Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

25.92 ലക്ഷം രൂപയുടെ ഫോർച്യൂണുമായി ടൊയോറ്റ; പായും പുലിക്ക് കരുത്തേകി ഡ്യുവൽ ടർബോ ചാർജ്ഡ് 5.7 ലിറ്റർ V 8 എഞ്ചിൻ; പുതുമയാർന്ന എക്സ്റ്റീരിയറും പുത്തൻ ഇന്റീരിയർ ഡിസൈനുമായി വിപണി കീഴടക്കാൻ ടൊയോറ്റോ ഒരുങ്ങുന്നു

25.92 ലക്ഷം രൂപയുടെ ഫോർച്യൂണുമായി ടൊയോറ്റ; പായും പുലിക്ക് കരുത്തേകി ഡ്യുവൽ ടർബോ ചാർജ്ഡ് 5.7 ലിറ്റർ V 8 എഞ്ചിൻ; പുതുമയാർന്ന എക്സ്റ്റീരിയറും പുത്തൻ ഇന്റീരിയർ ഡിസൈനുമായി വിപണി കീഴടക്കാൻ ടൊയോറ്റോ ഒരുങ്ങുന്നു

കാത്തിരിപ്പുകൾക്കൊടുവിൽ ജപ്പാൻ നിർമ്മിതിയായ ടൊയോറ്റോ രണ്ടാം ശ്രേണിയിൽപ്പെട്ട ഫോർച്യൂൺ വിപണിയിൽ ഇറക്കാൻ ഒരുങ്ങുന്നു. 25..97 രൂപയാണ് ഡൽഹി ഷോറുമിലെ വില. ഇന്നോവ ക്രിസ്റ്റയ്ക്ക് ശേഷം രണ്ടാമത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതാണ് പുതിയ ഫോർച്യൂൺ. മെയ്മാസമായിരുന്നു ഇതിന്റെ ഒന്നാം ശ്രേണിയിൽ പെട്ട വാഹനം വിപണിയിൽ എത്തിയത്.

പുതിയ തലമുറ വാഹനം പുതുമയാർന്ന എക്സ്റ്റീരിയറും പുത്തൻ ഇന്റീരിയർ ഡിസൈനുമായി കാഴ്ചയിൽ മനോഹരവും പുതിയ എഞ്ചിനും കൂടിയാണ്. വലിയ ഷഡ്ഭുജത്തിലുള്ള എയർ ഡാമും എൽ ഇ ഡി പ്രൊജക്ടർ ടൈപ് ഹെഡ് ലാംപുകളും പിന്നെ ഡ്വൽ സ്ലാറ്റ് ക്രോം ഗ്രില്ല് എന്നിവ ചേരുന്നതാണ് മുൻവശം. നിലവിലെ മോഡലിനെക്കാൾ വ്യത്യസ്തമായി മുൻവശത്തിന് അൽപം അഗ്ഗ്രസ്സീവ് ലുക്കാണ്.

ഡ്യുവൽ ടർബോ ചാർജ്ഡ് 5.7 ലിറ്റർ V 8 എഞ്ചിനാണ് ഈ പായും പുലിക്ക് കരുത്തേകുന്നത്. മണിക്കൂറിൽ പരമാവധി വേഗത 354 കിലോ മീറ്റർ. 2016 SEMA ഷോയിലാണ് പുതു മോഡലിനെ കമ്പനി ആദ്യമായി അവതരിപ്പിച്ചത്.

കൂടുതൽ കംഫർട്ടും, ഓഫ്‌റോഡ് ശേഷിയോടെയുമാണ് പുതുതലമുറ ലാൻഡ് ക്രൂയിസർ മോഡലിനെ ടൊയോട്ട അവതരിപ്പിക്കുന്നത്. എക്സ്റ്റീരിയർ രൂപത്തിൽ വലിയ മാറ്റങ്ങളില്ലെങ്കിലം അത്യാഢംബരത്തിലാണ് അകത്തളം ഒരുക്കിയിരിക്കുന്നതായാണ് ലഭിക്കുന്ന വിവരം.

16-17 ഇഞ്ച് അലോയ് വീലുകളും ബുമറാങ്ങിന്റെ ഷേപിലുള്ള ടെയിൽ ലാംപുകളുമാണ് വാഹനത്തിന്റെ എക്സ്റ്റീരിയറിന്റെ മറ്റ് സവിശേഷതകൾ. ഇന്റീരിയറിലും ടൊയോറ്റ ഇന്നോവ 2016 ൽ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്, പഴയതിനെക്കാൾ അൽപം കൂടി ഉയർന്ന പ്രീമിയം അനുഭൂതിയാണ് പുതിയ ഇന്നോവയുടെ ഇന്റീരിയറിൽ.

തടിയിൽ തീർത്ത ഡാഷ്‌ബോർഡിൽ പുത്തൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഒപ്പം സ്മാർട്ട് ഫോൺ, മിരകാസ്റ്റ്, ഡി എൽ എൻ എ, എച്ച് ഡി എം ഐ കണക്ടിവിറ്റി എയർ ജെസ്റ്റർ, വെബ് ബ്രൗസർ തുടങ്ങിയവ സംയോജിപ്പിച്ചിട്ടുള്ള 8 - ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയിന്മെന്റ് സിസ്റ്റവും ആറ്റങ്ങിയിരിക്കുന്നു. ഓട്ടോമാറ്റിക് പവർ വിൻഡോകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇല്ലുമിനേഷൻ ലാംപുകൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP