Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി; പിത്തസഞ്ചി നീക്കം ചെയ്യുന്നതിനായി വ്യാഴാഴ്ച നടത്തിയ ശസ്ത്രക്രിയ വിജയകരം; ആശുപത്രിയിൽ ചികിത്സയിൽ തുടരുമെന്ന് കൊട്ടാരത്തിന്റെ അറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. പിത്തസഞ്ചി നീക്കം ചെയ്യുന്നതിനായി വ്യാഴാഴ്ച നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് സൗദി രാജകൊട്ടാരം പുറത്തിറക്കിയ വിക്ജ്ഞാപനം വെളിപ്പെടുത്തി. എൻഡോസ്‌കോപിക് ശസ്ത്രക്രിയയാണ് സൽമാൻ രാജാവിന് നടത്തിയത്. വൈദ്യ സംഘത്തിന്റെ ഉപദേശപ്രകാരം കുറച്ചു ദിവസം കൂടി അദ്ദേഹം ആശുപത്രിയിൽ താങ്ങുമെന്നും വിക്ജ്ഞാപനം അറിയിച്ചു.

പിത്തസഞ്ചിയിൽ പഴുപ്പ് കണ്ടുപിടിച്ചതിനെ തുടർന്ന് ഈ മാസം 20 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ ഇക്കഴിഞ്ഞ ചൊവാഴ്ചയിലെ വാരാന്ത മന്ത്രിസഭാ യോഗത്തിൽ ആശുപത്രിയിലെ പ്രത്യേക ആസ്ഥാനത്തിരുന്നു സൽമാൻ രാജാവ് അധ്യക്ഷത വഹിച്ചിരുന്നു. ഓൺലൈൻ വഴിയായിരുന്നു മന്ത്രിസഭാ യോഗം.

തനിക്കായി പ്രാർത്ഥിക്കുകയും സദ്വിചാരം പ്രകടിപ്പിക്കുകയും ചെയ്ത മുഴുവൻ നാട്ടുകാർക്കും രാജാവ് പ്രത്യേക നന്ദിയും കടപ്പാടും രേഖപ്പെടുത്തി. സുഖവിവരങ്ങൾ അന്വേഷിച്ചും ആശംസിച്ചും ബന്ധപ്പെടുകയും ചെയ്ത മുസ്ലിം, അറബ്, ലോക നേതാക്കളോടും സൽമാൻ രാജാവ് നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP