Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

എക്സ്-ക്ലാസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈൻ ശൈലി: മെഴ്‌സിഡസ് ബെൻസിന്റെ നാലാം തലമുറ എസ്.യു.വി ജിഎൽഇ ഇന്ത്യയിൽ അവതരിപ്പിച്ചു; വില 73.70 ലക്ഷം മുതൽ

എക്സ്-ക്ലാസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈൻ ശൈലി: മെഴ്‌സിഡസ് ബെൻസിന്റെ നാലാം തലമുറ എസ്.യു.വി ജിഎൽഇ ഇന്ത്യയിൽ അവതരിപ്പിച്ചു; വില 73.70 ലക്ഷം മുതൽ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിന്റെ നാലാം തലമുറയിൽപ്പെട്ട എസ്.യു.വി.യായ ജി.എൽ.ഇ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജി.എൽ.ഇ 300ഡി, 400ഡി എന്നീ രണ്ട് വേരിയന്റുകളാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. 300d-ക്ക് 73.70 ലക്ഷം രൂപയും 400d ഹിപ്പ് ഹോപ്പിന് 1.25 കോടി രൂപയുമാണ് ഡൽഹിയിലെ എക്സ്ഷോറും വില. ഈ വർഷം പകുതിയോടെ ഈ വാഹനം നിരത്തുകളിലെത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

ജിഎൽഇ 300റയിൽ ബിഎസ്-6 നിലവാരത്തിലുള്ള 2.0 ലിറ്റർ ഡീസൽ എൻജിനാണ് പ്രവർത്തിക്കുന്നത്. ഇത് 241 ബിഎച്ച്പി പവറും 500 എൻഎം ടോർക്കുമേകും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 7.2 സെക്കന്റ് സമയമാണ് വേണ്ടത്. 3.0 ലിറ്റർ ഡീസൽ എൻജിനാണ് ജിഎൽഇ400-ൽ നൽകിയിട്ടുള്ളത്. 325 ബിഎച്ച്പി പവറും 700 എൻഎം ടോർക്കുമേകുന്ന ഈ എൻജിൻ 5.7 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും.

2018-ൽ പാരീസ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ജിഎൽഇയുടെ നാലാം തലമുറ മോഡലാണ് ഇപ്പോൾ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. ഒക്ടാഗോണൽ ഗ്രില്ല്, സ്‌കിഡ് പ്ലേറ്റുകൾ നൽകിയുള്ള മസ്‌കുലർ ബമ്പർ, ഐബ്രോ ഷേപ്പിലുള്ള എൽഇഡി ഡിആർഎൽ, എൽഇഡി ഹെഡ്ലാമ്പ് എന്നിവയാണ് ജിഎൽഇയെ വ്യത്യസ്തമാക്കുന്നത്. ജിഎൽഇയുടെ ലോങ് വീൽ ബേസ് പതിപ്പാണ് അവതരിപ്പിച്ചിരിക്കുന്നത്. മുൻ മോഡലിനെക്കാൾ 80 എംഎം ബീൽ ബേസ് ഉയർന്നിട്ടുണ്ട്. 300d-യിൽ 19 ഇഞ്ച് അലോയി വീലും 400d-യിൽ 20 ഇഞ്ച് അലോയി വീലുകളുമാണ് നൽകിയിട്ടുള്ളത്. പുതുക്കിപ്പണിത എൽഇഡി ടെയ്ൽ ലൈറ്റുകളാണ് ഇതിലുള്ളത്. ഡ്യുവൽ ടോണാണ് പിന്നിലെ ബമ്പർ, ക്രാം കവറിങ്ങ് നൽകിയുള്ള എക്സ്ഹോസ്റ്റ് പൈപ്പ് പിൻവശത്തെ സ്പോർട്ടിയാക്കുന്നുണ്ട്.

ഇന്റീരിയറിൽ ഫീച്ചറുകളും സൗകര്യങ്ങളും കൂടിയിട്ടുണ്ട്. രണ്ടാംനിര യാത്രക്കാർക്കുള്ള ലെഗ്റൂം 69 എംഎം കൂടിയിട്ടുണ്ട്. എസ്-ക്ലാസിലേതിന് സമാനമായ ഡാഷ്ബോർഡും സെന്റർ കൺസോളുമാണ്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും 12.3 ഇഞ്ച് ഇൻഫോടെയ്ന്മെന്റ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. പനോരമിക് സൺറൂഫ്, ഫുൾ എൽഇഡി ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റ്, ആംബിയന്റ് ലൈറ്റുകൾ എന്നിവ ഈ വാഹനത്തിന് കൂടുതൽ ആഡംബര സ്വഭാവം നൽകുന്നുണ്ട്. ഇതിനൊപ്പം, ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ മറ്റ് സാങ്കേതികവിദ്യകളും ഇതിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP