Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദിയിൽ തൊഴിൽ നിയമങ്ങൾ കടുപ്പിച്ച് അധികൃതർ; റസിഡന്റ് പെർമിറ്റ് ഇല്ലാത്തവർക്ക് ജോലി നൽകിയാൽ ഇനി പിഴയും ജയിലും; സ്ഥാപനത്തിന്റെ മാനേജർ വിദേശിയാണെങ്കിൽ നാടകടത്തുമെന്നും സൗദി പാസ്പോർട്ട് വിഭാഗം; അഞ്ചു വർഷത്തേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനു വിലക്ക് ഏർപ്പെടുത്തും

സൗദിയിൽ തൊഴിൽ നിയമങ്ങൾ കടുപ്പിച്ച് അധികൃതർ; റസിഡന്റ് പെർമിറ്റ് ഇല്ലാത്തവർക്ക് ജോലി നൽകിയാൽ ഇനി പിഴയും ജയിലും; സ്ഥാപനത്തിന്റെ മാനേജർ വിദേശിയാണെങ്കിൽ നാടകടത്തുമെന്നും സൗദി പാസ്പോർട്ട് വിഭാഗം; അഞ്ചു വർഷത്തേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനു വിലക്ക് ഏർപ്പെടുത്തും

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദിയിൽ വീണ്ടും നിയമങ്ങൾ കടുപ്പിച്ച് അധികൃതർ. റസിഡന്റ് പെർമിറ്റ് ഇല്ലാത്തവർക്ക് ജോലി നൽകുന്നവർക്ക് ജയിലും പിഴയും ശിക്ഷയായി നൽകാൻ തീരുമാനം. കൂടാതെ സ്ഥാപനത്തിന്റെ മാനേജർ വിദേശിയാണെങ്കിൽ നാടകടത്തുമെന്നും സൗദി പാസ്പോർട്ട് വിഭാഗം വ്യക്തമാക്കി. ഇഖാമ തൊഴിൽ നിയമ ലംഘകരെ ജോലിക്കു വെയ്ക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും ജവാസാത് ഡയറക്ടറേറ്റാണ് അറിയിച്ചത്.

നിയമങ്ങൾ കർശനമാക്കുന്നതോടെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യൻ തൊഴിലാളികളെയാണ്. പലരും ഇത്തരത്തിൽ റസിഡന്റ് പെർമിറ്റ് ഇല്ലാതെ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ എടുക്കുന്നുണ്ട്.കൂടാതെ അഞ്ചു വർഷത്തേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനു വിലക്കും ഏർപ്പെടുത്തും. സ്ഥാനത്തിന്റെ പേര് വിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തും.

നിയമ ലംഘകരെ ജോലിക്കു വെയ്ക്കുന്ന സ്ഥാപനത്തിന്റെ മാനേജരെ ഒരു വർഷം വരെ തടവിനും ശിക്ഷിക്കും. മാനേജർ വിദേശിയാണെങ്കിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തും.ജോലിക്കു വെയ്ക്കുന്ന ഇഖാമ തൊഴിൽ നിയമ ലംഘകരുടെ എണ്ണത്തിന് അനുസരിച്ചു സ്ഥാപനത്തിന് ഇരട്ടി തുക പിഴ ചുമത്തും. ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിന് നിയമ ലംഘകരെ ജോലിക്കു വെയ്ക്കരുതെന്നു സ്വകാര്യ സ്ഥാപനങ്ങളോട് ജവാസാത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

അതേസമയം നേരത്തെ സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് റസിഡന്റ് പെർമിറ്റ് പുതുക്കുന്നതിന് എയ്ഡ്സ് പരിശോധന നിർബന്ധമാക്കിയിരുന്നു പത്ത് രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിനാണ് എയിഡ്സ് പരിശോധന നിർബന്ധമാക്കിയത്.

ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം എത്യോപ്യ, എരിത്രിയ, കെനിയ, സൊമാലിയ, ജിബൂത്തി, തായ്ലന്റ്, നൈജീരിയ, സുഡാൻ, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദേശ തൊഴിലാളികൾക്കാണ് ഇഖാമ പുതുക്കുന്നതിന് എയിഡ്സ് പരിശോധന നിർബന്ധമാക്കിയത്. ഈ രാജ്യങ്ങളിൽ നിന്നുള്ളവരിൽ രോഗബാധ കൂടുതൽ കാണുന്ന സാഹചര്യത്തിലാണ് എയ്ഡ്സ് പരിശോധന കർശനമാക്കിയത്.

ഹൗസ്മെയ്ഡ്, ഹൗസ് ഡ്രൈവർ തുടങ്ങിയ ആറ് വിഭാഗത്തിലുള്ള തൊഴിലാളികൾക്ക് ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കി. പുതിയ വിസയിൽ സൗദിയിലെത്തുന്ന മുഴുവൻ വിദേശ തൊഴിലാളികൾക്കും കംപ്ലീറ്റ് മെഡിക്കൽ ഫിറ്റ്നസ് പരിശോധന നിർബന്ധമാണ്.ആരോഗ്യ മേഖലാ ജീവനക്കാർ, ബാർബർമാർ, സാമൂഹിക പരിചരണ വിഭാഗം ജീവനക്കാർ, എന്നിവരും ഇഖാമ പുതുക്കുന്നതിന് ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെപ്പ് എടുക്കണം.

ഇവർ മൂന്ന് ഡോസ് പ്രതിരോധ കുത്തിവെപ്പിനുള്ള ഫീസ് ഒരുമിച്ച് അടക്കണം. ആദ്യ ഡോസ് എടുത്തത് തെളിയിക്കുന്ന രേഖ ഇഖാമ നേടുന്നതിന് പാസ്പോർട്ട് ഡയറക്ടറേറ്റിൽ സമർപ്പിക്കണം. രണ്ടും മൂന്നും ഡോസ് മരുന്നുകൾ എടുക്കുമെന്ന് തൊഴിലുടമ രേഖാ മൂലം ഉറപ്പു നൽകണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP