Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിയെ തേടി കോടികളുടെ ഭാഗ്യം; ഹോട്ടൽ ജീവനക്കാരനായ സജേഷിന് ലഭിച്ചത് 50 കോടിയിലധികം രൂപയുടെ ഒന്നാം സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിയെ തേടി കോടികളുടെ ഭാഗ്യം; ഹോട്ടൽ ജീവനക്കാരനായ സജേഷിന് ലഭിച്ചത് 50 കോടിയിലധികം രൂപയുടെ ഒന്നാം സമ്മാനം

സ്വന്തം ലേഖകൻ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിയെ തേടി കോടികളുടെ ഭാഗ്യം. 2.5 കോടി ദിർഹം അതായത് 50 കോടിയിലധികം രൂപയുടെ ഒന്നാം സമ്മാനമാണ് ഹോട്ടൽ തൊഴിലാളിയായ മലയാളിക്ക് ലഭിച്ചത്. ബിഗ് ടിക്കറ്റിന്റെ 245 -ാം സീരീസ് നറുക്കെടുപ്പിലാണ് എൻ. എസ്. സജേഷ് ഒന്നം സമ്മാനം സ്വന്തമാക്കിയത്. ദുബായിൽ താമസിക്കുന്ന സജേഷ് രണ്ടു വർഷം മുൻപാണ് ഒമാനിൽ നിന്നു യുഎഇയിൽ എത്തിയത്.

ബിഗ് ടിക്കറ്റിൽ കഴിഞ്ഞ നാലുവർഷമായി ഭാഗ്യം പരീക്ഷിക്കുന്ന ആളാണ് സജേഷ്. എല്ലാ മാസവും സജേഷ് ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് ഓൺലൈനായി 20 സുഹൃത്തുക്കളുമായി ചേർന്നാണ് വാങ്ങിയത്. സമ്മാന തുക ഇവരുമായി പങ്കിട്ടെടുക്കും. സജേഷ് വാങ്ങിയ 316764 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനത്തിന് അർഹമായത്.

'ജോലി ചെയ്യുന്ന ഹോട്ടലിൽ 150ൽ അധികം ജോലിക്കാരുണ്ട്. ഇവരിൽ പലരെയും സഹായിക്കാൻ ആഗ്രഹിക്കുന്നു'. പണം എങ്ങനെ ചെലവഴിക്കുമെന്ന ചോദ്യത്തിന് സജേഷിന്റെ മറുപടി ഇതായിരുന്നു. ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP