Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒ ഐ സി കാർഡ് ഹോൾഡർമാർക്ക് മേൽ ചാരക്കണ്ണുമായി കേന്ദ്ര സർക്കാർ; വിദേശ പൗരത്വമുള്ള ഇന്ത്യൻ ഓവർസീസ് സിറ്റിസൺസിനു ഇന്ത്യയിൽ എല്ലായിടങ്ങളിലും ഇനി യാത്ര എളുപ്പമല്ല; അവരുടെ സന്ദർശനങ്ങൾക്ക് അനുമതി വാങ്ങാൻ പ്രത്യേക വെബ് പോർട്ടൽ വരുന്നു

ഒ ഐ സി കാർഡ് ഹോൾഡർമാർക്ക് മേൽ ചാരക്കണ്ണുമായി കേന്ദ്ര സർക്കാർ; വിദേശ പൗരത്വമുള്ള ഇന്ത്യൻ ഓവർസീസ് സിറ്റിസൺസിനു ഇന്ത്യയിൽ എല്ലായിടങ്ങളിലും ഇനി യാത്ര എളുപ്പമല്ല; അവരുടെ സന്ദർശനങ്ങൾക്ക് അനുമതി വാങ്ങാൻ പ്രത്യേക വെബ് പോർട്ടൽ വരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യ സന്ദർശിക്കുന്ന ഒ സി ഐ കാർഡ് ഹോൾഡേഴ്സിന് നിയന്ത്രിത സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കാൻ ഓൺലൈൻ സംവിധാനം ഒരുക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി അഭ്യന്തര മന്ത്രാലയത്തി ഉദ്ദരിച്ചുകൊണ്ട് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2021 മാർച്ച് 4 ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഓവർസീസ് ഇന്ത്യൻ സിറ്റിസൺ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് ഇന്ത്യാ സന്ദർശനവേളയിൽ വിവിധ കർമ്മങ്ങളിൽ ഏർപ്പെടാനും, നിയന്ത്രിത സ്ഥലങ്ങൾ സന്ദർശിക്കുവാനും പ്രത്യേക അനുമതി ആവശ്യമാണ്.

ഇത്തരത്തിലുള്ളവർക്ക് ഇന്ത്യയിൽ മതപ്രചാരണം നടത്തുന്നതിനും, മത പ്രഭാഷണങ്ങൾ നടത്തുന്നതിനും അതുപോലെ പത്രപ്രവർത്തനം നടത്തുന്നതിനും പ്രത്യേക അനുമതി ആവശ്യമാണ്. അതുപോലെ തന്നെ, സംരംക്ഷിത മേഖലകളിലും വിദേശികൾക്ക് സന്ദർശനം നിഷേധിച്ചിരിക്കുന്ന ഇടങ്ങളിലും സന്ദർശിക്കുവാനും ഇവർ പ്രത്യേക അനുമതി തേടേണ്ടതായി വരും. എന്നാൽ, ഇവർക്ക് ഈ അനുമതിക്കായി ഫോറിനഴ്സ് റീജിയണൽ റെജിസ്ട്രേഷൻ ഓഫീസിലൊ അല്ലെങ്കിൽ അതുപോലെയുള്ള മറ്റ് ഓഫീസുകളിലോ പോകേണ്ടതില്ല. പകരം അവർക്ക് ഓൺലൈനിൽ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്. ഇതിനുള്ള പോർട്ടൽ ഉടൻ പ്രാബല്യത്തിൽ വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശിന്റെ ചില ഭാഗങ്ങൾ, ജമ്മു കാശ്മീരിന്റെ ചില ഭാഗങ്ങൾ, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാന്റെ ചില ഭാഗങ്ങൾ സിക്കിം, ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങൾ എന്നിവ സംരക്ഷിത ഇടങ്ങളിലോ, വിദേശികൾക്ക് സന്ദർശനം നിരോധിക്കപ്പെട്ട ഇടങ്ങളിലോ ഉൾപ്പെടുന്നതാണ്. 1963-ലെ വിദേശികൾക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയ നിയമപ്രകാരം ആൻഡമാൻ നിക്കോബാർ ദ്വീപുസമൂഹങ്ങൾ പൂർണ്ണമായും സിക്കിമീന്റെ ചില ഭാഗങ്ങളും വിദേശികൾക്ക് സമ്പൂർണ്ണ നിരോധിതമേഖലയാണ്.

നിലവിൽ അനുമതിക്കായി ഒ സി ഐ കാർഡ് ഉടമകൾ ഫോറിൻ റീജിയനൽ റെജിസ്ട്രേഷൻ ഓഫീസിൽ പോകണം. പത്രപ്രവർത്തനം നടത്തുവാൻ ഉദ്ദേശിക്കുന്നവർ വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള എക്സ് പി വിഭാഗത്തെ സമീപിക്കണം. എന്നാൽ, ഈ പുതിയ പോർട്ടൽ സജീവമാകുന്നതോടെ സന്ദർശനാനുമതിയും മറ്റു വിലക്കപ്പെട്ട പ്രവർത്തനങ്ങൾക്കുള്ള അനുമതിയും ഓൺലൈൻ വഴി നേടാവുന്നതാണ്. സന്ദർശനോദ്ദേശം അനുമതിക്കായുള്ള അപേക്ഷയിൽ വ്യക്തമാക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും അനുമതി നൽകുക.

അതുപോലെ കുട്ടികളെ ദത്തെടുക്കുന്ന പ്രക്രിയയിൽ നോൺ റെസിഡന്റ് ഇന്ത്യാക്കാർക്കുള്ള അതേ നിയമങ്ങളായിരിക്കും ഇനിമുതൽ ഒ സി ഐ കാർഡ് ഹോൾഡർമാർക്കും ബാധകമാവുക. ഇതിനുപുറമേ, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ ഇ ഇ ), ജെ ഇ ഇ എന്നിവയിലും, സമാനമായ മറ്റു പരീക്ഷകളിലും ഇവർക്ക് എൻ ആർ ഐ ക്ക് തുല്യമായ പരിഗണനയാകും ലഭിക്കുക. എൻ ആർ ഐ സീറ്റിലോ അതുപോലെ പ്രത്യേക പരിഗണന ലഭിക്കുന്ന സീറ്റുകളിലോ മാത്രമേ അഡ്‌മിഷൻ ലഭിക്കുകയുള്ളു.അതുപോലെ, കാർഷികാവശ്യത്തിനുള്ള ഭൂമി, ഫാം ഹൗസ്, തോട്ടങ്ങൾ എന്നിവയൊഴിച്ചുള്ള സ്ഥലം വാങ്ങലുകൾക്കും ഇവർക്ക് എൻ ആർ ഐ ക്ക് സമാനമായ പരിഗണന ലഭിക്കും.

അതേസമയം, ഡോക്ടർമാർ, ദന്ത ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റ്, അഭിഭാഷകർ, ആർക്കിടെക്ട്, ചാർട്ടേർഡ് അക്കൗണ്ടന്റ് എന്നീ വിവിധ പ്രൊഫഷണലുകളിൽ ഉള്ള ഒ സി ഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിൽ തൊഴിൽ ചെയ്യാം. ഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കാത്ത രാജ്യമാണ്. അതുകൊണ്ടുതന്നെ വിദേശ പാസ്പോർട്ടുള്ളവർ, ഇവിടെ വിദേശികൾ തന്നെയാണ്. എന്നാൽ 1955-ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 7 ബി പ്രകാരമുള്ള ചില പ്രത്യേക ആനുകൂല്യങ്ങൾ ഇവർക്കുണ്ട്.

രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ, സ്മാരകങ്ങൾ എന്നിവ സന്ദർശിക്കുമ്പോൾ ഇവർക്ക് ഇന്ത്യാക്കാർ നൽകുന്ന തുക ഫീസായി നൽകിയാൽ മതിയാകും. വിദേശികളിൽ നിന്നും ഇത്തരം സ്ഥലങ്ങളിൽ കൂടുതൽ തുക വാങ്ങാറുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP