Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഞ്ച് ലക്ഷത്തിന്റെ എസ്.യു.വിയെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ഇന്ത്യൻ വിപണി; നിസാൻ മാഗ്‌നൈറ്റ് അവതരിപ്പിച്ച് 15 ദിവസം പിന്നിടുമ്പോൾ ബുക്കിങ് 15,000 കടന്നു

അഞ്ച് ലക്ഷത്തിന്റെ എസ്.യു.വിയെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ഇന്ത്യൻ വിപണി; നിസാൻ മാഗ്‌നൈറ്റ് അവതരിപ്പിച്ച് 15 ദിവസം പിന്നിടുമ്പോൾ ബുക്കിങ് 15,000 കടന്നു

സ്വന്തം ലേഖകൻ

ഞ്ച് ലക്ഷത്തിന്റെ എസ്.യു.വിക്ക് ഇന്ത്യൻ വിപണിയിൽ വൻ വരവേൽപ്പ്. നിസാൻ മാഗ്‌നൈറ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് 15 ദിവസം പിന്നിടുമ്പോൾ 15,000 പേരാണ് ഈ വാഹനം ബുക്ക് ചെയ്തത്. ശരാശരി 1000 ബുക്കിങ്ങാണ് ദിവസേന മാഗ്‌നൈറ്റിന് ലഭിക്കുന്നത്. അതേസമയം 15,000 ആളുകളിൽ നിന്ന് ബുക്കിങ്ങ് ലഭിച്ചപ്പോൾ 1.5 ലക്ഷത്തിൽ അധികം അന്വേഷണങ്ങളാണ് ഈ വാഹനത്തെ കുറിച്ച് ഉണ്ടായതെന്ന് നിർമ്മാതാക്കൾ അറിയിക്കുന്നു.

അവതരിപ്പിച്ചപ്പോൾ പ്രഖ്യാപിച്ച വില ഡിസംബർ 31 വരെ വാഹനം ബുക്ക് ചെയ്യുന്നവർക്കായിരിക്കും ബാധകമാകുക എന്ന പ്രഖ്യാപനവും ബുക്കിങ്ങിൽ കുതിപ്പുണ്ടാക്കിയിട്ടുണ്ട്. നിസാൻ നടത്തിയിട്ടുണ്ട്. 50000 കിലോമീറ്റർ വരെ ഒരു കിലോമീറ്ററിന് വെറും 29 പൈസയായിരിക്കും ഈ വാഹനത്തിന്റെ പരിപാലന ചിലവെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇതും ഉപഭോക്താക്കളെ ആകർഷിക്കാൻ കാരണമായി.

XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളിൽ 20 ഗ്രേഡുകളായാണ് നിസാൻ മാഗ്നൈറ്റ് വിപണിയിൽ എത്തിയിരിക്കുന്നത്. 4.99 ലക്ഷം രൂപ മുതൽ 9.35 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വരെയാണ് നിസാൻ നൽകുന്ന വാറണ്ടി. ഇത് അഞ്ച് വർഷവും ഒരു ലക്ഷം കിലോമീറ്ററുമായി ഉയർത്താനും സാധിക്കും.

നിസാൻ-റെനോ കൂട്ടുകെട്ടിൽ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. നിസാൻ കിക്ക്സുമായി ഡിസൈൻ സാമ്യമുള്ള മോഡലാണ് മാഗ്നൈറ്റ്. 71 ബി.എച്ച്.പി പവറും 96 എൻ.എം ടോർക്കുമേകുന്ന 1.0 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനിലും, 99 ബി.എച്ച്.പി പവറും 160 എൻ.എം ടോർക്കുമേകുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനുമാണ് മാഗ്‌നൈറ്റിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവലും സി.വി.ടിയുമായിരിക്കും ഇതിൽ ട്രാൻസ്മിഷൻ നിർവഹിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP