Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഭാ കമ്പം ഇല്ലാതെ സംസാരിക്കാൻ കഴിവുള്ള കുട്ടികളാണോ നിങ്ങൾ; അക്ഷര സ്ഫുടതയോടെയും ആശയ സ്ഫുടതയോടെയും സംസാരിക്കാൻ തയ്യാറാണോ? എങ്കിൽ മൂന്ന് ലക്ഷം രൂപ വരെ സമ്മാനമായി നേടാം; ലോക മലയാളി കുട്ടികൾക്കായി ഒരുക്കുന്ന പ്രസംഗ മത്സരത്തെക്കുറിച്ച് അറിയാം

സഭാ കമ്പം ഇല്ലാതെ സംസാരിക്കാൻ കഴിവുള്ള കുട്ടികളാണോ നിങ്ങൾ; അക്ഷര സ്ഫുടതയോടെയും ആശയ സ്ഫുടതയോടെയും സംസാരിക്കാൻ തയ്യാറാണോ? എങ്കിൽ മൂന്ന് ലക്ഷം രൂപ വരെ സമ്മാനമായി നേടാം; ലോക മലയാളി കുട്ടികൾക്കായി ഒരുക്കുന്ന പ്രസംഗ മത്സരത്തെക്കുറിച്ച് അറിയാം

സ്വന്തം ലേഖകൻ

ഭാ കമ്പം ഇല്ലാതെ സംസാരിക്കാൻ കഴിവുള്ള കുട്ടികളാണോ നിങ്ങൾ,അക്ഷര സ്ഫുടതയോടെയും ആശയ സ്ഫുടതയോടെയും സംസാരിക്കാൻ തയ്യാറാണോ? എങ്കിൽ മൂന്ന് ലക്ഷം രൂപ വരെ സമ്മാനമായി നേടാനുള്ള അവസരം ഒരുങ്ങുകയാണ്. ഓവർസീസ് റസിഡന്റ് മലയാളി അസോസിയേഷൻ ഇന്റർനാഷണൽ (ഓർമ) എന്ന സംഘടനയാണ് ഒരു പ്രസംഗ മത്സരത്തിന് ഏറ്റവും കൂടുതൽ സമ്മാനത്തുകയുമായി ഒരുവർഷം നീളുന്ന മത്സരം ഒരുക്കുന്നത്.

ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം നേതൃത്വം നൽകുന്ന മത്സരത്തിൽ മലയാളത്തിലും ഇംഗ്ലീഷിലും മത്സരം ഉണ്ടായിരിക്കും. ഇതിൽഫൈനൽ റൗണ്ടിലെത്തുന്ന വിജയിക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ബാക്കി തുക മലയാളം ഇംഗ്ലീഷ് വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡ് ലഭിക്കും. ഇത്ഒന്നാം സമ്മാന വിജയികൾക്ക് അര ലക്ഷം രൂപാ വീതവും കാൽ ലക്ഷം രൂപാ വീതമുള്ള രണ്ടാം സമ്മാനങ്ങളും, 15000രൂപാ വീതമുള്ള രണ്ടു മൂന്നാം സമ്മാനങ്ങളും നൽകും.

'ഡോ. അബ്ദുൾ കലാം പുരസ്‌കാര'ത്തിനുള്ള വിദ്യാ-കലാലയത്തെയും കണ്ടെത്തും. ഇത് ലഭിക്കുക ടോപ് വിന്നർ പുരസ്‌കാരം ലഭിക്കുന്ന കുട്ടിയുടെ പ്രിൻസിപ്പളിനോ, ഹെഡ്‌മാസ്റ്റർക്കോ ആയിരിക്കും നല്കുക.മെഗാ ക്യാഷ് അവാർഡുകൾ ലഭിക്കാൻ കഴിയാത്തവരും എന്നാൽ മികച്ച പ്രസംഗം കാഴ്‌ച്ച വയ്ക്കുന്നവരുമായ പ്രസംഗകർക്കെല്ലാം പ്രോത്സാഹന ക്യാഷ് അവാർഡുകൾ നൽകും. ഭാരത സ്വാതന്ത്ര്യ വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടർഭാഗമായിട്ടാണ്, ഓർമ ഇന്റർനാഷണൽ പ്രസംഗ പരമ്പരയ്ക്ക് നേതൃത്വം ൻൽകുന്നത്. ഹൈ സ്‌കൂൾ- കോളജ് വിദ്യാർത്ഥികൾക്കുള്ള മത്സരമാണിത്. അതായത് 9ാം ക്ലാസ് മുതൽ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കാണ് അവസരം ലഭിക്കുക.2003 ജനുവരി ഒന്നിനോ അതിനു ശേഷമോ ആയിരിക്കണം മത്സരാർത്ഥിയുടെ ജനനത്തിയതി എന്നതാണ് നിബന്ധന.

2022 നവംബർ 15 മുതൽ 2023 ഓഗസ്റ്റ് 7 വരെ പരമ്പര തുടരും. 2022 നവംബർ 15 മുതൽ, 2023 ഫെബ്രുവരി 28 വരെ ഒന്നാം ഘട്ട മത്സരം നടക്കും.സ്വാതന്ത്ര്യം ഗുരുക്കന്മാരിലൂടെ എന്ന വിഷയത്തിൽ, അഞ്ചു മിനിട്ടിൽ കവിയാത്ത പ്രസംഗം, വീഡിയോ റിക്കോഡ് ചെയ്ത്, [email protected]എന്ന ഈമെയിലിൽ അയച്ചു നൽകണം. പ്രസംഗ വീഡിയോയിൽ, തുടക്കത്തിൽത്തന്നെ എന്റെ പേര്- വ്യക്തമായി പറയണം. ഗൂഗിൾ രജിസ്ട്രേഷൻ ഫോമും പൂരിപ്പിച്ചയക്കണം. ഗൂഗിൾ രജിസ്ട്രേഷൻ ഫോം ഓർമ സ്പീച്ച് എന്ന ഫെയ്സ് ബുക്കിലും ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്.

https://docs.google.com/forms/d/e/1FAIpQLSdXp3Nh2MHE9_q68RL1T5CzUFOS2prSBZLa3_OKyPYwpgDbSQ/viewform

https://www.facebook.com/ormaspeech

ഒന്നാം ഘട്ട പ്രസംഗങ്ങളിൽ നിന്നു മികവിന്റെ അടിസ്ഥാനത്തിൽ, ഇംഗ്ലീഷ് വിഭാഗത്തിൽ 20 പ്രസംഗകരെയും, മലയാളം വിഭാഗത്തിൽ ഇരുപതു പ്രസംഗകരെയും, ഓരോ വിഭാഗത്തിൽ നിന്നും ഒന്നു വീതം വൈൽഡ് കാർഡ് ജേതാക്കളെയും രണ്ടാം ഘട്ട മത്സരത്തിലേക്ക് തിരഞ്ഞെടുക്കും. സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ ശ്രോതാക്കളുടെ ലൈക്ക് നേടുന്ന പ്രസംഗമാണ് വൈൽഡ് കാർഡ് വിജയികളെ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡം.

 

രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പ്രസംഗകർക്ക് ഈടുറ്റ പ്രസംഗ പരിശീലന കളരിയിൽ ഫീസില്ലാതെ പ്രസംഗ പരിശീലനത്തിനുള്ള അവസരം നൽകും.

2023 ഏപ്രിൽ 16 മുതൽ, മെയ് 31 വരെ രണ്ടാം ഘട്ട മത്സരം. രണ്ടാംഘട്ട പ്രസംഗ വിഷയം 2023 മാർച്ച് 31ന് പ്രസിദ്ധമാക്കും. രണ്ടാം ഘട്ട പ്രസംഗങ്ങളും വീഡിയോ റിക്കോഡ് ചെയ്ത്, [email protected] .എന്ന ഈമെയിലിൽ അയച്ചു നൽകണം.

രണ്ടാം ഘട്ട പ്രസംഗങ്ങളിൽ നിന്ന് മികവിന്റെ അടിസ്ഥാനത്തിൽ പത്ത് ഇംഗ്ളീഷ് പ്രസംഗങ്ങളെയും പത്ത് മലയാളം പ്രസംഗങ്ങളെയും കണ്ടെത്തി ആ പ്രസംഗകരെ ഫൈനൽ റൗണ്ടിന് അർഹരാക്കും. ഫൈനൽ റൗണ്ട് പ്രസംഗ മത്സരം 2023 ജൂൺ 16 മുതൽ 2023 ഓഗസ്റ്റ് 7 വരെ നടക്കും.

ഫൈനൽ റൗണ്ട് മത്സരത്തിന്റെ വിഷയം 2023 ജൂൺ 16 ന് പ്രസിദ്ധമാക്കും. ഫൈനൽ റൗണ്ട് മത്സരത്തിന്റെ വിശദാംശങ്ങൾ രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിക്കുന്ന അവസരത്തിൽ അറിയിക്കും. ഫൈനൽ റൗണ്ടിൽ നിന്നാണ് പുരസ്‌കാരങ്ങൾക്കും മെഗാ ക്യാഷ് അവാർഡുകൾക്കുമുള്ള പ്രസംഗകരെ നിശ്ച്ചയിക്കുക.

പ്രസംഗത്തിന് അനുഗുണമായ മുഖ ഭാവങ്ങളും ശരീര ഭാവങ്ങളും വീഡിയോയിൽ സ്പഷ്ടമാകുന്ന വിധം ക്ളോസപ്പിൽ ചെയ്യുന്നതാണ്, പ്രസംഗം വിലയിരുത്തുവാൻ സഹായകം. ഫോൺ വെർട്ടിക്കലായി പൊസിഷൻ ചെയ്ത് റിക്കോഡ് ചെയ്യാം. വീഡിയോ ക്യാമറയിൽ പ്രസംഗം റിക്കോഡ് ചെയ്യുന്നതിനും അനുവാദമുണ്ട്. പ്രസംഗത്തുടക്കം മുതൽ പ്രസംഗാന്ത്യം വരെ റിടെയ്ക്കില്ലാതെ ഷൂട് ചെയ്തതായിരിക്കണം അയച്ചു തരുന്ന വീഡിയോ. ട്രയൽ വീഡിയോകൾ എഡിറ്റു ചെയ്ത് മോദിഫൈ ചെയ്ത് അയക്കരുത്.

സഭാ കമ്പം ഇല്ലാതെ സംസാരിക്കാൻ ഉള്ള കഴിവ് അക്ഷര സ്ഫുടത ഭാഷാശുദ്ധി ആശയ സ്ഫുടത ധാരാവാഹിത്വം,സന്ദർഭോചിതമായ ശബ്ദനിയന്ത്രണം എന്നീ മൂല്യ നിർണ്ണയോപാധികൾ മാനദണ്ഡമാക്കിയാണ് മാർക്കിടുക. മത്സരിക്കുന്ന വിദ്യാർത്ഥിയുടെ മാതാവോ, അതല്ലെങ്കിൽ പിതാവോ മലയാളിയായിരിക്കണം. 2023 ഓഗസ്റ്റിൽ ഇന്ത്യൻ സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരളത്തിൽ നടക്കുന്ന ഓർമാ ഇന്റർനാഷനൽ സമ്മേളനത്തിൽ വച്ച് ക്യാഷ് അവാർഡുകളും പുരസ്‌കാര ഫലകങ്ങളും പുരസ്‌കാര പത്രങ്ങളും സമ്മാനിക്കും. നേരിട്ടു പങ്കെടുക്കാൻ കഴിയാത്ത വിജയികൾക്ക് അയച്ചു നൽകും.

അമേരിക്കയിൽ ഹൈസ്‌കൂൾ അദ്ധ്യാപകനും മോട്ടിവേറ്റർ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയർമാനായുള്ള ഓർമാ ഇന്റർനാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറമാണ് നേതൃത്വം നൽകുന്നത്. ഡോ. ഫ്രെഡ് മാത്യൂ മുണ്ടയ്ക്കൽ (എറണാകുളംവിസാറ്റ് ആട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ), ഷൈൻ ജോൺസൺ (റിട്ടയേഡ് ഹെഡ് മിസ്ട്രസ്സ് തേവര സേക്രഡ് ഹാർട് ഹയർ സെക്കൻഡറി സ്‌കൂൾ), കുവൈറ്റിലെ പ്രശസ്ത സാമൂഹ്യ പ്രവർത്തകനായ ചെസ്സിൽ ചെറിയാൻ കവിയിൽ, കേരളത്തിലെ യുവ സാമൂഹ്യ പ്രവർത്തകനും ഗാന്ധി ഫൗണ്ടേഷൻ ചെയർമാനുമായ എബി ജോസ്, നഴ്സിങ്ങ് രംഗത്ത് പ്രവർത്തന മികവുള്ള ഷിജി സെബാസ്റ്റ്യൻ ( കെ എസ് ഏ) യു എൻ സ്പീച്ച് ഫെയിം എയ്മിലിൻ റോസ് തോമസ് എന്നിവരാണ് ഓർമാ ടാലന്റ് പ്രൊമോഷൻ അംഗങ്ങൾ. ജോർജ് നടവയൽ (പ്രസിഡന്റ്), ഷാജി അഗസ്റ്റിൻ (ജനറൽ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോർഡ് ചെയർമാൻ), റോഷിൻ പ്ളാമൂട്ടിൽ (ട്രഷറാർ), ഡോ. ജോർജ് എബ്രാഹം (ട്രസ്റ്റീ ബോർഡ് പ്രസിഡന്റ്),ജോയി. പി വി (ട്രസ്റ്റീ ബോർഡ് സെക്രട്ടറി) എന്നിവർ എക്‌സ് ഒഫിഷ്യോ അംഗങ്ങൾ.

കേരളത്തിനു വെളിയിൽ താമസ്സിക്കുന്ന മലയാളിക്കുടുംബങ്ങളും, അവരുടെ ലോകത്തെമ്പാടുമുള്ള ബന്ധുക്കളും മിത്രങ്ങളും ഒരുമിച്ച്, ബഹുമാനം, സാഹോദര്യം, അന്തസ്സ്, കാരുണ്യം, എന്നീ വിശേഷങ്ങൾ നിറഞ്ഞ കുടുംബ മൂല്യങ്ങൾക്കും പെരുമാറ്റ മൂല്യങ്ങൾക്കും പ്രാധാന്യം നൽകി, പഴമയേയും പുതുമയേയും ചേരുമ്പടി ചേർത്ത്, ലോകനന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന, ഭൂഖണ്ഡാന്തര സംഘടനയാണ് ഓർമാ ഇന്റർനാഷണൽ എന്ന ഓവർസീസ് റസിഡന്റ് മലയാളി അസ്സോസിയേഷൻ. അമേരിക്കയിലെ ഫിലഡൽഫിയയിൽ 2009 ൽ പ്രവർത്തനം ആരംഭിച്ചു. വിവിധ രാജ്യങ്ങളിൽ ശാഖകൾ ഉണ്ട്.

മൂല്യച്യുതിയുടെ മാമാങ്കങ്ങൾ കൊണ്ട് കലുഷിതമായ കേരളത്തിലെ ആനുകാലികജീവിത ചുറ്റുവട്ടങ്ങൾ വെളിവാക്കുന്നത്, മികച്ച വാഗ്മികളുടെയും ജീവിത മാതൃകകളുടെയും മൂല്ല്യാധിഷ്ഠിത പൗരധർമ്മ പാഠ്യഭാഗങ്ങളുടെയും അഭാവത്തെയാണ്. മലയാളികൾ ഈ ദശകങ്ങളിൽ ഭൂഖണ്ഡങ്ങൾ കടന്നു വ്യാപിച്ചതിനാൽ, കേരളത്തിന്റെ സാംസ്‌കാരിക വളർച്ചയിൽ, ഭൂഖണ്ഡാന്തര മലയാളികൾക്കാണ് മർഗനിർദ്ദേശകരാകാൻ കഴിയുക എന്നതാണ് തെളിഞ്ഞുവരുന്ന ചിത്രം. ഗതകാല കേരള-മലയാള ഭൂമികയിൽ നിന്ന് ദുഗ്ദ്ധം നുകർന്നു വളർന്നവർ, അമ്മ നാടിന് നന്മകളെ തിരിച്ചു സമ്മാനിക്കുന്നതിന്റെ ഭാഗമാണ് 'ഓർമാ ഒറേറ്റർ ഓഫ് ദി ഇയർ അവാർഡ്-2023 പരമ്പര' എന്നു ഭാരവാഹികൾ പ്രസ്താവിച്ചു. ഇത്തരം പ്രചോദന പ്രവർത്തനങ്ങൾ തുടരുമെന്നും ഓർമാ ഇന്റർനാഷണൽ ഭാരവാഹികൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP