Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബോംബ് എറിഞ്ഞാലും ഇനി മുകേഷ് അംബാനിയെ കൊല്ലാൻ ശത്രുക്കൾക്കു കഴിയില്ല; റിലയൻസ് മേധാവിയുടെ യാത്ര ഇനി ഒമ്പതു കോടിയുടെ അതീവ സുരക്ഷാ മെഴ്‌സിഡസിൽ

ബോംബ് എറിഞ്ഞാലും ഇനി മുകേഷ് അംബാനിയെ കൊല്ലാൻ ശത്രുക്കൾക്കു കഴിയില്ല; റിലയൻസ് മേധാവിയുടെ യാത്ര ഇനി ഒമ്പതു കോടിയുടെ അതീവ സുരക്ഷാ മെഴ്‌സിഡസിൽ

മുംബൈ: ഏതു ശത്രുക്കൾ വന്നാലും ഇനി റിലയൻസ് മേധാവി മുകേഷ് അംബാനിയെ തൊടാനാകില്ല. രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ, രാജകുടുംബങ്ങൾ, നയതന്ത്ര വിദഗ്ദ്ധർ, സിനിമാ താരങ്ങൾ എന്നിവർക്കായി മെഴ്‌സിഡസ് ബെൻസ് പുറത്തിറക്കിയ എസ് 600 അതീവ സുരക്ഷാ വാഹനമാണ് മുകേഷ് അംബാനിക്കായി റിലയൻസ് വാങ്ങിയത്.

ഇതോടെ, മുൻ പ്രധാനമന്ത്രി മന്മോഹൻസിങ്ങിനും നടൻ ആമിർ ഖാനും ശേഷം ഈ വാഹനം വാങ്ങുന്ന മൂന്നാമത്തെയാളായി മാറിയിരിക്കുകയാണ് മുകേഷ്. 2015 മോഡൽ എസ് 600 വി 9 വാങ്ങുന്ന ഇന്ത്യയിലെ ആദ്യ ആളാണു മുകേഷ് അംബാനി. നടൻ ആമിർ ഖാൻ 2014 മോഡലാണ് സ്വന്തമാക്കിയത്. വാഹനങ്ങൾക്ക് ആക്രമണങ്ങളിൽനിന്ന് സുരക്ഷ എത്രയുണ്ടെന്ന് വിലയിരുത്തുന്ന റേറ്റിങ്ങായ VR9 ക്‌ളാസ് പ്രൊട്ടക്ഷനാണ് ഈ കാറിനുള്ളത്.

മുംബൈ സെൻട്രൽ റീജിയണൽ ട്രാൻസ്‌പോർട് ഓഫീസിലാണ് വാഹനം ഇത് രജിസ്റ്റർ ചെയ്തത്. അടുത്തെയിടെ അംബാനി ഒരു കവചിത ബിഎംഡബ്ലിയുവും വാങ്ങിയിരുന്നു.

വാഹനത്തിന്റെ ഗ്‌ളാസിൽ പോളികാർബണേറ്റ് കോട്ടിങ്ങുണ്ട്. വാഹനത്തിന്റെ ബോഡിക്കും ഔട്ടർ സ്‌കിന്നിനുമിടയിൽ പ്രത്യേക സ്റ്റീൽ കോട്ടിങ്ങുണ്ട്. 135 കിലോ തൂക്കവും 10 സെന്റീമിറ്റർ കനവുമുള്ള വിൻഡ്ഷീൽഡാണ് വാഹനത്തിന്റെ മുൻഭാഗത്തിന്റെ സുരക്ഷ. 525 എച്ച്പി നൽകുന്ന 6.0L V12 എഞ്ചിനാണ് വാഹനത്തിനുള്ളത്. സുരക്ഷാസംവിധാനങ്ങൾക്കൊപ്പം വാഹനത്തിന്റെ ആഡംബരത്തിനും കമ്പനി പ്രാധാന്യം നൽകിയിട്ടുണ്ട്.

അംബാനിക്കായി കൂടുതൽ ആഡംബര സംവിധാനങ്ങൾ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകമായി ജർമ്മനിയിലെ പ്ലാന്റിലാണ് നിർമ്മിച്ചതെന്ന് മെഴ്‌സിഡസ് വൃത്തങ്ങൾ അറിയിച്ചു. എസ് 600 ഗാർഡിന്റെ ഷോറൂം വേർഷൻ ഡൽഹിയിൽ കഴിഞ്ഞവർഷം അവതരിപ്പിച്ചിരുന്നു. 1.5 കോടി രൂപയാണ് അടിസ്ഥാനവില. എന്നാലിത് കവചിത വാഹനമാറ്റുകയും സുരക്ഷയുടെ ഗ്രേഡിനനുസരിച്ചു വില വ്യത്യാസം വരും. പതിനൊന്ന് കോടിയോളം രൂപയുടെ കാറാണത്രേ ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP