Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വരാനിരിക്കുന്നത് ഇന്ത്യക്ക് പുറത്തേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ മക്കൾ നിയന്ത്രിക്കുന്ന ലോകം; കൗമാരപ്രായം കടക്കുംമുമ്പ് ഞെട്ടിക്കുന്ന നേട്ടങ്ങൾ കൊയ്യുന്ന ഇന്ത്യൻ വംശജരായ പ്രവാസി കുരുന്നുകളെ തേടി എസ്.ബി.ഐ; ചില അപൂർവ നക്ഷത്രങ്ങളെ പരിചയപ്പെടാം

വരാനിരിക്കുന്നത് ഇന്ത്യക്ക് പുറത്തേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ മക്കൾ നിയന്ത്രിക്കുന്ന ലോകം; കൗമാരപ്രായം കടക്കുംമുമ്പ് ഞെട്ടിക്കുന്ന നേട്ടങ്ങൾ കൊയ്യുന്ന ഇന്ത്യൻ വംശജരായ പ്രവാസി കുരുന്നുകളെ തേടി എസ്.ബി.ഐ; ചില അപൂർവ നക്ഷത്രങ്ങളെ പരിചയപ്പെടാം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചന്ദ്രനിൽച്ചെന്നാലും അവിടൊരു മലയാളിയെക്കാണാം എന്നാണ് ചൊല്ല്. യഥാർഥത്തിൽ ഇന്ത്യക്കാർക്കെല്ലാം ബാധകമാണിത്. അത്രയേറെയാണ് ലോകത്ത് ഇന്ത്യൻ പ്രവാസികൾ. ഇത്രയേറെ പ്രവാസികൾ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ല. ഇപ്പോൾ, പല പ്രമുഖ കോർപറേറ്റ് ഭീമന്മാരെയും നയിക്കുന്നത് പ്രവാസി ഇന്ത്യക്കാരാണെന്ന പ്രത്യേകതയുമുണ്ട്. അവരുടെ പാത പിന്തുടരുകയാണ് അടുത്ത തലമുറയും. പുതിയ കണ്ടെത്തലുകളുടെയും ഗവേഷണങ്ങളുടെയും പേരിൽ കൗമാരപ്രായത്തിൽത്തന്നെ ലോകമറിയുന്ന പ്രതിഭകളായി മാറുകയാണ് അവർ. ഇത്തരം പ്രതിഭകളെ കണ്ടെത്തി ആദരിക്കുകയാണ് എസ്.ബി.ഐ. യോനോ പുരസ്‌കാരം.

20 വയസ്സിൽത്താഴെ പ്രായമുള്ള പ്രതിഭകളെയാണ് എസ്.ബി.ഐ. ആദരിക്കുന്നത്. യോനോ എസ്.ബി.ഐ. 20 അണ്ടർ 20 അവാർഡിനായി ആറുപേരാണ് ഇപ്പോൾ ചുരുക്കപ്പട്ടികയിലെത്തിയിട്ടുള്ളത്. എസ്.ബി.ഐ.യുടെ പുതുതലമുറ ഡിജിറ്റൽ ബാങ്കാണ് യോനോ. അത് ഒരുവർഷം പൂർത്തിയാക്കിയതിന്റെ വേളയിലാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ആഗോളതലത്തിലുള്ള വോട്ടിങ്ങിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

ചെമ്മീനുകളുടെ തൊണ്ടിൽനിന്നും പട്ടുനൂൽപ്പുഴുക്കളിൽനിന്നുള്ള പ്രോട്ടീനിൽനിന്നും പുനരുപയോഗിക്കാവുന്ന ബയോ പ്ലാസ്റ്റിക് നിർമ്മിച്ചതിലൂടെയാണ് സിഡ്‌നിയിൽനിന്നുള്ള 17-കാരി എയ്ഞ്ചലീന അറോറ പട്ടികയിലെത്തിയത്. മാസമെത്തുന്നതിന് മുന്നെ ജനിക്കുകയും ശരീരത്തിന്റെ വലതുവശം തളർന്നുപോവുകയും ചെയ്ത 19-കാരിയായ മുസ്‌കൻ ദേവ്ത ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിലാണ് താമസം. എഴുത്തുകാരിയും റേഡിയോ ജോക്കിയും പ്രാസംഗികയുമൊക്കെയായി തിളങ്ങുന്ന മുസ്‌കൻ ദേവ്തയും പട്ടികയിലുണ്ട്.

വീടുകളിൽനിന്ന് ഒഴിവാക്കുന്ന അഴുക്കുജലത്തിന്റെ പരിപാലനത്തിനുനൽകിയ സംഭാവനകളുടെയും അതിനായി പ്രവർത്തിക്കുന്ന ഗ്രേ വാട്ടർ പ്രോജക്ടിലെ പ്രവർത്തനത്തിന്റെയും മികവിലാണ് 14-കാരിയായ ശ്രേയ രാമചന്ദ്രൻ എന്ന കാലിഫോർണിയക്കാരി ചുരുക്കപ്പട്ടികയിൽ ഇടംനേടിയത്. ലോണ്ട്‌റി ടു ലോൺ എന്ന പദ്ധതിയാണ് ശ്രേയയുടെ മേൽനോട്ടത്തിൽ നടക്കുന്നത്.

കാൻസർ, ഹൃദ്രോഗ ചികിത്സകൾക്ക് സഹായകമായ ചികിത്സാ മാർഗങ്ങൾ വികസിപ്പിക്കുന്നതിന് മരുന്നുദ്പാദകരെ സഹായിക്കുന്ന സോഫ്റ്റ്്‌വെയർ നിർമ്മിച്ചാണ് മസാച്ചുസറ്റ്‌സിൽനിന്നുള്ള അമോൽ പഞ്ചാബി പട്ടികയിലെത്തിയത്. ഡോക്ടർമാർക്ക് മരുന്നുകളും വാക്‌സിനുകളുമൊക്കെ അനായാസം രോഗികൾക്കടുത്തേക്ക് കൊണ്ടുപോകാൻ സഹായിക്കുന്ന ചക്രം പിടിപ്പിച്ച റെഫ്രിജറേറ്റർ, വാക്‌സ്‌വാഗൺ കണ്ടുപിടിച്ചതിലൂടെയാണ് 18-കാരനാട അനുരുദ്ധ് ഗണേശൻ ചുരുക്കപ്പട്ടികയിലെത്തിയത്.

ഓസ്റ്റിയോജനസിസ് ഇംപെർഫെക്ട എന്ന ജനിതക വൈകല്യവുമായാണ് സ്പർശ് ഷാ ജനിച്ചത്. ജനിക്കുമ്പോൾ 400-ഓളം ഒടിവുകൾ അവന്റെ ശരീരത്തിലുണ്ടായിരുന്നു. ഇന്ന് 15 വയസ്സിലെത്തിയപ്പോഴേക്കും അമേരിക്കയിലെ അറിയപ്പെടുന്ന ഗായകരിലൊരാളാണ് സ്പർശ്. പാട്ടെഴുത്ത്, സംഗീതം, പ്രഭാഷണം എന്നിങ്ങനെ സ്പർശ് കൈവെക്കാത്ത മേഖലകളില്ല. 2018-ലെ ഗോവഫെസ്റ്റിൽ പ്രഭാഷകനായി പങ്കെടുത്തിരുന്ന സ്പർശും എസ്.ബി.ഐ. യോനോ പട്ടികയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP