Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തെ ഏറ്റവും വിലകൂടിയ എസ് യുവി നിരത്തിലിറങ്ങി; 15 കോടിയുടെ കാൾമാൻ കിങ്സിനെ തോൽപ്പിക്കാൻ ഒരു കാറിനും ഇപ്പോൾ കഴിയില്ല

ലോകത്തെ ഏറ്റവും വിലകൂടിയ എസ് യുവി നിരത്തിലിറങ്ങി; 15 കോടിയുടെ കാൾമാൻ കിങ്സിനെ തോൽപ്പിക്കാൻ ഒരു കാറിനും ഇപ്പോൾ കഴിയില്ല

ചൈനീസ് കാർ നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുന്ന കാൾമാൻ കിങ്സ് എന്ന എസ്യുവി നിരത്തിലിറങ്ങി.ഇത് വെറുമൊരു എസ് യുവിയല്ല. ലോകത്തിൽ ഇന്ന് വരെ പുറത്തിറങ്ങിയി രിക്കുന്ന എസ് യുവികളിൽ ഏറ്റവും വിലയേറിയ വാഹനമാണിത്. അതായത് ഇതിന് രൂപയാണ് വില. ഒട്ടേറെ പ്രത്യേകതകൾ ഉള്ള കാൾമാൻ കിങ്സിനെ തോൽപ്പിക്കാൻ ഒരു കാറിനും ഇപ്പോൾ കഴിയില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. വൻ വിലകാരണം ചെലവാകാൻ അത്ര എളുപ്പമല്ലാത്തതിനാൽ വെറും പത്ത് ഇത്തരം വാഹനങ്ങൾ മാത്രമാണ് നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുന്നത്.

അത്യാകർഷകമായ ഡിസൈനിലാണ് ഈ ബ്ലാക്ക് ഫോർ വീലർ ഉപയോക്താക്കളിലേ ക്കെത്തുന്നത്. അതുല്യമായ എക്സ്റ്റീരിയറിന് പുറമെ ഇന്റീരിയറും സ്വപ്ന സമാനമാണ്. ആഡംബര സീറ്റുകൾ, ഗെയിംസ് കൺസോൾസ്, ഷാംപയിൻ ഫ്രിഡ്ജ് തുടങ്ങിയവ ഇതിനകത്തുണ്ട്. ഈ വാഹനത്തിലെ മിക്ക ഇന്റീരിയർ ഫീച്ചറുകളും നിയന്ത്രിക്കുന്നത് ആപ്പുകളിലൂടെയാണ്. അതായത് സീറ്റുകൾ, എയർ പ്യൂരിഫയർ, ഫ്ലാറ്റ് സ്‌ക്രീൻ ടിവി, ഇൻഡോർ നിയോൺ ലൈറ്റുകൾ തുടങ്ങിയവയെല്ലാം ആപ്പുകളിലൂടെ നിയന്ത്രിക്കപ്പെടുന്നു. ഷാംപയിൻ ഫ്രിഡ്ജിന് പുറമെ ഇതിനകത്ത് എസ്പ്രെസ്സോ മെഷീൻ, പ്ലേസ്റ്റേഷൻ 4 തുടങ്ങിയ ആധുനിക സൗകര്യങ്ങളുമുണ്ട്.

മണിക്കൂറിൽ 140 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത. ഷാർപ്പ് ആംഗിൾ എക്സ്റ്റീരിയർ കാർബൺ ഫൈബർ, സ്റ്റീൽ എന്നിവയാലാണ് നിർമ്മിച്ചിരിക്കുന്നത്. 4.5 ടണ്ണാണ് കാറിന്റെ ഭാരം. ഇത് ബുള്ളറ്റ് പ്രൂഫാക്കുന്നതിനായി താൽപര്യപ്പെടുന്നവർക്ക് ഇതിന്റെ ചേസിസ് അപ്ഗ്രേഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതിലൂടെ ഇതിന്റെ ഭാരം ആറ് ടൺ വരെയാവുകയുംചെയ്യും. ഫ്രാൻസിൽ ആറാം നൂറ്റാണ്ടിലുണ്ടായിരുന്ന രാജാവിന്റെ പേരിൽ നിന്നാണ് ഈ എസ് യുവിയുടെ പേരുണ്ടായിരിക്കുന്നത്. എന്നാൽ എന്ത് കാരണത്താലാണ് ഈ പേര് വാഹനത്തിന് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP