Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റിമോട്ട് കൺട്രോൾഡ് ഡ്രൈവിങ്... മസാജ് സീറ്റിങ്..... സിനിമ തിയേറ്റർ... ലോകത്തെ ഏറ്റവും ആഡംബര സൗകര്യങ്ങൾ ഉള്ള കാറൊരുക്കി ബിഎംഡബ്ല്യൂ 7 സീരീസ് പുറത്തിറങ്ങി

റിമോട്ട് കൺട്രോൾഡ് ഡ്രൈവിങ്... മസാജ് സീറ്റിങ്..... സിനിമ തിയേറ്റർ... ലോകത്തെ ഏറ്റവും ആഡംബര സൗകര്യങ്ങൾ ഉള്ള കാറൊരുക്കി ബിഎംഡബ്ല്യൂ 7 സീരീസ് പുറത്തിറങ്ങി

ലോകത്തിലെ ഏറ്റവും ആഡംബര പൂർണമായ കാർ ഏതാണ്...? ഈ ചോദ്യത്തിനുള്ള ഉത്തരമായി നിരവധി പേരുകൾ നിങ്ങളുടെ നാക്കിൽ വന്ന് പോയേക്കാം. ഏതാണ് പറയേണ്ടതെന്നറിയാതെ നിങ്ങൾ സംശയിച്ച് നിന്നുവെന്നും വരും. എന്നാൽ ഇതിന് ഇനി ബിഎംഡബ്ല്യൂ 7 സീരീസ് എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാൻ യാതൊരു സന്ദേഹവും വേണ്ട. റിമോട്ട് കൺട്രോൾഡ് ഡ്രൈവിങ്... മസാജ് സീറ്റിങ്..... സിനിമ തിയേറ്റർ... തുടങ്ങി ഇതുവരെ യാതൊരു കാറിലും കാണാത്ത ആഡംബരങ്ങളാണ് ഈ കാറിലുള്ളത്. ഇതിലെ യാത്ര സ്വർഗീയമായ ഒരു അനുഭവമായിരിക്കുമെന്നുറപ്പാണ്.

ആഡംബരക്കാറുകളിലെ അതികായന്മാരായ റോൾസ് റോയ്‌സ്, ബെന്റ്‌ലെ എന്നിവയ്ക്ക് കനത്ത വെല്ലുവിളിയുയർത്തിക്കൊണ്ടാണ് ബിഎംഡബ്ല്യൂ 7 സീരീസ് പുറത്തിറക്കിയിരിക്കുന്നത്. സിനിമ തിയേറ്റർ സൗകര്യവും മസാജിങ് സീറ്റിനും പുറമെ ഇതി ഉള്ള മറ്റൊരു ആകർഷണീയതയാണ് ജസ്റ്റർ കൺട്രോൾ. അതായത് ഇതിലൂടെ ഡ്രൈവർക്ക് തന്റ കൈയുടെ ഒരു ആംഗ്യം കൊണ്ട് കാറിലെ റേഡിയോയെ നിയന്ത്രിക്കാൻ വരെ സാധിക്കുമെന്നർത്ഥം. 1997ലെ സിനിമയായ ടുമോറോ നെവർ ഡൈയിസിൽ ജയിംസ് ബോണ്ട് പഴയ ബിഎംഡബ്ല്യൂവിനെ നിയന്ത്രിക്കുന്നത് പോലെ ഈ കാറിനെ ഡ്രൈവർക്ക് പുതിയ മോഡൽ റിമോട്ട് കൺട്രോളിലൂടെ നിയന്ത്രിക്കാൻ സാധിക്കും.

ഏറ്റവും പുതിയ ആധുനിക സാങ്കേതിക വിദ്യകളെ സുഖസൗകര്യവുമായി കൂട്ടിയോജിപ്പിച്ചാണ് ഈ കാർ യാഥാർത്ഥ്യമാക്കിയിരിക്കുന്നതെന്നാണ് ബിഎംഡബ്ല്യൂവിന്റെ ബോർഡ് മാനേജ്‌മെന്റ് ചെയർമാനായ ഹരാൾഡ് ക്രുഗെർ പറയുന്നത്. കാർബൺ ഫൈബർ ഉപയോഗിച്ചാണിതിന്റെ ബോഡി നിർമ്മിച്ചിരിക്കുന്നത്. ഇതിന് മുമ്പിറങ്ങിയ മോഡലിനേക്കാൾ 89 കിലോഗ്രാം ഭാരക്കുറവുള്ള വാഹനമാണിത്. 445എച്ച് പിയുള്ള വി8 എൻജിനാണ് ഈ കാറിലുള്ളത്.

കാറിന്റെ ഇന്റീരിയറിനെ ആഡംബരത്തിന്റെ മറുവാക്കെന്ന് വിശേഷിപ്പിച്ചാലും അധികമാവില്ല. ഇതിൽ ഒരു എക്‌സിക്യൂട്ടീവ് ലോഞ്ച് തന്നെയാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇതു പ്രകാരം കാറിന്റെ ബാക്ക് സീറ്റ് ബിസിനസ് പീപ്പിളിന് അനുയോജ്യമായ വണ്ണം ചിട്ടപ്പെടുത്തിയതാണ്. ഇവിടെ ഗാഡ്ജറ്റുകൾ വയ്ക്കാൻ പ്രത്യേക സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗും ഇലക്ട്രോണിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്ന മസാജ് ഫംക്ഷനുകളുള്ള സീറ്റുകളും ഉണ്ട്. മുൻപിലത്തെ സീറ്റിൽ ടിവിയും സെറ്റ് ചെയ്തിരിക്കുന്നു.

ബാക്ക് സീറ്റിൽ ഒരു ഫൂട്ട് റെസ്റ്റ് ഉള്ളതിനാൽ കാൽ നീട്ട് സുഖമായി ഇരിക്കാനാവും. ഇതിൽ വൈറ്റാലിറ്റി പ്രോഗ്രാംസ് മസാജ് തെരഞ്ഞെടുക്കാനും സാധ്യതകളുണ്ട്. ഇതിലൂടെ സജീവമായ ശാരീരിക വ്യായാമങ്ങളിൽ ചിലത് നിർവഹിക്കാം. മുമ്പിലത്തെ സീറ്റുകൾക്കിടെയുള്ള ഒരു ടേബിൾ ഏഴിഞ്ചുള്ള റിമൂവബിൾ ടേബ്ലറ്റ് വയ്ക്കാൻ പ്രാപ്തമാണ്. ഇത് ടച്ച് കമാൻഡ് സിസ്റ്റം എന്നാണറിയപ്പെടുന്നത്. ഇതിലൂടെ യാത്രക്കാർക്ക് റേഡിയോ, ഗെയിം, ഇന്റർനെറ്റ് സർഫിങ്, ടിവി തുടങ്ങിയവ നിയന്ത്രിക്കാനാവും. 81,300 ഡോളർ അഥവാ 52,461 പൗണ്ട് മുതൽക്കാണ് ഈ സീരീസിന്റെ വില തുടങ്ങുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP