Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഫോക്സ് വാഗണിന്റെ ഇലക്ട്രിക് ഒൺലി ഐഡി കാർ ബുക്കിങ് ബ്രിട്ടനിൽ തുടങ്ങി; 30 ലക്ഷം മുടക്കാൻ ഉണ്ടെങ്കിൽ പുതിയ കാർ നിങ്ങൾക്കും ബുക്ക് ചെയ്യാം; ലോകം കീഴടക്കാൻ എത്തിയ പുത്തൻ ഐ ഡി -3 റേഞ്ച് ഇലക്ട്രിക് കാറിന്റെ വിശേഷങ്ങൾ ഇങ്ങനെ

ഫോക്സ് വാഗണിന്റെ ഇലക്ട്രിക് ഒൺലി ഐഡി കാർ ബുക്കിങ് ബ്രിട്ടനിൽ തുടങ്ങി; 30 ലക്ഷം മുടക്കാൻ ഉണ്ടെങ്കിൽ പുതിയ കാർ നിങ്ങൾക്കും ബുക്ക് ചെയ്യാം; ലോകം കീഴടക്കാൻ എത്തിയ പുത്തൻ ഐ ഡി -3 റേഞ്ച് ഇലക്ട്രിക് കാറിന്റെ വിശേഷങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ആകാംക്ഷയോടെ കാത്തിരുന്ന ഫോക്സ് വാഗണിന്റെ ഇലക്ട്രിക് ഓൺലി ഐഡി റേഞ്ചിൽ പെട്ട കാറുകളുടെ ബുക്കിങ് ബ്രിട്ടനിലും ആരംഭിച്ചിരിക്കുന്നു. ഏകദേശം വി ഡബ്ല്യൂ ഗോൾഫിന്റെ വലിപ്പമുള്ള ഐ ഡി 3 മോഡൽ കഴിഞ്ഞ സെപ്റ്റംബറിലാണ് പുറത്തിറക്കിയത്. എന്നാൽ പരിസ്ഥിതി സ്നേഹികളായ ഉപഭോക്താക്കൾക്ക് അത് ബുക്ക് ചെയ്യുവാൻ ഇതുവരെ അവസരം ലഭിച്ചിരുന്നില്ല.260 മൈൽ റേഞ്ചുള്ള ഫസ്റ്റ് എഡിഷൺ വേർഷനാണ് ഇപ്പോൾ ബ്രിട്ടനിൽ ലഭ്യമാക്കുന്നത്.

38,880 പൗണ്ട്( ഏകദേശം 30 ലക്ഷം) ചെലവാക്കിയാൽ ഇപ്പോൾ ഈ കാർ ഓർഡർ ചെയ്യാവുന്നതാണ്. എന്നാൽ, സർക്കരിന്റെ പ്ലഗ്-ഇൻ കാർ ധനസഹായം കണക്കിലെടുക്കുമ്പോൾ തുക 35,880 പൗണ്ടായി കുറയും. ഉപഭോക്താക്കൾക്ക് ഐഡി 3 യുടെ പ്രത്യേക വെബ്സൈറ്റ് സന്ദർശിച്ച് അവർക്ക് ആവശ്യമുള്ള സ്പെക്സ് സഹിതം മോഡലിൽ മാറ്റം വരുത്തുവാനും അതിനു ശേഷം ഓർഡർ ചെയ്യുവാനും സാധിക്കും. പ്ലഗ്-ഇൻ കാർ പ്രേമികൾ ഓർഡർ നൽകുവാനായി ധൃതികൂട്ടുമ്പോൾ, ഇനിയും ഈ വിഭാഗത്തിൽ മറ്റ് ഏതൊക്കെ മോഡലുകൾ എത്തുമെന്നറിയാൻ കാത്തിരിക്കുകയാണ് മറ്റുള്ളവർ.

വസന്തകാലത്തോടെ ഇലക്ട്രിക് കാറുകളുടെ പൂർണ്ണ ശ്രേണി വിപണിയിലെത്തുമ്പോൾ മൊത്തം ഏഴ് വ്യത്യസ്ത മോഡലുകളായിരിക്കും ഉണ്ടാവുക. അതിൽ ഏറ്റവും വില കുറഞ്ഞ മോഡലിന് ഫസ്റ്റ് എഡിഷനേക്കാൾ 5000 പൗണ്ടിന്റെ കുറവ് ഉണ്ടായിരിക്കും. നിലവിൽ 58 കിലോവാട്ട് ബാറ്ററി ബാക്ക്അപ്പും 201 ബി എച്ച് പി ഇലക്ട്രിക് മോട്ടറുമായായിരിക്കും കാർ പുറത്തിറങ്ങുക. പൂർണ്ണമായും ചാർജ്ജ് ചെയ്ത ബാറ്ററികൊന്റ് 260 മൈൽ സഞ്ചരിക്കാനാകും. കാറിന്റെ പ്രകടനവും ഒട്ടും മോശമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 62 മൈൽ വേഗതയിലെത്താൻ 7.3 സെക്കണ്ടുകൾ കൊണ്ട് ഇതിന് കഴിയും. പരമാവധി വേഗത മണിക്കൂറിൽ 99 മൈൽ ആയിരിക്കും.

ഫസ്റ്റ് എന്ന ബാഡ്ജ്, 19 ഇഞ്ച് ഡയമണ്ട് കട്ട് വീലുകൾ, എൽ ഇ ഡി മാട്രിക്സ് ഹെഡ്ലൈറ്റുകൾ ബൂട്ട് ഡോർ, എന്നിവയാണ് ഫസ്റ്റ് എഡിഷനെ മറ്റു മോഡലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അകത്ത് 10 ഇഞ്ച് ടച്ച് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രമെന്റ് പാനൽ എന്നിവ ഉണ്ടായിരിക്കും. വിൻഡ് സ്‌ക്രീനിന്റെ വീതിയോളമുള്ള എൽ ഇ ഡി ബാർ ആണ് ഫസ്റ്റ് എഡിഷന്റെ മറ്റൊരു പ്രത്യേകത. ഇതിന്റെ നിറവും പാറ്റേണും മാറ്റുവാൻ സാധിക്കും മാത്രമല്ല ഡ്രൈവർക്കും യാത്രക്കാർക്കും വിവരം നൽകുവാനും ഇത് ഉപയോഗിക്കാം.

ഐ ഡി 3 മോഡൽ പുറത്തിറക്കുന്നതിന് മുൻപ് തന്നെ കഴിഞ്ഞവർഷം ഇതിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. 750 പൗണ്ടിനായിരുന്നു പ്രീ ബുക്കിങ്. പ്രീ ബുക്കിങ് ചെയ്തവർക്കായിരിക്കും ആദ്യം കാറുകൾ ലഭിക്കുക. ലോകത്തിലെ തന്നെ, വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ച ആദ്യത്തെ കാർബൺഡൈഓക്സൈഡ് ന്യുടൽ കാറാണിത്. ഐ ഡി 3 ക്ക് പിന്നാലെ ഫോക്സ് വാഗണിന്റെ ടിഗുവാൻ മോഡലിന്റെ വലിപ്പമുള്ള ഐ ഡി 4 എസ് യു വിയും വിപണിയിലിറങ്ങും. അന്തരീക്ഷ മലിനീകരണം തീർത്തും ഒഴിവാക്കുന്ന ഈ കാർ ഭാവിയുടെ കാർ എന്നാണ് അറിയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP