Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

പഴംപൊരിയും പോത്തിറച്ചിയും! ആഷിഖിന്റെയും റിമയുടെയും കഫെ പപ്പായ ഭക്ഷണ പ്രിയർക്കായി ഒരുക്കിയ പുതിയ വിഭവം

പഴംപൊരിയും പോത്തിറച്ചിയും! ആഷിഖിന്റെയും റിമയുടെയും കഫെ പപ്പായ ഭക്ഷണ പ്രിയർക്കായി ഒരുക്കിയ പുതിയ വിഭവം

കൊച്ചി: അലുവയും മത്തിക്കറിയും.. മോരും മുതിരയും.. വിരുദ്ധ ടേസ്റ്റുകൾ ഉള്ള സംഭവങ്ങളെ ചൂണ്ടി മലയാളികൾ സ്ഥിരമായി പറയുന്ന ചില ഡയലോഗാണിത്. എന്നാൽ ആശിഷ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും കൊച്ചിയിലെ കഫേ പപ്പായ കോഫി ഹൗസിൽ ഈ വിരുദ്ധ ടേസ്റ്റുകൾ കോർത്തിണക്കി ഒരു വിഭവം ഒരുക്കി. 'പഴം പൊരിയം പോത്തിറച്ചിയും'. കഫെ പപ്പായ കോഫി ഹൗസിലെ പുതിയ വിഭവമാണ് 'പഴംപൊരിയും പോത്തിറച്ചിയും'.

ആഷിഖിന്റെ ഭാര്യ റിമ കല്ലിംഗലാണ് ഇതുസംബന്ധിച്ച വിവരം ഫേസ്‌ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. അങ്ങനെ ഒരിക്കലും ചേരില്ലെന്നു കരുതിയ കോമ്പിനേഷനെ ഒരുമിച്ചു ചേർത്ത് ആഷിഖും കഫേ പപ്പായയും വാർത്ത സൃഷ്ടിച്ചിരിക്കുന്നത്. റീമ കല്ലിങ്കൽ തന്റെ ഫേസ്‌ബുക്ക് പേജിൽ ഫോട്ടോ സഹിതമാണ് പുതിയ ഡിഷിന്റെ വിവരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Stories you may Like

ഭക്ഷണ പ്രിയർ പഴംപൊരിയും പോത്തിറച്ചിയും ഏറ്റെടുത്ത മട്ടാണ്. രണ്ടിനും നല്ല ഷെയറും ലൈക്കും കിട്ടിയിട്ടുണ്ട്. കഫേ പപ്പായയിലെ ഫേസ്‌ബുക്ക് പേജിലും ഏതാനും ദിവമായി പഴമ്പൊരിയെയും പോത്തിറച്ചിയെയും കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. ഈ ഒന്നാം തീയതി മുതൽ ഐശ്വര്യമായാണ് 'കഫേ പപ്പായയി'ൽ പഴമ്പൊരി പോത്തിറച്ചി കോമ്പിനേഷൻ തുടങ്ങിയത്. അടുത്തിടെ ഒരു തട്ടിപൊളിപ്പൻ ബുഫേയും ഒരുക്കിയിരുന്നു. 650 രൂപക്ക് അൺ ലിമിറ്റഡ് ബാർബിക്യു. ഞായറാഴ്ച്ചകളിലാണ് ഈ മെനു ഒരുക്കിയിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP