Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മണിക്കൂറിൽ 482 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ടത് സെക്കന്റുകൾ മാത്രം; ലോകത്തിലെ അതിവേഗ കാറെന്ന റെക്കോർഡ് കൈവരിക്കാൻ സ്വീഡിഷ് കമ്പനിയായ കോയിങ്‌സെഗിന്റെ ജെസ്‌കോ; ആഡംബര ഭീമൻ വോൾവോ ടോപ് സ്പീഡ് 180 കിലോ മീറ്ററായി കുറയ്ക്കുകയാണെന്നും അറിയിപ്പ്

മണിക്കൂറിൽ 482 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ടത് സെക്കന്റുകൾ മാത്രം; ലോകത്തിലെ അതിവേഗ കാറെന്ന റെക്കോർഡ് കൈവരിക്കാൻ സ്വീഡിഷ് കമ്പനിയായ കോയിങ്‌സെഗിന്റെ ജെസ്‌കോ; ആഡംബര ഭീമൻ വോൾവോ ടോപ് സ്പീഡ് 180 കിലോ മീറ്ററായി കുറയ്ക്കുകയാണെന്നും അറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

സ്റ്റോക്ക്‌ഹോം: സ്പീഡിന്റെ രാജാക്കന്മാരായ ലാംബോർഗിനിക്കും ഫെരാറിക്കുമൊക്ക വെല്ലുവിളിയായി സ്വീഡിഷ് കമ്പനിയായ കോയിങ്‌സെഗിന്റെ ജെക്‌സോ. 1578 ബിഎച്ച്പി പവറുള്ള എഞ്ചിനുമായാണ് ജെക്‌സോ നിരത്തിലിറങ്ങാൻ ഒരുങ്ങുന്നത്. ഏതാനും സെക്കണ്ടുകൾക്കുള്ളിൽ തന്നെ 482 കിലോ മീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.

ജെനീവ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച വാഹനം കമ്പനിയുടെ പതിനെട്ടാമത്തെ മോഡലാണ്. എന്നാൽ വാഹനം ഇറങ്ങുന്നതിന് 24 മണിക്കൂർ മുൻപാണ് 2020തോടെ 180 കിലോ മീറ്റർ സ്പീഡായി കാറുകളുടെ ടോപ്പ് സ്പീഡ് കുറയ്ക്കുന്നുവെന്ന് ആഡംബര ഭീമനായ വോൾവോ അറിയിച്ചത്. അഞ്ച് ലിറ്റർ കപ്പാസിറ്റിയുള്ള ട്വിൻ ടർബോ വി 8 എഞ്ചിനാണ് ജെക്‌സോയ്ക്കുള്ളത്. 5000 സിസി എഞ്ചിൻ ഉപയോഗിക്കുമ്പോൾ ഇ 85 എതനോൾ ഇന്ധനം പമ്പ് ചെയ്യുമ്പോഴാണ് വാഹനം ഞൊടിയിടയിൽ 482 കിലോ മീറ്റർ വേഗതയിലേക്ക് കുതിക്കുന്നതെന്ന് കമ്പനി അധികൃതർ പറയുന്നു.

ഏകദേശം 7,50,000 പൗണ്ട് (6.95 കോടി രൂപ) വരെയാകും വാഹനത്തിന്റെ വില വരുന്നതെന്ന് കമ്പനി അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ കമ്പനി ഔദ്യോഗികമായി അറിയിപ്പ് ഇറക്കിയിട്ടില്ല. കാറിന്റെ വാർത്ത പുറത്ത് വന്നതോടെ ജെസ്‌കോയുടെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലാകുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP