Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വില പത്ത് കോടി; റോൾസ് റോയിസിന്റെ ഫാന്റം 8 സ്വന്തമാക്കി അദാർ പൂനാവാല: ഇത് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യാ സിഇഒയുടെ ഗാരേജിലെത്തുന്ന രണ്ടാമത്തെ ഫാന്റം-8

വില പത്ത് കോടി; റോൾസ് റോയിസിന്റെ ഫാന്റം 8 സ്വന്തമാക്കി അദാർ പൂനാവാല: ഇത് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യാ സിഇഒയുടെ ഗാരേജിലെത്തുന്ന രണ്ടാമത്തെ ഫാന്റം-8

സ്വന്തം ലേഖകൻ

ണ്ടാമത്തെ റോൾസ് റോയ്‌സ് ഫാന്റവും ഗാരേജിലെത്തിച്ച് കോവിഡ് വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ. അദാർ പൂനാവാല. ഇന്ത്യയിലെ വിരലിലെണ്ണാവുന്ന കോടീശ്വരന്മാർ മാത്രം സ്വന്തമാക്കിയിട്ടുള്ള വാഹനമാണ് ഫാന്റം-8. എന്നാൽ രണ്ട് വർഷത്തെ ഇടവേളയിൽ രണ്ട് ഫാന്റം 8കൾ സ്വന്തമാക്കിയിരിക്കുകയാണ് പൂനാവാല. പത്ത് കോടി രൂപയാണ് ഈ അത്യാഡംബര കാറിന്റെ വില.

ഇന്ത്യയിൽ എത്തിയിട്ടുള്ള ഏറ്റവും വില കൂടിയ റോൾസ് റോയിസ് വാഹനമാണ് ഫാന്റം 8 എന്നാണ് റിപ്പോർട്ട്. ഫാന്റം-8 ഷോട്ട് വീൽ ബേസ് മോഡലാണ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. 2019-ലാണ് അദ്ദേഹം തന്റെ ആദ്യ ഫാന്റം ഗ്യാരേജിലെത്തിച്ചത്. ആഡംബര വാഹനങ്ങളുടെ വമ്പിച്ച കളക്ഷൻ തന്നെ പൂനാവാലയ്ക്ക് സ്വന്തമായുണ്ട്. കോവിഡ് പ്രതിരോധത്തിനായി കോവിഷീൽഡ് വാക്സിൽ വികസിപ്പിച്ച സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ.സൈറസ് പൂനവാലയുടെ മകനാണ് അദാർ പൂനാവാല.

പുറംമോടിയിലെ സൗന്ദര്യവും അകത്തളത്തിലെ ആഡംബരവുമാണ് ഫാന്റത്തിന്റെ ഹൈലൈറ്റ്. പുതിയ അലൂമിനിയം സ്‌പേസ്‌ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് മോഡൽ എട്ട് നിർമ്മിച്ചിരിക്കുന്നത്. ശബ്ദരഹിത എൻജിനാണ് പ്രധാന ആകർഷണം. ആർകിടെക്ചർ ഓഫ് ലക്ഷ്വറി എന്ന വിശേഷണത്തോടെയാണ് പുതിയ ഫാന്റം രൂപകല്പന ചെയ്തിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെട്ടുന്നത്.

റോൾസ് റോയ്‌സിന്റെ മുഖമുദ്രയായ നീളമേറിയ മാസീവ് ബോണറ്റ് എട്ടാം തലമുറ ഫാന്റത്തിനും കൂടുതൽ പകിട്ടേകും. പുതുക്കിയ പാന്തിയോൺ ഗ്രില്ലാണ് ഈ വാഹനത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. സാധാരണത്തേക്കാളും ഉയർന്ന ഗ്രില്ലിനു മുകളിൽ 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി' തലയുയർത്തി നിൽക്കുന്നു. ഫോർ കോർണർ എയർ സസ്‌പെൻഷൻ സിസ്റ്റം, അത്യാധുനിക ഷാസി കൺട്രോൾ സിസ്റ്റം, തുടങ്ങി നിരവധി പ്രത്യേകതകൾ കാറിനുണ്ട്.

6.75 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി 12 എൻജിനാണ് കരുത്ത് പകരുക. 5000 ആർപിഎമ്മിൽ 563 ബിഎച്ച്പി പവറും 1700 ആർപിഎമ്മിൽ 900 എൻഎം ടോർക്കുമേകും എൻജിൻ. ദഎ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മുഖേനെയാണ് എൻജിൻ കരുത്ത് പിൻ ചക്രങ്ങളിലേക്ക് എത്തുക. 5.3 സെക്കൻഡുകൾകൊണ്ടുതന്നെ നിശ്ചലാവസ്ഥയിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാനാകും. മണിക്കൂറിൽ 250 കിലോമീറ്ററായി പരമാവധി വേഗം നിജപ്പെടുത്തിയിട്ടുണെങ്കിലും അതിവേഗ ട്രാക്കുകളിൽ വേഗം ഇതിലും കൂടും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP