Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുഎസിൽ ഹോംലാൻഡ് സെക്യൂരിറ്റി അധികൃതർ ഇന്ത്യൻ വിദ്യാർത്ഥികളെ കെണിയിലാക്കിയ സംഭവം; ഇന്ത്യൻ വിദ്യാർത്ഥികളോട് മനുഷ്യത്വപൂർണമായ സമീപനം പുലർത്തണമെന്ന് ട്രംപ് സർക്കാരിനോട് ആവശ്യപ്പെട്ട് യുഎസ് ലോമേക്കർമാർ; വിദ്യാർത്ഥികൾ ഭക്ഷണം പോലും ലഭിക്കാതെ നരകിക്കുന്നു

യുഎസിൽ ഹോംലാൻഡ് സെക്യൂരിറ്റി അധികൃതർ ഇന്ത്യൻ വിദ്യാർത്ഥികളെ കെണിയിലാക്കിയ സംഭവം; ഇന്ത്യൻ വിദ്യാർത്ഥികളോട് മനുഷ്യത്വപൂർണമായ സമീപനം പുലർത്തണമെന്ന് ട്രംപ് സർക്കാരിനോട് ആവശ്യപ്പെട്ട് യുഎസ് ലോമേക്കർമാർ; വിദ്യാർത്ഥികൾ ഭക്ഷണം പോലും ലഭിക്കാതെ നരകിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: പേടു സ്റ്റേ' ഇമിഗ്രേഷൻ തട്ടിപ്പ് പൊളിക്കുന്നതിനായി യുഎസ് ഏജന്റുമാർ നടത്തിയ അണ്ടർ കവർ ഓപ്പറേഷനിൽ കുടുങ്ങി യുഎസിൽ അറസ്റ്റിലായ 129 ഇന്ത്യൻ വിദ്യാർത്ഥികളോട് മനുഷ്യത്വപൂർണമായ രീതിയിൽ മാത്രമേ നടപടി സ്വീകരിക്കാവൂ എന്ന് ട്രംപ് ഭരണകൂടത്തിനോട് ആവശ്യപ്പെട്ട് യുഎസ് ലോമേക്കർമാർ ബുധനാഴ്ച രംഗത്തെത്തി.രാജ്യത്തെ സ്റ്റുഡന്റ് വിസ സിസ്റ്റത്തെ ചൂഷണം ചെയ്തവരെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കുന്നതിനായി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി തന്നെ വ്യാജ യൂണിവേഴ്‌സിറ്റി ഉണ്ടാക്കി അണ്ടർകവർ ഓപ്പറേഷൻ നടത്തി ഇന്ത്യൻ വിദ്യാർത്ഥികളെ കുരുക്കിയതിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് ലോമേക്കർമാർ നിർണായകമായ ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഇന്ത്യൻ വിദ്യാർത്ഥികളോട് മനുഷ്യത്വപൂർണമായി പെരുമാറണമെന്നും അർഹമായ നീതി ലഭ്യമാകുന്നതിന് അവസരമേകണമെന്നുമാണ് ലോമേക്കർമാർ ട്രംപ് ഭരണകൂടത്തിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ്, ഇമിഗ്രേഷൻ ഒഫീഷ്യലുകൾ തുടങ്ങിയവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.യുഎസിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി ഈ ഇന്ത്യൻ വിദ്യാർത്ഥികൾ മിച്ചിഗൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു വ്യാജ യൂണിവേഴ്‌സിറ്റിയിൽ എന്റോൾ ചെയ്തുവെന്ന ആരോപണത്തെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വച്ചിരിക്കുന്നത്. ഇതിനെതിരെ ഇന്ത്യ നയതന്ത്ര തലത്തിൽ കടുത്ത പ്രതിഷേധമായിരുന്നു യുഎസിനോട് പ്രകടിപ്പിച്ചിരുന്നത്.

അറസ്റ്റിലായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കോൺസുലാർ ആക്സസ് പ്രദാനം ചെയ്യുന്നതിൽ ഇന്ത്യൻ എംബസി വിജയിച്ച് അധികം കഴിയുന്നതിന് മുമ്പാണ് ഇക്കാര്യത്തിൽ ഇവർക്ക് പിന്തുണയേകി യുഎസ് ലോമേക്കർമാർ രംഗത്തെത്തിയതെന്നതും നിർണായകമാണ്. ഡിറ്റെൻഷനിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആഹാരം നൽകുന്നതിൽ പോലും കടുത്ത നിയന്ത്രണമുണ്ടെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നത് കടുത്ത ആശങ്കയാണ് ജനിപ്പിച്ചിരുന്നത്.ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റി നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങിവരിൽ ഏഴ് വിദ്യാർത്ഥിനികളുമുണ്ടെന്നാണ് റിപ്പോർട്ട്.

ഇവരെ രാജ്യമാകമാനമുള്ള 36 ഡിറ്റെൻഷൻ സെന്ററുകളിലെ പരിമിതമായ സാഹചര്യങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവിടങ്ങളിലെ സാഹചര്യങ്ങൾ ഇന്ത്യൻ കോൺസുലാർ ഒഫീഷ്യലുകൾ വിശകലനം ചെയ്തിട്ടുമുണ്ട്.കാലിഫോർണിയയിൽ ഡിറ്റെയിൻ ചെയ്തിരുന്ന നിരവധി വിദ്യാർത്ഥികളെ കർശനായ വ്യവസ്ഥയിൽ ജാമ്യത്തിൽ വിട്ടിരുന്നു. അതായത് ഇവരെ ട്രാക്കിങ് ഡിവൈസുകളിലൂടെ നിരന്തരം നിരീക്ഷിച്ച് വരുന്നുണ്ട്. ജോർജിയ, ഫ്ലോറിഡ, ഓക്ലഹോമ, എന്നിവിടങ്ങളിൽ തടവിൽ വച്ച വിദ്യാർത്ഥികളെ കൺട്രി ജയിലിലും ഇമിഗ്രേഷൻ ഡിറ്റെൻഷൻ സെന്ററുകളിലുമാണ് പാർപ്പിച്ചിരിക്കുന്നതെന്നാണ് കമ്മ്യൂണിറ്റി ഓർഗനൈസർമാർ നിയമിച്ചിരിക്കുന്ന ലോയർമാർ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇവരിൽ നിരവധി പേർക്ക് ജാമ്യം നിഷേധിച്ചിരിക്കുകയാണ്. ഇവർക്ക് കോടതിയിലെ വിചാരണക്ക് ശേഷം മാത്രമേ ജാമ്യം നൽകുന്ന കാര്യം ആലോചിക്കുക പോലുമുള്ളുവെന്നാണ് റിപ്പോർട്ട്. ഇതിന് ഒരുമാസമെങ്കിലും സമയമെടുക്കുമെന്നാണ് അറ്റ്ലാന്റയിലെ ലോയറായ ഫാനി ബോബ പറയുന്നത്. പിടിയിലായി നിരവധി വിദ്യാർത്ഥികളുടെ കുടുംബങ്ങൾ തന്നെ ബന്ധപ്പെടുന്നുണ്ടെന്നും ബോബ പറയുന്നു.ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി രംഗത്തെത്തിയ നാല് ലോ മേക്കർമാരിൽ ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ്മാനായ രാജ കൃഷ്ണമൂർത്തിയുമുൾപ്പെടുന്നു.

വ്യാജ യൂണിവേഴ്സിറ്റിയുണ്ടാക്കി ഇന്ത്യൻ വിദ്യാർത്ഥികളെ കെണിയിലാക്കിയ ഹോം ലാൻഡ് സെക്യൂരിറ്റി ഓപ്പറേഷനിൽ മൂർത്തിയടക്കം നിരവധി പേർ കടുത്ത അമർഷം നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു.ഇതിൽ പ്രതിഷേധം രേഖപ്പെടുത്തിയ ലോ മേക്കർമാർ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി കിർസ്റ്റ്ജെൻ നിൽസെന് കത്തെഴുതുകയും ചെയ്തിരുന്നു.തോമസ് സൗസി, ബ്രെൻഡ ലോറൻസ്, റോബ് വുഡാൾ എന്നിവരാണ് ഇതിനെ പിന്തുണച്ച് ഒപ്പ് വച്ച മറ്റ് ലോ മേക്കർമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP