Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗ്രാസിയ 125 ബിഎസ് 6 നിരത്തിലെത്തിച്ച് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ

ഗ്രാസിയ 125 ബിഎസ് 6 നിരത്തിലെത്തിച്ച് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ

സ്വന്തം ലേഖകൻ

ഡൽഹി: ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പുതിയ ഗ്രാസിയ 125 ബിഎസ് 6 നിരത്തിൽ എത്തിച്ചു. സ്റ്റാൻഡേർഡ്, ഡീലക്‌സ് എന്നീ രണ്ട് വേരിയന്റുകളിൽ സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പ് ലഭ്യമാണ്, 73,336 രൂപയിലാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. മാറ്റ് സൈബർ യെല്ലോ, പേൾ സ്പാർട്ടൻ റെഡ്, പേൾ സൈറൻ ബ്ലൂ, മാറ്റ് ആക്‌സിസ് ഗ്രേ എന്നീ നിറങ്ങളിൽ ഗ്രാസിയ ലഭിക്കും.

125 ബിഎസ് 6, 125 സിസി, സിംഗിൾ സിലിണ്ടർ എൻജിൻ ആണ് പുതിയ ഹോണ്ട ഗ്രാസിയയുടെ ഹൃദയം. പിജിഎം-എഫ്‌ഐ എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്‌നോളജി), എൻഹാൻസ്ഡ് സ്മാർട്ട് പവർ (ഇഎസ്‌പി) എന്നിവ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്ഡേറ്റുചെയ്ത എഞ്ചിൻ 6,000 ആർപിഎമ്മിൽ 8.14 ബിഎച്ച്പി കരുത്തും 5,000 ആർപിഎമ്മിൽ 10.3 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.

മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും മൂന്ന് തരത്തിൽ ക്രമീകരിക്കാവുന്ന പിൻ സസ്പെൻഷനും നൽകിയിരിക്കുന്നു. ആറ് വർഷത്തെ വാറന്റി പാക്കേജാണ് (മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് + മൂന്ന് വർഷം ഓപ്ഷണൽ എക്‌സ്റ്റെൻഡഡ് വാറന്റി) സ്‌കൂട്ടറിൽ വരുന്നത്.

എൽഇഡി ഡി സി ഹെഡ്ലാമ്പ്, സ്പ്ലിറ്റ് എൽഇഡി പൊസിഷൻ ലാമ്പ്, മൾട്ടി-ഫംഗ്ഷൻ സ്വിച്ച്, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഹെഡ്ലാമ്പ് ബീം ആൻഡ് എഎംപി; പാസിങ് സ്വിച്ച്, എഞ്ചിൻ കട്ട് ഓഫ് ഫംഗ്ഷനോടുകൂടിയ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ തുടങ്ങിയ ഫീച്ചേഴ്‌സ് ഈ പുതിയ മോഡലിന് നൽകിയിട്ടുണ്ട്. ഇന്റലിജന്റ് ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ ഡിസ്റ്റൻസ് ടു എംപ്റ്റി, ശരാശരി ഇന്ധനക്ഷമത എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. ത്രീ-സ്റ്റെപ്പ് ഇക്കോ ഇൻഡിക്കേറ്റർ, ക്ലോക്ക്, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ തുടങ്ങിയ വിവരങ്ങളും മീറ്ററിലൂടെ അറിയാൻ സാധിക്കും.

ആക്ടീവക്ക് മുകളിലുള്ള ഹോണ്ടയുടെ ഫ്‌ളാഗ്ഷിപ്പ് സ്‌കൂട്ടറാണ് ഗ്രാസിയ. നഗരങ്ങളിലെ യുവത്വത്തെ ലക്ഷ്യംവെച്ച് 2017 നവംബറിലാണ് ഹോണ്ട ആദ്യ ഗ്രാസിയയെ നിരത്തിലെത്തിച്ചത്. അഗ്രസീവ് ഡിസൈനായിരുന്നു ഗ്രാസിയയുടെ മുഖമുദ്ര. നിലവിൽ ആക്ടീവ 125-ൽ നൽകിയിരുന്ന ബിഎസ്-4 നിലവാരത്തിലുള്ള 124.9 സിസി എയർ-കൂൾഡ് എൻജിനായിരുന്നു ഗ്രാസിയയ്ക്ക് കരുത്തേകിയിരുന്നത്. ഇത് 8.52 ബിഎച്ച്പി പവറും 10.54 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP