Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വദേശിവത്കരണത്തിൽ പിടിമുറുക്കി യുഎഇ; സ്വകാര്യ മേഖലയിൽ ഈ വർഷം ജോലി നൽകുന്നത് 30,000 സ്വദേശികൾക്ക്; യുഎഇ സർക്കാരിന്റെ പദ്ധതിയിൽ ആശങ്കപ്പെട്ട് പ്രവാസി സമൂഹം; 2031നുള്ളിൽ തൊഴിൽ വിപണിയിൽ വൻ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും മാനവ വിഭവശേഷി മന്ത്രി നാസർ ബിൻ താലി അൽ ഹംലി

സ്വദേശിവത്കരണത്തിൽ പിടിമുറുക്കി യുഎഇ; സ്വകാര്യ മേഖലയിൽ  ഈ വർഷം ജോലി നൽകുന്നത് 30,000 സ്വദേശികൾക്ക്; യുഎഇ സർക്കാരിന്റെ പദ്ധതിയിൽ ആശങ്കപ്പെട്ട് പ്രവാസി സമൂഹം; 2031നുള്ളിൽ തൊഴിൽ വിപണിയിൽ വൻ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും മാനവ വിഭവശേഷി മന്ത്രി നാസർ ബിൻ താലി അൽ ഹംലി

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ആഴ്‌ച്ചകൾക്ക് ശേഷം സ്വദേശിവത്കരണത്തിൽ യുഎഇ പിടിമുറുക്കുന്നുവെന്ന വാർത്ത വീണ്ടും ഉയരുന്നതോടെ ഇന്ത്യക്കാർ അടക്കമുള്ള പതിനായിരക്കണക്കിന് ആളുകൾ ഇപ്പോൾ ആശങ്കയിലായിരിക്കുകയാണ്. ഈ വർഷം തന്നെ സ്വകാര്യ മേഖലയിൽ 30,000 സ്വദേശികൾക്ക് ജോലി നൽകാനാണ് യുഎഇ സർക്കാർ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതോടെ എപ്പോൾ വേണ്ടമെങ്കിലും ജോലി നഷ്ടപ്പെടാം എന്ന ആശങ്കയിൽ കഴിയുകയാണ് പ്രവാസികൾ.

യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെതാണ് പ്രഖ്യാപനം. നിയമനം നേരിട്ടുള്ളതായിരിക്കുമെന്നും സ്വദേശിവത്കരണ പദ്ധതികൾ തുടർന്നും ശക്തിപ്പെടുത്തുമെന്നും മാനവ വിഭവ ശേഷി മന്ത്രി ബിൻ താനി അൽ ഹംലി അറിയിച്ചു. വിനോദസഞ്ചാരം, വ്യോമയാനം, റിയൽ എസ്‌റ്റേറ്റ്, ഗതാഗതം, ബാങ്കിങ്, ഇൻഷുറൻസ് എന്നീ മേഖലകളിലാണ് ഇപ്പോൾ നിയമനം നൽകുമെന്ന് അറിയിച്ചിരിക്കുന്നത്. ഈ മേഖലകൾ പൂർണമായും സ്വദേശികൾ ജോലി ചെയ്യുന്നതാക്കി മാറ്റും.

2031 ആകുമ്പോഴേക്കും യു.എ.ഇ.യുടെ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും നാസർ ബിൻ താനി അൽ ഹംലി പറഞ്ഞു . നാലു പദ്ധതികളാണ് സ്വദേശിവത്കരണം നടപ്പാക്കുന്നതിനായി സർക്കാർ തയാറാക്കിയിരിക്കുന്നത്. ഇതുപ്രകാരമാണ് ഈ വർഷം മുപ്പതിനായിരം പേർക്ക് സ്വകാര്യ മേഖലയിൽ ജോലി നൽകുന്നത്. കഴിഞ്ഞ വർഷം സ്വദേശികൾക്കുവേണ്ടി 20,225 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. 2017-ൽ ഇത് കേവലം 6,862 മാത്രമായിരുന്നു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP