Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബ്രിട്ടനെ വിറപ്പിച്ച് നഴ്‌സുമാരുടെ സമരം: നഴ്സുമാരുടെ സമരത്തെ നേരിടാൻ പട്ടാളമിറങ്ങും; രാജ്യവ്യാപകമായി സൈന്യത്തിന് അടിയന്തര ചികിത്സാ പരിശീലനം തുടങ്ങി; നഴ്സുമാരില്ലാത്തതിനാൽ രോഗികൾ മരിക്കാതിരിക്കാൻ കരുതലോടെ പട്ടാളം എൻ എച്ച് എസ് ആശുപത്രികളിലേക്ക്

ബ്രിട്ടനെ വിറപ്പിച്ച് നഴ്‌സുമാരുടെ സമരം: നഴ്സുമാരുടെ സമരത്തെ നേരിടാൻ പട്ടാളമിറങ്ങും; രാജ്യവ്യാപകമായി സൈന്യത്തിന് അടിയന്തര ചികിത്സാ പരിശീലനം തുടങ്ങി; നഴ്സുമാരില്ലാത്തതിനാൽ രോഗികൾ മരിക്കാതിരിക്കാൻ കരുതലോടെ പട്ടാളം എൻ എച്ച് എസ് ആശുപത്രികളിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: നഴ്സുമാരുടെ സമരം നടക്കുമ്പോൾ സുപ്രധാന സേവനങ്ങൾക്ക് തടസ്സം നേരിടാതിരിക്കാൻ നൂറുകണക്കിന് സൈനികരെ വിവിധ ആശുപത്രികളിലായി വിന്യസിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. രാജ്യവ്യാപകമായി തന്നെ വിവിധ ഹോസ്പിറ്റൽ ട്രസ്റ്റുകളിൽ സൈനികർ അടിയന്തര ചികിത്സാ പരിശീലനം തേടും. മാത്രമല്ല, അവർക്ക് ആംബുലൻസ് ഓടിക്കുന്നതിനുള്ള അനുമതിയും നൽകും. അടുത്തയാഴ്‌ച്ച പാരാമെഡിക്സ്സമരം നടത്താനിരിക്കെ അതിനെ നേരിടാനാണ് ഈ മുൻകരുതൽ നടപടി.

വ്യാഴാഴ്‌ച്ച നടക്കാനിരിക്കുന്ന നഴ്സുമാരുടെ സമരത്തെ നേരിടാനുള്ള അടിയന്തര നടപടികൾ തീരുമാനിക്കുന്നതിനായി ഇന്ന് സർക്കാരിന്റെ എമർജൻസി കോബ്രാ കമ്മിറ്റി ചേരും. ഇതിനൊപ്പം രാജ്യത്തെ വരിഞ്ഞു മുറുക്കാനായി റെയിൽ ജീവനക്കാരും പോസ്റ്റൽ ജീവനക്കാരും സമരത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്. അതിർത്തി സുരക്ഷാ സേനയിൽ പണിമുടക്കുന്ന ജീവനക്കാർക്ക് പകരമായി വിമാനത്താവളങ്ങളിലും സൈനികരെ നിയോഗിക്കും.

ഇതിനൊപ്പം റോഡ് ഗതാഗതത്തിന് തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഹൈവേസ് ജീവനക്കാരും പണിമുടക്കിനിറങ്ങുകയാണ്. അതോടൊപ്പം 26 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് ജൂനിയർ ഡോക്ടർമാർ പണിമുടക്കിനിറങ്ങിയേക്കും എന്ന് ബ്രീട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ ഇന്നലെ അറിയിച്ചു.ഏറ്റവും കഠിനമായ ശൈത്യകാലത്തിന്റെ ദുരിതങ്ങളിലൂടെ രാജ്യം കടന്നു പോകുമ്പോഴാണ് ഈ സമരങ്ങളും എത്തുന്നത്.

ഏറ്റവും മോശമായ സാഹചര്യത്തെ രാജ്യം അഭിമുഖീകരിക്കുമ്പോഴാണ് സമരങ്ങൾ ഉണ്ടാകുന്നതെന്ന് എൻ എച്ച് എസ് മെഡിക്കൽ ഡയറക്ടർ സർ സ്റ്റീഫൻ പോവിസ് പറഞ്ഞു. അതേസമയം, അഗ്‌നിശമന പ്രവർത്തകർ, പാരാമെഡിക്സ് തുടങ്ങിയവർ ഉൾപ്പെടുന്ന അടിയന്തര സേവന വിഭാഗത്തിൽ പണിമുടക്ക് നിരോധിക്കാൻ സർക്കാരിന് കഴിയുമെന്ന സൂചനയുമായി വിദേശ സെക്രട്ടറി ജെയിംസ് ക്ലെവെർലിയും രംഗത്തെത്തി. റോയൽ കോളേജ് ഓഫ് നഴ്സിംഗിന്റെ അസാധാരണമായ വേതന വർദ്ധനവ് നടപ്പിലാക്കാൻ ഒരു സർക്കാരിനും കഴിയില്ലെന്ന് ലേബർ ഹെൽത്ത് വക്താവ് വെസ് സ്ട്രീറ്റിംഗും സമ്മതിക്കുന്നു.

നഴ്സുമാരും പാരാമെഡിക്സു സമരത്തിനിറങ്ങുന്നത് രോഗികളുടെ ജീവന് വലിയ ഭീഷണി ഉയർത്തുമെന്ന് ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേ അറിയിച്ചു. അതേസമയം, തങ്ങൾ ഉയർത്തിയ 19 ശതമാനം വേതന വർദ്ധനവ് നീതീകരിക്കാൻ ആകാത്തതാണെന്ന് അറിയാമെന്ന് റോയൽ കോളേജ് ഓഫ് നഴ്സിങ് വക്താവ് സമ്മതിച്ചു. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ ചില വിട്ടുവീഴ്‌ച്ചകൾക്ക് തയ്യാറാകുമെന്നും അവർ തുടർന്നു. പണപ്പെരുപ്പ നിരക്കിലോ, അതിൽ അല്പം താഴെയുള്ള നിരക്കിലോ വേതന വർദ്ധനവ് വാഗ്ദാനം ലഭിച്ചാൽ യൂണിയൻ സ്വീകരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP