Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുരക്ഷാ പരിശോധനയിൽ മുഴുവൻ മാർക്കും സ്വന്തമാക്കി ടൊയോട്ട കൊറോള; യാത്രക്കാർക്ക് മികച്ച സുരക്ഷയുമായി ബ്രസീലിയൻ സ്പെക്ക് മോഡൽ

സുരക്ഷാ പരിശോധനയിൽ മുഴുവൻ മാർക്കും സ്വന്തമാക്കി ടൊയോട്ട കൊറോള; യാത്രക്കാർക്ക് മികച്ച സുരക്ഷയുമായി ബ്രസീലിയൻ സ്പെക്ക് മോഡൽ

സ്വന്തം ലേഖകൻ

കാറുകളുടെ സുരക്ഷാ പരിശോധനയായ ക്രാഷ് ടെസ്റ്റിൽ മുഴുവൻ മാർക്കും സ്വന്തമാക്കി ടൊയോട്ട കൊറോള. 2020 ടൊയോട്ട കൊറോളയാണ് അഞ്ചിൽ അഞ്ച് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയത്. ലാറ്റിൻ എൻസിഎപി (ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് പുതിയ കൊറോള സുരക്ഷ ഉറപ്പാക്കിയത്. കൊറോളയുടെ പന്ത്രണ്ടാം തലമുറയിൽപ്പെട്ട ബ്രസീലിയൻ സ്പെക്ക് മോഡലാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്.

ഏഴ് എയർബാഗ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഐസോഫിക്സ് ആൻങ്കേഴ്സ്, ആന്റി ലോക്കിങ് ബ്രേക്കിങ് സംവിധാനം, ഓട്ടോണമസ് എമർജൻസി ബ്രേക്കിങ് തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയ കൊറോളയാണ് ക്രാഷ് ടെസ്റ്റ് കടമ്പ നിഷ്പ്രയാസം കടന്നത്. 64 കിലോമീറ്റർ വേഗതയിൽ നടത്തിയ ഫ്രണ്ട് ഓഫ്സെറ്റ് ക്രാഷ്, സൈഡ് ഇംപാക്ട് ക്രാഷ്, സൈഡ് പോൾ ഇംപാക്ട് ടെസ്റ്റ് എന്നിവയിൽ വാഹനത്തിനുള്ളിലെ ഡമ്മി യാത്രക്കാർക്ക് മികച്ച സുരക്ഷ ഒരുക്കാൻ പുതിയ കൊറോളയ്ക്ക് സാധിച്ചു.

കാറിലെ മുതിർന്ന യാത്രക്കാർക്കുള്ള സുരക്ഷയിൽ 34ൽ 29.41 മാർക്കും കുട്ടികൾക്കുള്ള സുരക്ഷയിൽ 49ൽ 45 മാർക്കും കൊറോളയ്ക്ക് ലഭിച്ചു. ടൊയോട്ടയുടെ പുതിയ ടിഎൻജിഎ പ്ലാറ്റ്ഫോമിലാണ് 5 സ്റ്റാർ സുരക്ഷയുള്ള പുതിയ ബ്രസീലിയൻ സ്പെക്ക് കൊറോളയുടെ നിർമ്മാണം. 177 എച്ച്പി പവർ നൽകുന്ന 2.0 ലിറ്റർ പെട്രോൾ എൻജിനും രണ്ട് ഇലക്ട്രിക് മോട്ടോറിനൊപ്പം 1.8 ലിറ്റർ പെട്രോൾ എൻജിനുമാണ് പ്രീമിയം കൊറോള സെഡാന് കരുത്തേകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP