Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനോഹരമായ ത്രീഡി ഗ്രില്ലുകളും ത്രീ ഡയമൻഷണൽ ഇഫക്റ്റുള്ള ഹെഡ്ലാംപും; സ്റ്റൈല് കൂട്ടാൻ യൂറോപ്യൻ സ്‌പോർട്ടി മുഖവും: എംജിയുടെ പുതിയ എസ് യുവി വൺ മനം മയക്കും

മനോഹരമായ ത്രീഡി ഗ്രില്ലുകളും ത്രീ ഡയമൻഷണൽ ഇഫക്റ്റുള്ള ഹെഡ്ലാംപും; സ്റ്റൈല് കൂട്ടാൻ യൂറോപ്യൻ സ്‌പോർട്ടി മുഖവും: എംജിയുടെ പുതിയ എസ് യുവി വൺ മനം മയക്കും

സ്വന്തം ലേഖകൻ

രാജ്യാന്തര വിപണിയിൽ എംജിയുടെ എസ് യുവികൾക്ക് നിരവധി ആളുകളാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഒടുക്കത്തെ സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുകയാണ് എംജിയുടെ പുതിയ എസ് യുവി വൺ. രാജ്യാന്തര അരങ്ങേറ്റത്തിന് മുന്നോടിയായി മിഡ് സൈസ് എസ്യുവി വണ്ണിന്റെ ആദ്യ ചിത്രങ്ങൾ എംജി പുറത്തുവിട്ടു. ബബിൾ ഓറഞ്ച്, വൈൽഡർനെസ് ഗ്രീൻ എന്ന നിറങ്ങളിലുള്ള വണ്ണിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

യൂറോപ്യൻ സ്‌റ്റൈലിലാണ് വണ്ടി ഡിസൈൻ ചെയ്കിരിക്കുന്നത്. ഈ മനംമയക്കും എസ്‌യുവിയുടെ ആദ്യ പ്രദർശനം ഈ മാസം 30ന് നടക്കുമെന്ന് എംജി അറിയിച്ചു. സിഗ്മ ആർക്കിടെക്ചറിലാണ് പുതിയ എസ്യുവി വികസിപ്പിച്ചത്. യൂറോപ്യൻ സ്‌പോർട്ടി മുഖമുള്ള വാഹനത്തിന്റെ സ്‌റ്റൈൽ മികച്ചതാണ്. മനോഹരമായ ത്രീഡി ഗ്രില്ലുകളും ത്രീ ഡയമൻഷണൽ ഇഫക്റ്റുള്ള ഹെഡ്ലാംപുമാണ് എസ്‌യുവിക്കുള്ളത്.

നീളം കൂടിയ ബോണറ്റും വലിയ വീൽആർച്ചുകളും മസ്‌കുലറായ ബോഡിലൈനുകളുമുണ്ട് കാറിന്. സ്‌റ്റൈലിഷായ ഇന്റീരിയറും ഇന്റർനെറ്റ് കണക്റ്റിവിറ്റി അടക്കമുള്ള സംവിധാനങ്ങളും വാഹനത്തിൽ പ്രതീക്ഷിക്കാം. ഇന്റീരിയറിന്റെയോ എൻജിന്റെയോ കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തിവിട്ടിട്ടില്ല.

പുതിയ എസ്‌യുവിയുടെ ഇന്ത്യൻ പുറത്തിറക്കൽ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എംജിയുടെ സിഎസ് ഇലക്ട്രിക്കിന്റെ പെട്രോൾ പതിപ്പ് ആസ്റ്ററാണ് അടുത്തതായി ഇന്ത്യൻ വിപണിയിലെത്തുന്ന എംജിയുടെ വാഹനം. യൂറോപ്യൻ വിപണിയെ ലക്ഷ്യം വച്ച് പുറത്തിറക്കുന്ന വാഹനം അതിന് ശേഷം ഇന്ത്യൻ വിപണിയിലും എത്തിയേക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP