Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇടക്കു പിണങ്ങിയ ടാറ്റയെ സ്തുതിച്ച് വീണ്ടും സായിപ്പന്മാർ; ജാഗ്വാറിന്റെ പുതിയ ഫോർ വീലർ നൽകുന്നത് അനേകം തൊഴിലവസരങ്ങൾ

ഇടക്കു പിണങ്ങിയ ടാറ്റയെ സ്തുതിച്ച് വീണ്ടും സായിപ്പന്മാർ; ജാഗ്വാറിന്റെ പുതിയ ഫോർ വീലർ നൽകുന്നത് അനേകം തൊഴിലവസരങ്ങൾ

പുതിയ ഫാമിലി എസ് യു വി ഉൽപ്പാദനത്തിനായി പുതുതായി 1300 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുമെന്ന ടാറ്റ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ കമ്പനിയായ ജാഗ്വാർ ലാൻ റോവറിന്റെ പ്രഖ്യാപനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ബർമിങ്ങാമിനടുത്തുള്ള കമ്പനിയുടെ സോലിഹൾ ഫാക്ടറിയിൽ പുതിയ മോഡൽ ഫോർ വീലർ എഫ് പേസിന്റെ നിർമ്മാണത്തിനായി 1300 പുതിയ തൊഴിലാളികൾക്കുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. കമ്പനിയുടെ വികസന പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നത്. മൊത്തം ഉൽപ്പാദനം പ്രതിവർഷം ഏഴര ലക്ഷം കാറുകളാക്കി ഉയർത്തുകയാണ് വികസന പദ്ധതി കൊണ്ട് കമ്പനി ലക്ഷ്യമിടുന്നത്. ലാൻഡ് റോവറും വിൽപ്പന മെച്ചപ്പെടുത്തിയിട്ടുണ്ട്. ഒമ്പതു ശതമാനം വളർച്ചയാണ് കമ്പനിയുണ്ടാക്കിയത്. ജാഗ്വാർ ആറു ശതമാനവും. ബ്രിട്ടനിലെ ഏറ്റവും വലിയ കയറ്റുമതി കമ്പനിയാണ് ജാഗ്വാർ ലാൻഡ് റോവർ. കമ്പനിയുടെ 85 ശതമാനം വരുമാനവും കയറ്റുമതിയിൽ നിന്നാണ്.

കമ്പനിയെ ടാറ്റ ഏറ്റെടുത്ത് ലാഭത്തിലെത്തിച്ചതോടെ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് തൊഴിലാളികൾ നേരത്തെ സമര ഭീഷണി മുഴക്കിയിരുന്നെങ്കിലും കമ്പനി അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. ഇതിനിടെയാണ് പുതിയ തൊഴിലവസരങ്ങളും കമ്പനി തുറന്നു നൽകിയിരിക്കുന്നത്. ഈ വർഷം ജാഗ്വാറിന്റെ 80-ാം വർഷമാണ്. എഫ് പേസ് ജാഗ്വാറിന്റെ ഏറ്റവും പുതുമയുള്ള മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കാറായിരിക്കുമെന്ന് ജാഗ്വാർ ലാൻഡ് റോവർ സെയിൽസ് ഡയറക്ടർ ആൻഡി കോസ് പറഞ്ഞു.

കമ്പനിയുടെ മറ്റു കാറുകളിൽ വ്യത്യസ്തമായ അൽപ്പൻ പുക്കനായിരിക്കും പുതിയ ഫോർ വീൽ ഡ്രൈവ് കാർ. സ്ത്രീകളെ കൂടി ആകർഷിക്കുന്ന രൂപകൽപ്പനയാണിതിന്. 2016-ൽ നിരത്തിലിറങ്ങുന്ന ഈ എസ് യു വിക്ക് നൽകിയിരിക്കുന്ന പേര് എഫ് പേസ് എന്നാണ്. പോർഷെ മക്കാനും ബിഎംഡബ്ല്യൂ എക്‌സ് ഫോർ ക്രോസ് ഓവറിനും കനത്ത വെല്ലുവിളിയായിരിക്കും പുതിയ ജാഗ്വാർ മോഡൽ. ഇതൊരു ഫാമിലി സ്പാേർട്സ് കാറാണെന്ന് ഡിസൈൻ ഡയറക്ടർ ഇയാൻ കാലം പറഞ്ഞു. പുതിയ കാർ അവതരണത്തിന്റേയും തൊഴിലവസരങ്ങളുടേയും പ്രഖ്യാപനം കഴിഞ്ഞ ദിവസം ഡെട്രോയ്റ്റിലാണ് കമ്പനി നടത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP