Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202125Saturday

മമ്മൂട്ടി ആത്യാഢംബര കാറുകൾ വാങ്ങി കൂട്ടുമ്പോൾ ലാലേട്ടന് ഇപ്പോഴും ക്രിസ്റ്റയൊക്കെ തന്നെ ധാരാളം! ഹൈദരാബാദിലെ ഷൂട്ടിങ്ങിനിടെ ക്രിസ്റ്റയുടെ ഗാർനെറ്റ് റെഡ് കാർ സ്വന്തമാക്കി മോഹൻലാൽ; 24.99 ലക്ഷം രൂപയുടെ കാർ സ്വന്തമാക്കിയതു കൊച്ചിയിലെ നിപ്പോൺ ടൊയോട്ടയിൽ നിന്നും

മമ്മൂട്ടി ആത്യാഢംബര കാറുകൾ വാങ്ങി കൂട്ടുമ്പോൾ ലാലേട്ടന് ഇപ്പോഴും ക്രിസ്റ്റയൊക്കെ തന്നെ ധാരാളം! ഹൈദരാബാദിലെ ഷൂട്ടിങ്ങിനിടെ ക്രിസ്റ്റയുടെ ഗാർനെറ്റ് റെഡ് കാർ സ്വന്തമാക്കി മോഹൻലാൽ; 24.99 ലക്ഷം രൂപയുടെ കാർ സ്വന്തമാക്കിയതു കൊച്ചിയിലെ നിപ്പോൺ ടൊയോട്ടയിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളം സിനിമാ താരങ്ങളിൽ ആഡംബര കാറുകളോട് ഏറ്റവും പ്രിയമുള്ളത് മമ്മൂട്ടിക്കാണ്. അദ്ദേഹം കാലാകാലങ്ങളിലായി പുതിയ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ തിരക്കു കൂട്ടുന്ന വ്യക്തിയായിരുന്നു. എന്നാൽ, മറ്റു താരങ്ങളും അത്രയ്ക്ക് മോശമല്ല. പൃഥ്വിരാജിന്റെ ആഡംബര ശേഖരത്തിൽ ലംബോർഗിനി അടക്കമുള്ള വാഹനങ്ങളുണ്ട്. ഇക്കൂട്ടത്തിൽ, ആഡംബര കാറുകളേക്കാൾ മനസ്സിന് ഇണങ്ങിയ കാറുകൾ നോക്കി വാങ്ങുന്നത് മോഹൻലാലാണ്.

ഇന്നോവ ക്രിസ്റ്റയാണ് മോഹൻലാലിന്റെ വാഹന ശേഖരത്തിൽ ഒടുവിൽ ഇടംപിടിച്ചിരിക്കുന്നത്. വാഹനത്തിന്റെ നിറത്തിൽ ആകൃഷ്ടനായി പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങുകയായിരുന്നു നടൻ മോഹൻലാൽ. ഹൈദരാബാദിലെ ഷൂട്ടിങ്ങിനിടെ ക്രിസ്റ്റയുടെ ഗാർനെറ്റ് റെഡ് എന്ന നിറത്തിലാണ് മോഹൻലാലിന്റെ കണ്ണുടക്കിയത്. കേരളത്തിലെത്തിയ ഉടൻ അതേ നിറത്തിലുള്ള ക്രിസ്റ്റ ബുക്ക് ചെയ്യുകയായിരുന്നു.

കൊച്ചിയിലെ നിപ്പോൺ ടൊയോട്ടയിൽ നിന്നാണ് വാഹനം വാങ്ങിയത്. ഗാർനെറ്റ് റെഡ് കൂടാതെ വെളുത്ത നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ. ഇന്നോവ ക്രിസ്റ്റയുടെ ഇസഡ് എക്‌സ് 7 സീറ്റ് ഓട്ടമാറ്റിക് പതിപ്പാണ് നിപ്പോൺ ടൊയോട്ടയിൽ നിന്ന് താരം വാങ്ങിയത്. 2.4 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 150 പിഎസ് കരുത്തും 360 എൻഎം ടോർക്കുമുണ്ട്. ഏകദേശം 24.99 ലക്ഷം രൂപ കൊച്ചി എക്‌സ് ഷോറൂം വില.

ടൊയോട്ടയുടെ ആഡംബര എംപിവി വെൽഫയർ, എസ്‌യുവിയായ ലാൻഡ് ക്രൂസർ എന്നിവ നേരത്തെ തന്നെ മോഹൻലാലിന്റെ ഗാരീജിൽ എത്തിയിട്ടുണ്ട്. അതേസമയം വെൽഫെയർ പോലുള്ള അത്യാഢംബര കാറിൽ യാത്ര ചെയ്യുമ്പോൾ താരത്തിന്റെ സ്വകാര്യത നഷ്ടമാകുക. നിരത്തിൽ ഇറക്കുമ്പോൾ വലിയ വാഹനം ആളുകളുടെ ശ്രദ്ധയിൽ പെടുകയും ചെയ്യാറുണ്ട്. ഇതുകൂടി പരിഗണിച്ചാണ് കൂടുതൽ സ്വകാര്യതക്ക് വേണ്ടിയാണ് പുതിയ കാർ മോഹൻലാൽ വാങ്ങിയത്.

മലയാളത്തിൽ വാഹനങ്ങളോട് ഏറെ താൽപര്യമുള്ള താരമാണ് മെഗാ സ്റ്റാർ മമ്മൂട്ടി. സിനിമകളിലെ വരുമാനം കൊണ്ട് അദ്ദേഹം വില കൂടിയ കാറുകളെല്ലാം വാങ്ങിയിട്ടുണ്ട്. ഒരു വലിയ വാഹനശേഖരം തന്നെ അദ്ദേഹത്തിനുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ബിഎംഡബ്യൂ ഇ 46 എം3, മിനി കൂപ്പർ എസ്, ജാഗ്വർ എക്സ്ജെ, ടോയോട്ട ലാൻഡ് ക്രൂയിസർ, ഔഡി എ7, പജെറോ, ടോയോട്ട ഫോർച്യൂനർ തുടങ്ങിയ വാഹനങ്ങൾ മെഗാ സ്റ്റാറിന് സ്വന്തമായുണ്ടെന്നാണ് റിപ്പോർട്ടുകൾ.

തമിഴ് സൂപ്പർതാരം ധനുഷിനും കാറുകളുടെ ശേഖരമുണ്ട്. റോൾസ് റോയ്സ് ഗോസ്റ്റ്, ഫോർഡ്, ഔഡി എ8, ജാഗ്വർ എക് ഇ, ബെന്റ്ലി കോൺടിനന്റൽ ഫ്ളൈയിങ് സ്പർ ഉൾപ്പെടെയുള്ള വാഹനങ്ങൾ ധനുഷിന് സ്വന്തമായുണ്ട്. ധനുഷിന് പുറമെ ദളപതി വിജയ്ക്കും സ്വന്തമായി റോൾസ് റോയ്സ് കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ചിത്രങ്ങൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

കോടികളുടെ വിലയുള്ള ലംബോർഗിനി കാറിന്റെ ഉടമയാണ് പൃഥ്വിരാജ് സുകുമാരൻ. ലംബോർഗിനിയിൽ യാത്ര പോവുന്ന നടന്റെ വീഡിയോകൾ മുൻപ് പുറത്തിറങ്ങിയിട്ടുണ്ട്. ഒപ്പം തന്നെ ബിഎംഡബ്യൂവിന്റെ റോഡ്സ്റ്റർ മോഡൽ സീ4 ഉം പൃഥ്വി സ്വന്തമാക്കിയിട്ടുണ്ട്. പോർഷെ, 911 കാബ്രിയോ, പോർഷ കയാൻ എസ്യുവി, ഔഡി ക്യൂ 7 തുടങ്ങിയ വാഹനങ്ങളും നടനുണ്ട്. റേഞ്ച് റോവർ വോഗ്, ബിഎംഡബ്യൂ 7 സീരിസ് തുടങ്ങിയവയും നടൻ വാങ്ങി.

പോർഷെ പാനമേറ, മെർസിഡീസ് ബെൻസ് എസ്എൽഎസ് എഎംജി, മിനി കൂപ്പർ, മെർസിഡീസ് ബെൻസ് ഇ ക്ലാസ്, മിത്സുബിഷി പജേരോ സ്പോർട്ട്, ബിഎംഡബ്യൂ 18 തുടങ്ങിയ ആഡംബര വാഹനങ്ങളെല്ലാം ദുൽഖർ സൽമാന് സ്വന്തമായുണ്ട്. ബിഎംഡബ്യൂ ടൊവിനോ തോമസും മുൻപ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഔഡിയുടെ ലക്ഷ്വറി എസ്സിയുവി ക്യൂ 7നും ടൊവിനോയുടെ വാഹന ശേഖരത്തിലുണ്ട്. മെർസിഡീസ് ബെൻസിന്റെ ജി ക്ലാസ് ആസിഫ് അലി മുൻപ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ മിനികൂപ്പർ എസ്, ഔഡി ക്യൂ 7, ബിഎംഡബ്യൂ എക്സ് 3 തുടങ്ങിയവയും ആസിഫ് അലിയുടെ വാഹനങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP