതിന്റെ യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. ഇതുവരെ ധനസഹായം ലഭ്യമാകാതിരുന്ന ഒരുവിഭാഗത്തിനു കൂടി അത് ലഭ്യമാക്കിക്കൊണ്ട് മൈക്രോയൂണിറ്റ്‌സ് ഡവലപ്പ്‌മെന്റ് റീഫിനാൻസ് ഏജൻസി (MUDRA) ബാങ്ക് സ്ഥാപിക്കാനുള്ള നിർദ്ദേശം ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമീണമേഖലയിൽ പ്രത്യേകിച്ച് സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങൾക്കിടയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രധാന ശ്രമങ്ങളിലൊന്നാണിത്. രാജ്യത്ത്‌വ്യക്തികളുടെഉടമസ്ഥതയിലുള്ളഏതാണ്ട് 5.77 കോടിചെറുകിട ബിസിനസ്സ്‌യൂണിറ്റുകളുണ്ട്. ചെറുകിട നിർമ്മാണം, വ്യാപാരം, സേവനം എന്നീ മേഖലകളാണ് ഇവ കൈകാര്യം ചെയ്യുന്നത്. ഇവയിൽ 62 ശതമാനം പട്ടികജാതി/പട്ടികവർഗ്ഗ, പിന്നാക്ക സമുദായങ്ങളുടേതാണ്. 20,000 കോടിരൂപയുടെ ആസ്തിയും, 3,000 കോടിരൂപയുടെ വായ്പാ കോശവുമായിരിക്കും 'മുദ്ര' ബാങ്കിനുണ്ടാവുക. 'പ്രധാനമന്ത്രി മുദ്ര യോജന' യിലൂടെയാകും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് 'മുദ്ര' ബാങ്ക് ധനസഹായം ലഭ്യമാക്കുക. സംരംഭകരാകാൻ താൽപ്പര്യപ്പെടുന്ന ചെറുപ്പക്കാരായ വിദ്യാഭ്യാസമുള്ള നൈപുണ്യം സിദ്ധിച്ച ജോലിക്കാരിൽ ഈ നടപടികൾ വലിയൊരു അളവിൽ വിശ്വാസം പകരും.

അടുത്തുതന്നെ ആരംഭിക്കാൻ പോകുന്ന ഇലക്ട്രോണിക് ട്രേഡ്‌റിസീവബിൾസ് ഡിസ്‌ക്കൗണ്ടിങ് സമ്പ്രദായം ഗ്രാമപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രവർത്തന മൂലധനം കണ്ടെത്തുന്നതിൽ വലിയതോതിൽ സഹായം നൽകും. കോർപ്പറേറ്റ് മേഖലയുമായി ഇടപാടുകൾ നടത്താൻ ഇത് അവരെ സഹായിക്കും. ഫലത്തിൽ ചെറുകിട, ഇടത്തരം വ്യവസായമേഖലയിലെ പണലഭ്യത ഇത് ഗണ്യമായിമെച്ചപ്പെടുത്തും. ഗവൺമെന്റിന്റെ ഔപചാരിക സാമ്പത്തിക സംവിധാനത്തിന്റെ പ്രാപ്യത വർദ്ധിപ്പിക്കുന്നതിന് രാജ്യത്തെ വിപുലമായ തപാൽശൃംഖലയെ പ്രയോജനപ്പെടുത്തുമെന്ന് ബജറ്റിൽ പറയുന്നുണ്ട്.

ഗ്രാമീണ മേഖലയിലെ ആരോഗ്യസേവനങ്ങൾക്കും സാമൂഹിക സുരക്ഷിതത്വത്തിനുമുള്ള ബജറ്റ് വിഹിതത്തിലും വർദ്ധനയുണ്ട്. കേവലം 12 രൂപയുടെവാർഷിക പ്രീമിയത്തിന്മേൽ രണ്ട് ലക്ഷംരൂപ വരെ അപകട ഇൻഷ്വറൻസ് ആനുകൂല്യംലഭിക്കുന്ന 'പ്രധാനമന്ത്രി സുരക്ഷാ ബീമായോജന' ഉടൻ നിലവിൽവരും. അതുപോലെ, നിശ്ചിതതുക പെൻഷൻ ലഭിക്കുന്ന 'അടൽ പെൻഷൻ യോജന'യും. അടുത്ത 9 മാസത്തിനുള്ളിൽ ഈ പദ്ധതികളിൽ ചേരുന്നവരുടെ പ്രീമിയത്തിന്റെ 50 ശതമാനം (ഓരോവർഷവും പരമാവധി ആയിരംരൂപ എന്ന കണക്കിൽ) ഗവൺമെന്റ് സംഭാവന ചെയ്യും. പബ്ലിക് പ്രോവിഡന്റ് ഫണ്ടിലും, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലുംകിടക്കുന്ന അവകാശികളില്ലാത്ത 9,000 കോടിയോളംരൂപയുടെ നിക്ഷേപം ഉപയോഗിച്ച്മുതിർന്ന പൗരന്മാർക്കായി ഒരു ക്ഷേമനിധി രൂപീകരിക്കാനും ഗവൺമെന്റ് ഉദ്ദേശിക്കുന്നു. വയോധികരായ പെൻഷൻകാർ, ബി.പി.എൽ കാർഡ് ഉടമകൾ, ചെറുകിട, ഇടത്തരം കർഷകർ എന്നീ വിഭാഗങ്ങളുടെ പ്രീമിയത്തിന് ഇതുവഴി സബ്‌സിഡി ലഭ്യമാക്കാനും ഉദ്ദേശിക്കുന്നു. ഇത്തരം സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഗ്രാമീണർക്കാണ് ഏറെഗുണം ചെയ്യുക. രാജ്യത്തെ 10.5 കോടിമുതിർന്ന പൗരന്മാരിൽ 70 ശതമാനവും വസിക്കുന്നത് ഗ്രാമങ്ങളിലാണ്.

ദേശീയകാർഷിക ഗ്രാമവികസന ബാങ്ക് (നബാർഡ്)-ന് ബജറ്റിൽഒരുലക്ഷംകോടിരൂപ വക കൊള്ളിച്ചിട്ടുണ്ട്. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയതോതിൽ ഗുണംചെയ്യും. ദീർഘകാലവായ്പയ്ക്കായി അടുത്ത സാമ്പത്തിക വർഷത്തേക്ക് 15,000 കോടിരൂപ വകയിരുത്തിയതും കൃഷി അധിഷ്ഠിത ഗ്രാമീണവ്യവസായങ്ങൾക്ക് ഉണർവ്വേകും. 25,000 കോടിരൂപയാണ് ഗ്രാമീണറോഡുകൾക്കുള്ള ബജറ്റിലെ നീക്കിയിരുപ്പ്.

ഇക്കൊല്ലത്തെ ബജറ്റ് കോർപ്പറേറ്റ് മേഖലയ്ക്കും ഇടത്തരക്കാർക്കും വേണ്ടിയാണെന്ന പ്രതിപക്ഷ വിമർശനത്തിനിടെ കൃഷിക്കും ഗ്രാമവികസനത്തിനും വിവിധ ഇനങ്ങളിലായി മോദി ഗവൺമെന്റ് ബജറ്റിൽ നൽകിയ പ്രാധാന്യംവേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. സത്യത്തിൽ, ശരിയായ അർത്ഥത്തിൽ നടപ്പിലാക്കിയാൽ ഗ്രാമീണ ഇന്ത്യയെ ഊർജ്ജസ്വലമായ സമ്പദ്ഘടനയാക്കി മാറ്റാവുന്ന നിരവധി നിർദ്ദേശങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

(കെ.ആർ.സുധാമൻ മുതിർന്ന ബിസിനസ്സ് പത്രപ്രവർത്തകനാണ്.)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP