Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓട്ടത്തിനിടയിൽ എൻജിൻ വേർപെട്ട് പോകുമെന്ന സംശയം സ്ഥിരീകരിച്ചു; ബിഎംഡബ്ല്യൂ യുകെയിൽ നിന്ന് മാത്രം തിരിച്ച് വിളിക്കുന്നത് 3,12,000 കാറുകൾ; പെട്രോൾ,ഡീസൽ വിഭാഗത്തിലെ നാല് സീരീസ് കാറുകളും അപകടകാരികൾ

ഓട്ടത്തിനിടയിൽ എൻജിൻ വേർപെട്ട് പോകുമെന്ന സംശയം സ്ഥിരീകരിച്ചു; ബിഎംഡബ്ല്യൂ യുകെയിൽ നിന്ന് മാത്രം തിരിച്ച് വിളിക്കുന്നത് 3,12,000 കാറുകൾ; പെട്രോൾ,ഡീസൽ വിഭാഗത്തിലെ നാല് സീരീസ് കാറുകളും അപകടകാരികൾ

ജർമൻ കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യൂ യുകെയിൽ നിന്ന് മാത്രം 3,12,000 കാറുകൾ തിരിച്ച് വിളിക്കുന്നുവെന്ന് റിപ്പോർട്ട്. ഓട്ടത്തിനിടയിൽ ഇവയുടെ എൻജിൻ വേർപെട്ട് പോകുമെന്ന സംശയം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവ തിരിച്ച് വിളിക്കുന്നത്.പെട്രോൾ,ഡീസൽ വിഭാഗത്തിലെ നാല് സീരീസ് കാറുകളും അപകടകാരികളാണെന്നും വെളിപ്പെട്ടിട്ടുമുണ്ട്. 1 സീരീസ്, 3 സീരീസ്, ഇസഡ്4, എക്സ് 1 എന്നീ സീരീസിൽ പെട്ട പെട്രോൾ , ഡീസൽ മോഡലുകളാണ് കമ്പനി തിരിച്ച് വിൽക്കുന്നത്. 2007 മാർച്ചിനും 2011 ഓഗസ്റ്റിനും ഇടയിൽ നിർമ്മിച്ചിരിക്കുന്ന ഈ കാറുകൾ അടുത്ത മൂന്നാഴ്ചക്കകമാണ് തിരിച്ച് വിളിക്കാൻ പോകുന്നത്.

ഇത്തരം ഒരു മോഡലിലുണ്ടാകുന്ന ഇലക്ട്രിക്കൽ തകരാറുമായി ബന്ധപ്പെട്ട 19 കേസുകളെ കുറിച്ച് അധികൃതരെ അറിയിക്കാൻ കമ്പനി പരാജയപ്പെട്ടുവെന്നാണ് ദി ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്സ് ഏജൻസി അഥവാ ഡിവി എസ്എ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്. 2017ലും ബിഎംഡബ്ല്യൂ ഒരു സേഫ്റ്റി റീകാൾ പുറപ്പെടുവിച്ചിരുന്നു. ഇത് 36,410 പെട്രോൾ കാറുകളെയായിരുന്നു ബാധിച്ചിരുന്നത്. എന്നാൽ ഈ പ്രശ്നം കൂടുതൽ മോഡലുകളെ ബാധിക്കുമെന്ന ആശങ്ക വർധിച്ചതിനെ തുടർന്നാണ് ഈ തിരിച്ച് വിളിക്കൽ വ്യാപിപ്പിച്ചിരിക്കുന്നത്.

യുഎസിലും ഓസ്ട്രേലിയ, കാനഡ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലും ഇതേ പ്രശ്നം കാരണം 2013ൽ കമ്പനി അഞ്ച് ലക്ഷത്തിലധികം കാറുകളായിരുന്നു തിരിച്ച് വിളിച്ചിരുന്നത്. കടുത്ത ചൂട് ഈ പ്രശ്നം വഷളാക്കുമെന്നാണ് ബിഎംഡബ്ല്യൂ വാദിക്കുന്നത്. ഇനി ലോകത്തിലെ മറ്റെവിടെയെങ്കിലും കൂടുതൽ തിരിച്ച് വിളിക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമാക്കാൻ കമ്പനി തയ്യാറായിട്ടില്ല. 2009 ഡിസംബറിനും 2011 ഓഗസ്റ്റിനും ഇടയിൽ നിർമ്മിച്ചിരുന്ന പെട്രോൾ വാഹനങ്ങൾ ബിഎംഡബ്ല്യൂ ഇതിന് മുമ്പ് തിരിച്ച് വിളിച്ചിരുന്നു. തങ്ങളുടെ കാർ തിരിച്ച് വിളിക്കലിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി യുകെയിലെ നിരവധി ബിഎംഡബ്ല്യൂ ഉടമകളാണ് നിലവിൽ ആശങ്കയോടെ അന്വേഷണം നടത്തി വരുന്നത്.

എൻജിൻ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്ന വേളയിൽ പോലും ചില ബിഎംഡബ്ല്യൂ വാഹനങ്ങൾക്ക് തീപിടിച്ചിരുന്നുവെന്ന കാര്യം ബിബിസി വാച്ച്ഡോഗ് വെളിപ്പെടുത്തിയിരുന്നു. ബിഎംഡബ്ല്യൂ വാഹനത്തിലെ ഒരു കമ്പോണന്റാണ് തീപിടിത്തത്തിന് കാരണമെന്ന് ഈ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഇന്റിപെന്റന്റ് എൻജിനീയറായ മൈക്ക് ഓ സുള്ളിവൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഹീറ്റിങ് സിസ്റ്റത്തിലെ ഇലക്ട്രിക്കൽ തകരാറ് കാരണമാണ് നിഗൂഢമായ രീതിയിൽ തീപിടിത്തമുണ്ടാകുന്നതെന്നാണ് ബിഎംഡബ്ല്യൂ വാച്ച് ഡോഗിനോട് പ്രതികരിച്ചിരിക്കുന്നത്. ഏഴ് മുതൽ 11 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾക്കാണ് ഈ ഭീഷണിയുണ്ടായിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP