Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ടൊയോട്ടയുടെ ആഡംബരക്കാറായ വെൽഫെയർ സ്വന്തമാക്കി മോഹൻലാൽ; 2020ന്റെ ആദ്യം സ്വന്തമാക്കിയ വാഹനത്തിന്റെ നമ്പറും 2020

ടൊയോട്ടയുടെ ആഡംബരക്കാറായ വെൽഫെയർ സ്വന്തമാക്കി മോഹൻലാൽ; 2020ന്റെ ആദ്യം സ്വന്തമാക്കിയ വാഹനത്തിന്റെ നമ്പറും 2020

സ്വന്തം ലേഖകൻ

ടൊയോട്ടയുടെ ആഡംബരക്കാറായ വെൽഫെയർ സ്വന്തമാക്കി മോഹൻലാൽ. 2020ന്റെ ആദ്യം സ്വന്തമാക്കിയ വാഹനത്തിന്റെ നമ്പറും 2020 ആണ്. ഈ മാസം ആദ്യമാണ് പുതിയ വാഹനം മോഹൻലാൽ സ്വന്തമാക്കിയത്. ഫെബ്രുവരി 26നാണ് ആഡംബര സൗകര്യങ്ങളുമായി വെൽഫയർ ഇന്ത്യൻ വിപണിയിലെത്തിയത്. ഇതിന് പിന്നാലെ തന്നെ കാർ മോഹൻലാൽ സ്വന്തമാക്കുക ആയിരുന്നു.

യാത്രാസുഖത്തിനും സൗകര്യങ്ങൾക്കും മുൻതൂക്കം നൽകി നിർമ്മിച്ചിരിക്കുന്ന വെൽഫയറിന് ഒരു വേരിയന്റ് മാത്രമേ ഉള്ളു. വെൽഫയറിന്റെ കേരള എക്സ്ഷോറൂം വില 79.99 ലക്ഷം രൂപ വരെയാണ്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ 79.50 ലക്ഷം രൂപയമാണ് വാഹനത്തിന്റെ വില. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെൽഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീൽബെയ്സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോൾ എൻജിൻ കൂടാതെ മുൻ പിൻ ആക്സിലുകളിൽ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

യാത്രാ സുഖം നൽകുന്ന ഈ ആഡംബര വെൽഫയർ വിവിധ സീറ്റ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, മൂന്ന് സോൺ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്. പിന്നിലെ യാത്രക്കാർക്കായി റൂഫിൽ ഉറപ്പിച്ച 13 ഇഞ്ച് റിയർ എന്റർടെയ്ന്മെന്റ് സിസ്റ്റം. ജെബിഎല്ലിന്റെ 17 സ്പീക്കറുകൾ എന്നിവുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP