Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനിമേഷന്റെ അത്ഭുതലോകം

അനിമേഷന്റെ അത്ഭുതലോകം

ന്ന് ഇന്ത്യയിലും വിദേശത്തും അനിമേഷന് ഏറെ സാധ്യതയുണ്ട്. വിവരസാങ്കേതിക രംഗത്തെ വളർച്ചയ്ക്ക് ആനുപാതികമായി അനിമേഷൻ മികച്ച തൊഴിൽമേഖലയായി മാറിക്കഴിഞ്ഞു. അനിമേഷൻരംഗത്ത് ഏഷ്യൻരാജ്യങ്ങളിൽ സാധ്യത ഏറെയാണെന്ന് ബിബിസി വിലയിരുത്തുന്നു. നാസ്‌കോമിന്റെ കണക്കനുസരിച്ച് ഇന്ത്യൻ അനിമേഷൻ വ്യവസായമേഖല 2015 ഓടെ 1000 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ വരുമാനം ഉറപ്പുവരുത്തുമെന്നു സൂചിപ്പിക്കുന്നു. വാൾട്ട്ഡിസ്‌നി, ഐമാക്‌സ്, സോണി തുടങ്ങിയ വൻകിട കാർട്ടൂൺ കമ്പനികൾ ഈ രംഗത്ത് പ്രവർത്തന മികവുള്ള അനിമേറ്റർമാരെ തേടിവരുന്നു. സിനിമാവ്യവസായ രംഗത്ത് ഇന്ത്യയിലും ഹോളിവുഡിലും സാങ്കേതികമേന്മയും പ്രവർത്തനക്ഷമതയും കൈവരുത്തുന്നത് അനിമേറ്റർമാരാണ്. സിനിമകളിൽ വിവിധ മേഖലകളിൽ ((Content developer, Modeler, Story Broad Artist, Back ground Artist  3D , Special effects Artist, Visualiser,  Texture Artist, Editor) അനിമേറ്റർമാരെ ആവശ്യമുണ്ട്.

മൊബൈൽ ഗെയിംസ്, വീഡിയോ ഗെയിംസ് രൂപകല്പന മികച്ച തൊഴിൽ മേഖലയായി അമേരിക്ക, യൂറോപ്പ്, യുകെ എന്നിവിടങ്ങളിൽ മാറിക്കഴിഞ്ഞു. ഇന്ത്യയിൽ അനിമേറ്റർമാർക്ക് ക്യാരക്ടർ അനിമേറ്റർ, കണ്ടന്റ് അനിമേറ്റർ, കണ്ടന്റ് ഡെവലപ്പർ, മോഡലർ, സ്റ്റോറി ബോർഡ് ആർട്ടിസ്റ്റ് തുടങ്ങിയ തൊഴിലുകളിൽ പ്രവർത്തിക്കാം. തുടക്കക്കാർക്ക് പ്രതിമാസം 25,000 രൂപയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് പ്രതിമാസം 60,000 രൂപയും ശമ്പളം പ്രതീക്ഷിക്കാം. സ്വയംതൊഴിൽ മേഖലയിലൂടെ ലക്ഷക്കണക്കിന് രൂപ പ്രതിമാസം വരുമാനം നേനടുന്നവരുണ്ട്. വെബ് ഡിസൈനിങ്, സിഡി റോം പ്രൊഡക്ഷൻ, ഗ്രാഫിക് ഡിസൈനിങ്, ടെലിവിഷൻ ഡോക്യുമെന്ററി പ്രോഗ്രാമുകൾ, ഫാഷൻ ഡിസൈനിങ്, ഇന്റീരിയർ ഡിസൈനിങ്, അഡ്വർടൈസിങ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ അനിമേഷന് തൊഴിൽസാധ്യത ഏറെയുണ്ട്

പത്രമാദ്ധ്യമങ്ങൾ, പ്രസിദ്ധീകരണ സ്ഥാപനങ്ങൾ, മെഡിക്കൽ, ലീഗൽ ഇൻഷുറൻസ് കമ്പനികൾ എന്നിവിടങ്ങളിലും അനിമേറ്റർമാർക്ക് അവസരം ലഭിക്കും. വെബ് ഡിസൈനിങ് യഥേഷ്ടം പേർ തൊഴിൽ സംരംഭമായി നടത്തിവരുന്നു. പരസ്യം, ഇലേണിങ്, ഓൺലൈൻ മീഡിയ, തിയറ്റർ എന്നീ മേഖലകളിൽ സർക്കാർതലത്തിലും സ്വകാര്യമേഖലയിലും തൊഴിലവസരമുണ്ട്. ഇന്ത്യയിൽ 300 സ്റ്റുഡിയോകളിലായി 12,000 പേർമികച്ച രീതിയിൽ അനിമേഷൻരംഗത്തു പ്രവർത്തിക്കുന്നുണ്ട്. ആശയം വികസിപ്പിക്കുക, രൂപീകരണം, സ്‌ക്രിപ്റ്റ്, ലേ ഔട്ട്, ശബ്ദം, കളർ എഡിറ്റിങ്, സംയോജനം മുതലായവ അനിമേറ്റർമാരുടെ പ്രധാനപ്പെട്ട ചുമതലയില്പെടും. അനിമേഷൻ, ഗ്രാഫിക്‌സ്, മൾട്ടി മീഡിയ കോഴ്‌സുകളാണ് അനിമേറ്റർമാരാകാൻ സഹായിക്കുന്നത്.

ഈ രംഗത്ത് സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. അനിമേഷൻ കോഴ്‌സുകൾ നടത്തുന്ന നിരവധി സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. ഇവയിൽ അംഗീകാരമുള്ളവ തെരഞ്ഞെടുക്കണം. ഈ രംഗത്ത് പ്രവർത്തിക്കാനുള്ള സർഗശേഷിയുള്ളവർ മാത്രമെ ഇത്തരം കോഴ്‌സിനു ചേരാവൂ. ഗ്രാഫിക്‌സ് ആൻഡ് അനിമേഷൻ എൻജിനിയറിങ്, 3ഡി അനിമേഷൻ, മൾട്ടിമീഡിയ, 3ഡി അനിമേഷൻ ആൻഡ് വിഎഫ്എക്‌സ്, ഡിജിറ്റൽ ആർട്‌സ് ആൻഡ് അനിമേഷൻ, അനിമേഷൻ ആൻഡ് ഗെയിം ടെക്‌നേനാളജി, കണ്ടന്റ് മാനേനജ്‌മെന്റ്, വെബ് ഡിസൈനർ, ഇന്റർ നാഷണൽ/സ്‌പെഷ്യലിസ്റ്റ് പ്രോഗ്രാം എന്നിവ മികച്ച കോഴ്‌സുകളില്പെടുന്നു.
കടപ്പാട് ദേശാഭിമാനി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP