Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക കപ്പിനായി പതിനായിരങ്ങൾ എത്തുന്നു; താമസിക്കാൻ ഇടമില്ലാത്തതിനാൽ വിദേശ ജോലിക്കാരെ പുറത്താക്കി വാതിൽ പൂട്ടി അധികൃതർ; രണ്ട് മണിക്കൂർ പോലും നൽകാതെയുള്ള പുറത്താക്കലിനെ തുടർന്ന് അനേകം പേർ തെരുവിലേക്ക് താമസം മാറ്റി; ഖത്തറിൽ പ്രവാസികൾ ദുരിതത്തിൽ

ലോക കപ്പിനായി പതിനായിരങ്ങൾ എത്തുന്നു; താമസിക്കാൻ ഇടമില്ലാത്തതിനാൽ വിദേശ ജോലിക്കാരെ പുറത്താക്കി വാതിൽ പൂട്ടി അധികൃതർ; രണ്ട് മണിക്കൂർ പോലും നൽകാതെയുള്ള പുറത്താക്കലിനെ തുടർന്ന് അനേകം പേർ തെരുവിലേക്ക് താമസം മാറ്റി; ഖത്തറിൽ പ്രവാസികൾ ദുരിതത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ത്തറിൽ ലോകകപ്പിന്റെ ആരവം ഉയർന്നതോടെ വിദേശ തൊഴിലാളികൾ തെരുവിലേക്കിറങ്ങേണ്ട ഗതികേടിൽ ആയിരിക്കുന്നു. തലസ്ഥാനമായ ദോഹയിൽ ഫുട്ബോൾ കാണാനെത്തുന്നവർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി ആയിരക്കണക്കിന് വിദേശ തൊഴിലാളികളെ അവർ താമസിക്കുന്ന അപ്പാർട്ട്മെന്റ് ബ്ലോക്കുകളിൽ നിന്നും ഒഴിപ്പിച്ചതോടെയാണ് അവർ തെരുവിലായത്. പന്ത്രണ്ടിലധികം കെട്ടിടങ്ങളാണ് ഇത്തരത്തിൽ അധികൃതർ ഒഴിപ്പിച്ച് അടച്ചു പൂട്ടിയതെന്ന് തൊഴിലാളികൾ പറയുന്നു.

ഇതോടെ പല തൊഴിലാളികൾക്കും അവർ താമസിച്ചിരുന്ന വീടുകൾക്ക് മുൻപിലെ ഫുട്പാത്തുകളിൽ പായവിരിക്കേണ്ട അവസ്ഥ സംജാതമായിരിക്കുകയാണ്. ഏഷ്യൻ- ആഫ്രിക്കൻ വംശജരാണ് അവരിൽ ഏറിയപങ്കും. വരുന്ന നവംബർ 20 ന് ലോക കപ്പ് ആരംഭിക്കാൻ ഇരിക്കവെയാണ് നാല് ആഴ്‌ച്ചകൾക്ക് മുൻപായി അധികൃതർ ഇത്തരത്തിൽ ഒരു നടപടിക്ക് മുതിർന്നിരിക്കുന്നത്. ഖത്തറിന്റെ വിദേശ തൊഴിലാളികളോടുള്ള പെരുമാറ്റവും, കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥയുമെല്ലാം, ലോകകപ്പ് കാലത്ത് വീണ്ടും ചർച്ചയാവുകയാണ്.

ദോഹയിൽ അൽ മൻസൂര ജില്ലയിലെ ഒരു കെട്ടിടത്തിൽ താമസിക്കുന്ന 1200 ഓളം ആളുകളോട് പ്രാദേശിക സമയം രാത്രി 8 മണിക്കാണ് രണ്ട് മണിക്കൂറിനുള്ളിൽ വീട് ഒഴിയണമെന്ന് അധികൃതർ ആവശ്യപ്പെട്ടത്. രാത്രി 10.30 ഓടെ തിരിച്ചെത്തിയ മുൻസിപ്പൽ അധികൃതർ എല്ലാവരെയും ബലമായി ഒഴിപ്പിച്ച് കെട്ടിടത്തിന്റെ വാതിലുകൾ അടച്ചുപൂട്ടുകയായിരുന്നു. ചിലർക്ക് അവരുടെ സാധനങ്ങൾ എടുക്കാൻ സമയത്ത് എത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

പോകാൻ മറ്റൊരിടമല്ലാത്തതിനാൽ തെരുവുകളിൽ അന്തിയുറങ്ങുന്നു എന്നാണ് തൊഴിലാളികൾ റോയിറ്റേഴ്സിനോട് പറഞ്ഞത്. അധികൃതരിൽ നിന്നും കടുത്ത നടപടികൾ നേരിടേണ്ടി വന്നേക്കാം എന്ന ഭയത്താൽ പക്ഷെ ന്യുസ് ഏജൻസിയുമായി സംസാരിച്ചവർ ആരും തന്നെ പേര് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. മറ്റു ചിലർ. താമസിച്ചിരുന്ന സ്ഥലത്തു നിന്നും വളരെ ദൂരെ മാറി പുതിയ താമസ സ്ഥലം കണ്ടെത്തി മാറിയിട്ടുണ്ട്.

എന്നാൽ, കുടിയൊഴിപ്പിക്കലിന് ലോകകപ്പുമായി യാതൊരു ബന്ധവുമില്ല എന്നാണ് ഖത്തർ ഔദ്യോഗിക വക്താക്കൾ പറയുന്നത്. ദോഹ നഗരത്തെ നവീകരിക്കുന്നതിനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നടപടി എന്നാണ് ഔദ്യോഗിക ഭാഷ്യം. ഒഴിപ്പിച്ചവരെയെല്ലം സുരക്ഷിതവു സൗകര്യപ്രദവുമായ ഇടങ്ങളിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അവകാശപ്പെടുന്നു. മാത്രമല്ല, ആവശ്യത്തിന് സമയംനൽകി നിയമപരമായ രീതിയിൽ മുൻകൂർ നോട്ടീസ് നൽകിയാണ് ഒഴിപ്പിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഏകദേശം 30 ലക്ഷം വരുന്ന ഖത്തർ ജനസംഖ്യയുടേ 85 ശതമാനത്തോളം വിദേശ തൊഴിലാളികളാണ്. ഒഴിപ്പിക്കപ്പെട്ടവരിൽ പലരും കരാർ അടിസ്ഥാനത്തിൽ ജോലി എടുക്കുന്ന സാധാരണ തൊഴിലളികളാണ്. തൊഴിലുടമ താമസസൗകര്യം ഒരുക്കണം എന്ന വ്യവസ്ഥ കരാറിൽ ഇല്ലാത്തതിനാൽ, ഇവർ തന്നെ ദുരിതം മുഴുവനും അനുഭവിക്കേണ്ടുന്ന അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

അൽ മൻസൂരയിലും സമീപ ജില്ലകളിലും ഇത്തരത്തിൽ നിരവധി കെട്ടിടങ്ങളാണ് സർക്കാർ, ഫുട്ബോൾ പ്രേമികൾക്കായി മാറ്റി വച്ചിരിക്കുന്നത് 240 ഡോളറിനും 426 ഡോളറിനും ഇടയിലാണ് ഒരു രാത്രിയിലേക്ക് വാടക ഈടാക്കുന്നത് എന്ന് സംഘാടകരുടെ വെബ്സൈറ്റിൽ പറയുന്നു. കുടുംബ ആവാസ കേന്ദ്രങ്ങൾക്കിടയിൽ ലേബർ ക്യാമ്പുകൾ പാടില്ല എന്ന 2010-ലെ ഒരു നിയമം ഉപയോഗിച്ചാണ് ഇപ്പോൾ ഒഴിപ്പിക്കൽ നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP