Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഡംബര എസ്യുവി ഗാരേജിലെത്തിച്ച് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ; പുത്തൻ കാർ സ്വന്തമാക്കാൻ താരം ഷോറൂമിലെത്തിയത് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം: വാഹന പ്രേമികൾക്കിടയിൽ ചർച്ചയായി രണ്ട് കോടിയുടെ റേഞ്ച് റോവർ സ്‌പോർട്

ആഡംബര എസ്യുവി ഗാരേജിലെത്തിച്ച് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ; പുത്തൻ കാർ സ്വന്തമാക്കാൻ താരം ഷോറൂമിലെത്തിയത് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം: വാഹന പ്രേമികൾക്കിടയിൽ ചർച്ചയായി രണ്ട് കോടിയുടെ റേഞ്ച് റോവർ സ്‌പോർട്

സ്വന്തം ലേഖകൻ

ണ്ട് കോടിയുടെ ആഡംബര എസ്യുവി സ്വന്തമാക്കി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സൂപ്പർ ഹിറ്റ് നിർമ്മാതാവായ ലിസ്റ്റിൻ കാറുകൾക്കിടയിലെ രാജാവായ റേഞ്ച് റോവർ സ്പോർടാണ് സ്വന്തമാക്കിയത്. പുതിയ കാർ സ്വന്തമാക്കുന്നതിന്റെ ചിത്രം പങ്കുവെച്ചതോടെ വാഹന പ്രേമികൾക്കിടയിൽ ചർച്ചയായിരിക്കുകയാണ് ലിസ്റ്റിന്റെ റേഞ്ച് റോവർ. ആഡംബര എസ്യുവിയായ റേഞ്ച് റോവർ സ്പോർട് 3.0 ലീറ്റർ 6 സിലിണ്ടർ വാഹനമാണ് ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുത്തത്.

അടുത്തിടെ രൂപം മാറ്റി വിപണിയിലെത്തിയ വാഹനത്തിന് വലിയ സ്വീകാര്യതയാണ് വിപണിയിൽ ലഭിക്കുന്നത്. രണ്ട് കോടി രൂപ എക്സ്ഷോറൂം വിലയുള്ള വാഹനത്തിന് ഒട്ടേറെ സവിശേഷതകൾ ഉണ്ട്. ആറ് സിലിണ്ടർ ഡീസൽ വാഹനത്തിന് 350 എച്ച്പി കരുത്തും 700 എൻഎം ടോർക്കുമുണ്ട്. 234 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാൻ ശേഷിയുള്ള വാഹനത്തിന് 0 - 100 കിലോമീറ്റർ വേഗത്തിലെത്താൻ കേവലം 5.9 സെക്കൻഡുകൾ മാത്രം മതി. 8 സ്പീഡ് ടോർക്ക് കൺവർട്ടർ ഓട്ടമാറ്റിക് ഗിയർബോക്സാണ് വാഹനത്തിലുള്ളത്.

ഹീറ്റഡ് സീറ്റുകൾ, ഹോട്ട്സ്റ്റോൺ മസാജ് എന്നിവ ഉൾപ്പെടെയുള്ള വാഹനം ദീർഘദൂര യാത്രകൾക്ക് ഏറെ പേരുകേട്ടതാണ്. ഓൾ ടെറെയ്ൻ പ്രോഗ്രസ് കൺട്രോൾ ഓഫ് റോഡ് ട്രാക്ഷൻ കൺട്രോൾ, ഓണ്-ഓഫ് റോഡ് ഡ്രൈവ് മോഡുകൾ, 900 എംഎം വാട്ടർ വേഡിങ് കപ്പാസിറ്റി, 281 എംഎം ഗ്രൗണ്ട് ക്ലിയറൻ എന്നിവയെല്ലാം വാഹനത്തിന്റെ മാത്രം പ്രത്യേകതയാണ്. അകത്തും പുറത്തും ഏറെ മാറ്റങ്ങളോടെയാണ് വാഹനം വിപണിയിലെത്തിയത്. 13.1 ഇഞ്ച് ടച്ച് സ്‌ക്രീൻ പിവി പ്രോ ഇൻഫോടെയ്ന്മെന്റ് സംവിധാനം ഒട്ടേറെ സവിശേഷതകൾ ഉള്ളതാണ്.

ലിസ്റ്റിൻ സ്റ്റീഫന്റെ പുതിയ വാഹനം കേരളത്തിലെ ലാൻഡ്റോവർ വിതരണക്കാരായ മുത്തൂറ്റ് ജെഎൽആർ ഗ്രൂപ്പ് സെയിൽസ് ഹെഡ് ഷാൻ മുഹമ്മദ് കൈമാറി. ബ്രാൻഡ് മാനേജർ രോഹിത് ഷോജി, സെയിൽസ് ജിഎം സനീഷ് മാധവൻ, സർവീസ് ജിഎം സനൽ വർമ എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP