Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മൂന്നാമത്തെ മസരാറ്റിയും ഗ്യാരേജിലെത്തിച്ച് സണ്ണി ലിയോൺ; താരം പുതുതായി സ്വന്തമാക്കിയത് മസരാറ്റിയുടെ ഏറ്റവും പുതിയ മോഡലായ ഗീബ്ലി സൂപ്പർ സെഡാൻ

മൂന്നാമത്തെ മസരാറ്റിയും ഗ്യാരേജിലെത്തിച്ച് സണ്ണി ലിയോൺ; താരം പുതുതായി സ്വന്തമാക്കിയത് മസരാറ്റിയുടെ ഏറ്റവും പുതിയ മോഡലായ ഗീബ്ലി സൂപ്പർ സെഡാൻ

സ്വന്തം ലേഖകൻ

മസരാറ്റി വാഹനങ്ങളുടെ ആരാധികയാണ് ബോളിവുഡ് നടി സണ്ണി ലിയോൺ. തന്റെ പ്രിയപ്പെട്ട വാഹനത്തിന്റെ മൂന്നാമത്തെ മോഡലും ഗ്യാരേജിലെത്തിച്ചിരിക്കുകയാണ് താരം. മസരാറ്റിയുടെ ഏറ്റവും പുതിയ മോഡലായ ഗീബ്ലി സൂപ്പർ സെഡാൻ ആണ് താരം പുതുതായി വാങ്ങിയത്. മസരാറ്റിയുടെ 2020 മോഡലാണ് ഗീബ്ലി സൂപ്പർ സെഡാൻ. മസരാറ്റി ക്വാട്രോപോർട്ടും, ഗീബ്ലി നെരിസ്മോയും താരം നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

അമേരിക്കയിലാണ് താരം ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഓടിക്കും തോറും പ്രിയമേറുന്ന വാഹനം എന്ന കുറിപ്പോടെ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുതിയ ഗീബ്ലി സൂപ്പർ സെഡാൻ സ്വന്തമാക്കിയ വിവരം സണ്ണി ലിയോൺ പങ്കുവെച്ചത്. ഭർത്താവും നടനുമായ ഡാനിയൽ വെബറിനൊപ്പം പുതിയ കാറിൽ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ മസരാറ്റിയുടെ എൻട്രി ലെവൽ പെർഫോമെൻസ് വാഹനമാണ് ഗീബ്ലി. 3.0 ലിറ്റർ ട്വിൻ ടർബോ വി6 എൻജിൻ കരുത്തേകുന്ന ഈ വാഹനം 345 ബിഎച്ച്പി പവറും 500 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 267 കിലോമീറ്റർ പരമാവധി വേഗതയുള്ള ഈ സെഡാൻ 5.5 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോ മീറ്റർ വേഗത കൈവരിക്കും.

സണ്ണി ലിയോണിന്റെയും ഭർത്താവിന്റേതുമായി ആഡംബര വാഹനങ്ങളുടെ വലിയ ശേഖരമാണുള്ളത്. 2017-ൽ സണ്ണി ലിയോൺ സ്വന്തമാക്കിയ ഗീബ്ലി നെരിസമോയുടെ 450 യൂണിറ്റാണ് പുറത്തിറക്കിയിട്ടുള്ളത്. 1.3 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറും വില. ബിഎംഡബ്ല്യു സെവൻ സീരീസ്, ഔഡി എ5 തുടങ്ങിയ വാഹനങ്ങളും സണ്ണി ലിയോണിന് സ്വന്തമായുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP