Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

95 ലക്ഷം രൂപയുടെ ലാൻഡ് റോവർ സ്വന്തമാക്കി ഷാൻ റഹ്മാൻ; താരം ഗാരേജിലെത്തിച്ചത് വേളാറിന്റെ ആർ ഡൈനാമിക്‌സ് എന്ന മോഡൽ

95 ലക്ഷം രൂപയുടെ ലാൻഡ് റോവർ സ്വന്തമാക്കി ഷാൻ റഹ്മാൻ; താരം ഗാരേജിലെത്തിച്ചത് വേളാറിന്റെ ആർ ഡൈനാമിക്‌സ് എന്ന മോഡൽ

സ്വന്തം ലേഖകൻ

ലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഷാൻ റഹ്മാൻ. മനോഹരമായ ഒരു പാട് ഗാനങ്ങളാണ് ഷാൻ റഹ്മാൻ മലയാളികൾക്ക് സമ്മാനിച്ചത്. ഇപ്പോൾ 95 ലക്ഷം രൂപയുടെ ലാൻഡ് റോവർ സ്വന്തമാക്കി വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് താരം . ലാൻഡ് റോവർ നിരയിലെ ഏറ്റവും മികച്ച എസ്‌യുവി വേളാർ ആണ് ഷാൻ സ്വന്തമാക്കിയത്. ഏകദേശം 95 ലക്ഷം രൂപ ഓൺറോഡ് വില വരുന്ന വാഹനമാണ് വേളാർ.

കൊച്ചിയിലെ ജഗ്വാർ ലാൻഡ് റോവർ ഡീലർഷിപ്പായ മൂത്തുറ്റ് ജെഎൽആറിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. വേളാറിന്റെ ആർ ഡൈനാമിക്‌സ് എന്ന മോഡലാണ് ഷാൻ സ്വന്തമാക്കിയത്. 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന എസ്‌യുവിയുടെ കരുത്ത് 184 ബിഎച്ച്പിയും ടോർക്ക് 365 എൻഎമ്മുമാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.10 സെക്കന്റ് വേണ്ടി വരുന്ന ഈ കരുത്തന്റെ ഉയർന്ന വേഗം 217 കിലോമീറ്ററാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP