Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൂറു കിലോമീറ്റർ കൈവരിക്കാൻ ഈ മിടുക്കന് വേണ്ടത് വെറും മൂന്നര സെക്കണ്ട് ! ആഡംബരത്തിന്റെയും പെർഫോർമൻസിന്റെയും 'ഫെരാരി രാജകുമാരൻ' പോർട്ടോഫിനോ ഇന്ത്യൻ വിപണിയിൽ ; ലംബോർഗിനിക്കും പോർഷേയ്ക്കും വെല്ലുവിളിയായി ഫെരാരിയുടെ പുത്തൻ മോഡൽ

നൂറു കിലോമീറ്റർ കൈവരിക്കാൻ ഈ മിടുക്കന് വേണ്ടത് വെറും മൂന്നര സെക്കണ്ട് ! ആഡംബരത്തിന്റെയും പെർഫോർമൻസിന്റെയും 'ഫെരാരി രാജകുമാരൻ' പോർട്ടോഫിനോ ഇന്ത്യൻ വിപണിയിൽ ; ലംബോർഗിനിക്കും പോർഷേയ്ക്കും വെല്ലുവിളിയായി ഫെരാരിയുടെ പുത്തൻ മോഡൽ

മറുനാടൻ ഡെസ്‌ക്‌

കിടിലൻ പെർഫോർമെൻസിനും ആഡംബരത്തിനും ഒട്ടും പിന്നിലല്ലാത്ത ഫെരാരി ഇനി ഇന്ത്യൻ മണ്ണിലും കരുത്തറിയിക്കും. ഇതുവരെ ഇറക്കിയതിൽ നിന്നും വ്യത്യസ്ഥമായ പുത്തൻ മോഡലായ പോർട്ടോഫിനോയുമായി ഫെരാരി എത്തുകയാണ്. ഫെരാരി ഇതു വരെ പുറത്തിറക്കിയിരിക്കുന്നതിൽ വില കുറഞ്ഞ കൺവേർട്ടബിൾ മോഡലാണ് ഇത്. ഇന്ത്യൻ വിപണിയിലെത്തുമ്പോൾ ഏകദേശം മൂന്നര കോടി രൂപയാണ് കാറിന്റെ വില.

3.9 ലിറ്റർ ട്വിൻ ടർബോ v8 എൻജിനാണ് പോർട്ടോഫിനോയുടെ ഹൃദയം. 600 എച്ച്.പി കരുത്ത് 7500 ആർ.പി.എമ്മിലും 760 എൻ.എം ടോർക്കും 5250 ആർ.പി.എമ്മിലും എൻജിൻ നൽകും. 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ കേവലം 3.5 സെക്കൻഡ് മതി. മണിക്കൂറിൽ 320 കിലോ മീറ്ററാണ് പരമാവധി വേഗത. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്.

പുതിയ ചേസിസിലാണ് പോർട്ടോഫിനോ വിപണിയിലെത്തുന്നത്. ഇതിലുടെ വാഹനത്തിന്റെ ഭാരം 80 കിലോ ഗ്രാം കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. 14 സെക്കൻഡിൽ തുറക്കാനും അടക്കാനും കഴിയുന്ന റൂഫ്‌ടോപ്പാണ് മറ്റൊരു സവിശേഷത. ഇന്റീരിയറിൽ 10.2 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയിന്മന്റെ് സിസ്റ്റവും ഉണ്ട്. 18 തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകളാണ്.

യാത്രക്കാർക്കായി 8.8 ഇഞ്ച് ടച്ച് സ്‌ക്രീൻ സിസ്റ്റം ഓപ്ഷണലായി നൽകും. ലംബോർഗി ഹുറകാൻ സ്‌പൈഡർ, പോർഷേ 911 ടർബോ, ഔഡി ആർ 8 സ്‌പൈഡർ എന്നിവക്കാണ് ഫെരാരിയുടെ പുതിയ മോഡൽ വെല്ലുവിളി ഉയർത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP