Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇലക്ട്രിക് എസ് യുവിയായ eZS ഇലക്ട്രിക്കലിന്റെ ബുക്കിങ് ആരംഭിച്ചു; എംജിയുടെ തകർപ്പൻ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുന്നത് ഡിസംബർ അഞ്ചിന്

ഇലക്ട്രിക് എസ് യുവിയായ eZS ഇലക്ട്രിക്കലിന്റെ ബുക്കിങ് ആരംഭിച്ചു; എംജിയുടെ തകർപ്പൻ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുന്നത് ഡിസംബർ അഞ്ചിന്

സ്വന്തം ലേഖകൻ

എംജിയുടെ ഇലക്ട്രിക് എസ് യുവിയായ eZS ഡിസംബർ അഞ്ചിന് ഇന്ത്യയിൽ അവതരിപ്പിക്കും. എംജിയിൽ നിന്ന് ഇന്ത്യയിൽ എത്താനൊരുങ്ങുന്ന ഇലക്ട്രിക് എസ്യുവിയായ eZS ഇലക്ട്രിക്കലിന്റെ ബുക്കിങ് ആരംഭിച്ചു. 50000 രൂപ അഡ്വാൻസ് തുക ഇടാക്കിയാണ് ബുക്കിങ് സ്വീകരിക്കുന്നതെന്നാണ് വിവരം. ലദട അവതരിപ്പിച്ചതിന് പിന്നാലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ഫാസ്റ്റ് ചാർജിങ്ങ് സ്റ്റേഷനുകൾ ആരംഭിക്കാനും എംജി പദ്ധതിയൊരുക്കുന്നുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാറ്ററി നിർമ്മാതാക്കളായ സിഎടിഎൽ ആയിരിക്കും ഈ വാഹനത്തിനുള്ള ബാറ്ററികൾ നിർമ്മിക്കുക. ഇലക്ട്രിക് മോട്ടോറും 44.5 kWh ലിഥിയം അയേൺ ബാറ്ററിയും ചേർന്ന് 150 പിഎസ് പവറും 350 എൻഎം ടോർക്കും നൽകും. സ്റ്റാന്റേർഡ് 7സണ ഹോം ചാർജർ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാം. 50kW ഫാസ്റ്റ് ചാർജറിൽ 40 മിനിറ്റിനുള്ളിൽ 80 ശതമാനം വരെയും ചാർജ് ചെയ്യാം.

ഒറ്റത്തവണ ചാർജ് ചെയ്താൽ 335 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് എംജി അവകാശപ്പെടുന്നത്. മണിക്കൂറിൽ 140 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 3.1 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 50 കിലോമീറ്റർ വേഗത്തിലെത്താനും ദട ഇലക്ട്രിക്കിന് സാധിക്കും.

ഇന്ത്യൻ വിപണിയിലെത്തുമ്പോൾ ഹ്യുണ്ടായ് കോനയാണ് എംജിയുടെ പ്രധാന എതിരാളി. കോനയെക്കാൾ 2-3 ലക്ഷം രൂപ കുറവായിരിക്കും ദട മോഡലിനെന്നാണ് സൂചന. ഇന്ത്യയിൽ 24 ലക്ഷം രൂപയോളമാണ് നിലവിൽ കോനയുടെ എക്സ്ഷോറൂം വില.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP