Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംബിബിഎസ് പഠന കാലത്തെ പ്രണയം വിവാഹത്തിലെത്തിയത് ഹൗസ് സർജൻസിക്ക്; തെറ്റു കണ്ടാൽ പ്രതികരിച്ചും തൊഴിലിൽ മായം ചേർക്കാതെ മുന്നോട്ടു പോയും സിവിൽ സർവ്വീസിലും താരമാക്കി; ഫോർട്ട് കൊച്ചിയിലെ കൈയേറ്റം ഒഴിപ്പിച്ചപ്പോൾ പേടി കാരണം ഉറങ്ങിയത് കട്ടിൽ വാതിലിനോട് ചേർത്തിട്ടും; പ്രസവാവധിയിലെ വിവാദത്തിൽ ആഗ്രഹിക്കുന്നത് ഭാവി തലമുറയ്ക്കായുള്ള നിയമ പോരാട്ടം; ആലപ്പുഴയിലെ കളക്ടർ എന്നും കർമ്മനിരത; ഭൂമാഫിയകളെ വിറപ്പിച്ച തീപ്പൊരി ആദില അബ്ദുള്ള ഐഎഎസ് മനസ്സു തുറക്കുമ്പോൾ

എംബിബിഎസ് പഠന കാലത്തെ പ്രണയം വിവാഹത്തിലെത്തിയത് ഹൗസ് സർജൻസിക്ക്; തെറ്റു കണ്ടാൽ പ്രതികരിച്ചും തൊഴിലിൽ മായം ചേർക്കാതെ മുന്നോട്ടു പോയും സിവിൽ സർവ്വീസിലും താരമാക്കി; ഫോർട്ട് കൊച്ചിയിലെ കൈയേറ്റം ഒഴിപ്പിച്ചപ്പോൾ പേടി കാരണം ഉറങ്ങിയത് കട്ടിൽ വാതിലിനോട് ചേർത്തിട്ടും; പ്രസവാവധിയിലെ വിവാദത്തിൽ ആഗ്രഹിക്കുന്നത് ഭാവി തലമുറയ്ക്കായുള്ള നിയമ പോരാട്ടം; ആലപ്പുഴയിലെ കളക്ടർ എന്നും കർമ്മനിരത; ഭൂമാഫിയകളെ വിറപ്പിച്ച തീപ്പൊരി ആദില അബ്ദുള്ള ഐഎഎസ് മനസ്സു തുറക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: എം.ബി.ബി എസിൽ നിന്ന് ഐ.എ.എസിലേക്ക്. വിദ്യാസമ്പന്നയായ ഏതൊരു സ്ത്രീയുടെയു മനസ്സിലുണ്ടാകുന്ന അടങ്ങാത്ത സ്വപ്നങ്ങളിൽ ഒന്നാണ് സിവിൽ സർവീസ്. ആ സ്വപ്നം കയ്യെത്തിപിടിച്ച, കൊച്ചിയിലെ ഭൂമാഭിയകളെ വിറപ്പിച്ച തീപ്പൊരി സബ് കലക്ടർ, മലബാർ മുസ്ലിം സമൂഹത്തിൽ നിന്നുള്ള ആദ്യത്തെ ഐ.എ.എസുകാരി കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഡോ.അദീല അബ്ദുള്ള തന്റെ ഔദ്യോഗിക ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും പ്രണയ വിവാഹത്തെകുറിച്ചും മനസ്സ് തുറക്കുകയാണ്.

'സ്ത്രീ എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ ഒരുപാട് വെല്ലുവിളികളും ഗുണങ്ങളുമുണ്ട്.' ഡോ.അദീല അബ്ദുള്ള പറയുന്നു. കോഴിക്കോട് കുറ്റ്യാടി നെല്ലക്കണ്ടി അബ്ദുള്ളയുടെയും ബിയ്യാത്തുവിന്റെയും മകളായ അദീല തന്റെ എം.ബി.ബി.എസ് പഠനത്തിനു ശേഷമാണ് ഐ.എ.എസ് എന്ന സ്വപ്നലക്ഷ്യം നേടാൻ ഇറങ്ങിത്തിരിച്ചത്. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് നേടിയശേഷം സിവിൽ സർവ്വീസ് രംഗത്തേക്ക് കടന്നുവന്ന അദീല 2012 ൽ ഐ.എ.എസ് എന്ന തന്റെ ലക്ഷ്യം നിറവേറ്റി. 2013 മുതൽ കണ്ണൂർ അസിസ്റ്റന്റ് കളക്ടറായി ജോലിയിൽ പ്രവേശിച്ച് തിരൂരിന്റെ ആദ്യ വനിതാ സബ്കളക്ടർ എന്ന പദവിയും അദീല സ്വന്തമാക്കി. ഗൃഹലക്ഷ്മിയോടാണ് ആദില തന്റെ കഥ പറയുന്നത്.

'മൂത്തമകൾക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് ഞാൻ മസൂറിയിൽ സിവിൽ സർവീസ് പരിശീലനം പൂർത്തിയാക്കാൻ പോയത്. സ്ത്രീസമത്വം പറയുന്നവർക്ക് അതിഷ്ടമായില്ല.'-ഡോ.അദീല അബ്ദുള്ളപറയുന്നു. മൂത്തമകളെ ഗർഭിണിയായിരിക്കുന്ന സമയത്താണ് സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. ഫൗണ്ടേഷൻ കോഴ്‌സ് നടക്കുമ്പോൾ പ്രസവവും, പിന്നീട് ആറുമാസം പ്രയമുള്ള കുഞ്ഞുമായി മസൂറിയിലേക്ക് പോയപ്പോൾ മനസ്സിലുണ്ടായിരുന്നത് ഒന്ന് മാത്രമാണ്. വിവാഹ ശേഷം കുഞ്ഞുങ്ങളെ നോക്കുന്നതിനായി ജോലി ഉപേക്ഷിക്കുന്ന അമ്മമാരുണ്ട്. അല്ലങ്കിൽ നീണ്ട അവധി, ഇതൊന്നുമല്ലാതെ വഴിയുണ്ടെന്ന് എനിക്ക് തെളിയിക്കണമായിരുന്നു.

അതുകൊണ്ടാണ്് ആരുടെ വാക്കിനും ചെവികൊടുക്കാതെ, ഒരു സ്ത്രീ വലിയ ഉത്തരവാദിത്തമുള്ള ജോലി ഏറ്റെടുക്കുന്നതിന്റെ പേരിൽ കുഞ്ഞിന് പാലുകുടിച്ച് വളരാനുള്ള അവകാശം നിഷേധിക്കേണ്ടതില്ല എന്ന ഉറച്ച തീരുമാനത്താടെ കുഞ്ഞുമായി മസൂറിയിലേക്ക് പോയതും എതിർപ്പുകളെല്ലാം മറികടന്ന് പരിശീലനം പൂർത്തിയാക്കിയതും.മസൂറിയിലെ കൊടും തണുപ്പിൽ കൈകുഞ്ഞുമായി കഴിഞ്ഞതിന്റെ ഓർമകൾ പങ്കുവെക്കുന്നതിനിടെ ഡോ.അദീല പറയുന്നു.

ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി ഭൂമാഫിയ കൈവശം വെച്ച കോടികളുടെ വിലവരുന്ന സർക്കാർ ഭൂമി തിരിച്ചുപിടിച്ച് കൈയടി നേടിയ സമയങ്ങളിൽ ജീവിത്തിൽ ഏറ്റവും കൂടുതൽ ഭയപ്പെട്ട ദിനങ്ങളിലൂടെയാണ് കടന്നു പോയതെന്ന് അദീല ഓർക്കുന്നു.'അന്ന് മൂന്നാലു ദിവസം വല്ലാത്ത ഭയമുണ്ടായിരുന്നു.ആരെങ്കിലും ഉപദ്രവിക്കുമോയെന്നുള്ള പേടി. കട്ടിൽ വാതിലിനോട് ചേർത്തിട്ടാണ് ആ ദിവസങ്ങളിൽ ഉറങ്ങിയത്. എട്ടു പേജുള്ള പഴുതുകളടച്ച വിധിയാണ് തായ്യാറാക്കിയത്. സർക്കാർ എനിക്കൊപ്പം നിന്നു.'-അദീല പറഞ്ഞു.

ഫോർട്ട് കൊച്ചിയിൽ ഏഴരഏക്കർ വെള്ളക്കെട്ട് നികത്തി ഫ്‌ളാറ്റ് നിർമ്മിക്കാൻ തടയിട്ടതിന്റ പേരിൽ അന്ന് സബ് കളക്ടർ സ്ഥാനത്തുനിന്നു മാറ്റിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ 'തെറ്റു കണ്ടാൽ പ്രതികരിക്കുക തൊഴിലിൽ മായം ചേർക്കാതെ മുന്നോട്ടു പോകുക' എന്ന ഉറച്ച നിലപാടുള്ള സ്വഭാവക്കാരിയായതിനാൽ തനിക്കെതിരെ ഉണ്ടാകുന്ന വിവാദങ്ങൾ ഒന്നും തന്നെ ബാധിക്കാറില്ലന്നും അതെന്നും ശ്രദ്ധിക്കാനുള്ള സമയം തനിക്കില്ലന്നും അതൊക്കെ അതിന്റെ വഴിക്ക് അങ്ങ് പൊക്കോളും എന്നും അഭിമുഖത്തിൽ തുറന്നു പറഞ്ഞു. മൂന്നാമത്തെ കുഞ്ഞുണ്ടായപ്പോൾ അദിലയ്ക്ക് സർക്കാർ പ്രസവാവധി നിഷേധിച്ചത് പിണറായി സർക്കാറിനെതിരെ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ സർക്കാറിന്റെ തീരുമാനത്തിൽ തെറ്റില്ലന്നും ,അഖിലേന്ത്യാ സർവീസിലുള്ള സ്ത്രീകൾക്ക് ആദ്യ രണ്ട് പ്രസവങ്ങൾക്കു മാത്രമാണ് അവധി ആനുകൂല്യം .പക്ഷേ തനിക്ക് അവധി ലഭിക്കാൻ മാത്രമല്ല പിന്നാലെ വരുന്ന ഒത്തിരിപ്പേർക്കു വേണ്ടി ശബ്ദിക്കേണ്ട ബാധ്യത തനിക്കുണ്ട് അതിനാൽ തന്നെ കോടതിയെ സമീപിക്കും എന്ന നിലപാടിലാണ് അദീല.

പ്രണയ വിവാഹം

പ്രണയവിവാഹമായിരുന്നു അദീലയുടേത്. ഭർത്താവ് ഡോ. റബീ പെരിന്തൽമണ്ണ സ്വദേശിയാണ്. 'കാര്യമായ എതിർപ്പുകളെന്നുമില്ലാതെയാണ് വിവാഹം.ഞങ്ങൾ രണ്ടുപേരും ഒരേ കാലത്താണ് എം.ബി.ബി.എസ് പഠനം തുടങ്ങിയത്്. ഞാനു റബീഹും ഒരേ വർഷം കോളേജിലെ മാഗസീൻ എഡിറ്ററായിരുന്നു . ആ സമയങ്ങളിൽ ഞങ്ങൾ രണ്ടു പേരും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തിരുന്നു. അങ്ങനെയാണ് പരിചയത്തിലാകുന്നത്. ഒരേ ചിന്താഗതിയുള്ളവരയാതുകൊണ്ടു തന്നെ ഞങ്ങൾ നല്ല സൗഹൃദത്തിലായിരുന്നു. ഹൗസ് സർജൻസി സമയത്ത് ഞങ്ങളുടെ പെതുസുഹൃത്തായ ഔസേപ്പച്ചനാണ് നിങ്ങൾക്ക് വിവാഹം കഴിച്ചൂടെ എന്ന് ചേദിച്ചത്. അങ്ങനെയാണ് വിവാഹത്തിലെത്തുന്നത്,' അദീല അഭിമുഖത്തിൽ പറഞ്ഞു. ഏറ, ഹെയ്‌സൺ, ഹുസാമിൻ എന്നിവരാണ് അദീലയുടെ മൂന്നുമക്കൾ.'കുട്ടികളിൽ നിന്നും പഠിച്ചെടുത്ത കാര്യങ്ങൾ ലോകത്ത് ഒരിടത്തും നിന്നും ഞാൻ പഠിച്ചട്ടില്ല' അമ്മയെന്നത് വലിയ ഉത്തരവാദിത്തമാണ്,ഇണങ്ങിയും ചിരിച്ചും അവർ എന്റെ ചുറ്റുവട്ടത്തു തന്നെയുണ്ട്.

കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ് അദീല. അച്ഛൻ വിദേശത്തും അമ്മ അദ്ധ്യാപികയും മൂത്ത സഹോദരനും സഹോദരിയുമാണ് അദീലക്കുള്ളത്.' ഞാൻ ബോർഡിങ് സ്‌കുളിലാണ് പഠിച്ചത്.ഞങ്ങൾ മക്കളെയെല്ലാം ബോർഡിങ് സ്‌കൂളിൽ പഠിപ്പിക്കണമെന്ന് ഉപ്പാക്ക് വാശിയായിരുന്നു.' അദീല പറയുന്നു. മെഡിസിൻ പഠനത്തിനും സിവിൽ സർവീസ് പരിശീലനത്തിനും ഇപ്പോൾ ജോലിയിലും എന്നെ തുണക്കുന്നത് സമയം എങ്ങനെ ഉപയേഗിക്കണമെന്ന അന്ന് സ്‌കുളിൽ നിന്നും കിട്ടിയ പരിശീലനമാണ്. വലിയ സ്വപ്നങ്ങളിലേക്കുള്ള അടിത്തറ ഒരുക്കേണ്ടത് പന്ത്രണ്ടാം ക്ലാസ് വരെയുള്ള കാലത്താണ്, അതുകൊണ്ട തന്നെ നന്നായ് വായിച്ചു വളരണം അദീല അഭിമുഖത്തിൽ വ്യക്തമാക്കുന്നു.ഡോക്ടറുടെ ജോലിയെക്കാൾ വിശാലമായ ലോകമാണെന്നു കണ്ടാണു സിവിൽ സർവീസ് പരീക്ഷയെഴുതിയതെന്ന് അദീല ഒരു ടിവി ഷോയിൽ പറഞ്ഞിരുന്നു.

തീരുമാനമെടുക്കാനുള്ള കരുത്തും കാര്യങ്ങൾ വിശകലനം ചെയ്യാനുള്ളൊരു മനസ്സുമുണ്ടെങ്കിൽ സിവിൽ സർവീസ് മികച്ച രംഗമാണ് .'വടക്കേ മലബാറിൽ പൊതുവെ മുസ്ലിം പെൺക്കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിൽക്കുന്നവരാണ് ഇവർക്ക് തന്റെ നേട്ടങ്ങൾ പ്രചോദനമാക്കട്ടെ എന്നും ജോലിയും കുടുംബവും ഒന്നിച്ചുകൊണ്ടു പോകാൻ ആസാധാരണ പരിശ്രമം വേണം. ആ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായിയാണ് സിവിൽ സർവീസ് തിരഞ്ഞെടുത്തത്. അതിന് ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ വിലമതിക്കാനാകാത്തതാണ്',അദീല ഗൃഹലക്ഷമിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP