Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഞ്ച് വർഷത്തെ സസൂക്ഷമമായ നിരീക്ഷണം; എംഎ‍ൽഎ ഫ്‌ളെക്‌സ് ആർക്കിടെക്ചറും പൂർണ്ണമായും നവീകരിച്ച ഇന്റീരിയറും; വൈദ്യുതി യുഗത്തിലേക്കുള്ള ചുവടുവെയ്‌പ്പ്; അഞ്ചാം തലമുറ റേഞ്ച് റോവർ ലക്ഷ്വറി എസ്യുവി പുറത്തിറക്കി ലാൻഡ് റോവർ

അഞ്ച് വർഷത്തെ സസൂക്ഷമമായ നിരീക്ഷണം; എംഎ‍ൽഎ ഫ്‌ളെക്‌സ് ആർക്കിടെക്ചറും പൂർണ്ണമായും നവീകരിച്ച ഇന്റീരിയറും; വൈദ്യുതി യുഗത്തിലേക്കുള്ള ചുവടുവെയ്‌പ്പ്; അഞ്ചാം തലമുറ റേഞ്ച് റോവർ ലക്ഷ്വറി എസ്യുവി പുറത്തിറക്കി ലാൻഡ് റോവർ

മറുനാടൻ മലയാളി ബ്യൂറോ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അഞ്ചാം തലമുറ റേഞ്ച് റോവർ ലക്ഷ്വറി എസ്യുവി ലാൻഡ് റോവർ പുറത്തിറക്കി.അഞ്ച് വർഷത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷമാണ് റേഞ്ച് റോവർ അരങ്ങേറ്റം കുറിക്കുന്നത്. 2022ൽ വാഹനം നിരത്തിലെത്തും. 2024ൽ സമ്പൂർണ വൈദ്യുത കാറായും റേഞ്ച്‌റോവറിനെ പുറത്തിറക്കാൻ ലാൻഡ് റോവറിന് പദ്ധതിയുണ്ട്. 2030ൽ മുഴുവൻ ലാൻഡ്‌റോവറുകളും വൈദ്യുതിയിലേക്ക് മാറും.പഴയ വാഹനത്തെ പൂർണമായും പുനർരൂപകൽപ്പന ചെയ്യുകയും നവീകരിക്കുകയും വൈദ്യുതീകരിക്കുകയും ചെയ്താണ് പുതിയ മോഡൽ ഇറക്കുന്നത്

എംഎ‍ൽഎ ഫ്‌ളെക്‌സ് ആർക്കിടെക്ചർ

ലാൻഡ് റോവറിന്റെ പുതിയ എംഎ‍ൽഎ ഫ്‌ളെക്‌സ് ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് പുതിയ റേഞ്ച് റോവർ നിർമ്മിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ്, ലോങ് വീൽബേസ് ഫോമുകളിൽ വാഹനം ലഭ്യമാണ്. ഏഴ് സീറ്റർ വാഹനവും ഉണ്ടാകും. ആദ്യമായാണ് റേഞ്ച് റോവറിൽ ഏഴ് സീറ്റുകളുടെ ഓപ്ഷൻ നൽകുന്നത്. നിരവധി പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം പെട്രോൾ ഹൈബ്രിഡ് വകഭേദവും ഉൾപ്പെടുത്തിയിട്ടുണ്ട്. 80 ശതമാനം അലുമിനിയംകൊണ്ടാണ് ഷാസി നിർമ്മിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ക്രാഷ് പ്രൊട്ടക്ഷനും സൗണ്ട് പ്രൂഫിങ്ങും ഷാസി നൽകും. സ്റ്റാൻഡേർഡ്, പനോരമിക് സൺറൂഫ് മോഡലുകളെല്ലാം സുരക്ഷയിൽ മുന്നിലാണ്. മുൻഗാമിയേക്കാൾ അൽപ്പം ഭാരമുള്ളതാണ് പ്ലാറ്റ്‌ഫോമെങ്കിലും നിരവധി മേഖലകളിലെ മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്.

എക്സ്റ്റീരിയർ

ക്ലീൻ ഡിസൈനാണ് വാഹനത്തിനായി ലാൻഡ്‌റോവർ എഞ്ചിനീയർമാർ ഒരുക്കിയത്. ക്ലേ മോഡലിനെ അനുസ്മരിപ്പിക്കുന്ന പുറംഭാഗത്ത് ബോഡിലൈനുകളും കയറ്റിറക്കങ്ങളും തീരെയില്ല. ഫ്‌ളോട്ടിങ് റൂഫ്, ക്ലാംഷെൽ ബോണറ്റ് എന്നിവയുമുണ്ട്. പിൻഭാഗത്ത് വലിയ ഗ്ലോസ് ബ്ലാക്ക് പാനൽ നൽകിയിട്ടുണ്ട്. ബ്രേക്ക് ലൈറ്റുകളും ഇൻഡിക്കേറ്ററുമെല്ലാം ഗ്ലാസ് പാനലിനുള്ളിൽ മറഞ്ഞിരിക്കുന്നു. ഉപയോഗത്തിലില്ലാത്തപ്പോൾ ഇവ അദൃശ്യമാണ്. അടുത്ത തലമുറ ഇവോക്കിലും റേഞ്ച് റോവർ സ്പോർട്ടിലും എല്ലാം ഈ ഡിസൈൻ പിൻതുടരും.

 ടെയിൽ-ലൈറ്റുകൾ നിലവിലുള്ളതിൽ വച്ച് ഏറ്റവും ശക്തമായ എൽ.ഇ.ഡികൾ ഉപയോഗിക്കുന്നു. ഓരോ ഹെഡ്ലൈറ്റ് ക്ലസ്റ്ററിലും 1.2 ദശലക്ഷം വ്യക്തിഗത മിററുകൾ അടങ്ങിയിരിക്കുന്നു. അത് പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന കണ്ണാടിയിൽ നിന്ന് പ്രകാശം പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. ഔഡിയിലെ മാട്രിക്‌സ് ഹെഡ്‌ലൈറ്റിന് സമാനമാണിത്. ഗ്രില്ലും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. വെലാറിൽ ആദ്യം കണ്ട പോപ്പ്-ഔട്ട് ഡോർ ഹാൻഡിലുകളും വാഹനത്തിന് ആകർഷകമായ രൂപം നൽകുന്നു. വർധിച്ച എയറോഡൈനാമിസിറ്റിയും പ്രത്യേകതയാണ്.

ഇന്റീരിയർ

പുതിയ റേഞ്ച് റോവറിന്റെ ഇന്റീരിയർ പൂർണമായും നവീകരിച്ചു. ഫ്‌ളോട്ടിങ് 13.1-ഇഞ്ച് ഇൻഫോടെയ്ന്മെന്റ് സ്‌ക്രീൻ പ്രാഥമിക നിയന്ത്രണങ്ങളെല്ലാം ഉൾക്കൊള്ളുന്നു. ലാൻഡ് റോവറിന്റെ പിവി പ്രോ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ തലമുറയാണ് ഇതിൽ പ്രവർത്തിക്കുന്നത്. രണ്ട് പ്രസ്സുകളിൽ 90% ഫംഗ്ഷനുകളിലേക്കും സ്‌ക്രീൻ ആക്സസ് നൽകും. വയർലെസ് സ്മാർട്ട്‌ഫോൺ മിററിങ്, ആമസോൺ അലക്‌സ സ്പീച്ച് റെക്കഗ്‌നിഷൻ എന്നിവ എല്ലാ മോഡലുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 13.7 ഇഞ്ച് ഹൈ-ഡെഫനിഷൻ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അപ്റേറ്റഡ് ഹെഡ്-അപ്പ് ഡിസ്പ്ലേയും ലഭിക്കും.

എ.സി നിയന്ത്രണത്തിനായി ഫിസിക്കൽ ഡയലുകളും ഉണ്ട്, സ്റ്റിയറിങ് വീൽ തികച്ചും പുതുമയുള്ളതാണ്. സെന്റർ കൺസോളും ഏറെ ഭംഗിയുള്ളതാണ്. പിന്നിൽ, 11.4 ഇഞ്ച് ടച്ച്സ്‌ക്രീനുകളും 8.0 ഇഞ്ച് ടച്ച് കൺട്രോൾ പാനലും നൽകിയിട്ടുണ്ട്. സ്റ്റാൻഡേർഡ് മോഡലിന് മുമ്പത്തേക്കാൾ 75 എംഎം നീളമുണ്ട്. മെച്ചപ്പെട്ട റിയർ ലെഗ് റൂം ഇതുമൂലം ലഭിക്കും. ലോങ് വീൽബേസ് ഓപ്ഷനിൽ ആക്സിലുകൾക്കിടയിൽ 200 എംഎം അധിക ഇടമുണ്ട്. ഈ മോഡലിൽ മധ്യനിരയിലെ ലെഗ് റൂം ഒരു മീറ്ററിൽ കൂടുതലാണ്. മൂന്നാം നിര സീറ്റും വിശാലമാണ്. ആറടി ഉയരമുള്ള മുതിർന്നവർക്കും മൂന്നാം നിരയിൽ സുഖമായി ഇരിക്കാമെന്നാണ് ലാൻഡ് റോവർ പറയുന്നത്.

എഞ്ചിൻ

നാല് സിലിണ്ടർ എഞ്ചിൻ ഓപ്ഷനുകൾ ലാൻഡ്‌റോവർ നൽകുന്നില്ല. ഹൈബ്രിഡുകൾ ഗണ്യമായ മെച്ചപ്പെട്ടു. ഏറ്റവും ഉയർന്ന മോഡലിൽ സൂപ്പർചാർജ്ഡ് 5.0-ലിറ്റർ ഢ8 ഇരട്ട-ടർബോ യൂനിറ്റാണ് വരുന്നത്. ബി.എം.ഡബ്ല്യൂ ആണ് ഈ എഞ്ചിൻ നൽകുന്നത്. 523വു ഉം 750ചാ ഉം എഞ്ചിൻ ഉത്പ്പാദിപ്പിക്കും. പൂജ്യത്തിൽ നിന്ന് 4.6 സെക്കൻഡിൽ 100സുവ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. 3.0-ലിറ്റർ ഇൻജീനിയം സ്ട്രെയിറ്റ് സിക്സുകളാണ് (രണ്ട് പെട്രോൾ, മൂന്ന് ഡീസൽ) പ്രധാന എഞ്ചിൻ ശ്രേണി. 48ഢ മൈൽഡ്-ഹൈബ്രിഡ് യൂനിറ്റും നൽകിയിട്ടുണ്ട്.

എൻട്രി ലെവൽ ഡി 250 ഡീസൽ 246വു മുതൽ പി 400 പെട്രോളിൽ 395വു വരെ പവർ ഔട്ട്പുട്ടുകളും ലഭിക്കും.എല്ലാ എഞ്ചിനുകളും എട്ട്-സ്പീഡ് ദഎ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. പുതിയ റേഞ്ച് റോവറിൽ സസ്പെൻഷനും സ്റ്റിയറിങും പൂർണ്ണമായും പരിഷ്‌ക്കരിച്ചു. മികച്ച ഓഫ് റോഡ് ശേഷിയുള്ള വാഹനമാണിത്. 900 എംഎം വരെ ആഴത്തിൽ വെള്ളത്തിലൂടെ ഓടിക്കാൻ സാധിക്കും. ഡിഫൻഡറിന് സമാനമാണിത്. 295 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ആവശ്യമെങ്കിൽ 145 എംഎം കൂടി ഉയർത്താം.

പുതിയ റേഞ്ച് റോവർ 2022 ന്റെ രണ്ടാം പാദത്തിൽ ആഗോളതലത്തിൽ വിൽപ്പനയ്ക്കെത്തും. വർഷാവസാനം വാഹനം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP