Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആറ് സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 60 മൈൽ വേഗതയിലെത്താം; ലോകത്തിലെ ഏറ്റവും വേഗതയേറിയ ലിമോസിൻ വിൽപനയ്ക്ക്; ഈ അത്യാഡംബര കാറിന്റെ വില 4 ലക്ഷം ആസ്ട്രേലിയൻ ഡോളർ; രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കിയ കാറിന്റെ വിശേഷങ്ങളറിയാം

ആറ് സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 60 മൈൽ വേഗതയിലെത്താം; ലോകത്തിലെ ഏറ്റവും വേഗതയേറിയ ലിമോസിൻ വിൽപനയ്ക്ക്; ഈ അത്യാഡംബര കാറിന്റെ വില 4 ലക്ഷം ആസ്ട്രേലിയൻ ഡോളർ; രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കിയ കാറിന്റെ വിശേഷങ്ങളറിയാം

മറുനാടൻ ഡെസ്‌ക്‌

ലോകത്തിലെ ഏറ്റവും വേഗതയേറിയ ലിമോസിൻ, മാത്രമല്ല ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫെറാരി; ഇങ്ങനെ രണ്ട് ഗിന്നസ്ബുക്ക് റെക്കോർഡുകൾ സ്വന്തമായുള്ള കാർ ആസ്ട്രേലിയയിൽ വിൽപനക്ക് വച്ചിരിക്കുന്നു. ആറ് സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്നും 60 മൈൽ വേഗത്തിലെത്താൻ കഴിയുന്ന ഈ കാറിന് നിശ്ചയിച്ചിട്ടുള്ള വില 4 ലക്ഷം ആസ്ട്രേലിയൻ ഡോളറാണ് (2,89,400 അമേരിക്കൻ ഡോളർ)2003 ൽ നിർമ്മിച്ച ഫെറാരി 360 മൊഡേണ സ്ട്രെച്ച് ലിമോ ഇപ്പോഴത്തെ രൂപത്തിലാക്കിയത് 2012 ൽ ആയിരുന്നു.

ഇത്തരത്തിലുള്ള ഏക കാറെന്ന വിശേഷണമുള്ള ഇതിൽ സിനിമാറ്റിക് സറൗണ്ട് സൗണ്ട് സിസ്റ്റം, എൽ ഇ ഡി ലൈറ്റിങ്, ടി വി സ്‌ക്രീനുകൾ, ഗൾ വിങ് ഡോറുകളും ബാറും എന്നിവയുണ്ട്. പത്ത് പേർക്ക് വരെ സുഖമായി യാത്രചെയ്യാവുന്ന ഈ കാർ മണിക്കൂറിൽ 166 മൈൽ വേഗത്തിൽ വരെ ഓടും. എക്സോടിക് ലിമോ നേരത്തേ ഈ കാർ മണിക്കൂറിൽ 1,000 ഡോളറിന് വാടകയ്ക്ക് നൽകുകയായിരുന്നു.

ലോകത്ത് ഇന്നുവരെ നിർമ്മിച്ചിട്ടുള്ളവയിൽ ഏറ്റവും ആധുനിക സൗകര്യങ്ങൾ ഉള്ള ലിമോസിൻ ആണിത്. മാത്രമല്ല, ഏറ്റവും വേഗതയേറിയതും. ഇതുവരെ 65,000കിലോമീറ്റർ മാത്രമേ ഇത് ഓടിയിട്ടുള്ളു. ഇത് വില്പനക്ക് ഉണ്ടെന്ന് പരസ്യപ്പെടുത്തിയ വെബ്സൈറ്റിൽ നിരവധി ആവശ്യക്കാരാണ് വരുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

 

ഇതിന് സമാനമായ മറ്റൊരു കാർ ലോകത്തില്ലാത്തതിനാൽ, ഇതിന്റെ ഉടമസ്ഥാവകാശം തീർച്ചയായും ഒരു അഭിമാനകരമായ കാര്യമായാണ് ലോകത്തെ പല ധനികരും കണക്കാക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP