Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശജോലി നേടാൻ ആഗ്രഹിക്കുന്ന മലയാളി നഴസുമാർക്ക് ഒരു സന്തോഷ വാർത്ത! ബ്രിട്ടനിൽ അഞ്ച് കൊല്ലക്കാലം 70,000 നഴ്സുമാരുടെ ഒഴിവ് വരുന്നു; നിയമങ്ങൾ എത്ര ലഘൂകരിച്ചിട്ടും നഴ്സുമാരെ കിട്ടാനില്ലാത്ത അവസ്ഥ; ഐഇഎൽടിഎസ് യോഗ്യത വീണ്ടും കുറയ്ക്കുന്നതിനെ കുറിച്ചും ചർച്ചകൾ കൊഴുക്കുന്നു

വിദേശജോലി നേടാൻ ആഗ്രഹിക്കുന്ന മലയാളി നഴസുമാർക്ക് ഒരു സന്തോഷ വാർത്ത! ബ്രിട്ടനിൽ അഞ്ച് കൊല്ലക്കാലം 70,000 നഴ്സുമാരുടെ ഒഴിവ് വരുന്നു; നിയമങ്ങൾ എത്ര ലഘൂകരിച്ചിട്ടും നഴ്സുമാരെ കിട്ടാനില്ലാത്ത അവസ്ഥ; ഐഇഎൽടിഎസ് യോഗ്യത വീണ്ടും കുറയ്ക്കുന്നതിനെ കുറിച്ചും ചർച്ചകൾ കൊഴുക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മലയാളി നഴ്‌സുമാർക്ക് ഒരു സന്തോഷ വാർത്ത. ബ്രിട്ടനിലേക്ക് നഴ്‌സുമാരായി പോകാൻ അവസരങ്ങൾ ഒരുങ്ങുന്നു. എൻഎച്ച്എസിൽ നഴ്സുമാരുടെ ക്ഷാമം അനുദിനം രൂക്ഷമാകുന്ന പ്രവണത വർധിച്ച് വരുകയാണ്. ഇത് പ്രകാരം അഞ്ച് കൊല്ലക്കാലം 70,000 നഴ്സുമാരുടെ ഒഴിവ് വരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. നിയമങ്ങൾ എത്ര ലഘൂകരിച്ചിട്ടും നഴ്സുമാരെ കിട്ടാനില്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. ഇതെല്ലാം മലയാളി നഴ്‌സുമാർക്ക് ഗുണകരമായി ഭവിക്കുമെന്നാണ് വിലയിരുത്തൽ.

2001ൽ വിവിധ രാജ്യങ്ങളിൽ നിന്നും നഴ്സുമാർ കൂട്ടത്തോടെ യുകെയിലേക്ക് കുടിയേറാൻ തുടങ്ങിയിരുന്നത്. അന്ന് ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണമെന്ന യാതൊരു കടുംപിടിത്തവും അവർക്ക് മേൽ അടിച്ചേൽപ്പിച്ചിരുന്നില്ല തുടർന്നുള്ള കാലത്താണ് എൻഎംസി യൂറോപ്പിന് പുറത്തുള്ള നഴ്സുമാർക്ക് മേൽ ഐഇഎൽടിഎസ് നിബന്ധന അടിച്ചേൽപ്പിച്ചത്. ഇംഗ്ലീഷുമായി ബന്ധപ്പെട്ട നാല് മൊഡ്യൂളുകളിൽ ഓരോന്നിലും 9ൽ ചുരുങ്ങിയ് 7 സ്‌കോറെങ്കിലും ഇവർ നേടിയിരിക്കണമെന്നായിരുന്നു നിബന്ധന.

ലിസണിങ്, റീഡിങ്, റൈറ്റിങ്, സ്പീക്കിങ് എന്നിവയാണാ നാല് മൊഡ്യൂളുകൾ. ഇതിൽ ഒരു കാറ്റഗറിയിലും സ്‌കോർ 6.5 ൽ താഴെ പോവുകയും ചെയ്യരുതെന്നായിരുന്നു നിഷ്‌കർഷിച്ചിരുന്നത്. ഇത് ഒറ്റ സിറ്റിംഗിലോ രണ്ടാമത്തെ സിറ്റിംഗിലോ പാസാവുകയും വേണം. എന്നാൽ പിന്നീട് വിവിധ തുറകളിൽ നിന്നുമുള്ള കടുത്ത സമ്മർദം മൂലം റൈറ്റിങ് മൊഡ്യൂളിൽ ചുരുങ്ങിയത് 6.5 സ്‌കോർ നേടിയാൽ മതിയെന്ന ഇളവ് നിലവിൽ വന്നിരുന്നു. പക്ഷേ ഇതുകൊണ്ട് കാര്യമില്ലെന്നും എല്ലാ മൊഡ്യൂളുകളിലും ലഭിക്കേണ്ടുന്ന ചുരുങ്ങിയ സ്‌കോർ 6.5 ആക്കണമെന്നുമുള്ള ആവശ്യളും ഇത് സംബന്ധിച്ച ചർച്ചകളുമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

കാര്യമായ നടപടിയെടുത്തില്ലെങ്കിൽ അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ എൻഎച്ച്എസിലെ നഴ്സുമാരുടെ ഒഴിവുകൾ ഇരട്ടിയാകുമെന്നും ജിപിമാരുടെ ഒഴിവുകൾ പ്രതിസന്ധിയുണ്ടാക്കുന്ന വിധത്തിൽ വർധിക്കുമെന്നുമാണ് നുഫീൽഡ് ട്രസ്റ്റ്, ഹെൽത്ത് ഫൗണ്ടേഷൻ ആൻഡ് കിങ്സ് ഫണ്ട് എന്നിവ ചേർന്ന് സംയുക്തമായി തയ്യാറാക്കിയ ഒരു റിപ്പോർട്ട് മുന്നറിയിപ്പേകുന്നത്. ഈ വിഷമാവസ്ഥയെ അതിജീവിക്കാനായി വിദേശത്ത് നിന്നുമുള്ള റിക്രൂട്ട്മെന്റ് സ്റ്റുഡന്റ് ഗ്രാന്റുകൾ, എന്നിവ വർധിപ്പിക്കണമെന്നും നിലവിലെ സിസ്റ്റത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തണമെന്നും വർധിച്ച് വരുന്ന ഒഴിവുകൾ നികത്തുന്നതിനായി ചുരുങ്ങിയത 900 മില്യൺ പൗണ്ടെങ്കിലും നിക്ഷേപിക്കണമെന്നുമാണ് ഈ റിപ്പോർട്ട് നിർദേശിക്കുന്നത്.

യുകെയിലെ സ്റ്റുഡന്റ് നഴ്സുമാർക്ക് ലിവിങ് എക്സ്പൻസായി 5200 പൗണ്ട് ഗ്രാന്റായി നൽകണമെന്നും ട്രെയിനിംഗിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റുകളുടെ എണ്ണം മൂന്നിരട്ടിയാക്കണമെന്നും ഈ റിപ്പോർട്ട് ആവശ്യപ്പെടുന്നു. കൂടാതെ ഓരോ വർഷവും വിദേശത്ത് നിന്നും 5000ത്തിൽ അധികം വിദ്യാർത്ഥികളെ നഴ്സിംഗിലേക്ക് കൊണ്ട് വരണമെന്നും ഈ തിങ്ക് ടാങ്കുകൾ നിർദേശിച്ചിട്ടുണ്ട്. ചുരുങ്ങിയത് 30,000 നഴ്സുമാരെയും 3000 ജിപിമാരെയും അധികമായി ഉടൻ നിയമിക്കേണ്ടിയിരിക്കുന്നുവെന്നും ഈ റിപ്പോർട്ട് എടുത്ത് കാട്ടുന്നു.

നിലവിലുള്ള പ്രവണത വളരുകയാണെങ്കിൽ അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ 70,000ത്തിനടുത്ത് നഴ്സുമാരെയും 7000ത്തിൽ അധികം ജിപിമാരെയും എൻഎച്ച്എസിന് അത്യാവശ്യമായി വരുമെന്നും ഈ റിപ്പോർട്ട് ആവർത്തിക്കുന്നു. എന്നാൽ ഒരു ദശാബ്ദത്തിന് ശേഷം ഒരു ലക്ഷത്തോളം നഴ്സുമാർ 11,000 ജിപിമാർ എന്നിവരെ എൻഎച്ച്എസിലേക്ക് അധികമായി വേണ്ടി വരുമെന്നും ഈ റിപ്പോർട്ട് പ്രവചിക്കുന്നു. എൻഎച്ച്സിലേക്ക് ആവശ്യമായ നഴ്സുമാരില്ലെന്നും അത് പരിഹരിക്കുന്നതിനുള്ള പ്രവർത്തനം ഉടനെടുത്തിട്ടില്ലെങ്കിൽ ഈ പ്രശ്നം അതിരൂക്ഷമാകുമെന്നുമാണ് ഹെൽത്ത് ഫൗണ്ടേഷനിലെ ഡയറക്ടർ ഓഫ് റിസർച്ചായ അനിത ചാൾസ് വർത്ത് പറയുന്നത്.

ഗുരുതര രോഗികൾ പോലും എൻഎച്ച്എസിൽ ചികിത്സക്കായി ദീർഘകാലം കാത്തിരിക്കേണ്ടി വരുന്നുവെന്നും അത് ഇനിയും തുടർന്നാൽ രോഗികളുടെ ജീവൻ വരെ നഷ്ടപ്പെടുന്ന അവസ്ഥ പെരുകുമെന്നുമാണ് കിങ്സ് ഫണ്ടിലെ ചീഫ് എക്സിക്യൂട്ടീവായ റിച്ചാർഡ് മുറെ മുന്നറിയിപ്പേകുന്നത്. ഇത്തരം ഒഴിവുകൾ വേഗം നികത്തിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതമാണ് ഉണ്ടാവുകയെന്ന മുന്നറിയിപ്പ് ഗവൺമെന്റിന് മുന്നിൽ ഒരിക്കൽ കൂടി ഉയർത്തുന്ന റിപ്പോർട്ടാണിതെന്നാണ് റോയൽ കോളജ് ഓഫ് നഴ്സിംഗിലെ ജനറൽ സെക്രട്ടറിയും ആക്ടിങ് ചീഫ് എക്സിക്യൂട്ടീവുമായ ഡാമെ ഡോന്ന കിന്നയർ മുന്നറിയിപ്പേകുന്നത്. ജീവനക്കാർ എൻഎച്ച്എസിലെ നിർണായക ഘടകമാണെന്നും അവരെ റിക്രൂട്ട് ചെയ്യുന്നതിനും നിലനിർത്തുന്നതിനും സത്വര നടപടികൾ സ്വീകരിക്കുമെന്നുമാണ് എൻഎച്ച്എസ് ഇംപ്രൂവ്മെന്റ് ചെയറായ ഡിഡോ ഹാർഡിങ് പ്രതികരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP