Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്പീഡ് ക്യാമറ കാണുമ്പോൾ ചീറിപ്പായുന്ന കാർ സ്വയം സ്പീഡ് കുറയും; വേഗപ്പൂട്ട് തകർക്കാൻ ഒരുങ്ങി ഹുണ്ടേയ് കാർ

സ്പീഡ് ക്യാമറ കാണുമ്പോൾ ചീറിപ്പായുന്ന കാർ സ്വയം സ്പീഡ് കുറയും; വേഗപ്പൂട്ട് തകർക്കാൻ ഒരുങ്ങി ഹുണ്ടേയ് കാർ

സ്പീഡ് ക്യാമറകളെ പറ്റിക്കുന്ന സ്മാർട്ട് കാറുമായി കൊറിയൻ കാർ നിർമ്മാതാക്കളായ ഹുണ്ടേയ് രംഗത്ത്. ജിപിഎസ് വഴി സ്പീഡ് കാമറകൾ സ്ഥാപിച്ച ഇടങ്ങൾ കണ്ടെത്തി താനെ സ്പീഡ് കുറയ്ക്കുന്ന ഓട്ടോമാറ്റിക് ബ്രേകിങ് സംവിധാനമാണ് ഹുണ്ടേയ് പുറത്തിറക്കാനിരിക്കുന്ന ആഢംബര സെഡാനായ ജെനസിസിലുള്ളത്. നേരത്തെ സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്പീഡ് ക്യാമറകൾ മാത്രമെ കാറിനു കണ്ടെത്താൻ കഴിയൂവെന്നും മൊബൈൽ സ്പീഡ് ക്യാമറകളെ കണ്ടെത്താൻ സംവിധാനമില്ലെന്നും കമ്പനി വാക്താവ് ഗിഡോ ഷെങ്കൻ അറിയിച്ചു.

ഒരു റോഡ് സുരക്ഷാ സംവിധാനമായ സ്പീഡ് ക്യാമറകളെ കബളിപ്പിക്കുന്ന ഈ സംവിധാനം ഒരു വിവാദത്തിനു വഴിച്ചേക്കാനിടയുണ്ട്. സ്പീഡ് #്ക്യാമറയുടെ 800 മീറ്റർ അകലത്തിൽ വച്ചു തന്നെ കാർ ബീപ് ശബ്ദത്തിലൂടെ ഡ്രൈവർക്കു സൂചന നൽകുന്നു. ഈ സമയം കാർ അമിത വേഗതയിലാണെങ്കിൽ ഒരിക്കൽ കൂടി ബീപ് ശബ്ദമുണ്ടാക്കുന്നു. കാമറയോട് അടുക്കുന്തോറും ഡ്രൈവർ സ്പീഡ് കുറയ്ക്കുന്നില്ലെങ്കിൽ കാറിലെ ഓട്ടോമാറ്റിക് ബ്രേകിങ് സംവിധാനം താനെ പ്രവർത്തിക്കുകയും ക്യാമറയുടെ അടുത്തെത്തുമ്പോഴേക്കും സ്പീഡ് കുറയുകയും ചെയ്യുന്നു. അടുത്ത ഒക്‌ടോബറിൽ നിരത്തിലിറങ്ങുന്ന ജെനസിസിന്റെ ആദ്യ മോഡലുകളിൽ ഈ സംവിധാമുണ്ടാകില്ല. പിന്നീടിറങ്ങുന്നവയിലായിരിക്കും ഇതുണ്ടാകുകയെന്നും കമ്പനി അറിയിക്കുന്നു.

സ്പീഡ് ക്യാമറകൾ എവിടെയൊക്കെ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്ന് അറിയാത്ത ഡ്രൈവർമാരെ ഈ കാർ സഹായിക്കും. പക്ഷേ റോഡ് സുരക്ഷയ്ക്ക് മുൻഗണന നൽകുന്നവർ ഇത്തരമൊരു സംവിധാനത്തെ സ്വാഗതം ചെയ്യില്ല. സ്പീഡ് ക്യാമറയെ പറ്റിക്കൽ സംവിധാനത്തിനു പുറമെ ജെനസിസിൽ മറ്റു പല ഫീച്ചേഴ്‌സും ഉണ്ട്. മുന്നിലുള്ള കാറുകളുടെ വേഗതയും സുരക്ഷാ അകലവും തിരിച്ചറിയാനും റോഡിൽ നിന്നും കാർ തെന്നിമാറുന്നത് ഒഴിവാക്കുന്നതിനുമുള്ള സംവിധാനങ്ങളും അപകടം മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്ന എമർജൻസി ബ്രേക്കിങും ജെനസിസിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP