Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബ്രൈഡൽ ലുക്കിൽ അതിസുന്ദരിയായി ബിന്ദു പണിക്കരുടെ മകൾ; ഇന്തോവെസ്റ്റേൺ സ്‌റ്റൈലിലെ മണവാട്ടിയായി തിളങ്ങി കല്ല്യാണി: സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റുമാരായ സജിത്തും സുജിത്തും നൽകിയ മേക്കോവറിൽ കല്ല്യാണി സൂപ്പർ

ബ്രൈഡൽ ലുക്കിൽ അതിസുന്ദരിയായി ബിന്ദു പണിക്കരുടെ മകൾ; ഇന്തോവെസ്റ്റേൺ സ്‌റ്റൈലിലെ മണവാട്ടിയായി തിളങ്ങി കല്ല്യാണി: സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റുമാരായ സജിത്തും സുജിത്തും നൽകിയ മേക്കോവറിൽ കല്ല്യാണി സൂപ്പർ

സ്വന്തം ലേഖകൻ

വിവാഹത്തിനും പാർട്ടികൾക്കും അനുയോജ്യമായ ബ്രൈഡൽ ലുക്കിൽ അതിസുന്ദരിയായി ബിന്ദു പണിക്കരുടെ മകൾ കല്യാണി. പച്ച ലെഹങ്കയും സിമ്പിൾ ആഭരണങ്ങളും അണിഞ്ഞ് ലൈറ്റ് വെയിറ്റ് മേക്കപ്പിലാണ് കല്ല്യാണി തിളങ്ങിയത്. ഇന്തോവെസ്റ്റേൺ സ്‌റ്റൈലിലെത്തിയ കല്ല്യാണിയുടെ ആദ്യത്തെ മേക്ക് ഓവർ ആണിത്. സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റുമാരായ സജിത്തും സുജിത്തുമാണ് ഈ മേക്കോവറിനു പിന്നിൽ.

മോഡേൺ സ്‌റ്റൈലിൽ എച്ച്ഡി മേക്ക് അപ്പും പരമ്പരാഗത ആഭരണങ്ങളുമാണ് കല്ല്യാണിയുടെ വേഷം. പാലക്കാ മാല, ജുംക, സ്വർണ വളകൾ എന്നിങ്ങനെ ട്രഡീഷനൽ ആഭരണങ്ങളാണ് ആക്‌സസറൈസ് ചെയ്തിരിക്കുന്നു. ഒരു കയ്യിൽ സ്വർണ വളകളും പച്ച കുപ്പിവളകളും മിക്‌സ് ചെയ്ത് അണിഞ്ഞപ്പോൾ മറ്റേ കയ്യിൽ ഒറ്റ കാപ്പ് ആണ് ധരിച്ചത്.

കല്യാണിയുടെ മുഖഛായ മാറാതെ ഫീച്ചേഴ്‌സിനെ ഹൈലൈറ്റ് ചെയ്യുന്ന മേക്കപ്പ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഐ മേക്കപ്പിൽ കൂടുതൽ ശ്രദ്ധ നൽകികൊണ്ട് എച്ച്ഡി മേക്കപ് ആണ് ചെയ്തിരിക്കുന്നത്. ലിപ് കളറിലും മറ്റും ന്യൂഡ് കൺസപ്റ്റ് പിന്തുടരുന്നു. സിംപിൾ ബൺ സ്‌റ്റൈലിലാണ് ഹെയർ. ഇന്തോവെസ്റ്റേൺ പാറ്റേൺ നിലനിർത്താനായി മുടി വെള്ളപ്പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ''കല്യാണിയുടെ ആദ്യത്തെ മേക്കോവർ ആണിത്.

വിവാഹപാർട്ടികളിലെല്ലാം പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നതാണ് ഈ ഇൻഡോവെസ്റ്റേൺ സ്‌റ്റൈൽ'' സജിത്ത്&സുജിത്ത് പറഞ്ഞു. ടിജെ വെഡ്ഡിങ് ഫിലിംസിനു വേണ്ടി ടിനു ജോൺ ആണ് ചിത്രങ്ങൾ പകർത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP