Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

200 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന 3 മോഡലുകൾ ; വില 4.79 ലക്ഷം മുതൽ; രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ പുറത്തിറങ്ങി; അറിയാം ഇസ്ഇ മൈക്രോ കാറിന്റെ സവിശേഷതകൾ

200 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന 3 മോഡലുകൾ ; വില 4.79 ലക്ഷം മുതൽ; രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ പുറത്തിറങ്ങി; അറിയാം ഇസ്ഇ മൈക്രോ കാറിന്റെ സവിശേഷതകൾ

മറുനാടൻ മലയാളി ബ്യൂറോ

രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ പുറത്തിറങ്ങി.മുംബൈ ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ട് അപ് കമ്പനി പിഎംവിയാണ് വില കുറഞ്ഞ കാറിന്റെ നിർമ്മാതാക്കൾ.ഇസ്ഇ എന്ന് പേരിട്ടിരിക്കുന്ന മൈക്രോ കാറിന്റെ വില ആരംഭിക്കുന്നത് 4.79 ലക്ഷം രൂപയിലാണ്.രാജ്യത്തെ ആദ്യ മൈക്രോ ഇലക്ട്രിക് കാറാണ് ഇസ്ഇ. 2018 സ്ഥാപിച്ച പിവി എം ഇലക്ട്രിക്കിന്റെ ആദ്യ കാറിൽ രണ്ടു പേർക്ക് സഞ്ചരിക്കാനാവും.

ഇതുവരെ 6000 ബുക്കിങ്ങുകൾ ലഭിച്ചെന്നും പ്രരംഭ വില 10000 പേർക്ക് ലഭിക്കുമെന്നും കമ്പനി അറിയിക്കുന്നു. ബുക്ക് ചെയ്തവർക്ക് 2023 പകുതിയോടെ വാഹനം വിതരണം ചെയ്തു തുടങ്ങും. മൂന്നു വർഷം അല്ലെങ്കിൽ 50000 കിലോമീറ്റർ വാറന്റിയും പിഎംവി നൽകുന്നുണ്ട്. ഒരു കിലോമീറ്റർ ഓടാൻ വെറും 75 പൈസ മാത്രം മതി വാഹനത്തിന് എന്നാണ് കമ്പനി പറയുന്നത്.

120 കിലോമീറ്റർ, 160 കിലോമീറ്റർ, 200 കിലോമീറ്റർ എന്നിങ്ങനെ റേഞ്ച് ലഭിക്കുന്ന 3 മോഡലുകളാണ് പിഎംവി പുറത്തിറക്കിയത്. ഇതിൽ 120 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന അടിസ്ഥാന വകഭേദത്തിന് 4.79 ലക്ഷം രൂപ വില. മറ്റു മോഡലുകളുടെ വില 6.79 ലക്ഷം രൂപയും 7.79 ലക്ഷം രൂപയുമാണ്.

മനോഹരമായി മുൻഭാഗവും പിൻഭാഗവുമാണ് ഈ കുഞ്ഞൻ കാറിന്. 13 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 2915 എംഎം നീളവും 1157 എംഎം വീതിയും 1600 എംഎം ഉയരവും 2087 എംഎം നീളവും 170 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട് കാറിന്. 13 എച്ച്പി കരുത്തും 50 എൻഎം ടോർക്കും നൽകുന്ന മോട്ടറാണ് വാഹനത്തിൽ.

ഉയർന്ന വേഗം 70 കിലോമീറ്റർ. 40 കിലോമീറ്റർ വേഗം ആർജിക്കാൻ 5 സെക്കൻഡിൽ താഴെ മാത്രം മതി. നാലുമണിക്കൂറിൽ ഫുൾ ചാർജ് ആകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച് സ്‌ക്രീൻ ഇൻഫോടെയിന്മെന്റ് സിസ്റ്റം, യുഎസ്ബി ചാർജിങ് പോർട്ട്, റിയർപാർക്കിങ് ക്യാമറ തുടങ്ങിയ ഫീച്ചറുകളുമുണ്ട് കാറിൽ. ഫീറ്റ് ഫ്രീ ഡ്രൈവിങ് മോദിൽ ആക്‌സിലേറ്റർ ചവിട്ടാതെ 20 കിലോമീറ്റർ വേഗത്തിൽ മുന്നോട്ട് നീങ്ങാനാകുമെന്നും കമ്പനി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP