Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

131 കോടി രൂപയുടെ 'വേഗ വീരനെ' പുറത്തിറക്കി ബുഗാട്ടി! ലോകത്തിലെ ഏറ്റവും വിലയേറിയ കാറായ 'ലാ വാച്യൂർ നോ' ജനീവ മോട്ടോർ ഷോയിൽ; ലിമോസിന്റെ സുഖവും സ്‌പോർട്ട്‌സ് കാറിന്റെ വേഗമെന്നും ബുഗാട്ടി പ്രസിഡന്റ്;110ാം വാർഷികത്തിനിറക്കിയ വാഹനം പ്രദർശനത്തിന് മുൻപേ വിൽപന നടന്നുവെന്നും അധികൃതർ

131 കോടി രൂപയുടെ 'വേഗ വീരനെ' പുറത്തിറക്കി ബുഗാട്ടി!  ലോകത്തിലെ ഏറ്റവും വിലയേറിയ കാറായ 'ലാ വാച്യൂർ നോ' ജനീവ മോട്ടോർ ഷോയിൽ; ലിമോസിന്റെ സുഖവും സ്‌പോർട്ട്‌സ് കാറിന്റെ വേഗമെന്നും ബുഗാട്ടി പ്രസിഡന്റ്;110ാം വാർഷികത്തിനിറക്കിയ വാഹനം പ്രദർശനത്തിന് മുൻപേ വിൽപന നടന്നുവെന്നും അധികൃതർ

മറുനാടൻ ഡെസ്‌ക്‌

പാരീസ് : ഫ്രഞ്ച് മണ്ണിൽ നിന്നും ആഡംബര കാറുകളുടെ ലോകത്ത് നാഴിക കല്ല് സൃഷ്ടിച്ച കമ്പനിയാണ് ബുഗാട്ടി. 110ാം വാർഷികത്തിൽ ലോകത്തെ ഏറ്റവും വിലയേറിയ വാഹനം നിരത്തിലിറക്കാൻ ഒരുങ്ങുകയാണ് കമ്പനി. ലാ വാച്യൂർ നോ എന്ന് പേരു നൽകിയരിക്കുന്ന വാഹനത്തിന് ഏകദേശം 131 കോടി രൂപയോളം വില വരും (11 മില്യൺ യൂറോ). ഇതോടെ ലോകത്തെ ഏറ്റവും വിലയേറിയ കാർ എന്ന റെക്കോർഡും ബുഗാട്ടിയുടെ ഈ 'വേഗവീരനെ' തേടിയെത്തിയിരിക്കുകയാണ്.

കാർ ജനീവ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് ഇത് ലോക ശ്രദ്ധ നേടിയത്. മോട്ടോർ ഷോയിൽ എത്തും മുൻപ് തന്നെ കാറിന്റെ വിൽപന കഴിഞ്ഞിരുന്നുവെന്ന് ബുഗാട്ടി പ്രസിഡന്റ് സ്റ്റീഫൻ വിങ് മാൻ വ്യക്തമാക്കി. ആഡംബര കാറായ ലിമോസിൽ പോലെ യാത്ര സുഖവും സ്പോർട്സ് കാർ പോലെ കരുത്തുമുള്ള കൂപ്പെയാണിതെന്ന് ബുഗാട്ടി പ്രസിഡന്റ് അവകാശപ്പെടുന്നു. ബുഗാട്ടിയുടെ തന്നെ അറ്റ്ലാന്റിക് എന്ന കാറിന് സമാനമായ രൂപകൽപനയാണ് ലാ വാച്യൂർ നോയ്ക്കും.

 ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള കാർബൺ ഫൈബർ മാത്രം ഉപയോഗിച്ചാണ് ഈ കാറിന്റെ ബോഡി നിർമ്മിച്ചിരിക്കുന്നത്. ബുഗാട്ടിയുടെ കുതിപ്പ് 110 വർഷം പിന്നിടുന്നത് പ്രമാണിച്ച് നിർമ്മിച്ച വാച്യൂർ നോയെ എന്ന വാഹനത്തെ കറുത്ത കാർ എന്നാണ് നിർമ്മാതാക്കൾ വിശേഷിപ്പിക്കുന്നത്. ബുഗാട്ടിയുടെ കാറുകളുടെ മുഖമുദ്രയായ സൗന്ദര്യവും കരുത്തും ഈ വാഹനത്തിലും വേണ്ടുവോളമുണ്ട്.

എൻജിൻ കരുത്തിന്റെ കാര്യത്തിലും ഈ വാഹനം അതിസമ്പന്നമാണ്. 8.0 ലിറ്റർ 16 സിലിണ്ടർ എൻജിനാണ് ഈ വാഹനത്തിൽ പ്രവർത്തിക്കുന്നത്. ഇത് 1500 എച്ച്പി പവറും 1600 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP