Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്താണ് ഈ റമദാൻ? മുസ്ലീങ്ങൾ നോമ്പെടുക്കുന്നത് എന്തിന്? നോമ്പിൽ ഉമിനീർ ഇറക്കാൻ പോലും കഴിയില്ലേ? എന്തുകൊണ്ട് പകൽ ഭക്ഷണം അനുവദിക്കാതിരിക്കവെ രാത്രിയിൽ അനുവദിക്കുന്നു? എന്നാണ് റമദാൻ അവസാനിക്കുന്നത്? ഇന്നലെ നോമ്പ് ആരംഭിച്ചപ്പോൾ അറിയേണ്ട കാര്യങ്ങൾ

എന്താണ് ഈ റമദാൻ? മുസ്ലീങ്ങൾ നോമ്പെടുക്കുന്നത് എന്തിന്? നോമ്പിൽ ഉമിനീർ ഇറക്കാൻ പോലും കഴിയില്ലേ? എന്തുകൊണ്ട് പകൽ ഭക്ഷണം അനുവദിക്കാതിരിക്കവെ രാത്രിയിൽ അനുവദിക്കുന്നു? എന്നാണ് റമദാൻ അവസാനിക്കുന്നത്? ഇന്നലെ നോമ്പ് ആരംഭിച്ചപ്പോൾ അറിയേണ്ട കാര്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്നലെ മുതൽ ലോകമാകമാനമുള്ള മുസ്ലീങ്ങൾ റമദാൻ വ്രതം ആരംഭിക്കുകയാണ്. തുടർന്ന് ഒരു മാസക്കാലം പകൽ സമയത്ത് അന്ന പാനീയങ്ങൾ വെടിഞ്ഞ് പൂർണമായ ആത്മസമർപ്പണത്തോടെ ദൈവത്തെ മനസിൽ ധ്യാനിച്ചാണ് ഓരോ വിശ്വാസിയും കടന്ന് പോവുക. ഈ അവസരത്തിൽ റമദാനെ കുറിച്ചുള്ള ചില അടിസ്ഥാന കാര്യങ്ങൾ സ്മരിക്കുന്നത് ഉചിതമായിരിക്കും. എന്താണ് ഈ റമദാൻ....? മുസ്ലീങ്ങൾ നോമ്പെടുക്കുന്നത് എന്തിന്? നോമ്പിൽ ഉമിനീർ ഇറക്കാൻ പോലും കഴിയില്ലേ? എന്തു കൊണ്ട് പകൽ ഭക്ഷണം അനുവദിക്കാതിരിക്കവെ രാത്രിയിൽ അനുവദിക്കുന്നു? എന്നാണ് റമദാൻ അവസാനിക്കുന്നത്? ഇത്തരം ചില അടിസ്ഥാന കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.

എന്താണ് ഈ റമദാൻ?

ഇസ്ലാമിക് കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് വിശുദ്ധ മാസമായ റമദാൻ. കടുത്ത തോതിൽ ആത്മീയപരമായ ഉന്നതിക്കും ത്യാഗത്തിനും പകൽ സമയം ഭക്ഷണം കഴിക്കാതെയുള്ള വ്രതത്തിനും മിക്ക സമയവും ദൈവസ്മരണക്കുമാണ് വിശ്വാസികൾ ഈ മാസത്തെ പ്രയോജനപ്പെടുത്തുന്നത്. വർഷത്തിലെ ബാക്കിയുള്ള മാസങ്ങളിൽ ചെയ്ത് പോകുന്ന പാപങ്ങളിൽ നിന്നും മോചനം നേടി പവിത്രമാകുന്നതിനാണ് റമദാൻ മാസത്തിലെ ആത്മശുദ്ധീകരണ പ്രക്രിയകളിലൂടെ വിശ്വാസികൾ ലക്ഷ്യമിടുന്നത്. ഇന്നലെ മെയ്‌ അഞ്ച് മുതൽ അടുത്ത മാസം നാലാം തിയതി വരെയായിരിക്കും റമദാൻ വ്രതം നീണ്ട് നിൽക്കുന്നത്. മാസപ്പിറവി കാണുന്നതിന് അനുസരിച്ച് വിവിധ ഇടങ്ങളിൽ ഇതിന് നേരിയ വ്യത്യാസം വന്നേക്കാം.

മുസ്ലീങ്ങൾ നോമ്പെടുക്കുന്നത് എന്തിന്?

തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് മുസ്ലീങ്ങൾ വ്രതമെടുക്കുന്നതെങ്കിലും അതിന് ആരോഗ്യകരമായും മാനസികമായും ശാരീരികപരമായും ശുദ്ധീകരണം നിർവഹിക്കുന്നതിൽ പ്രാധാന്യമേറെയുണ്ട്. വർഷത്തിലെ മറ്റ് ദിവസങ്ങളിലെല്ലാം സുഖലോലുപരമായി ഭക്ഷണം കഴിക്കുന്നവർ റമദാൻ മാസത്തിൽ പകൽ സമയത്ത് ഭക്ഷണം വെടിയുന്നത് ത്യാഗത്തിന്റെ ഭാഗമായിട്ടാണ്. ഭക്ഷണം കഴിക്കാനില്ലാത്തവരുടെ കഷ്ടപ്പാടുകൾ കുറച്ചെങ്കിലും മനസിലാക്കി വിശ്വാസികൾക്ക് സ്വയം പവിത്രീകരിക്കാനും സഹജീവിയുടെ ദുഃഖങ്ങൾ മനസിലാക്കാനും ഇതിലൂടെ സാധിക്കുന്നു. ഉള്ളവർ ഇല്ലാത്തവർക്ക് ഭക്ഷണവും മറ്റും പങ്ക് വയ്ക്കുന്നതും ഈ മാസത്തിന്റെ പ്രധാന പ്രത്യേകതകയാണ്. മനുഷ്യന് ഏറ്റവും നിയന്ത്രിക്കാൻ സാധിക്കാത്ത അവയവമാണ് നാവ്.അത് പോലെ ഭക്ഷണത്തെ നിയന്ത്രിക്കാനും സാധ്യമല്ല. ഇവയ്ക്കൊരു നിയന്ത്രണം വരുത്തി ശരീരത്തെയും മനസിനെയും ശുദ്ധീകരിക്കാൻ റമദാൻ വ്രതം പ്രയോജനപ്പെടുന്നു.

നോമ്പിൽ ഉമിനീർ ഇറക്കാൻ പോലും കഴിയില്ലേ?

ഉമിനീരിറക്കിയാൽ നോമ്പ് മുറിയുമോ എന്ന ചോദ്യം റമദാൻ കാലത്ത് പലരും ചോദിക്കുന്നതാണ്. എന്നാൽ ഉമിനീരിറക്കിയാൽ നോമ്പ് മുറിയില്ലെന്നാണ് വിവിധ ഇസ്ലാമിക് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.പക്ഷേ നോമ്പ് കാലത്ത് ഉമിനീർ പോലും തുപ്പിക്കൊണ്ട് വ്രതമെടുക്കുന്ന നിരവധി വിശ്വാസികളുണ്ട്.

റമദാൻ എല്ലാ വർഷവും മാറി വരുന്നത് എന്തുകൊണ്ട്...?

ക്രിസ്മസ് പോലെ റമദാൻ എല്ലാ വർഷവും ഒരേ തിയതിയിൽ അല്ല ആഘോഷിക്കപ്പെടുന്നത്. ഓരോ വർഷവും റമദാൻ കാലം മാറി മാറി വരുന്നത് കാണാം. ജോർജിയൻ കലണ്ടറിലുള്ളതിനേക്കാൾ 11 ദിവസം കുറവാണ് ഇസ്ലാമിക് കലണ്ടറിലെന്നതാണ് ഇതിന് കാരണം. ചന്ദ്രനെ ദൃശ്യമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് റമദാൻ തുടങ്ങുന്നതും അവസാനിക്കുന്നതുമെന്ന പ്രത്യേകതയുമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ റമദാൻ ചാന്ദ്രമാസയതുകൊണ്ട് ഓരോ വർഷവും 11 ദിവസം മുമ്പോട്ട് വരുന്നു. ഒരു വിശ്വാസിയുടെ ജീവിതഘട്ടത്തിൽ റദമാൻ തണുപ്പ്കാലത്തും ചൂടുകാലത്തുമെന്ന പ്രത്യേകതയുമുണ്ട്. ഉഷ്ണകാലത്ത് ദിനദൈർഘ്യം കൂടുതലായതുകൊണ്ട് വ്രതം കൂടുതൽ ദുഷ്‌കരവും തണുപ്പുകാലങ്ങൽ ദിനദൈർഘ്യം കുറയുന്നതുകൊണ്ട് അത് താരതമ്യേന ബുദ്ധിമുട്ട് കുറഞ്ഞും അനുഭവപ്പെടുന്നു.

സൂര്യാസ്തമയ സമയം അറിയുന്നത് എങ്ങനെ?

കൃത്യസമയത്ത് നോമ്പ് മുറിച്ചില്ലെങ്കിൽ അത് നോമ്പെടുത്തതിന്റെ ഫലം ഇല്ലാതാക്കും. അതിനാൽ സൂര്യാസ്തമയം കൃത്യമായി അറിഞ്ഞ് ആ സമയത്ത് നോമ്പ് അവസാനിപ്പിക്കണമെന്നാണ് വിശ്വാസം. ഇതിന് ഏറ്റവും നല്ലത് അടുത്തുള്ള മോസ്‌കിനെ ആശ്രയിക്കുകയെന്നതാണ്. വ്യത്യസ്ത രാജ്യങ്ങളിൽ സൂര്യാസ്തമനസമയം വ്യത്യസ്തമാണ്.

രോഗികൾ എങ്ങനെ നോമ്പെടുക്കും?

ആരോഗ്യവും ബുദ്ധിസ്ഥിരതയുമുള്ള പ്രായപൂർത്തിയായ മുസ്ലീങ്ങൾ മാത്രമേ നിർബന്ധമായും വ്രതമെടുക്കേണ്ടതുള്ളൂ. അതിനാൽ പ്രായപൂർത്തിയെത്താത്ത കുട്ടികളെയും രോഗികളെയും വ്രതത്തിൽ നിന്നുമൊഴിവാക്കിയിട്ടുണ്ട്. എന്നാൽ ചില ദിവസങ്ങൽലാ ദിവസത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ അവരെ വ്രതമെടുപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് നന്നായിരിക്കുമെന്നും വിശ്വാസമുണ്ട്. വ്രതമെടുത്താൽ അസുഖം കൂടുമെന്നോ രോഗമുക്തി വൈകുമെന്നോ ഭയപ്പെടുന്ന രോഗികൾക്ക് വ്രതം നിർബന്ധമില്ല. നിത്യരോഗികൾ, ശാരീരിക ക്ഷമതയില്ലാത്ത വൃദ്ധർ എന്നിവർക്ക് വ്രതമെടുക്കേണ്ടതില്ല. വ്രതമെടുക്കാത്ത ദിവസങ്ങൾക്ക് പകരമായി അവർ പട്ടിണിപ്പാവങ്ങൾക്ക് ഭക്ഷണം നൽകി പ്രായശ്ചിത്തം ചെയ്താൽ മതി.

മറ്റുള്ളവർക്ക് നോമ്പെടുക്കുന്നവരുടെ മുമ്പിൽ ഇരുന്ന് ഭക്ഷണം കഴിക്കാമോ?

നോമ്പെടുക്കാത്തവർ നോമ്പെടുക്കുന്നവരുടെ മുമ്പിൽ വച്ച് ഭക്ഷണം കഴിക്കുന്നത് സ്വീകാര്യമല്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. അമുസ്ലീങ്ങളാണെങ്കിലും റമദാൻ കാലത്ത് മുസ്ലീങ്ങളോട് സഹവർതിത്വം പുലർത്തി വ്രതമെടുക്കുന്നത് ആശാവഹമാണെന്നാണ് വിശ്വാസികൾ കരുതുന്നത്. സ്വയം നോമ്പെടുക്കുകയും പരമാവധി പേരെ നോമ്പെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക ഒരു വിശ്വാസിയുടെ ധാർമിക ബാധ്യതയായി കണക്കാക്കുന്നു. എന്നാൽ തന്റെ മുന്നിൽ വച്ച് ഭക്ഷണം കഴിക്കുന്ന ഒരു അവിശ്വാസിയോട് അസഹിഷ്ണുത പ്രകടിപ്പിക്കാനൊന്നും മുസ്ലിം വിശ്വാസം നിർദേശിക്കുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP